Alcazar -ന് ചെറിയൊരു നെയിംപ്ലേറ്റ് മാറ്റം; 7 -സീറ്റർ Grand Creta എസ്‌യുവിയെ അവതരിപ്പിച്ച് Hyundai

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി 2021 -ൽ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ജനപ്രിയ ക്രെറ്റ എസ്‌യുവിയുടെ വലിയ ഏഴ് സീറ്റർ മോഡൽ അൽകസാർ എന്ന പേരിൽ പുറത്തിറക്കിയിരുന്നു.

Alcazar -ന് ചെറിയൊരു നെയിംപ്ലേറ്റ് മാറ്റം; 7 -സീറ്റർ Grand Creta എസ്‌യുവിയെ അവതരിപ്പിച്ച് Hyundai

അതിന് ശേഷം കമ്പനി ഇപ്പോൾ ദക്ഷിണാഫ്രിക്കൻ വിപണിയിൽ അൽകസാർ പുറത്തിറക്കിയിരിക്കുകയാണ്, എന്നാൽ ഇവിടെ ത്രീ റോ എസ്‌യുവിയുടെ പേര് അൽകസാർ എന്നല്ല നിർമ്മാതാക്കൾ മോഡലിനെ ഇവിടെ ഹ്യുണ്ടായി ഗ്രാൻഡ് ക്രെറ്റ എന്ന് വിളിക്കുന്നു. പുതിയ ത്രീ റോ എസ്‌യുവി 449,900 റാൻഡിന്റെ (ഏകദേശം 23.37 ലക്ഷം രൂപ) പ്രാരംഭ വിലയിൽ ലഭ്യമാണ്.

Alcazar -ന് ചെറിയൊരു നെയിംപ്ലേറ്റ് മാറ്റം; 7 -സീറ്റർ Grand Creta എസ്‌യുവിയെ അവതരിപ്പിച്ച് Hyundai

ദക്ഷിണാഫ്രിക്കയിൽ ആറ്, ഏഴ് സീറ്റുകളുള്ള കോൺഫിഗറേഷനുകളിലാണ് പുതിയ ഹ്യുണ്ടായി ഗ്രാൻഡ് ക്രെറ്റ വാഗ്ദാനം ചെയ്യുന്നത്. അഞ്ച് സീറ്റർ ക്രെറ്റ എസ്‌യുവിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഏകദേശം 200 mm കൂടുതൽ നീളവും 150 mm അധിക വീൽബേസുമായിട്ടാണ് എത്തുന്നത്. വാഹനത്തിന് 180 -ലിറ്റർ ബൂട്ട് സ്‌പേസ് ഉണ്ട്, രണ്ടാമത്തെയും മൂന്നാമത്തെയും നിര സീറ്റുകൾ മടക്കി ഇത് 1,670-ലിറ്ററായി വർധിപ്പിക്കാനും സാധിക്കും.

Alcazar -ന് ചെറിയൊരു നെയിംപ്ലേറ്റ് മാറ്റം; 7 -സീറ്റർ Grand Creta എസ്‌യുവിയെ അവതരിപ്പിച്ച് Hyundai

ക്രെറ്റയ്ക്കും കിയ സെൽറ്റോസിനും അടിവരയിടുന്ന K2 പ്ലാറ്റ്‌ഫോമിലാണ് പുതിയ ഹ്യുണ്ടായി ഗ്രാൻഡ് ക്രെറ്റയും നിർമ്മിച്ചിരിക്കുന്നത്. കിയ കാരെൻസ് എംപിവി ഉൾപ്പെടെയുള്ള നീളമേറിയ വീൽബേസ് മോഡലുകളെ ഉൾക്കൊള്ളാൻ ഈ പ്ലാറ്റ്‌ഫോം നിീർമ്മാതാക്കൾ പരിഷ്‌ക്കരിച്ചിരിക്കുന്നു.

Alcazar -ന് ചെറിയൊരു നെയിംപ്ലേറ്റ് മാറ്റം; 7 -സീറ്റർ Grand Creta എസ്‌യുവിയെ അവതരിപ്പിച്ച് Hyundai

അൽകസാറിന് കരുത്തേകുന്ന നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് പുതിയ ഗ്രാൻഡ് ക്രെറ്റയ്ക്ക് കരുത്തേകുന്നത്. ഈ എഞ്ചിൻ 156 bhp പരമാവധി പവറും 191 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കും.

Alcazar -ന് ചെറിയൊരു നെയിംപ്ലേറ്റ് മാറ്റം; 7 -സീറ്റർ Grand Creta എസ്‌യുവിയെ അവതരിപ്പിച്ച് Hyundai

ഇന്ത്യ സ്പെക്ക് മോഡലിന് സമാനമായി, പുതിയ ത്രീ റോ ക്രെറ്റയ്ക്ക് 1.5 ലിറ്റർ നാല് സിലിണ്ടർ ടർബോഡീസൽ എഞ്ചിൻ ലഭിക്കുന്നു. ഈ എഞ്ചിൻ 113 bhp കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കും. ട്രാൻസ്മിഷൻ ചോയിസുകളിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റ് എന്നിവ ഉൾപ്പെടുന്നു.

