പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് Hyundai; Venue N-ലൈന്‍ അവതരിപ്പിച്ചു

അടുത്തിടെയാണ് കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി, വെന്യുവിന് ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കുന്നത്. വാഹനത്തിന് രാജ്യത്ത് മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തു.

പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് Hyundai; Venue N-ലൈന്‍ അവതരിപ്പിച്ചു

എന്നാല്‍ പ്രതിമാസ വില്‍പ്പനകള്‍ പരിശോധിച്ചാല്‍, സെഗ്മെന്റില്‍ നെക്സോണ്‍ തന്നെയാണ് ഇപ്പോഴും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി. മാത്രമല്ല, വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി ടാറ്റ അടുത്തിടെ നെക്‌സോണില്‍ ജെറ്റ് എഡിഷന്‍ എന്നൊരു പതിപ്പിനെയും അവതരിപ്പിച്ചു.

പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് Hyundai; Venue N-ലൈന്‍ അവതരിപ്പിച്ചു

ഇപ്പോഴിതാ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിന് ഹ്യുണ്ടായിയും വെന്യുവിന് വേണ്ടി പ്രത്യേക തന്ത്രം പ്രയോഗിച്ചിരിക്കുകയാണ് ഇപ്പോള്‍. അതായത്, i20 N ലൈനിനൊപ്പം നമ്മള്‍ കണ്ടത് പോലെ വെന്യൂവിന്റെ ഒരു സ്‌പോര്‍ട്ടിയര്‍ N-ലൈന്‍ വേരിയന്റുകൂടി വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുകയാണ് ഇപ്പോള്‍ ഹ്യുണ്ടായി.

പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് Hyundai; Venue N-ലൈന്‍ അവതരിപ്പിച്ചു

ഡാര്‍ക്ക് എഡിഷന്‍, കാസിരംഗ എഡിഷന്‍, അടുത്തിടെ പുറത്തിറക്കിയ ജെറ്റ് എഡിഷന്‍ തുടങ്ങിയ പ്രത്യേക പതിപ്പുകളും നെക്സോണിന് ലഭിക്കുന്നുണ്ട്. ഈ പ്രത്യേക പതിപ്പുകളില്‍ ടാറ്റ മികച്ച വില്‍പ്പന നടത്തുകയും ചെയ്യുന്നു. എന്നാല്‍ അവയൊന്നും തന്നെ അവയെ സ്പോര്‍ടി ഓഫറുകളാക്കാന്‍ മെക്കാനിക്കലായി മെച്ചപ്പെടുത്തിയിട്ടില്ല. അവിടെയാണ് N-ലൈന്‍ വ്യത്യസ്തമാകുന്നത്.

പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് Hyundai; Venue N-ലൈന്‍ അവതരിപ്പിച്ചു

വെന്യു N-ലൈനിന്റെ ബുക്കിംഗ് ഇതിനകം തന്നെ 21,000 രൂപ ടോക്കണ്‍ തുകയ്ക്ക് കമ്പനി ആരംഭിച്ചിട്ടുണ്ട്. ഹ്യുണ്ടായി സിഗ്‌നേച്ചര്‍ ഡീലര്‍ഷിപ്പുകളിലൂടെയോ ബ്രാന്‍ഡിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ, ക്ലിക്ക് ടു ബൈ പ്ലാറ്റ്ഫോമിലൂടെയോ ബുക്ക് ചെയ്യാന്‍ സാധിക്കും.

പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് Hyundai; Venue N-ലൈന്‍ അവതരിപ്പിച്ചു

നെക്‌സോണിനായുള്ള ടാറ്റയുടെ പ്രത്യേക പതിപ്പുകളില്‍ കുറച്ച് ഫീച്ചര്‍ അപ്ഗ്രേഡുകളുള്ള വിഷ്വല്‍ അപ്ഡേറ്റുകള്‍ മാത്രമാണ് നല്‍കിയിരിക്കുന്നതെങ്കില്‍, വെന്യു N-ലൈനിന് വിഷ്വല്‍ അപ്ഗ്രേഡുകള്‍ മാത്രമല്ല, കുറച്ച് മെക്കാനിക്കല്‍ മാറ്റങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് Hyundai; Venue N-ലൈന്‍ അവതരിപ്പിച്ചു

ഹ്യുണ്ടായി വെന്യു N-ലൈന്‍, N6, N8 എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. വെന്യു N-ലൈന്‍ പ്രാരംഭ പതിപ്പിന് 12.16 ലക്ഷം രൂപയും ടോപ്പ്-എന്‍ഡ് N8 വേരിയന്റിന് 13.15 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഇതിന് സ്റ്റാന്‍ഡേര്‍ഡ് മോഡലിനെക്കാള്‍ 1.19 ലക്ഷം രൂപയുടെ വര്‍ദ്ധനവാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്.

പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് Hyundai; Venue N-ലൈന്‍ അവതരിപ്പിച്ചു

പ്രീമിയം ഹാച്ച്ബാക്കായ i20 N-ലൈനിന് ശേഷം ഇന്ത്യയില്‍ എത്തുന്ന ഹ്യുണ്ടായിയുടെ രണ്ടാമത്തെ N-ലൈന്‍ മോഡലാണിത്, ഇതിന് സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ കാഴ്ചയില്‍ അധിക കോസ്‌മെറ്റിക് ബിറ്റുകള്‍, സ്‌പോര്‍ട്ടിയര്‍ സസ്‌പെന്‍ഷന്‍ സജ്ജീകരണവും എക്സ്ഹോസ്റ്റ് നോട്ടും ലഭിക്കുന്നുവെന്ന് വേണം പറയാന്‍.

പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് Hyundai; Venue N-ലൈന്‍ അവതരിപ്പിച്ചു

ഇന്റീരിയറില്‍ നിന്ന് ആരംഭിച്ചാല്‍, വെന്യു N-ലൈനിന് റെഡ് ആക്സന്റുകളും സീറ്റുകളില്‍ റെഡ് സ്റ്റിച്ചിംഗും ഉള്ള ഒരു ബ്ലാക്ക് ഇന്റീരിയര്‍ ലഭിക്കുന്നു. ഇവ കൂടാതെ, സ്പോര്‍ട്ടി മെറ്റാലിക് പെഡലുകള്‍, റെഡ് ആംബിയന്റ് ലൈറ്റിംഗ്, വെല്‍ക്കം ഫംഗ്ഷനുകളുള്ള പുഡില്‍ ലാമ്പുകള്‍ എന്നിവയും ഇതിന് ലഭിക്കുന്നു.

പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് Hyundai; Venue N-ലൈന്‍ അവതരിപ്പിച്ചു

അതേസമയം ഇന്റീരിയര്‍ ലേഔട്ട്, സുരക്ഷാ ഫീച്ചറുകളും സൗകര്യങ്ങളും സാധാരണ വെന്യുവിന് സമാനമായി തന്നെ തുടരും. ഹ്യുണ്ടായി i20 N-ലൈനില്‍ കാണുന്നതുപോലുള്ള ഒരു പുതിയ ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീല്‍ ഡിസൈനും ഇതിന് ലഭിക്കുന്നു.

പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് Hyundai; Venue N-ലൈന്‍ അവതരിപ്പിച്ചു

ഇനി എക്സ്റ്റീരിയറിലേക്ക് വന്നാല്‍. ഫ്രണ്ട്, റിയര്‍ ബമ്പറുകളുടെ താഴത്തെ നോസില്‍ റെഡ് ആക്സന്റുകള്‍ വെന്യു N-ലൈനിന്റെ സവിശേഷതയാണ്. അതിനുപുറമെ, ഫ്രണ്ട് ഫെന്‍ഡറിനും ടെയില്‍ഗേറ്റിനും N-ലൈന്‍ ബാഡ്ജിംഗ് ലഭിക്കും.

പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് Hyundai; Venue N-ലൈന്‍ അവതരിപ്പിച്ചു

ഹ്യുണ്ടായി അതിന്റെ സ്പോര്‍ട്ടി ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നതിന് ബ്ലാക്ക് നിറത്തിലുള്ള ഗ്രില്‍ നല്‍കണമായിരുന്നു. എന്നാല്‍ ഇത് സാധാരണ വെന്യുവിന് പോലെ ക്രോമില്‍ ലഭ്യമാണ്. നാല് മീറ്ററില്‍ താഴെയുള്ള എസ്‌യുവിയുടെ സ്പോര്‍ട്ടി ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നതിനായി ഈ റെഡ് ഇന്‍സെര്‍ട്ടുകള്‍ റൂഫ് റെയിലുകളിലും ബ്രേക്ക് കാലിപ്പറുകളിലും കാണാന്‍ സാധിക്കും.

പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് Hyundai; Venue N-ലൈന്‍ അവതരിപ്പിച്ചു

വെന്യു N-ലൈനിന് ഹ്യുണ്ടായിയുടെ ലോഗോയ്ക്ക് പകരം N ബാഡ്ജിംഗോടുകൂടിയ പുതിയ 16 ഇഞ്ച് അലോയ് വീലുകളും ലഭിക്കുന്നു. പിന്‍ഭാഗത്ത്, റെഡ് ഇന്‍സേര്‍ട്ടുകളും N-ലൈന്‍ ബാഡ്ജിംഗും ഒഴികെ എല്ലാം ഡിസൈന്‍ ഹൈലൈറ്റുകളും സാധാരണ പതിപ്പിന് സമാനമായി തന്നെ നിലനിര്‍ത്തുന്നു. എന്നിരുന്നാലും, അതിന്റെ ഡ്യുവല്‍-ടിപ്പ് എക്സ്ഹോസ്റ്റ് മാറ്റം കാണാം.

പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് Hyundai; Venue N-ലൈന്‍ അവതരിപ്പിച്ചു

മെക്കാനിക്കല്‍ മാറ്റങ്ങളിലേക്ക് വരുമ്പോള്‍, വെന്യു N-ലൈനിന് ഡ്യുവല്‍-ടിപ്പ് എക്സ്ഹോസ്റ്റ് ലഭിക്കുന്നു, ഇത് വാഹനത്തിന്റെ എക്സ്ഹോസ്റ്റ് നോട്ട് മികച്ചതാക്കുന്നതിനായി ട്യൂണ്‍ ചെയ്തിരിക്കുന്നു.

പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് Hyundai; Venue N-ലൈന്‍ അവതരിപ്പിച്ചു

സാധാരണ വെന്യുവിനേക്കാള്‍ സ്പോര്‍ട്ടിയര്‍ ഫീല്‍ നല്‍കുന്നതിന് കടുപ്പമുള്ള സസ്‌പെന്‍ഷന്‍ സംവിധാനവും ഇതിന് ലഭിക്കുന്നു. റോഡ് ഉപരിതലത്തില്‍ നിന്നും പാഡില്‍ ഷിഫ്റ്ററുകളില്‍ നിന്നും മികച്ച ഫീഡ്ബാക്ക് നല്‍കുന്ന പുതിയ ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലും ഇതിന് ലഭിക്കുന്ന മറ്റ് സവിശേഷതകളാണ്.

പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് Hyundai; Venue N-ലൈന്‍ അവതരിപ്പിച്ചു

118 bhp കരുത്തും 172 Nm torque ഉം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 1.0 ലിറ്റര്‍ GDI ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് വെന്യൂവിന്റെ N-ലൈന്‍ പതിപ്പിന് ലഭിക്കുന്നത്. എന്നാല്‍ iMT, DCT ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭിക്കുന്ന i20 N-ലൈനില്‍ നിന്ന് വ്യത്യസ്തമായി, വെന്യു N-ലൈന്‍ 7-സ്പീഡ് DCT-ല്‍ മാത്രമേ ലഭ്യമാകൂ.

പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് Hyundai; Venue N-ലൈന്‍ അവതരിപ്പിച്ചു

വിപണിയില്‍ കിയ സോനെറ്റ് X-ലൈന്‍, ടാറ്റ നെക്സണിന്റെ ഡാര്‍ക്ക് എഡിഷന്‍, കാസിരംഗ എഡിഷന്‍, ജെറ്റ് എഡിഷന്‍ എന്നിവയുമായാണ് വെന്യു X-ലൈന്‍ മത്സരിക്കുന്നത്. ഉത്സവ നാളിലെ വില്‍പ്പന ഈ പുതിയ പതിപ്പിലൂടെ വര്‍ദ്ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഹ്യുണ്ടായി.

More from DriveSpark

Article Published On: Tuesday, September 6, 2022, 13:39 [IST]
English summary
Hyundai launched venue n line suv in india find here price and features details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X