Grand i10 NIOS ആസ്ത വേരിയന്റിലും സിഎന്‍ജി വാഗ്ദാനം ചെയ്ത് Hyundai; വില 8.45 ലക്ഷം രൂപ
പെട്രോള്‍/ഡീസല്‍ എന്നിവയ്ക്ക് അത്ര വിലയില്ലതിരുന്നപ്പോള്‍, കമ്പനികള്‍ സാധാരണയായി ബേസ്-സ്‌പെക്ക്, മിഡ്-സ്‌പെക്ക് വേരിയന്റുകളിലായിരുന്നു സിഎന്‍ജി ഓപ്ഷന്‍ വാഗ്ദാനം ചെയ്തിരുന്നത്. ഇന്ധനവില കുതിച്ചുയരുന്നതോടെ, നല്ല വരുമാനമുള്ള ആളുകള്‍ക്ക് പോലും ഇതില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു.

ഇത് സ്‌പെക്ട്രത്തിലുടനീളം സിഎന്‍ജി കാറുകളുടെ ആവശ്യം വര്‍ധിപ്പിക്കാന്‍ കാരണമായിയെന്ന് വേണം പറയാന്‍. ഇതിന്റെ ഭാഗമായി, മിക്ക ട്രിമ്മുകളിലും മോഡലുകളിലും സിഎന്‍ജി ഓപ്ഷന്‍ ലഭ്യമാണെന്ന് ഉറപ്പാക്കാന്‍ കാര്‍ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇതേ ലൈനില്‍ പ്രവര്‍ത്തിക്കുന്ന, ഗ്രാന്‍ഡ് i10 നിയോസ് ആസ്ത ട്രിമ്മിനായി ഹ്യുണ്ടായി ഇപ്പോള്‍ ഒരു സിഎന്‍ജി ഓപ്ഷന്‍ അവതരിപ്പിച്ചിരിക്കുകയാണ്.

നിയോസ് മാഗ്‌ന, സ്പോര്‍ട്സ് ട്രിമ്മുകളില്‍ മാത്രമാണ് സിഎന്‍ജി ഓപ്ഷന്‍ നേരത്തെ ലഭ്യമായിരുന്നത്. ആസ്ത സിഎന്‍ജിയുടെ ഫീച്ചര്‍ ലിസ്റ്റ് ആസ്ത 1.2 ലിറ്റര്‍ പെട്രോള്‍ MT വേരിയന്റിന് സമാനമായിരിക്കുമെന്നും കമ്പനി പറയുന്നു.

സ്പോര്‍ട്സ് സിഎന്‍ജി വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍, റിയര്‍ ക്രോം ഗാര്‍ണിഷ്, റിയര്‍ വാഷര്‍, വൈപ്പര്‍ തുടങ്ങിയ അധിക ഫീച്ചറുകള്‍ ആസ്ത സിഎന്‍ജിയില്‍ ഉണ്ടാകും.

ഇന്റീരിയറില്‍, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, ക്രമീകരിക്കാവുന്ന പിന്‍സീറ്റ് ഹെഡ്റെസ്റ്റ്, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ടോടുകൂടിയ സ്മാര്‍ട്ട് കീ, ഫ്രണ്ട് പവര്‍ ഔട്ട്ലെറ്റ്, വയര്‍ലെസ് ചാര്‍ജിംഗ്, യുഎസ്ബി പോര്‍ട്ട്, കൂളിംഗ് ഗ്ലൗ ബോക്‌സ് തുടങ്ങിയ പ്രീമിയം ഫീച്ചറുകള്‍ ആസ്ത സിഎന്‍ജിയില്‍ ഉണ്ടാകുമെന്ന് ഹ്യുണ്ടായി വ്യക്തമാക്കുന്നു.

ബൂട്ട് സ്‌പേസിന്റെ ഭൂരിഭാഗവും സിഎന്‍ജി ടാങ്ക് ഉള്‍ക്കൊള്ളുന്നതിനാല്‍, ആസ്ത സിഎന്‍ജിക്ക് ലഗേജ് ലാമ്പ് ലഭിക്കില്ല. ആസ്ത പെട്രോള്‍ വേരിയന്റുകളോടൊപ്പമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

ആസ്ത പെട്രോള്‍ വേരിയന്റുകളെ അപേക്ഷിച്ച് മറ്റൊരു മാറ്റം സിഎന്‍ജി ഡിസ്‌പ്ലേയുള്ള 2.8 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ്. സ്പോര്‍ട്സ് സിഎന്‍ജി വേരിയന്റിലും ഇതേ സജ്ജീകരണം ഉപയോഗിച്ചിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് സ്പോര്‍ട്സ്, ആസ്ത പെട്രോള്‍ വേരിയന്റുകള്‍ക്ക് 5.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

മുകളില്‍ പറഞ്ഞവ കൂടാതെ, നിയോസ് ആസ്ത സിഎന്‍ജിയുടെ ശേഷിക്കുന്ന ഫീച്ചര്‍ ലിസ്റ്റ് അതിന്റെ പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന കൗണ്ടര്‍പാര്‍ട്ടിന് സമാനമായിരിക്കും.

