'മൈ ഹ്യുണ്ടായി' ആപ്പുമായി Hyundai; ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങളും ആനുകൂല്യങ്ങളും ഇതൊക്കെയാണ്

'മൈ ഹ്യുണ്ടായി' എന്ന പേരില്‍ വണ്‍-സ്‌റ്റോപ്പ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി ഹ്യുണ്ടായി മോട്ടോഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. നിലവിലുള്ളതും ഭാവിയില്‍ വരാന്‍ പോകുന്നതുമായ ഹ്യൂണ്ടായി ഉപഭോക്താക്കള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കുമായി ഒരു ഏകീകൃത പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നതിനാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്.

ആപ്പില്‍ നിന്ന് ഒരാള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍ എന്തൊക്കെയാണെന്ന് ആദ്യം നമുക്ക് നോക്കാം. 'ക്ലിക്ക് ടു ബൈ' ഓപ്ഷന്‍ വഴി എളുപ്പത്തില്‍ വായ്പാ സൗകര്യങ്ങള്‍ ഉപയോഗിച്ച് ഹ്യൂണ്ടായി കാറുകള്‍ വാങ്ങാം. ഒപ്പം പതിവായുള്ള കാര്‍ സര്‍വീസ് ഈ ആപ്പിലൂടെ ബുക്ക് ചെയ്യാം. ബ്ലൂലിങ്ക് ഉപയോഗിച്ച് കണക്റ്റഡ്-മൊബിലിറ്റി ഫീച്ചറുകള്‍ ആക്‌സസ് ചെയ്യാന്‍ പറ്റുമെന്നതാണ് ആപ്പ് കൊണ്ടുള്ള മറ്റൊരു ഉപകാരം. 'ഹ്യുണ്ടായ് പ്രോമിസ്' വഴി സര്‍ട്ടിഫൈഡ് പ്രീ-ഓണ്‍ഡ് ഹ്യൂണ്ടായി കാറുകള്‍ വാങ്ങാനും വില്‍ക്കാനുള്ള അവസരം മൈ ഹ്യുണ്ടായി ആപ്പിലൂടെ കൊറിയന്‍ വാഹന ഭീമന്‍മാര്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നു.

മൈ ഹ്യുണ്ടായി ആപ്പുമായി Hyundai; ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങളും ആനുകൂല്യങ്ങളും ഇതൊക്കെയാണ്

ഇലക്ട്രിക് വാഹന ഉടമകള്‍ വിഷമിക്കേണ്ട നിങ്ങള്‍ക്ക് സഹായകമാകുന്ന ചില കാര്യങ്ങളും മൈ ഹ്യുണ്ടായി ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആപ്പ് വഴി ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഏറ്റവും അടുത്തുള്ള ചാര്‍ജിംഗ് സ്റ്റേഷന്‍ കണ്ടെത്തി സ്ലോട്ടുകള്‍ ബുക്ക് ചെയ്യാം. റോഡ് സൈഡ് അസിസ്റ്റന്‍സിനുള്ള സഹായങ്ങളും ആപ്പ് ഹ്യുണ്ടായി കസ്റ്റമേഴ്‌സിന് ചെയ്ത് കൊടുക്കും. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഹ്യുണ്ടായി കാറുകള്‍ മറ്റുള്ളവര്‍ക്ക് റഫര്‍ ചെയ്ത ആനുകൂല്യങ്ങള്‍ നേടാനുള്ള അവസരങ്ങളും നിങ്ങളെ തേടിയെത്തും.

'ഹ്യുണ്ടായി ലോകത്തെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും പര്യവേക്ഷണം ചെയ്യുന്നതിനും ആക്സസ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനുമായി ഇന്‍ഡസ്ട്രിയിലെ ആദ്യത്തേതെന്ന് പറയാവുന്ന രീതിയിലുള്ള ഒരു വണ്‍ സ്‌റ്റോപ്പ് സംവിധാനമെന്ന രീതിയിലാണ് മൈ ഹ്യുണ്ടായി മൊബൈല്‍ ആപ്ലിക്കേഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഭാവി മുന്‍നിര്‍ത്തിക്കൊണ്ടുള്ള കമ്പനിയുടെ ഒരു ചുവടുവെയ്പാണിത്' ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് സെയില്‍സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് സര്‍വീസ് ഡയരക്ടര്‍ തരുണ്‍ ഗാര്‍ഗ് മൈ ഹ്യുണ്ടായി ആപ്പിനെ കുറിച്ച്‌ പറഞ്ഞു.

