സ്പെയർ കീ എത്താൻ 6 മാസം! പുത്തൻ Hyundai ഉപഭോക്താക്കൾ ഇനി കാർകീ കൂടുതൽ ശ്രദ്ധിക്കണം
സമീപകാല സെമികണ്ടക്ടർ (അർദ്ധചാലക) ദൗർലഭ്യം മൂലം പല വാഹന നിർമ്മാതാക്കളും ഒട്ടനവധി പ്രതിസന്ധികൾ നേരിടുകയാണ്. പലരും മോഡലുകളുടെ ഫീച്ചറുകളും മറ്റും വെട്ടിച്ചുരുക്കി വേരിയന്റുകൾ അവതരിപ്പിച്ച് ഈ സിറ്റുവേഷൻ ഹാൻഡിൽ ചെയ്യാൻ ശ്രമിക്കുകയാണ്.

എന്നാൽ അതിനോടൊപ്പം പുതിയ ഉപഭോക്താക്കൾക്ക് ഒരു സ്മാർട്ട് കീ മാത്രം നൽകാനുള്ള ഒരു സമീപനമാണ് ഹ്യുണ്ടായി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഹ്യുണ്ടായി തങ്ങളുടെ കാറിനൊപ്പം രണ്ടാമത് ഒരു കീ നൽകുന്നുണ്ടെങ്കിലും, കീയിൽ ഇലക്ട്രോണിക് ഉപകരണങ്ങളൊന്നും ഇല്ല.

എന്നിരുന്നാലും, എല്ലാ ഹ്യുണ്ടായി മോഡലുകളും ഈ നീക്കം ബാധിച്ചിട്ടില്ല. ഈ നീക്കം കാരണം ബാധിക്കപ്പെട്ട മോഡലുകൾ, i20 ('ആസ്തയും' അതിന് മുകളിലുള്ള മോഡലുകളും), i20 N ലൈൻ, ക്രെറ്റ ('S' വേരിയന്റും അതിന് മുകളിലുള്ള മോഡലുകളും), അൽകസാർ (എല്ലാ വകഭേദങ്ങളും) എന്നിവയാണ്.

സോർസുകൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച്, മുകളിൽ സൂചിപ്പിച്ച വാഹനങ്ങളുടെ സ്പെയർ കീ ആറ് മാസത്തിനുള്ളിൽ ബന്ധപ്പെട്ട ഉപഭോക്താക്കൾക്ക് ബ്രാൻഡ് കൈമാറും. അതിനാൽ ആദ്യ ആറ് മാസത്തേക്ക് കീയുടെ കാര്യത്തിൽ അല്പം കൂടുതൽ ശ്രദ്ധ വേണം എന്ന് സാരം.

ഹ്യുണ്ടായിയെ കുറിച്ച് പറയുമ്പോൾ, 2022 മെയ് മാസത്തെ വിൽപ്പന കണക്കനുസരിച്ച് ടാറ്റ മോട്ടോർസിനോട് 'ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാർ നിർമ്മാതാക്കൾ' എന്ന സ്ഥാനം കമ്പനിക്ക് അടുത്തിടെ നഷ്ടപ്പെട്ടു.

എന്നാൽ ഹ്യുണ്ടായി ക്രെറ്റ എസ്‌യുവി കമ്പനിയുടെ നിലവിലെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലായി തുടരുന്നു. മറുവശത്ത്, സവിശേഷതകളും സാങ്കേതികവിദ്യയും കൊണ്ട് നിറച്ചിട്ടുണ്ടെങ്കിലും, സമീപ വർഷങ്ങളിൽ വെന്യു എസ്‌യുവിയുടെ വിൽപ്പന കുറഞ്ഞു.

വിൽപ്പന കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, ഹ്യുണ്ടായി വെന്യു എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ബ്രാൻഡ് ഒരുങ്ങുകയാണ്.

