Palisade ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റത്തിനൊരുങ്ങി Hyundai; പുതിയ ടീസര്‍ ചിത്രങ്ങള്‍ പുറത്ത്
ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി നിരയിലെ ഏറ്റവും വലിയ എസ്‌യുവിയാണ് പാലിസേഡ. അന്തരാഷ്ട്ര വിപണികളില്‍ ഈ വാഹനം വന്‍ ഹിറ്റാണ്. ഈ വാഹനത്തിന്റ ഒരു അപ്‌ഡേറ്റ ചെയത പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി ഇപ്പോള്‍.

ഏപ്രില്‍ 13-ന് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുന്നോടിയായി അപ്ഡേറ്റ് ചെയ്ത പാലിസേഡ് എസ്‌യുവിടെ ഒരു കൂട്ടം ടീസറുകള്‍ പങ്കുവെച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ഹ്യുണ്ടായി. ഹ്യൂണ്ടായി നിരയിലെ വലിയ മൂന്ന്-വരി എസ്‌യുവിയുടെ ചില ഡിസൈന്‍ അപ്ഡേറ്റുകള്‍ ടീസറുകള്‍ വെളിപ്പെടുത്തുന്നു.

2018 അവസാനത്തോടെ വെളിപ്പെടുത്തിയ നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍, അപ്ഡേറ്റ് ചെയ്ത എസ്‌യുവിക്ക് കമ്പനിയുടെ ഏറ്റവും പുതിയ ഡിസൈന്‍ ഭാഷയ്ക്കൊപ്പം ഡിസൈന്‍ ടച്ചുകള്‍ക്കൊപ്പം കൂടുതല്‍ നേരായ നോസ് ലഭിക്കുന്നതായി തോന്നുന്നുവെന്ന് വേണം പറയാന്‍.

എസ്‌യുവിയുടെ നോസിന്റെ ഭാഗവും ഫ്രണ്ട് ഫെന്‍ഡറും പ്രദര്‍ശിപ്പിക്കുന്ന രണ്ട് ടീസറുകള്‍ ഹ്യൂണ്ടായി ഇതുവരെ പുറത്തിറക്കിയിട്ടുണ്ട്. ഔട്ട്ഗോയിംഗ് മോഡലിനേക്കാള്‍ നോസ് നേരായ ഡിസൈന്‍ ആണ് പ്രദര്‍ശിപ്പിക്കുന്നതെന്ന് ടീസറുകള്‍ വെളിപ്പെടുത്തുന്നു.

ഗ്രില്ലില്‍ നിന്ന് പിന്നിലേക്ക് നീണ്ടുനില്‍ക്കുന്ന പ്രധാന ക്രീസുകളോടെ ബോണറ്റും പുതിയതായി തോന്നുന്നു. ഗ്രില്‍ തന്നെ വലുതും ചതുരാകൃതിയിലുള്ളതുമാണ്, കൂടാതെ ഹ്യൂണ്ടായിയുടെ പുതിയ പാരാമെട്രിക് ഗ്രില്ലിന്റെ ഒരു അഡാപ്റ്റേഷനായി തോന്നുന്നു, ഒപ്പം ഡീറ്റെയിലിംഗ് പോലെയുള്ള വ്യക്തിഗത ബ്ലോക്കും കാണാന്‍ സാധിക്കും.

രണ്ട് വിംഗുകള്‍ പോലെയുള്ള വിപുലീകരണങ്ങള്‍ ഗ്രില്ലില്‍ നിന്ന് മുകളിലേക്ക് ഡിആര്‍എല്ലിലേക്ക് ഒഴുകുന്ന തരത്തിലാണ് ഡിസൈന്‍ വന്നിരിക്കുന്നത്. ഔട്ട്ഗോയിംഗ് എസ്‌യുവിക്ക് സമാനമായ രൂപമാണ് ഡേടൈം റണ്ണിംഗ് ലാമ്പുകള്‍ക്ക് ഉള്ളത്, എന്നിരുന്നാലും കൂടുതല്‍ പുറത്തേക്ക് സ്ഥാപിച്ച് മൂന്ന് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു.

പ്രധാന ഹെഡ്‌ലാമ്പ് യൂണിറ്റുകള്‍ ബമ്പറിലെ ഹൗസിംഗില്‍ തന്നെ നല്‍കാനാണ് സാധ്യത. മിക്ക പുതിയ ഹ്യുണ്ടായി എസ്‌യുവികളിലും ഈ ഡിസൈന്‍ കാണപ്പെടുന്നു. മൊത്തത്തില്‍, നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ പാലിസേഡിന് മുന്നില്‍ നിന്ന് കൂടുതല്‍ നേരായ രൂപം ലഭിക്കാന്‍ സാധ്യതയുണ്ട്.

വലിയ മള്‍ട്ടി-സ്പോക്ക് അലോയ് വീലുകള്‍ നിറച്ച പ്രമുഖ വീല്‍ ആര്‍ച്ചുകള്‍ ഫെന്‍ഡറിന്റെ ചിത്രം വെളിപ്പെടുത്തുന്നു.

