എതിരാളികള്‍ക്കൊപ്പം ഓടിയെത്താന്‍ Verna; പുതുതലമുറയുടെ അവതരണം വരും വര്‍ഷമെന്ന് Hyundai
ആഭ്യന്തര വിപണിയിലെ വില്‍പ്പനയില്‍ മാരുതി സുസുക്കിക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ് കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ സ്ഥാനം. വിവിധ മോഡലുകളുടെ നവീകരിച്ച പതിപ്പുകളെയും പുതിയ പതിപ്പുകളെയും അവതരിപ്പിച്ച് വില്‍പ്പന മെച്ചപ്പെടുത്തുന്നതിനുള്ള പല വഴികളും കമ്പനി പയറ്റുകയും ചെയ്യുന്നുണ്ട്.

ഈ മാസം ആദ്യമാണ് ADAS ഫീച്ചറുകളുടെ സമഗ്രമായ ശ്രേണിയുമായി കമ്പനി പുതിയ ട്യൂസോണ്‍ പുറത്തിറക്കുന്നത്. അധികം വൈകാതെ തന്നെ ഈ ഫീച്ചര്‍ ബ്രാന്‍ഡ് നിരയിലെ ജനപ്രീയ മോഡലുകളായ ക്രെറ്റ, അല്‍കസാര്‍ മോഡലുകള്‍ക്കും ലഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ലാതെ കഴിഞ്ഞ കുറച്ച് നാളുകളായി വിപണിയില്‍ ഓട്ടം നടത്തുന്ന മോഡലാണ് വെര്‍ണ. വാഹന വിപണിയും ഹ്യുണ്ടായി വെര്‍ണയുടെ ഒരു പ്രധാന അപ്ഡേറ്റിനായി ദീര്‍ഘനാളായി കാത്തിരിക്കുകയാണ്. ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച്, കൊറിയന്‍ കാര്‍ നിര്‍മാതാവ് അടുത്ത വര്‍ഷം പുതിയ തലമുറ വെര്‍ണയെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍, അതിന്റെ അഞ്ചാം തലമുറ മോഡലായിട്ടാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. ഇന്ത്യയിലെ ഹ്യുണ്ടായി വെര്‍ണ, മാരുതി സുസുക്കി സിയാസ്, ഹോണ്ട സിറ്റി, ഫോക്‌സാവാഗണ്‍ വെര്‍ട്ടിസ്, സ്‌കോഡ സ്ലാവിയ തുടങ്ങിയ മോഡലുകള്‍ക്കെതിരെ മത്സരിക്കുകയും ചെയ്യുന്നു.

നിലവില്‍ ഈ സെഗ്മെന്റില്‍ വില്‍പ്പനയ്ക്ക് എത്തുന്ന മോഡലുകള്‍ എല്ലാം തന്നെ നവീകരിക്കുകയും മാറ്റങ്ങള്‍ക്ക് വിധേയമാകുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ വെര്‍ണയ്ക്കും വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനും നിലനില്‍പ്പിനും ഒരു മാറ്റം അനിവാര്യമാണെന്ന് വേണം പറയാന്‍. പുതിയ 2023 ഹ്യുണ്ടായി വെര്‍ണയുടെ സമീപകാല സ്‌പൈ ഷോട്ടുകള്‍ ഫ്രണ്ട് ബമ്പറില്‍ ഒരു റഡാര്‍ വെളിപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു, ഇത് സെഡാനും ADAS ലഭിക്കുമെന്ന് സൂചനയാണ് നല്‍കുന്നത്.

ഹോണ്ട സിറ്റി ഹൈബ്രിഡില്‍ ലഭ്യമായതിന് സമാനമായ ADAS ഫീച്ചറുകളുടെ എണ്ണം വെര്‍ണയ്ക്കൊപ്പം നല്‍കാനാണ് സാധ്യത. ഫോര്‍വേഡ് കൊളീഷന്‍ വാര്‍ണിംഗ്, ബ്ലൈന്‍ഡ് സ്‌പോട്ട് വ്യൂ മോണിറ്റര്‍, ബ്ലൈന്‍ഡ് സ്‌പോട്ട് വാര്‍ണിംഗ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ്, ഡ്രൈവര്‍ അറ്റംഗ്ഷന്‍ വാര്‍ണിംഗ്, സ്റ്റോപ്പ് & ഗോ, റിയര്‍ ക്രോസ് ട്രാഫിക് കൊളീഷന്‍ വാര്‍ണിംഗ് അസിസ്റ്റ് ഉള്ള സ്മാര്‍ട്ട് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെട്ടേക്കാം.