ദക്ഷിണ കൊറിയൻ ഓട്ടോമൊബൈൽ ഭീമൻ പുറത്തുവിട്ട ചിത്രങ്ങൾ അനുസരിച്ച്, വരാനിരിക്കുന്ന ഹ്യുണ്ടായി വെന്യു എസ്‌യുവി അകത്തും പുറത്തും വലിയ അപ്പ്ഡേറ്റുകളോടും മാറ്റങ്ങളോടെയുമാണ് വരുന്നത്.

ഹ്യുണ്ടായി വെന്യു എസ്‌യുവിയുടെ വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുതിയ ഫ്രണ്ട് ഗ്രില്ല്, ചതുരാകൃതിയിലുള്ള എയർ ഡാമുകളുള്ള പുതുക്കിയ ഫ്രണ്ട് ബമ്പർ, ഒരു ജോഡി LED DRL-കളോട് കൂടിയ പുതിയ LED പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ എന്നിവയ്‌ക്കൊപ്പം അല്പം പക്വതയാർന്നതും പരിഷ്‌കൃതവുമായി കാണപ്പെടുന്ന പുതിയ ഫ്രണ്ട് എൻഡ് ഡിസൈൻ അവതരിപ്പിക്കുന്നു.

വശങ്ങളിലേക്ക് വരുമ്പോൾ, ഹ്യുണ്ടായി വെന്യു എസ്‌യുവിയുടെ വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ ഒരു കൂട്ടം പുതിയ അലോയി വീലുകളും ഉൾപ്പെടുന്നു, കൂടാതെ ഒരു ജോടി കൂടുതൽ പ്രമുഖമായി കാണപ്പെടുന്ന റൂഫ് റെയിലുകളും ഉൾപ്പെടുന്നു.

പിൻഭാഗത്ത്, ഹ്യുണ്ടായി വെന്യു എസ്‌യുവിയുടെ വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് ഒരു പുതിയ റിയർ ബമ്പറും ഫുൾ-വിഡ്ത്ത് ലൈറ്റ് ബാറുള്ള ഒരു കൂട്ടം പുതിയ ടു പീസ് ടെയിൽ ലാമ്പുകളുമായാണ് വരുന്നത്. ഈ മാറ്റങ്ങളെല്ലാം ഹ്യുണ്ടായിയുടെ സബ്-ഫോർ മീറ്റർ എസ്‌യുവിക്ക് കൂടുതൽ പ്രെസൻസ് നൽകുന്നു.

ഹ്യുണ്ടായി വെന്യു എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പിനുള്ളിലേക്ക് നീങ്ങുമ്പോൾ, വരാനിരിക്കുന്ന സബ്-ഫോർ മീറ്റർ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമുള്ള ഒരു പുതിയ ഡാഷ്‌ബോർഡ് അവതരിപ്പിക്കുന്നു. ഇതോടൊപ്പം, ഹ്യുണ്ടായി വെന്യു എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പിന് ഹ്യുണ്ടായി i20 ശ്രേണിയിൽ നിന്ന് പൂർണ്ണമായ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കാൻ സാധ്യതയുണ്ട്.

ഫീച്ചറുകളുടെ കാര്യത്തിൽ, അപ്‌ഡേറ്റ് ചെയ്‌ത ഹ്യുണ്ടായി വെന്യുവിൽ കണക്റ്റഡ് കാർ ടെക്, അലക്‌സ, ഗൂഗിൾ അസിസ്റ്റന്റ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, റിയർ എസി വെന്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ് പാഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, തുടങ്ങിയ ഫീച്ചറുകൾ സജ്ജീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഹ്യുണ്ടായി വെന്യു എസ്‌യുവിയുടെ പുതുക്കിയ ആവർത്തനത്തിലും പുതിയ സർക്കാർ നിയന്ത്രണങ്ങൾ പാലിക്കുന്നതിനായി കുറഞ്ഞത് ആറ് എയർബാഗുകൾ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ ABS, EBD, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), 360-ഡിഗ്രി ക്യാമറ സിസ്റ്റം തുടങ്ങിയ മറ്റ് സുരക്ഷാ സവിശേഷതകളും എസ്‌യുവിയിൽ സജ്ജീകരിച്ചിരിക്കുന്നു.


Click it and Unblock the Notifications