ചില പ്രധാന ഹൈലൈറ്റുകളില്‍ എല്‍ഇഡി ഡിആര്‍എല്ലുകള്‍, റേഡിയേറ്റര്‍ ഗ്രില്ലുകള്‍, സംയോജിത ടേണ്‍ സിഗ്‌നലുകളുള്ള ORVM-കള്‍, റൂഫ് റെയിലുകള്‍, ബ്ലാക്ക്ഡ് ഔട്ട് പില്ലറുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവ ഉള്‍പ്പെടുന്നു.

അകത്ത്, ഹാച്ചില്‍ 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുടെ പിന്തുണ, വോയ്സ് റെക്കഗ്‌നിഷന്‍, ഇലക്ട്രിക്കലി ഫോള്‍ഡിംഗ് ORVM-കള്‍, പൂര്‍ണ്ണമായും ഓട്ടോമാറ്റിക് ടെമ്പറേച്ചര്‍ കണ്‍ട്രോള്‍, ടില്‍റ്റ് സ്റ്റിയറിംഗ്, റിമോട്ട് ടെയില്‍ഗേറ്റ് റിലീസ്, റിയര്‍ എസി വെന്റ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍, 6,000 rpm-ല്‍ പരമാവധി 69 bhp പവറും 4,000 rpm-ല്‍ 95.2 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ മോട്ടോറായിരിക്കും നിയോസ് ആസ്ത സിഎന്‍ജിക്ക് കരുത്ത് നല്‍കുന്നത്. 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമേ ഇത് ലഭ്യമാകൂ.

പെട്രോളില്‍ പ്രവര്‍ത്തിക്കുമ്പോള്‍, ഈ എഞ്ചിന്‍ 83 bhp കരുത്തും 114 Nm ടോര്‍ക്കും നല്‍കുന്നു. ഗ്രാന്‍ഡ് i10 നിയോസ് 1.2 ലിറ്റര്‍ പെട്രോള്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോട് കൂടിയാണ് തെരഞ്ഞെടുക്കാന്‍ സാധിക്കുന്നത്.

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് ആസ്ത സിഎന്‍ജി ടോപ്പ് വേരിയന്റിനു ഹാച്ചിനൊപ്പം നല്‍കുന്ന സുരക്ഷാ ഫീച്ചറുകളുടെ പൂര്‍ണ ശ്രേണിയുണ്ടാകും.

ഡിസ്പ്ലേയുള്ള റിയര്‍ പാര്‍ക്കിംഗ് ക്യാമറ, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, പ്രൊജക്ടര്‍ ഫ്രണ്ട് ഫോഗ് ലാമ്പുകള്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, ഇമോബിലൈസര്‍, ഇബിഡി ഉള്ള എബിഎസ്, ഡേ ആന്‍ഡ് നൈറ്റ് ഐആര്‍വിഎം, ഇംപാക്ട് സെന്‍സിംഗ് ഓട്ടോ ഡോര്‍ അണ്‍ലോക്ക് തുടങ്ങിയ ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

8.45 ലക്ഷം രൂപ വിലയുള്ള ആസ്ത സിഎന്‍ജിയാണ് ഇപ്പോള്‍ ഏറ്റവും ചെലവേറിയ i10 നിയോസ് വേരിയന്റ്. അപ്പോഴും, സിഎന്‍ജി കാറുകളുടെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് കാരണം വില്‍പ്പന വര്‍ധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

കുറഞ്ഞ സിഎന്‍ജി നിരക്കുകളോടെ, വിലയിലെ വ്യത്യാസം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വീണ്ടെടുക്കാനാകുമെന്നും കമ്പനി പറയുന്നു. ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് ആസ്ത 1.2 പെട്രോള്‍ മാനുവല്‍ ശ്രേണി 7.53 ലക്ഷം രൂപയില്‍ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നു, അതേസമയം AMT വേരിയന്റിന് 8.01 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.


Click it and Unblock the Notifications








