ഇവി സെഗ്മെന്റിൽ ഒരു കോളിളക്കം സൃഷ്ടിക്കാനൊരുങ്ങി Hyundai; Ioniq 5 -ന്റെ അവതരണം ഉടൻ

ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് (HMIL) അയോണിക് 5 (Ioniq 5) ഇലക്ട്രിക് മോഡൽ അടുത്ത മാസം ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കും, ഇവി രംഗത്ത് വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുള്ള ഒരു വാഹനമായിട്ടാണ് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ ഇതിനെ കാണുന്നത്.

കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ അയോണിക് 5 ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു, അന്താരാഷ്ട്ര വിപണികളിൽ ഉപഭോക്താക്കളിൽ നിന്ന് മികച്ച സ്വീകാര്യതയും നേടി, കൂടാതെ 2022 വേൾഡ് കാർ ഓഫ് ദ ഇയർ പുരസ്കാരവും ഇവി സ്വന്തമാക്കി. 1975 ഹ്യുണ്ടായി പോണിയിൽ നിന്ന് പ്രജോതനം ഉൾക്കൊണ്ട് അയോണിക് 5, ആധുനികതയാൽ അലംകൃതമായ വിന്റേജ് സ്‌റ്റൈലിങ്ങിനൊപ്പം, സമർപ്പിത E-GMP സ്‌കേറ്റ്‌ബോർഡ് പ്ലാറ്റ്‌ഫോമിൽ ഒരുങ്ങുന്ന ആദ്യ മോഡലാണിത്.

Hyundai Ioniq 5 -ന്റെ അവതരണം ഉടൻ

45 കൺസെപ്‌റ്റിന്റെ പ്രൊഡക്ഷൻ പതിപ്പിന് ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകളും മിനിമലിസ്റ്റിക് ക്യാരക്ടർ ലൈനുകളും ഉള്ള ഒരു ക്ലീൻ പ്രൊഫൈൽ ലഭിക്കുന്നു. പോപ്പ്-ഔട്ട് ഡോർ ഹാൻഡിലുകൾ, റേക്ക് ചെയ്ത ഫ്രണ്ട് വിൻഡ്‌ഷീൽഡ്, 20 ഇഞ്ച് അലോയി വീലുകൾ, ഇരുവശത്തും ചാർജിംഗ് പോർട്ടുകൾ, ക്ലാംഷെൽ ബോണറ്റ് ഘടന, ഒരു എഡ്ജ് ട്രങ്ക്, ഒരു ഇന്റഗ്രേറ്റഡ് റൂഫ് സ്‌പോയിലർ, ഹൊറിസോണ്ടൽ എൽഇഡി ടെയിൽലൈറ്റുകൾ തുടങ്ങിയവയാണ് മറ്റ് എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.

നിലവിൽ വിപണിയിൽ വിൽക്കുന്ന എല്ലാ ഇവികളിലും ഏറ്റവും സവിശേഷമായ ഒരു ലുക്ക് ഈ വാഹനത്തിന് ലഭിക്കുന്നു. ഒരു ഫ്ലാറ്റ് ഫ്ലോറിനൊപ്പം സ്കേറ്റ്‌ബോർഡ് ആർക്കിടെക്ച്ചറിനെ അടിസ്ഥാനമാക്കിയുള്ള, 3.0 മീറ്റർ വീൽബേസുള്ള ഹ്യുണ്ടായി അയോണിക് 5 വിശാലവും പ്രായോഗികവുമാണ്. ഇതിന് 4.6 മീറ്റർ നീളവും 1.8 മീറ്റർ വീതിയും 1.6 മീറ്റർ ഉയരവും ഉണ്ട്. ബൂട്ട്‌സ്‌പേസ് കപ്പാസിറ്റി 1,600 ലിറ്ററായി വികസിപ്പിക്കാം, കൂടാതെ RWD ട്രിമ്മിൽ 57 ലിറ്റർ വരെ ഫ്രണ്ട് ട്രങ്ക് സ്പെയ്സുമുണ്ട്.

ഫ്യൂച്ചറിസ്റ്റിക് ഘടകങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ മിനിമലിസ്റ്റിക് അപ്പീൽ ഇന്റീരിയറിലേക്കും കൊണ്ടുപോകുന്നു. ഫ്ലോട്ടിംഗ് സെന്റർ കൺസോൾ, ഡ്യുവൽ 12 ഇഞ്ച് സ്‌ക്രീനുകൾ (ഒന്ന് ഇൻഫോടെയ്ൻമെന്റിനും മറ്റൊന്ന് ഇൻസ്ട്രുമെന്റേഷനും), സ്റ്റിയറിംഗ് വീലിന് പിന്നിൽ സ്ഥാപിച്ചിട്ടുള്ള ഗിയർ സെലക്ടർ തുടങ്ങിയവയാണ് ക്യാബിനിലുള്ളത്. പരിസ്ഥിതി സൗഹാർദമായ ഇക്കോ-പ്രൊസസ്ഡ് ലെതർ, HPDE -ൽ നിന്നുള്ള പേപ്പററ്റ്, റീസൈക്കിൾ ചെയ്ത കുപ്പികളിൽ നിന്ന് ഒരുക്കിയ ഫാബ്രിക്ക് മുതലായവ ഉപയോഗിക്കുന്നു.

