മാറി നില്‍ക്കുന്നില്ലെന്ന് Hyundai; 2023 ജനുവരി മുതല്‍ കാറുകള്‍ക്ക് വില കൂടും

2023 ജനുവരി മുതല്‍ ഇന്ത്യയിലെ മുന്‍നിര കാര്‍ കമ്പനികള്‍ മോഡല്‍ നിരയില്‍ വില വര്‍ധിപ്പിക്കാന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. അടുത്ത വർഷം ജനുവരി മുതല്‍ വില വര്‍ധന പ്രഖ്യാപിക്കുന്ന വാഹന നിര്‍മാതാക്കളുടെ പട്ടികയില്‍ പുതുതായി പേര് ചേര്‍ത്തിരിക്കുകയാണ് ഹ്യൂണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് (HMIL).

നേരത്തെ മാരുതി സുസുക്കി, ടാറ്റ മോട്ടോര്‍സ്, മെര്‍സിഡീസ് ബെന്‍സ്, ഔഡി, കിയ, റെനോ തുടങ്ങിയ കമ്പനികള്‍ വര്‍ഷാരംഭം മുതല്‍ വില വര്‍ദ്ധന പ്രഖ്യാപിച്ചിരുന്നു. മറ്റൊരു പ്രമുഖ കമ്പനിയായ എംജിയും ഇന്നാണ് വില വര്‍ധനവ് പ്രഖ്യാപിച്ചത്. 2023 ജനുവരി മുതല്‍ തങ്ങളുടെ മുഴുവന്‍ ഉല്‍പ്പന്ന ശ്രേണിയുടെയും വില വര്‍ധിപ്പിക്കുമെന്ന് വ്യാഴാഴ്ചയാണ് ഹ്യൂണ്ടായി പ്രഖ്യാപിച്ചത്. മറ്റ് നിര്‍മാതാക്കളെപ്പോലെ ഹ്യുണ്ടായിയും ഉല്‍പ്പാദനച്ചെലവിലെ വര്‍ധനയും വിലക്കയറ്റവും മറ്റുമാണ് വില വര്‍ധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

മാറി നില്‍ക്കുന്നില്ലെന്ന് Hyundai; 2023 ജനുവരി മുതല്‍ കാറുകള്‍ക്ക് വില കൂടും

ഇതുവരെയുള്ള കൂടിയ ചെലവ് കമ്പനി ഏറ്റെടുക്കുകയായിരുന്നുവെന്നും എന്നാല്‍ അടുത്ത കലണ്ടര്‍ വര്‍ഷം മുതല്‍ ഈ ചെലവ് ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്നും ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് വ്യക്തമാക്കി. എന്നാല്‍ വില വര്‍ധന എത്രയാണെന്നോ വര്‍ധനയുടെ ശതമാനത്തെക്കുറിച്ചോ ഹ്യുണ്ടായി ഇന്ത്യ വെളിപ്പെടുത്തിയിട്ടില്ല. ഈ മാസം അവസാനത്തിലോ അടുത്ത വര്‍ഷത്തിന്റെ തുടക്കത്തിലോ കമ്പനി അതിന്റെ വിശദാംശങ്ങള്‍ പങ്കിടാന്‍ സാധ്യതയുണ്ട്. ഹ്യുണ്ടായിക്ക് ഇന്ത്യയില്‍ വളരെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന നിരയുണ്ട്.

അവരുടെ മോഡല്‍ നിരയില്‍ പെട്രോള്‍, CNG, ഡീസല്‍, ഇലക്ട്രിക് പവര്‍ട്രെയിനുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഹാച്ച്ബാക്കുകള്‍, സെഡാനുകള്‍, എസ്യുവികള്‍, ക്രോസ്ഓവറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഹ്യുണ്ടായി ഇന്ത്യ നിലവില്‍ ഗ്രാന്‍ഡ് i10, i20, i20 N ലൈന്‍, കോന ഇലക്ട്രിക്, ഓറ, വെര്‍ണ, വെന്യു, വെന്യു N ലൈന്‍, ക്രെറ്റ, അല്‍കസാര്‍, ട്യൂസണ്‍ എന്നിവയാണ് ആഭ്യന്തര വിപണിയില്‍ വില്‍ക്കുന്നത്. ഹ്യുണ്ടായി കാറുകളുടെ നിലവിലെ പ്രാരംഭ വിലകള്‍ നമുക്ക് നോക്കാം.

