പെർഫോമെൻസ് മോഡൽ i20 N Line -ന് പുത്തൻ കളർ ഓപ്ഷൻ നൽകി Hyundai

ദക്ഷിണ കൊറിയൻ വാഹന ഭീമനായ ഹ്യുണ്ടായി ഇന്ത്യയിൽ തങ്ങളുടെ മോഡൽ നിര പലതരത്തിൽ അപ്പ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. ഫെയ്സ്‌ലിഫ്റ്റുകൾ, പുത്തൻ ഫീച്ചർ അഡീഷനുകൾ, പുതിയ കളർ സ്കീം എന്നിങ്ങനെ മെച്ചപ്പെടുത്തലുകളുടേയും അഡീഷനുകളുടേയും ലിസ്റ്റ് നീളുന്നു.

പെർഫോമെൻസ് മോഡൽ i20 N Line -ന് പുത്തൻ കളർ ഓപ്ഷൻ നൽകി Hyundai

അതിന്റെ ഭാഗമായി ഹ്യുണ്ടായി ഇന്ത്യ തങ്ങളുടെ പെർഫോമെൻസ് ഹാച്ച്ബാക്ക് മോഡലായ i20 N ലൈനിന്റെ കളർ പാലറ്റിൽ സ്റ്റാറി നൈറ്റ് എന്ന പുതിയ സിംഗിൾ-ടോൺ ഓപ്ഷൻ ചേർത്തിരിക്കുകയാണ്.

പെർഫോമെൻസ് മോഡൽ i20 N Line -ന് പുത്തൻ കളർ ഓപ്ഷൻ നൽകി Hyundai

പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഹാച്ച്ബാക്ക് ഇപ്പോൾ തണ്ടർ ബ്ലൂ, ടൈറ്റൻ ഗ്രേ, പോളാർ വൈറ്റ്, പുതിയ സ്റ്റാറി നൈറ്റ് എന്നിവയുൾപ്പെടെ നാല് സിംഗിൾ-ടോൺ പെയിന്റ് സ്കീമുകളിൽ ലഭ്യമാണ്. ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ തണ്ടർ ബ്ലൂ, ഫിയറി റെഡ്, പോളാർ വൈറ്റ് എന്നിവ ഉൾപ്പെടുന്നു, ഇവ എല്ലാം ഫാന്റം ബ്ലാക്ക് റൂഫിനൊപ്പം ലഭ്യമാണ്.

പെർഫോമെൻസ് മോഡൽ i20 N Line -ന് പുത്തൻ കളർ ഓപ്ഷൻ നൽകി Hyundai

ആദ്യ ദിവസം മുതൽ സ്റ്റാറി നൈറ്റ് പെയിന്റ് സ്കീമിനൊപ്പം നോർമൽ i20 ബ്രാൻഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹാച്ചിന്റെ സ്റ്റാൻഡേർഡ് പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, i20 N ലൈനിന് മുൻ ബമ്പറിലും സൈഡ് സ്കേർട്ടുകളിലും റെഡ് ആക്‌സന്റുകൾ, ട്വിൻ പൈപ്പ് എക്‌സ്‌ഹോസ്റ്റ്, ബ്ലാക്ക്-ഔട്ട് 'ചെക്കർഡ് ഫ്ലാഗ്' പ്രചോദനം നൽകിയ ഗ്രില്ല്, പിൻ ഡിസ്‌ക് ബ്രേക്കുകൾ, കൂടാതെ അവിടെയും ഇവിടെയുമായി N ബാഡ്ജിംഗ് എന്നിവയും ലഭിക്കുന്നു.