ഫോർവേഡ് കൊളീഷൻ സിസ്റ്റം, ബ്ലൈൻഡ്-സ്‌പോട്ട് കൊളീഷൻ വാർണിംഗ് (BCW), ഡ്രൈവർ അറ്റൻഷൻ വാർണിംഗ് (DAW), ബ്ലൈൻഡ്-സ്‌പോട്ട് കൊഴീഷൻ അവോയിഡൻസ് അസിസ്റ്റ് (BCA), ലെയിൻ കീപ്പിംഗ് അസിസ്റ്റ് (LKA), ലെയിൻ ഡിപ്പാർച്ചർ വാർണിംഗ് (LDW) എന്നിവയുൾപ്പെടെ 21 ആധുനിക ഡ്രൈവർ-അസിസ്റ്റീവ്, സേഫ്റ്റി സാങ്കേതികവിദ്യകൾ വാഗ്ദാനം ചെയ്യുന്ന ഹ്യുണ്ടായി സ്മാർട്ട്‌സെൻസ് ലെവൽ 2 ADAS സാങ്കേതികവിദ്യ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

Hyundai Ioniq 5 -ന്റെ അവതരണം ഉടൻ

ലോകമെമ്പാടുമുള്ള ആരാധകരെ നേടിയെടുത്ത ശ്രദ്ധേയമായ ഡൈനാമിക് കഴിവുകൾ അയോണിക് 5 -ന് ഉണ്ട്. ഇന്ത്യയിൽ, പ്രാദേശിക അസംബ്ലി ലൈനുകളിൽ എത്തുന്നതോടെ ചില ആഢംബര ഇവി എതിരാളികൾക്കെതിരെ മത്സരാധിഷ്ഠിതമായ വിലയുമായി വാഹനം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സവിശേഷതകളാൽ സമ്പുഷ്ടവും പ്രായോഗികവുമായ ക്യാബിൻ ഉള്ളതിന് പുറമേ, അയോണിക് 5 -ന് ആകർഷകമായ ഒരു എക്സ്റ്റീരിയറും ഉണ്ട്, കൂടാതെ പെർഫോമെൻസിന്റെ കാര്യത്തിൽ, ഇത് തീർച്ചയായും ശ്രദ്ധേയമാണ്.

ആഗോള വിപണികളിൽ, ദക്ഷിണ കൊറിയൻ ഓട്ടോ മേജർ 58 kWh, 72.6 kWh ബാറ്ററി പാക്ക് ഓപ്‌ഷനുകൾ അയോണിക് 5 -നൊപ്പം വാഗ്ദാനം ചെയ്യുന്നു, ഇവ രണ്ടും AWD, RWD കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. ചെറിയ ബാറ്ററി പായ്ക്ക് RWD ട്രിമ്മിൽ 170 hp പവറും AWD ട്രിമ്മിൽ 233 hp പവറും വികസിപ്പിക്കുന്നു, അതേസമയം വലിയ ബാറ്ററി റിയർ-വീൽ ഡ്രൈവിൽ 217 hp പവറും ഓൾ-വീൽ ഡ്രൈവ് വേർഷനുകളിൽ 305 hp പവറും സൃഷ്ടിക്കുന്നു.

58 kWh വേരിയന്റിന് 383 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് ഉണ്ട്, 72.6 kWh ബാറ്ററിക്ക് WLTP സൈക്കിളിൽ 481 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. ടോപ്പ്-സ്പെക്ക് മോഡൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നത് കേവലം 5.2 സെക്കൻഡുകൾകൊണ്ടാണ്. 350 kW ചാർജറും 800 V കേപ്പബിളിറ്റിയും ഉപയോഗിക്കുന്നതിലൂടെ, വെറും 18 മിനിറ്റിനുള്ളിൽ ഇതിന് 10 ശതമാനത്തിൽ നിന്ന് 80 ശതമാനം ചാർജ് കൈവരിക്കാൻ കഴിയും. ഹ്യുണ്ടായി അയോണിക് 5 അതിന്റെ എതിരാളികളെ അപേക്ഷിച്ച് മത്സരാധിഷ്ഠിത വിലനിർണ്ണയം, മികച്ച ഡ്രൈവിംഗ് കേപ്പബിലിറ്റികൾ, ഉയർന്ന റേഞ്ച് ബാറ്ററി പാക്ക്, ഫ്യൂച്ചറിസ്റ്റിക് ഇന്റീരിയർ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ തീർച്ചയായും വളരെ ഹെൽത്തിയായ ഒരു പാക്കേജായി മാറും!

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai set to launch all new ioniq 5 in india next month
Story first published: Wednesday, December 7, 2022, 12:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X