i20-യുടെ മുഖവും, Venue-ന്റെ പിന്‍ഡിസൈനും; 2022 HB20 അവതരിപ്പിച്ച് Hyundai

ബ്രസീലിയന്‍ വിപണിയില്‍ HB20-യുടെ പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ച് നിര്‍മാതാക്കളായ ഹ്യുണ്ടായി. ബ്രസീലിനായി പ്രത്യേകം വികസിപ്പിച്ചെടുത്തതും i20 പ്രീമിയം ഹാച്ച്ബാക്കിനൊപ്പം അതിന്റെ വംശപരമ്പരയുള്ളതുമായതിനാല്‍ വില്‍പനയിലുള്ള മറ്റേതൊരു ഹ്യുണ്ടായിയില്‍ നിന്നും വ്യത്യസ്തമാണ് HB20.

i20-യുടെ മുഖവും, Venue-ന്റെ പിന്‍ഡിസൈനും; 2022 HB20 അവതരിപ്പിച്ച് Hyundai

2022 ഹ്യുണ്ടായി HB20 ഒരു സൂപ്പര്‍മിനി ആണെന്ന് വേണം പറയാന്‍. പത്ത് വര്‍ഷം മുമ്പ് ആദ്യമായി ലോഞ്ച് ചെയ്തപ്പോള്‍ മുതല്‍ ആഗോള വിപണിയില്‍ ബ്രാന്‍ഡിന് മികച്ച വിജയം സമ്മാനിക്കുന്ന ഒരു മോഡല്‍ കൂടിയാണിത്.

i20-യുടെ മുഖവും, Venue-ന്റെ പിന്‍ഡിസൈനും; 2022 HB20 അവതരിപ്പിച്ച് Hyundai

ഹ്യുണ്ടായി HB20-യുടെ ഏറ്റവും പുതിയ തലമുറ മൂന്ന് വര്‍ഷം മുമ്പ് ബ്രസീലില്‍ അരങ്ങേറ്റം കുറിച്ചു, ഇപ്പോള്‍ എക്‌സ്റ്റീരിയറിലും, ഇന്റീരിയറിലും പരിഷ്‌ക്കരണങ്ങളുമായി പുതിയ പതിപ്പിനെ അവതരിപ്പിച്ചിരിക്കുകയാണ്. വര്‍ദ്ധിച്ചുവരുന്ന മത്സരം കണക്കിലെടുത്ത് വാഹനത്തിന്റെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അധികം വൈകാതെ വിപണിയില്‍ എത്തുമെന്നും കമ്പനി വ്യക്തമാക്കി.

i20-യുടെ മുഖവും, Venue-ന്റെ പിന്‍ഡിസൈനും; 2022 HB20 അവതരിപ്പിച്ച് Hyundai

അതിന്റെ സെഗ്മെന്റില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡല്‍ ആഗോളതലത്തില്‍ ബ്രാന്‍ഡ് പിന്തുടരുന്ന ഏറ്റവും പുതിയ സെന്‍സസ് സ്പോര്‍ട്ടിനെസ് സ്‌റ്റൈലിംഗ് തത്വശാസ്ത്രത്തിന് അനുസൃതമാണ്, കൂടാതെ ഇന്ത്യയില്‍ വില്‍ക്കുന്ന i20-യുടെയും ഏറ്റവും പുതിയ വെന്യുവിന്റെയും സ്വാധീനം വ്യക്തമായി കാണാന്‍ കഴിയും.

i20-യുടെ മുഖവും, Venue-ന്റെ പിന്‍ഡിസൈനും; 2022 HB20 അവതരിപ്പിച്ച് Hyundai

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ പുതിയ HB20 -യുടെ ചിത്രങ്ങള്‍ മാത്രമേ വെളിപ്പെടുത്തിയിട്ടുള്ളു. സമീപഭാവിയില്‍, HB20X ക്രോസ്ഓവറും HB20S സെഡാനും സമാനമായ അപ്ഡേറ്റുകള്‍ നേടിയേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

i20-യുടെ മുഖവും, Venue-ന്റെ പിന്‍ഡിസൈനും; 2022 HB20 അവതരിപ്പിച്ച് Hyundai

2022 ഹ്യുണ്ടായ് HB20 യുടെ മുന്‍ഭാഗം പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്ലും ബ്ലാക്ക് ഇന്‍സെര്‍ട്ടുകളുള്ള ബമ്പറും ഉള്‍ക്കൊള്ളുന്നു, അതേസമയം ഫോക്‌സ് സൈഡ് എയര്‍ ഇന്‍ലെറ്റുകളും i20-ന് സമാനമാണ്.

