ഡിജിറ്റൽ കൺസോളിനൊപ്പം ADAS സിസ്റ്റവും; 2022 Creta -ൽ കൂടുതൽ ഫീച്ചറുകൾ നൽകാൻ Hyundai
ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് (HMIL) ഈ കലണ്ടർ വർഷത്തിന്റെ രണ്ടാം പകുതിയിൽ ക്രെറ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്, ഇതിന് പിന്നാലെ വെന്യു കോംപാക്ട് എസ്‌യുവിയുടെ മിഡ്‌ലൈഫ് അപ്‌ഡേറ്റും ബ്രാൻഡ് അവതരിപ്പിച്ചേക്കാം.

ദക്ഷിണ കൊറിയൻ ഓട്ടോ മേജർ തങ്ങളുടെ മിഡ് സൈക്കിൾ പുനരവലോകനങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് അറിയപ്പെടുന്ന ഒന്നാണ്, അതിനാൽ മുഖം മിനുക്കി എത്തുന്ന ക്രെറ്റയും വ്യത്യസ്തമായിരിക്കും എന്നതിൽ സംശയമില്ല.

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇടത്തരം എസ്‌യുവിയാണ് ക്രെറ്റ, 2020 -ന്റെ തുടക്കത്തിൽ വാഹനത്തിന്റെ രണ്ടാം തലമുറ നിർമ്മാതാക്കൾ അവതരിപ്പിച്ചു. പ്രതിമാസ വിൽപ്പനയിൽ ബെസ്റ്റ് സെല്ലർ കിരീടം കിയ സെൽറ്റോസിൽ നിന്ന് തിരിച്ചുപിടിക്കാൻ ഇത് സഹായിച്ചു.

ഇനി വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ ചൂടേറിയ പോരാട്ടം നടക്കുന്ന മിഡ് സൈസ് ഫൈവ് സീറ്റർ സെഗ്മെന്റിൽ വളരുന്ന മത്സരത്തിന് പ്രതികരണമായിരിക്കും.

കഴിഞ്ഞ വർഷം അവസാനം, 2021 GIIAS (ഗൈക്കിൻഡോ ഇന്തോനേഷ്യ ഇന്റർനാഷണൽ ഓട്ടോ ഷോ) -ൽ ഹ്യുണ്ടായി അപ്‌ഡേറ്റ് ചെയ്‌ത ക്രെറ്റ അനാച്ഛാദനം ചെയ്തിരുന്നു, വെസ്റ്റ് ജാവയിലെ പുതിയ പ്ലാന്റിൽ ബ്രാൻഡ് നിർമ്മിച്ച ആദ്യത്തെ എസ്‌യുവിയാണിത്.

2022 ഹ്യുണ്ടായി ക്രെറ്റ ആഗോളതലത്തിൽ കമ്പനി പിന്തുടരുന്ന ഏറ്റവും പുതിയ സെൻസസ് സ്‌പോർട്ടിനസ് ഡിസൈൻ ഫിലോസഫിയിൽ ഉറച്ചുനിൽക്കുന്നു, ഇതിന് പുതുതലമുറ ട്യൂസോണിൽ നിന്ന് ധാരാളം പ്രചോദനം ലഭിക്കുന്നുണ്ട്.

നാലാം തലമുറ ഗ്ലോബൽ ട്യൂസോണും ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത ക്രെറ്റയ്ക്ക് പാരാമെട്രിക് ജ്യുവൽ പാറ്റേൺ ഗ്രില്ല്, അതുല്യമായ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, പുതുതായി രൂപകൽപ്പന ചെയ്‌ത ഫ്രണ്ട് ബമ്പർ, ഫോഗ് ലാമ്പ് സെക്ഷൻ, പുതുക്കിയ സ്‌കിഡ് പ്ലേറ്റുകൾ, ഒരു കൂട്ടം പുതിയ അലോയി വീലുകൾ, റഷ്യ-സ്പെക്ക് ക്രെറ്റയോട് സാമ്യമുള്ള പിൻഭാഗം എന്നിവയുണ്ട്.

പുതുക്കിയ ട്രങ്ക് ലിഡും പുതുക്കിയ ടെയിൽ ലാമ്പ് സെക്ഷനും വാഹനത്തിലുണ്ട്. ലെയിൻ കീപ്പ് അസിസ്റ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഫോർവേഡ് കൊളീഷൻ അവോയിഡൻസ്, റിയർ ക്രോസ്-ട്രാഫിക് കൊളീഷൻ അവോയിഡൻസ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ്-സ്‌പോട്ട് മോണിറ്ററിംഗ്, ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റംസ്) ഉൾപ്പെടെയുള്ള പുതിയ സവിശേഷതകൾ ഇന്റീരിയറിൽ ഇൻഡോനേഷ്യൻ സ്പെക്ക് മോഡൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, അപ്‌ഡേറ്റ് ചെയ്ത ബ്ലൂലിങ്ക് കണക്റ്റീവ് ഫീച്ചറുകൾ എന്നിവയ്‌ക്കൊപ്പം ഇന്ത്യ-സ്പെക്ക് മോഡലിലും സമാനമായ സവിശേഷതകൾ ലഭ്യമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

പ്രകടനത്തെ സംബന്ധിച്ചിടത്തോളം, അതേ 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (NA) പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ, 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകൾ എന്നിവ സമാനമായ ട്രാൻസ്മിഷൻ ചോയ്‌സുകൾക്കൊപ്പം ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ ഉപയോഗിക്കും.


Click it and Unblock the Notifications








