അവതരണത്തിനൊരുങ്ങി 2022 Hyundai Verna; ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലേക്കും

പുതുതലമുറ വെര്‍ണയെ ആഗോള വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി നിര്‍മാതാക്കളായ ഹ്യുണ്ടായി. വരും മാസങ്ങളില്‍ ഈ മോഡലിന്റെ ആഗോള അരങ്ങേറ്റം ഉണ്ടാകുമെന്നാണ് പുറത്തുവന്നിരിക്കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

അവതരണത്തിനൊരുങ്ങി 2022 Hyundai Verna; ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലേക്കും

ഈ പുതുതലമുറ പതിപ്പിനെ ഇന്ത്യയിലേക്കും കൊണ്ടുവരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഈ കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനത്തിലോ 2023-ന്റെ തുടക്കത്തിലോ ഇത് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് കൊറിയന്‍ നിര്‍മാതാക്കള്‍ അറിയിക്കുന്നത്.

അവതരണത്തിനൊരുങ്ങി 2022 Hyundai Verna; ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലേക്കും

മിഡ്‌സൈസ് സെഡാന്‍ സെഗ്മെന്റ് ഈ അടുത്ത മാസങ്ങളില്‍ ധാരാളം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. 2022 മെയ് മാസത്തില്‍ വിപണിയിലെത്തുന്നതിന് മുന്നോടിയായി ഫോക്‌സ്‌വാഗണ്‍ വിര്‍ട്ടിസ് അരങ്ങേറ്റം കുറിച്ചപ്പോള്‍ സ്‌കോഡ സ്ലാവിയ എന്നൊരു മോഡലിനെ റാപ്പിഡിന് പകരമായി ഈ ശ്രേണിയില്‍ എത്തിക്കുയും ചെയ്തു.

അവതരണത്തിനൊരുങ്ങി 2022 Hyundai Verna; ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലേക്കും

ഇത്തരത്തില്‍ മിഡ്‌സൈസ് സെഡാന്‍ സെഗ്മെന്റ് മാറ്റങ്ങള്‍ക്ക് വിധേയമായികൊണ്ടിരിക്കുകയാണ്. ഇതിന്റെ കൂടെ ചുവടുപിടിച്ചാണ് ഇപ്പോള്‍ കമ്പനി പുതുതലമുറ വെര്‍ണയെ രാജ്യത്ത് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

അവതരണത്തിനൊരുങ്ങി 2022 Hyundai Verna; ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലേക്കും

വെര്‍ണ മാത്രമല്ല, നിരവധി മോഡലുകളുടെ പുതുതലമുറയും, ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളും ഇത്തരത്തില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. പുതുതലമുറ ട്യൂസോണ്‍, വെന്യു ഫെയ്‌സ്‌ലിഫ്റ്റ്, ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ്, അയോണിക് 5 ഇലക്ട്രിക് വാഹനം, വെന്യു N-ലൈന്‍ എന്നിങ്ങനെ നിരവധി ഹ്യുണ്ടായി മോഡലുകളാണ് ആഭ്യന്തര ലോഞ്ചിനായി ഒരുങ്ങുന്നത്.

അവതരണത്തിനൊരുങ്ങി 2022 Hyundai Verna; ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലേക്കും

വന്‍തോതില്‍ അപ്ഡേറ്റ് ചെയ്ത വെര്‍ണ, പുതുക്കിയ മോഡലുകളുടെ വരാനിരിക്കുന്ന നിരയില്‍ ചേരുന്ന മോഡലാണ്. ഇത് വിദേശ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതായി നിരവധി വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തു.

അവതരണത്തിനൊരുങ്ങി 2022 Hyundai Verna; ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലേക്കും

ബ്ലാക്ക് റാപ് നല്‍കി മറച്ചിട്ടുണ്ടെങ്കിലും, നേരത്തെ പുറത്തുവന്ന ചിത്രങ്ങള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്ലസ്റ്റര്‍, കൂടുതല്‍ പ്രമുഖമായ ഗ്രില്‍ സെക്ഷന്‍, ഒരു പുതിയ ഫ്രണ്ട് ബമ്പര്‍, വിശാലമായ സെന്‍ട്രല്‍ എയര്‍ ഇന്‍ടേക്ക് തുടങ്ങിയവയുടെ സാന്നിധ്യം കാണിക്കുകയും ചെയ്യുന്നു.

അവതരണത്തിനൊരുങ്ങി 2022 Hyundai Verna; ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലേക്കും

2022 ഹ്യുണ്ടായി വെര്‍ണയുടെ സ്‌റ്റൈലിംഗ് അതിന്റെ സഹോദര പതിപ്പുകളായ എലാന്‍ട്ര, സൊണാറ്റ അന്തര്‍ദ്ദേശീയ വിപണികളില്‍ വിറ്റഴിക്കപ്പെടുന്ന സെന്‍സസ് സ്പോര്‍ട്ടിനസ് ഫിലോസഫി പിന്തുടരുന്നതാണ്.