ഉയര്‍ന്ന കരുത്തുള്ള ഫ്രെയിം, എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റുകള്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ക്രാഷും മറ്റ് അപകടങ്ങളും ഒഴിവാക്കാന്‍ ADAS സജീവമായി പ്രവര്‍ത്തിക്കുന്നു. ഉപഭോക്തൃ വാങ്ങല്‍ തീരുമാനങ്ങളില്‍ ADAS ഒരു പ്രധാന ഘടകമായി ഉയര്‍ന്നത് എന്തുകൊണ്ടാണെന്ന് ഇത് വിശദീകരിക്കുന്നു.

നിലവിലെ രൂപത്തില്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, സ്റ്റിയറിംഗ് അഡാപ്റ്റീവ് ഗൈഡ്ലൈന്‍, ഇംപാക്ട് സെന്‍സിംഗ് ഓട്ടോ ഡോര്‍ അണ്‍ലോക്ക്, ഹെഡ്‌ലാമ്പ് കോര്‍ണറിംഗ് ഫംഗ്ഷന്‍, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകള്‍ ഹ്യുണ്ടായി വെര്‍ണയില്‍ സജ്ജീകരിച്ചിരിക്കുന്നു.

എതിരാളിയായ ഹോണ്ട സിറ്റി ഹൈബ്രിഡിന്റെ കാര്യത്തില്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ ഹൈ ബീം, കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിംഗ് സിസ്റ്റം (CMBS), റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ് സിസ്റ്റം എന്നിവ ADAS സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ഹോണ്ട സെന്‍സിംഗ് സുരക്ഷാ സ്യൂട്ടിന് കീഴിലാണ് ഇവ വാഗ്ദാനം ചെയ്യുന്നത്. ഹ്യുണ്ടായി എതിരാളികളുടെ ഓഫറുകളെ മറികടക്കുമെന്ന് അറിയപ്പെടുന്നതിനാല്‍, വെര്‍ണയ്ക്ക് കൂടുതല്‍ സമഗ്രമായ ADAS ഫീച്ചറുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് വേണം പറയാന്‍.

സെഡാന്റെ അടുത്ത തലമുറ മോഡല്‍ പുതിയ രൂപകല്‍പ്പനയും അപ്ഡേറ്റ് ചെയ്ത സവിശേഷതകളും അതിലേറെയും പോലുള്ള ഫീച്ചറുകള്‍ അവതരിപ്പിക്കും. വരാനിരിക്കുന്ന ആറാം തലമുറ ഹ്യുണ്ടായി വെര്‍ണയെക്കുറിച്ച് നമുക്കറിയാവുന്ന കുറച്ച് വിശദാംശങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

ആന്തരികമായി BN7 എന്ന കോഡ്‌നാമമുള്ള, അടുത്ത തലമുറ ഹ്യുണ്ടായി വെര്‍ണയ്ക്ക് ഒരു പുതിയ എക്സ്റ്റീരിയര്‍ ഡിസൈന്‍ ലഭിക്കും, അത് ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ 'സെന്‍സൗസ് സ്‌പോര്‍ട്ടിനസ്' ഡിസൈന്‍ ഭാഷയുമായി യോജിക്കുന്നുവെന്ന് വേണം പറയാന്‍.

ആഗോള വിപണിയില്‍ വില്‍പ്പനയ്ക്കെത്തുന്ന പുതിയ എലാന്‍ട്ര, സൊണാറ്റ തുടങ്ങിയ മറ്റ് ഹ്യുണ്ടായി കാറുകള്‍ക്കൊപ്പം സമാനമായ എക്സ്റ്റീരിയര്‍ രൂപകല്‍പ്പന നമ്മള്‍ ഇതിനോടകം തന്നെ കണ്ടതാണ്. അടുത്തിടെ വിപണിയില്‍ എത്തിയ ട്യൂസോണിലും ഇതേ ഡിസൈന്‍ ഭാഷ തന്നെയാണ് കമ്പനി നല്‍കിയിരിക്കുന്നത്.