നിലവിലെ പ്രാരംഭ വില
മോഡല്‍ എക്‌സ്-ഷോറൂം വില
ഗ്രാന്‍ഡ് i10 ₹5,43,000
i20 ₹7,07,000
i20 N ലൈന്‍ ₹9,99,900
ഓറ ₹6,08,900
വെര്‍ണ ₹9,43,600
വെന്യു ₹7,53,100
വെന്യു N ലൈന്‍ ₹12,16,000
ക്രെറ്റ ₹10,44,000
അല്‍കസാര്‍ ₹15,89,400
ട്യൂസണ്‍ ₹27,69,700
കോന ഇലക്ട്രിക് ₹23,84,000

അയോണിക് 5 ഇവി ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഹ്യുണ്ടായി ഇപ്പോള്‍. കമ്പനി അതിനുള്ള ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. 2021 ഫെബ്രുവരി 23-നാണ് മോഡല്‍ ആഗോളതലത്തില്‍ വെളിപ്പെടുത്തിയത്. ഉടന്‍ തന്നെ അയോണിക് 5 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. കോന ഇലക്ട്രിക്കിന് ശേഷം ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ പോകുന്ന രണ്ടാമത്തെ ഇവിയായിരിക്കും അയോണിക് 5. E-GMP (ഇലക്ട്രിക് ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോം) പ്ലാറ്റ്‌ഫോമില്‍ ഒരുക്കിയിരിക്കുന്ന വാഹനത്തിന്റെ ഏതാനും ചില ഇന്റീരിയര്‍ ഫീച്ചറുകളെ കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി അടുത്തിടെ പുറത്തുവിട്ടിരുന്നു.

ലംബര്‍ സപ്പോര്‍ട്ടും റിലാക്സേഷന്‍ ഫംഗ്ഷനും ഉള്ള ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകള്‍, പവര്‍ഡ് സ്ലൈഡിംഗ്, റിക്ലൈനിംഗ് ഫംഗ്ഷനുകള്‍ ഉള്ള രണ്ടാം നിര സീറ്റുകള്‍, ഒരു സ്ലൈഡിംഗ് സെന്റര്‍ കണ്‍സോള്‍ എന്നീ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചാകും ഹ്യുണ്ടായി അയോണിക് 5 വരുന്നത്. ഡ്യുവല്‍-ടോണ്‍ വൈറ്റ് ആന്‍ഡ് ബ്ലാക്ക് ഇന്റീരിയര്‍ തീമാണ് 2023 ഹ്യുണ്ടായി അയോണിക് 5 ന് നല്‍കുക. ടു-സ്പോക്ക് മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രോം ഇന്‍സെര്‍ട്ടുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു വലിയ സിംഗിള്‍ പീസ് യൂണിറ്റ് ഇന്റീരിയറില്‍ സജ്ജീകരിച്ചിരിക്കുന്നു.

മൂഡ് ലൈറ്റിംഗ്, ഒരു പനോരമിക് സണ്‍റൂഫ്, മുന്‍ നിരയില്‍ കപ്പ് ഹോള്‍ഡറുകള്‍, രണ്ടാം നിരയില്‍ ഒരു ആം-റെസ്റ്റ് എന്നിവയാണ് ഇവിയുടെ അകത്തളത്തിലെ മറ്റ് പ്രധാന ഫീച്ചറുകള്‍. ഹ്യുണ്ടായിയുടെ സമര്‍പ്പിത BEV ലൈനപ്പ് ബ്രാന്‍ഡായ അയോണിക്കിലെ ആദ്യ മോഡലായ അയോണിക് 5 ആഗോള തലത്തില്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിരുന്നു. വെറും 18 മിനിറ്റിനുള്ളില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാവുന്ന അള്‍ട്രാ ഫാസ്റ്റ് ചാര്‍ജിംഗിനെ ഇത് പിന്തുണക്കുന്നു. ഫുള്‍ ചാര്‍ജില്‍ RWD ട്രിം 482 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് ഹ്യുണ്ടായി അവകാശപ്പെടുന്നു.

Article Published On: Thursday, December 15, 2022, 19:00 [IST]
English summary
Hyundai india announced price hike for its products effective from january 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X