i20-യുടെ മുഖവും, Venue-ന്റെ പിന്‍ഡിസൈനും; 2022 HB20 അവതരിപ്പിച്ച് Hyundai

പുതുക്കിയ ഗ്രില്ലും ബമ്പറും ഫോഗ് ലാമ്പുകളും ഔട്ട്ഗോയിംഗ് മോഡലിനേക്കാള്‍ സ്പോര്‍ട്ടിയറായി കാണപ്പെടുന്നു. ബൂമറാംഗ് ആകൃതിയിലുള്ള സംയോജിത എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ട്വീക്ക് ചെയ്ത ബോണറ്റ് ഘടന, പുതുതായി രൂപകല്‍പ്പന ചെയ്ത 16 ഇഞ്ച് വീലുകള്‍, ഒരു പുതിയ പിന്‍ പ്രൊഫൈല്‍ എന്നിവ വാഹനത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു.

i20-യുടെ മുഖവും, Venue-ന്റെ പിന്‍ഡിസൈനും; 2022 HB20 അവതരിപ്പിച്ച് Hyundai

വാഹനത്തിന്റെ വീതിയെ മൂടുന്ന കട്ടിയുള്ള എല്‍ഇഡി സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന പുതിയ എല്‍ഇഡി ടെയില്‍ ലാമ്പുകളാണ് പിന്‍ഭാഗത്തെ മനോഹരമാക്കുന്നത്. ഇന്ത്യയില്‍ ഏതാനും ആഴ്ചകള്‍ക്കുമുമ്പ് അവതരിപ്പിച്ച, നവീകരിച്ച വെന്യു കോംപാക്ട് എസ്‌യുവിയുടെ ടെയില്‍ ലാമ്പ് ഡിസൈനിനോട് ഇത് ഏറിയും കുറഞ്ഞും യോജിക്കുന്നുവെന്ന് വേണം പറയാന്‍.

i20-യുടെ മുഖവും, Venue-ന്റെ പിന്‍ഡിസൈനും; 2022 HB20 അവതരിപ്പിച്ച് Hyundai

പിന്‍ഭാഗത്ത് പുതിയ ടെയില്‍ഗേറ്റും ബാഡ്ജിംഗും പുതുക്കിയ ബമ്പറും ലഭിക്കുന്നു. ഇന്റീരിയറിന് പുതിയ ഓള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യം, ഏറ്റവും പുതിയ ബ്ലൂലിങ്ക് കണക്റ്റിവിറ്റി, ലെതര്‍, ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി മുതലായവ ലഭിക്കുന്നു.

i20-യുടെ മുഖവും, Venue-ന്റെ പിന്‍ഡിസൈനും; 2022 HB20 അവതരിപ്പിച്ച് Hyundai

മെച്ചപ്പെട്ട സുരക്ഷയ്ക്കായി, ESP, TC, HSA എന്നിവയ്ക്കൊപ്പം ആറ് എയര്‍ബാഗുകളും കൂടാതെ റിയര്‍ ക്രോസ്-ട്രാഫിക് അലേര്‍ട്ട്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്‍ഡ്-സ്പോട്ട് മോണിറ്ററിംഗ് തുടങ്ങിയവ പ്രാപ്തമാക്കുന്ന ADAS സാങ്കേതികവിദ്യയുടെ ഒരു കൂട്ടം സുരക്ഷ ഫീച്ചറുകളും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

i20-യുടെ മുഖവും, Venue-ന്റെ പിന്‍ഡിസൈനും; 2022 HB20 അവതരിപ്പിച്ച് Hyundai

എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍, ഇതിന് 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ യൂണിറ്റാണ് നല്‍കുന്നത്. എഞ്ചിന് 5 സ്പീഡ് MT, 6 സ്പീഡ് MT, 6 സ്പീഡ് AT എന്നീ ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് കമ്പനി നല്‍കുന്നത്. അതേസമയം വാഹനം സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

More from DriveSpark

Article Published On: Saturday, July 9, 2022, 18:21 [IST]
English summary
Hyundai introduced 2022 hb20 read to find here more details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X