Alcazar -ന് ചെറിയൊരു നെയിംപ്ലേറ്റ് മാറ്റം; 7 -സീറ്റർ Grand Creta എസ്‌യുവിയെ അവതരിപ്പിച്ച് Hyundai

എക്‌സിക്യൂട്ടീവ്, എലൈറ്റ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ഏഴ് സീറ്റർ എസ്‌യുവി ഹ്യുണ്ടായി ദക്ഷിണാഫ്രിക്കൻ വിപണിയിൽ വാഗ്ദാനം ചെയ്യുന്നത്. അടിസ്ഥാന ട്രിമ്മിൽ വയർലെസ് ഫോൺ ചാർജിംഗ്, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, റിയർവ്യൂ ക്യാമറ, എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ 17 ഇഞ്ച് വീലുകൾ എന്നിവയുണ്ട്.

Alcazar -ന് ചെറിയൊരു നെയിംപ്ലേറ്റ് മാറ്റം; 7 -സീറ്റർ Grand Creta എസ്‌യുവിയെ അവതരിപ്പിച്ച് Hyundai

ടോപ്പ് സ്‌പെക്ക് ഗ്രാൻഡ് ക്രെറ്റ എലൈറ്റ് ട്രിമ്മിൽ വലിയ 18 ഇഞ്ച് വീലുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്, പനോരമിക് സൺറൂഫ്, പാർക്കിംഗ് സെൻസറുകൾ, രണ്ടാം നിര യാത്രക്കാർക്കായി ഫോൾഡ് ഡൗൺ ട്രേകൾ എന്നിവയുണ്ട്. വലിയ 10.2 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റും ഇതിൽ ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.

Alcazar -ന് ചെറിയൊരു നെയിംപ്ലേറ്റ് മാറ്റം; 7 -സീറ്റർ Grand Creta എസ്‌യുവിയെ അവതരിപ്പിച്ച് Hyundai

സസ്‌പെൻഷൻ ചുമതലകൾക്കായി, ഏഴ് സീറ്റർ എസ്‌യുവിക്ക് മുൻവശത്ത് മാക്‌ഫെർസൺ സ്‌ട്രട്ടും പിന്നിൽ കപ്പിൾഡ് ടോർഷൻ ബീം ആക്‌സിലുമുണ്ട്. എലൈറ്റ് ട്രിം സ്നോ, മഡ്, സാൻഡ്, ഇക്കോ, സ്‌പോർട്ട്, നോർമൽ എന്നിങ്ങനെ ആറ് ഡ്രൈവ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു.

Alcazar -ന് ചെറിയൊരു നെയിംപ്ലേറ്റ് മാറ്റം; 7 -സീറ്റർ Grand Creta എസ്‌യുവിയെ അവതരിപ്പിച്ച് Hyundai

മറ്റ് അനുബന്ധ വാർത്തകളിൽ ഹ്യുണ്ടായി ഇന്ത്യൻ വിപണിയിൽ ക്രെറ്റയുടെ പരിഷ്കരിച്ച പതിപ്പ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. എക്സ്റ്റീരിയറിലും ഇന്റീരിയറിലും അടിമുടി മാറ്റത്തോടെയാവും പുത്തൻ എസ്‌യുവി എത്തുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതോടൊപ്പം നിരവധി ഫീച്ചർ അപ്പ്ഡേറ്റുകളും പരിഷ്കരിച്ച പതിപ്പിൽ ഉണ്ടാവും.

Alcazar -ന് ചെറിയൊരു നെയിംപ്ലേറ്റ് മാറ്റം; 7 -സീറ്റർ Grand Creta എസ്‌യുവിയെ അവതരിപ്പിച്ച് Hyundai

ക്രെറ്റയ്ക്ക് പിന്നാലെ വെന്യു, ട്യൂസോൺ എന്നിവയുടേയും മുഖം മിനുക്കിയ മോഡലുകൾ കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കും. ഇവി സെഗ്മെന്റിലും കാര്യമായ പരിഷ്കരണങ്ങളും അപ്പ്ഡേറ്റുകളും നൽകാനുള്ള നീക്കത്താലാണ് ദക്ഷിണ കൊറിയൻ ഓട്ടോ മേജർ.

Alcazar -ന് ചെറിയൊരു നെയിംപ്ലേറ്റ് മാറ്റം; 7 -സീറ്റർ Grand Creta എസ്‌യുവിയെ അവതരിപ്പിച്ച് Hyundai

പുത്തൻ അയോണിക് 5 ഇവി മോഡൽ, കോന ഇലക്ട്രിക്കിന്റെ 2022 അപ്പ്ഡേറ്റ് എന്നിവ താമസിയാതെ തന്നെ ഹ്യുണ്ടായി ഇന്ത്യയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Alcazar -ന് ചെറിയൊരു നെയിംപ്ലേറ്റ് മാറ്റം; 7 -സീറ്റർ Grand Creta എസ്‌യുവിയെ അവതരിപ്പിച്ച് Hyundai

ഇവയോടൊപ്പം പ്രാദേശികമായി വികസിപ്പിച്ച ഒരു ഇവി കൂടെ നിർമ്മാതാക്കൾ രാജ്യത്ത് അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ വളരെ ബിസിയായ ഷെഡ്യൂളാണ് 2022 മോഡൽ ഇയറിൽ ഹ്യുണ്ടായിക്കുള്ളത്.

Article Published On: Tuesday, March 29, 2022, 12:42 [IST]
English summary
Hyundai launches alcazar 7 seater suv in south african market as new grand creta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X