മൈ ഹ്യുണ്ടായി ആപ്പുമായി Hyundai; ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങളും ആനുകൂല്യങ്ങളും ഇതൊക്കെയാണ്

'മൊബിലിറ്റിക്ക് അപ്പുറം' എന്ന യാത്രയിലേക്ക് ഞങ്ങള്‍ ഉപഭോക്താക്കളെ കൊണ്ടുപോകുന്നത് തുടരുമ്പോള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍ വിവരങ്ങളുടെയും സേവനങ്ങളുടെയും തടസമില്ലാത്ത സംയോജനത്തിലൂടെ മികച്ച ഉപയോക്തൃ അനുഭവം മൈ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നതായും തരുണ്‍ ഗാര്‍ഗ് കൂട്ടിച്ചേര്‍ത്തു. വാഹന നിര്‍മ്മാതാക്കളും ഉപഭോക്താക്കളും തമ്മില്‍ ആഴത്തിലുള്ള ഒരു ബന്ധം സ്ഥാപിച്ചെടുക്കാന്‍ ഈ വണ്‍ സ്‌റ്റെപ്പ് സൊലൂഷന്‍ സഹായിക്കുമെന്ന് കമ്പനി വാര്‍ത്താ കുറിപ്പില്‍ അഭിപ്രായപ്പെട്ടു. ഉപഭോക്താക്കള്‍ക്ക് സന്തോഷകരമായ ജീവിതത്തിന് ഗുണനിലവാരമുള്ള സമയം വാഗ്ദാനം ചെയ്യാനുള്ള ഹ്യുണ്ടായിയുടെ ദൗത്യത്തെ ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കും.

ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍, ആനുകൂല്യങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ വഴി ഉപഭോക്താക്കളെ ശാക്തീകരിക്കുന്ന സമഗ്രമായ പോസ്റ്റ്-സെയില്‍സ് ഗൈഡും ആപ്പില്‍ ഉണ്ടാകും. ഹ്യുണ്ടായിയുടെ ശക്തമായ പാര്‍ട്‌നര്‍ ഇക്കോസിസ്റ്റത്തില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് അവരുടെ കാര്‍, മൊബിലിറ്റി, ജീവിതശൈലിയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ എന്നിവയ്ക്കായുള്ള നിരവധി സേവനങ്ങളെക്കുറിച്ചും അതുല്യമായ ഓഫറുകളെക്കുറിച്ചും അറിയിക്കും. ഹ്യുണ്ടായിയുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത പരിശോധിക്കുകയാണെങ്കില്‍ 2023 ജനുവരി മുതല്‍ മോഡല്‍ നിരയില്‍ വില വര്‍ധിപ്പിക്കാന്‍ തങ്ങളും ഒരുങ്ങുന്നതായി കമ്പനി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

ഇതോടെ പുതുവര്‍ഷം വാഹനങ്ങള്‍ക്ക് വില ഉയര്‍ത്തുന്ന മാരുതി സുസുക്കി, ടാറ്റ മോട്ടോര്‍സ്, മെര്‍സിഡീസ് ബെന്‍സ്, ഔഡി, കിയ, റെനോ, എംജി, ജീപ്പ് തുടങ്ങിയ കമ്പനികള്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ് ഹ്യുണ്ടായി. 2023 ജനുവരി മുതല്‍ തങ്ങളുടെ മുഴുവന്‍ ഉല്‍പ്പന്ന ശ്രേണിയുടെയും വില വര്‍ധിപ്പിക്കുമെന്ന് വ്യാഴാഴ്ചയാണ് ഹ്യുണ്ടായി പ്രഖ്യാപിച്ചത്. മറ്റ് നിര്‍മാതാക്കളെപ്പോലെ ഹ്യുണ്ടായിയും ഉല്‍പ്പാദനച്ചെലവിലെ വര്‍ധനയും വിലക്കയറ്റവും മറ്റുമാണ് വില വര്‍ധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതുവരെയുള്ള കൂടിയ ചെലവ് കമ്പനി ഏറ്റെടുക്കുകയായിരുന്നുവെന്നും എന്നാല്‍ അടുത്ത കലണ്ടര്‍ വര്‍ഷം മുതല്‍ ഇതിന്റെ ഒരു പങ്ക് ഉപഭോക്താക്കള്‍ക്ക് കൈമാറുകയല്ലാതെ വേറെ നിര്‍വാഹമില്ലെന്നുമാണ് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് വ്യക്തമാക്കുന്നത്.

എന്നാല്‍ ഹ്യണ്ടായി മോഡല്‍ നിരയില്‍ എത്ര കണ്ട് വില വര്‍ധിക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല. വില വര്‍ധനവിനെ കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകള്‍ ഈ മാസം അവസാനത്തിലോ അല്ലെങ്കില്‍ ജനുവരി തുടക്കത്തിലോ ഉണ്ടാകുമെന്നാണ് തോന്നുന്നത്. പെട്രോള്‍, CNG, ഡീസല്‍, ഇലക്ട്രിക് പവര്‍ട്രെയിനുകളില്‍ പ്രവര്‍ത്തിക്കുന്ന ഹാച്ച്ബാക്കുകള്‍, സെഡാനുകള്‍, എസ്‌യുവികള്‍, ക്രോസ്ഓവറുകള്‍ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന മോഡല്‍ നിരയാണ് ഹ്യുണ്ടായിക്ക് ഇന്ത്യയില്‍ ഉള്ളത്. ഗ്രാന്‍ഡ് i10, i20, i20 N ലൈന്‍, കോന ഇലക്ട്രിക്, ഓറ, വെര്‍ണ, വെന്യു, വെന്യു N ലൈന്‍, ക്രെറ്റ, അല്‍കസാര്‍, ട്യൂസണ്‍ എന്നിവയാണ് നിലവില്‍ ഹ്യുണ്ടായി നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്.

More from DriveSpark

Article Published On: Friday, December 16, 2022, 18:30 [IST]
English summary
Hyundai launched my hyundai mobile application these are services and benefits it offers to customer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X