ടീസറുകളില്‍ മറ്റ് മാറ്റങ്ങളൊന്നും ദൃശ്യമല്ലെങ്കിലും ഹ്യുണ്ടായി പിന്‍ഭാഗത്തും ക്യാബിനിലും ഡിസൈനിലേക്ക് അപ്ഡേറ്റുകള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കാം. എസ്‌യുവിയുടെ അടിസ്ഥാന രൂപവും വശങ്ങളും താരതമ്യേന മാറ്റമില്ലാതെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മറ്റെല്ലാ ഹ്യുണ്ടായി കാറുകളെയും പോലെ, പാലിസേഡും സവിശേഷതകളാല്‍ നിറഞ്ഞിരിക്കുന്നു. പുറത്തെ പോലെ തന്നെ, ഏറ്റവും പുതിയ കണക്റ്റിവിറ്റി, സുഖസൗകര്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഫീച്ചറുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി പരിഷ്‌കാരങ്ങള്‍ക്ക് ക്യാബിന്‍ വിധേയമാകുമെന്നാണ് റിപ്പോര്‍ട്ട്.

നാവിഗേഷനോട് കൂടിയ 10.25 ഇഞ്ച് സെന്‍ട്രല്‍ സ്റ്റാക്ക് ചെയ്ത ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഒന്നിലധികം സ്മാര്‍ട്ട്ഫോണ്‍ കണക്ഷനുകള്‍, ബ്ലൂലിങ്ക് കണക്റ്റഡ്-കാര്‍ ടെക് ഫീച്ചറുകള്‍, ഹര്‍മാന്‍ കാര്‍ഡണ്‍ പ്രീമിയം സൗണ്ട് സിസ്റ്റം, ലെതര്‍ സീറ്റുകള്‍, 8-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന മുന്‍ സീറ്റുകള്‍, പവര്‍ ഫോള്‍ഡിംഗ്, ചാരിയിരിക്കുന്ന മൂന്നാം നിര സീറ്റുകള്‍, പവര്‍ഡ് ടെയില്‍ഗേറ്റ് തുടങ്ങിയ സവിശേഷതകളും വാഹനത്തില്‍ കാണാന്‍ സാധിക്കും.

ബൈ-എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഡ്യുവല്‍ ഇലക്ട്രിക് സണ്‍റൂഫുകള്‍, മൂന്ന് വരികള്‍ക്കും യുഎസ്ബി ചാര്‍ജിംഗ്, റിയര്‍ സൈഡ് സണ്‍ഷെയ്ഡുകള്‍, ഓട്ടോ-ലെവലിംഗ് റിയര്‍ സസ്പെന്‍ഷന്‍ എന്നിവയാണ് നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ വാഗ്ദാനം ചെയ്യുന്ന മറ്റ് സവിശേഷതകള്‍.

യുണൈറ്റഡ് സ്റ്റേറ്റ്സില്‍, 7-സീറ്റ് അല്ലെങ്കില്‍ 8-സീറ്റ് കോണ്‍ഫിഗറേഷനില്‍ പാലിസേഡ് കമ്പനി വില്‍പ്പനയ്ക്ക് സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തിലും എസ്‌യുവി പിന്നിലല്ലെന്ന് കമ്പനി അവകാശപ്പെടുന്നു.

ലെവല്‍ 2 ഓട്ടോണമി, 9 എയര്‍ബാഗുകള്‍, ലെയ്ന്‍-കീപ്പിംഗ് അസിസ്റ്റ്, ഡ്രൈവര്‍ അറ്റന്‍ഷന്‍ വാണിംഗ് സിസ്റ്റം, സേഫ് എക്‌സിറ്റ് അസിസ്റ്റ്, ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, റിയര്‍ ക്രോസ്-ട്രാഫിക് വാര്‍ണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റം എന്നിവയ്ക്കൊപ്പം ഹ്യുണ്ടായി ഡ്രൈവ് അസിസ്റ്റും കൊറിയന്‍ നിര്‍മാതാക്കള്‍ സജ്ജീകരിച്ചിരിക്കുന്നു.

എഞ്ചിന്‍ ഓപ്ഷനില്‍ 291 bhp കരുത്തും 355 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന 3.8 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് V6 പെട്രോള്‍ എഞ്ചിനിലാണ് ഹ്യൂണ്ടായി വിദേശ-സ്‌പെക്ക് പാലിസേഡ് വാഗ്ദാനം ചെയ്യുന്നത്. സ്റ്റാന്‍ഡേര്‍ഡായി 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്റെ സഹായത്തോടെ നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുകയും ചെയ്യുന്നു.

ഈ പുതിയ പതിപ്പിനെ ഇന്ത്യയിലും അവതരിപ്പിക്കുമോ എന്ന കാര്യത്തില്‍ കമ്പനി സ്ഥിരീകരണം ഒന്നും തന്നെ നല്‍കിയിട്ടില്ല. എന്നിരുന്നാലും ഹ്യുണ്ടായി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇന്ത്യയ്ക്കുള്ള പാലിസേഡ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.


Click it and Unblock the Notifications








