ഇനി ഒട്ടും വൈകില്ല! 2022 Tucson -ന്റെ ബുക്കിംഗ് ആരംഭിച്ച് Hyundai
പുതിയ 2022 ഹ്യുണ്ടായി ട്യൂസോണിനായുള്ള ബുക്കിംഗ് ഹ്യുണ്ടായി ഇന്ത്യ ഔദ്യോഗികമായി സ്വീകരിച്ചു തുടങ്ങി. ടോക്കൺ തുകയായ 50,000 രൂപ അടച്ച് എസ്‌യുവി ഓൺലൈനിലോ അംഗീകൃത ഹ്യുണ്ടായി സിഗ്നേച്ചർ ഡീലർഷിപ്പിലോ ബുക്ക് ചെയ്യാനാകും. 2022 ഓഗസ്റ്റ് 4 -ന് പുതിയ മോഡലിന്റെ വില ഹ്യുണ്ടായി പ്രഖ്യാപിക്കും.

2022 ഹ്യുണ്ടായി ട്യൂസോണിൽ നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളും സാങ്കേതികവിദ്യകളും സജ്ജീകരിച്ചിരിക്കുന്നു. ജീപ്പ് കോമ്പസ്, സിട്രൺ C5 എയർക്രോസ് എന്നിവയോട് ഇത് മത്സരിക്കും. കൂടാതെ, പുതിയ ട്യൂസോൺ ഏറ്റവും മികച്ച ടാറ്റ ഹാരിയർ, എംജി ഹെക്ടർ, മഹീന്ദ്ര XUV700 എന്നിവയുടെ വിൽപ്പനയേയും ബാധിച്ചേക്കാം.

2.0 ലിറ്റർ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ പുതിയ 2.0 ലിറ്റർ VGT ടർബോ-ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് പുതിയ ട്യൂസോണിന്റെ വരവ്.

ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ചേർന്ന്, 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ 6,200 rpm-ൽ 156 PS പവറും 4,500 rpm -ൽ 192 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ഡീസൽ എഞ്ചിൻ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. 4,000 rpm -ൽ 186 PS പവറും 2,000-2,750 rpm -ൽ 416 Nm പരമാവധി torque ഉം ഉൽപ്പാദിപ്പിക്കാൻ ഇതിന് കഴിയും. HTRAC ഓൾ-വീൽ ഡ്രൈവ് (AWD) സംവിധാനവും സ്നോ, മഡ്, സാൻഡ് എന്നീ മൾട്ടി ടെറൈൻ മോഡുകളുമായിട്ടാണ് പുതിയ ഹ്യുണ്ടായി ട്യൂസോൺ വരുന്നത്.

പഴയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, 2022 ഹ്യുണ്ടായി ട്യൂസോണിന് 150 mm നീളവും 15 mm വീതിയും 5 mm ഉയരവും 85 mm നീളമുള്ള വീൽബേസും ഉണ്ട്. ഇതിന് മൊത്തത്തിൽ 4,630 mm നീളവും 1,865 mm വീതിയും 1,665 mm ഉയരവുമുണ്ട്, കൂടാതെ 2,755 mm വീൽബേസുമുണ്ട്.

സേഫ്റ്റിയ്ക്കും സെക്യൂരിറ്റിയ്ക്കുമായി, ആറ് എയർബാഗുകൾ (ഡ്യുവൽ ഫ്രണ്ട്, സൈഡ് & കർട്ടൻ എയർബാഗുകൾ), ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, ഹിൽ അസിസ്റ്റ് കൺട്രോൾ, ബ്ലൈൻഡ്-സ്പോട്ട് വ്യൂ മോണിറ്റർ, ഓൾ ഡിസ്ക് ബ്രേക്കുകളും ഉൾപ്പെടെ 45 ആക്ടീവ് & പാസീവ് സുരക്ഷാ ഫീച്ചറുകൾ പുതിയ ട്യൂസോണിന് ലഭിക്കുന്നു.

പുതിയ ഹ്യുണ്ടായി ട്യൂസോണിൽ നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകൾ സജ്ജീകരിച്ചിരിക്കുന്നു. ഇത് ഹിന്ദിയിലും ഇംഗ്ലീഷിലും അലക്‌സ, ഗൂഗിൾ വോയ്‌സ് അസിസ്റ്റന്റ് എന്നിവയ്‌ക്കൊപ്പം ഹോം-ടു-കാർ ഫംഗ്ഷൻ വാഗ്ദാനം ചെയ്യുന്നു.

സ്മാർട്ട് കീ, മൾട്ടി എയർ മോഡ്, ബോസ് പ്രീമിയം സൗണ്ട് എട്ട്-സ്പീക്കർ സിസ്റ്റം, ഡോർ പോക്കറ്റ് ലൈറ്റിംഗ്, പാസഞ്ചർ സീറ്റ് വാക്ക്-ഇൻ എക്യുപ്മെന്റ് എന്നിവയുള്ള റിമോട്ട് എഞ്ചിൻ സ്റ്റാർട്ട് സഹിതമാണ് എസ്‌യുവി വരുന്നത്.

2022 ഹ്യുണ്ടായി ട്യൂസോണിൽ 16 ഫീച്ചറുകളുള്ള ADAS (അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം) സിസ്റ്റം ഉണ്ട്. ADAS ഫീച്ചറുകളിൽ ഫോർവേഡ് കൊളീഷൻ വാർണിംഗ്, കാർ, പെഡസ്ട്രിയൻ, സൈക്കിൾ, ജംഗ്ഷൻ ടേണിംഗ് എന്നിവയ്ക്കുള്ള ഫോർവേഡ് കൊളീഷൻ-അവോയിഡൻസ് അസിസ്റ്റ്, ലെയിൻ കീപ്പിംഗ് അസിസ്റ്റ്, ലാൻഡ് ഡിപ്പാർച്ചർ വാർണിംഗ്, ബ്ലൈൻഡ് സ്പോട്ട് കൊളീഷൻ - അവോയിഡൻസ് അസിസ്റ്റ്, സുരക്ഷിതമായ എക്സിറ്റ് വാർണിംഗ്, ലീഡിംഗ് വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട്, ഹൈ-ബീം അസിസ്റ്റ്, സ്റ്റോപ്പ് & ഗോ ഫംഗ്ഷനുള്ള സ്മാർട്ട് ക്രൂയിസ് കൺട്രോൾ, ലെയിൻ ഫോളോവിംഗ് അസിസ്റ്റ്, റിയർ-ക്രോസ് ട്രാഫിക് കോളീഷൻ വാർണിംഗ് അവോയിഡൻസ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് വ്യൂ മോണിറ്റർ എന്നിവ ഉൾപ്പെടുന്നു.


Click it and Unblock the Notifications