പെർഫോമെൻസ് മോഡൽ i20 N Line -ന് പുത്തൻ കളർ ഓപ്ഷൻ നൽകി Hyundai

ഹ്യുണ്ടായി പെർഫോമെൻസ് ഹാച്ചിന്റെ സസ്‌പെൻഷനും സ്റ്റിയറിംഗ് സജ്ജീകരണവും പുനഃസ്ഥാപിക്കുകയും സ്റ്റാൻഡേർഡ് i20 -യെ അപേക്ഷിച്ച് എക്‌സ്‌ഹോസ്റ്റ് നോട്ടിനെ സ്‌പോർട്ടിയർ ആക്കുകയും ചെയ്തിട്ടുണ്ട്. അകത്ത്, N ലൈൻ പതിപ്പിന് വ്യത്യസ്‌തമായ റെഡ് ഘടകങ്ങളോട് കൂടിയ ഒരു ബ്ലാക്ക് ഇന്റീരിയർ ലഭിക്കുന്നു.

പെർഫോമെൻസ് മോഡൽ i20 N Line -ന് പുത്തൻ കളർ ഓപ്ഷൻ നൽകി Hyundai

DRL -കളോട് കൂടിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകൾ, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ബോസ് പ്രീമിയം ഓഡിയോ സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ മുതലായവ വാഹനത്തിന് ലഭിക്കുന്നു.

പെർഫോമെൻസ് മോഡൽ i20 N Line -ന് പുത്തൻ കളർ ഓപ്ഷൻ നൽകി Hyundai

1.0 ലിറ്റർ ത്രീ സിലിണ്ടർ T-GDi ടർബോ-പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായി i20 N ലൈനിന് കരുത്തേകുന്നത്, അത് പരമാവധി 120 bhp പവറും 172 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു.

പെർഫോമെൻസ് മോഡൽ i20 N Line -ന് പുത്തൻ കളർ ഓപ്ഷൻ നൽകി Hyundai

ആറ് സ്പീഡ് iMT (ക്ലച്ച്ലെസ്സ് മാനുവൽ) അല്ലെങ്കിൽ ഏഴ് സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോ എന്നിവയ്ക്കൊപ്പം എഞ്ചിൻ കണക്ട് ചെയ്തിരിക്കുന്നു. ഹ്യുണ്ടായി നിലവിൽ i20 N ലൈൻ 9.90 ലക്ഷം രൂപ അടിസ്ഥാന വിലയിൽ റീട്ടെയിൽ ചെയ്യുന്നു, ടോപ്പ് എൻഡ് വേരിയന്റിന് 11.97 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

പെർഫോമെൻസ് മോഡൽ i20 N Line -ന് പുത്തൻ കളർ ഓപ്ഷൻ നൽകി Hyundai

മറ്റ് അനുബന്ധ വാർത്തകളിൽ ഹ്യുണ്ടായി തങ്ങളുടെ വെന്യു, ക്രെറ്റ, കോന ഇവി എന്നീ എസ്‌യുവി മോഡലുകളുടേയും 2022 ഫെയ്സ്‌ലിഫ്റ്റ് പതിപ്പുകൾ രാജ്യത്ത് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. എക്സ്റ്റീരിയറിലും ഇന്റീരിയറിലും കാര്യമായ മാറ്റങ്ങളോടെയാവും ഇവ എത്തുന്നത്.

പെർഫോമെൻസ് മോഡൽ i20 N Line -ന് പുത്തൻ കളർ ഓപ്ഷൻ നൽകി Hyundai

ആഗോള വിപണിയിൽ ഇതിനോടകം തന്നെ 2022 ക്രെറ്റ ഫെയ്സ്‌ലിഫ്റ്റ് ബ്രാൻഡ് അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ പുതുതലമുറ വെന്യുവിന്റെ വിശദ്ധമായ വിവരങ്ങളൊന്നും കമ്പനി ഇതുവരെ പങ്കുവെച്ചിട്ടില്ല. അതോടൊപ്പം പരിഷ്കരിച്ച കോന ഇവി കൂടുതൽ ഇംപ്രൂവ്ഡ് ഡ്രൈവിഗ് റേഞ്ചുമായി എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Wednesday, March 9, 2022, 11:18 [IST]
English summary
Hyundai offers new colour option for i20 nline performance hatch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X