വൈഡ്-ഗ്രില്‍, പുതിയ ഹെഡ്‌ലാമ്പുകള്‍, ടേപ്പറിംഗ് റൂഫിന്റെ പൂരകമായ ഫാസ്റ്റ്ബാക്ക് പോലുള്ള സ്‌റ്റൈലിംഗ് എന്നിവയാല്‍ കൂടുതലായി ആധിപത്യം പുലര്‍ത്തുന്ന ഒരു പുതിയ ഫ്രണ്ട് ഫാസിയയും പ്രധാന സ്‌റ്റൈലിംഗ് മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. അതുപോലെ, തന്നെ പുതിയ ടെയില്‍ലൈറ്റുകള്‍, പുതുക്കിയ ബമ്പറുകള്‍, പുത്തന്‍ എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകള്‍ എന്നിവയും വാഹനത്തിന് ലഭിക്കും.

ഇന്റീരിയറിലേക്ക് വന്നാല്‍, ഈ കൊറിയന്‍ സെഡാന്‍ പുതിയ ഡാഷ്ബോര്‍ഡ് ലേഔട്ട്, പുതിയ ഫീച്ചറുകള്‍, വിശാലമായ ക്യാബിന്‍ എന്നിവ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ആവര്‍ത്തനത്തില്‍ നിന്ന് വ്യത്യസ്തമായി, അടുത്ത തലമുറ മോഡല്‍ മികച്ച ഇന്‍-ക്യാബിന്‍ അനുഭവവും മികച്ച രണ്ടാം നിര അനുഭവവും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഒരു പുതിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, കണക്റ്റഡ് കാര്‍ ടെക്, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎമ്മുകള്‍ എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകള്‍ വാഹനത്തില്‍ പ്രതീക്ഷിക്കാം.

നിലവിലുള്ള മോഡലില്‍ ലഭ്യമായ അതേ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍, 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ പുതിയ വെര്‍ണ ഉപയോഗിക്കുന്നത് തുടരാന്‍ സാധ്യതയുണ്ട്.

ഇതില്‍ ടര്‍ബോ എഞ്ചിന്‍ 120 bhp കരുത്തും 172 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു, ഇത് 7-സ്പീഡ് DCT ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. 1.5 ലിറ്റര്‍ പെട്രോള്‍ യൂണിറ്റ് 115 bhp കരുത്തും 143.8 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുകയും 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ IVT ട്രാന്‍സ്മിഷനുമായി ജോടിയാക്കുകയും ചെയ്യും.

ഡീസല്‍ മോട്ടോര്‍ 115 bhp കരുത്തും 250 Nm ടോര്‍ക്കും നല്‍കുന്നു, കൂടാതെ 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചോയിസുകള്‍ വാഗ്ദാനം ചെയ്യുന്നു. മികച്ച ഇന്ധനക്ഷമത കണക്കുകള്‍ക്കായി ബ്രാന്‍ഡ് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനൊപ്പം മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്.

അപ്ഡേറ്റുകള്‍ക്കൊപ്പം, പുതിയ വെര്‍ണ വിലയില്‍ വര്‍ദ്ധനവിന് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ADAS ഫീച്ചറുകള്‍ ടോപ്പ്-സ്‌പെക്ക് വേരിയന്റുകളില്‍ മാത്രമേ നല്‍കൂ. നിലവിലെ വെര്‍ണയുടെ പ്രാരംഭ പതിപ്പിന് 9.41 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

പുതിയ വെര്‍ണയുടെ ഔദ്യോഗിക ലോഞ്ച് ടൈംലൈനിനെക്കുറിച്ച് ഹ്യുണ്ടായി ഇതുവരെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ലെങ്കിലും, 2023-ല്‍ പുതിയ സെഡാന്‍ പുറത്തിറക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ്, കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫ്റ്റ്, വെന്യു N-ലൈന്‍, അയോണിക് എന്നിവയുള്‍പ്പെടെ നിരവധി പുതിയ മോഡലുകള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ ബ്രാന്‍ഡ്.


Click it and Unblock the Notifications