അവതരണത്തിനൊരുങ്ങി 2022 Hyundai Verna; ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലേക്കും

ക്രോം ചെയ്ത വിന്‍ഡോ ലൈനിനൊപ്പം വശങ്ങളില്‍ നിന്ന് ഫാസ്റ്റ്ബാക്ക് സ്‌റ്റൈലിംഗ് കാണാന്‍ കഴിയും, കൂടാതെ ചെരിഞ്ഞ മേല്‍ക്കൂരയും വാഹനത്തിന്റെ സവിശേഷതയാകും. പിന്നില്‍ ഒരു ഷാര്‍ക്ക്-ഫിന്‍ ആന്റിനയും ഘടിപ്പിച്ചിരിക്കുന്നു.

അവതരണത്തിനൊരുങ്ങി 2022 Hyundai Verna; ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലേക്കും

ട്വീക്ക് ചെയ്ത ബോണറ്റ് ഘടന, സ്റ്റബി ബൂട്ട്ലിഡ്, പുതുക്കിയ റാപ്പറൗണ്ട് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, പുതിയ സെറ്റ് വീലുകള്‍ തുടങ്ങിയവയാണ് മറ്റ് ഹൈലൈറ്റുകള്‍. പ്രകടനത്തെ സംബന്ധിച്ചിടത്തോളം, നിലവിലുള്ള 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോളും 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസലും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അവതരണത്തിനൊരുങ്ങി 2022 Hyundai Verna; ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലേക്കും

പവര്‍ട്രെയിനുകള്‍ക്ക് മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും കൂടുതല്‍ കര്‍ശനമായ CAFE എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഓട്ടോ സ്റ്റാര്‍ട്ട്/സ്റ്റോപ്പും ലഭിച്ചേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അങ്ങനെ ഇന്ധനക്ഷമതയും മെച്ചപ്പെടുത്താനാകും.

അവതരണത്തിനൊരുങ്ങി 2022 Hyundai Verna; ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലേക്കും

ബ്ലൂ ലിങ്ക് കണക്റ്റിവിറ്റിയുള്ള വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കള്‍, സ്മാര്‍ട്ട് എയര്‍ പ്യൂരിഫയര്‍, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യം, സണ്‍റൂഫ് മുതലായവ ഉള്ളതിനാല്‍ ഇന്റീരിയറിന് കാര്യമായ നവീകരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അവതരണത്തിനൊരുങ്ങി 2022 Hyundai Verna; ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലേക്കും

സുരക്ഷ ഫീച്ചറുകളില്‍ ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, കീലെസ് എന്‍ട്രിയോടുകൂടിയ റിമോട്ട് സെന്‍ട്രല്‍ ലോക്കിംഗ്, റിയര്‍ വ്യൂ മിററിനുള്ളില്‍ മാനുവല്‍ ഡേ / നൈറ്റ് എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു.

അവതരണത്തിനൊരുങ്ങി 2022 Hyundai Verna; ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലേക്കും

ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ ലഭ്യമായ വെര്‍ണയ്ക്ക് കരുത്ത് നല്‍കുന്നത് 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളുമാണ്. ഇതില്‍ 1.0 ലിറ്റര്‍ പതിപ്പ് 118 bhp പവറില്‍ 172 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. എന്നാല്‍ ഡീസല്‍ യൂണിറ്റ് 113 bhp കരുത്തും 250 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.

അവതരണത്തിനൊരുങ്ങി 2022 Hyundai Verna; ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലേക്കും

ടര്‍ബോ-പെട്രോള്‍ യൂണിറ്റ് 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്സുമായി ജോടിയാക്കുമ്പോള്‍ ഓയില്‍ ബര്‍ണര്‍ 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളില്‍ വിപണിയില്‍ ലഭ്യമാകും.

അവതരണത്തിനൊരുങ്ങി 2022 Hyundai Verna; ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലേക്കും

നിലവിൽ വിപണിയിലുള്ള വാഹനത്തിന്റെ പ്രാരംഭ പതിപ്പിന് 9.32 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. എന്നാല്‍ ഉയര്‍ന്ന വേരിയെന്റിനായി 15.36 ലക്ഷം രൂപയോളം എക്‌സ്‌ഷോറൂം വിലയായി നല്‍കണം. വിപണിയിൽ മാരുതി സുസുക്കി സിയാസ്, ഹോണ്ട സിറ്റി, സ്കോഡ സ്ലാവിയ, വരാനിരിക്കുന്നഫോക്‌സ്‌വാഗണ്‍ വിര്‍ട്ടിസ് എന്നിവയ്ക്കെതിരെയാകും മത്സരിക്കുക.

More from DriveSpark

Article Published On: Wednesday, March 23, 2022, 14:56 [IST]
English summary
Hyundai planning to launch new gen verna in india likely this year find here all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X