ട്യൂസോണിന് പുതുജീവനേകാൻ Hyundai; പുതിയ 2022 ട്യൂസോണിൻ്റെ ഇന്ത്യൻ ലോഞ്ച് ജൂലൈ 13ന്

മുന്നാം തവണയും ഇന്ത്യയിൽ ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുകയാണ് ഹ്യുണ്ടായിയുടെ ആഗോള പ്രീമിയം എസ്‌യുവി ആയ ട്യൂസോൺ. 2004 -ലാണ് ആദ്യ തലമുറ മോഡൽ ട്യൂസോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. അതിന് ശേഷം 2016 -ലും 2020 -ലും പുതിയ പതിപ്പുകൾ അവതരിപ്പിച്ചുവെങ്കിലും ക്ലച്ച് പിടിച്ചില്ല,എന്നാൽ മൂന്നാം പതിപ്പിൽ വാഹനത്തിൻ്റെ വിലയുടെ കാര്യത്തിൽ കമ്പനി അൽപ്പം ശ്രദ്ധിച്ചിരുന്നുവെങ്കിൽ കുറച്ചുകൂടി മികച്ചതാകുമായിരുന്നു.

ട്യൂസോണിന് പുതുജീവനേകാൻ HYUNDAI; പുതിയ 2022 ട്യൂസോണിൻ്റെ ഇന്ത്യൻ ലോഞ്ച് ജൂലൈ 13ന്

അന്താരാഷ്ട്ര വിപണിയിൽ വിജയിച്ച തങ്ങളുടെ നാലാം പതിപ്പ് ഇന്ത്യയിലേക്ക് എത്തിക്കുകയാണ് ദക്ഷിണ കൊറിയൻ നിർമാതാക്കൾ. പുതിയ 2022 ട്യൂസോണിൻ്റെ ഇന്ത്യൻ ലോഞ്ച് ജൂലൈ 13ന് നടക്കും. ഔദ്യോഗിക ബുക്കിംഗും ഉടൻ തുറക്കും.

ട്യൂസോണിന് പുതുജീവനേകാൻ HYUNDAI; പുതിയ 2022 ട്യൂസോണിൻ്റെ ഇന്ത്യൻ ലോഞ്ച് ജൂലൈ 13ന്

ഹ്യുണ്ടായിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നാണ് ട്യൂസോൺ. ഇതുവരെ ലോകമെമ്പാടും ഏഴ് ദശലക്ഷത്തിലധികം വിറ്റഴിഞ്ഞു. ട്യൂസോണിൻ്റെ മുൻഗാമികളെ അപേക്ഷിച്ച് പുതിയ പതിപ്പ് വളരെ മികച്ചതാണ്. എൽഇഡി ലൈറ്റിംഗ് സിഗ്നേച്ചർ തടസ്സങ്ങളില്ലാതെ സമന്വയിപ്പിക്കുന്ന ഗ്രില്ല് പുതിയ ട്യൂസോണിൻ്റെ സവിശേഷതയാണ്. വിപണിയിലെ ഏറ്റവും മികച്ച 5-സീറ്റ് ക്രോസ്ഓവറുകളിൽ ഒന്നാണിത്. പുതിയ ക്രെറ്റയ്ക്ക് സമാനമായ ഇൻ്റീരിയറാണ് ട്യൂസോണിലും ഹ്യുണ്ടായി അവതരിപ്പിക്കുന്നത്.

ട്യൂസോണിന് പുതുജീവനേകാൻ HYUNDAI; പുതിയ 2022 ട്യൂസോണിൻ്റെ ഇന്ത്യൻ ലോഞ്ച് ജൂലൈ 13ന്

പൊതുവായ ഡാഷ്‌ബോർഡ് ലേഔട്ട് ഉണ്ടെങ്കിലും സ്‌പോർട് സ്‌ലീക്കർ എസി വെന്റുകൾ, ഒരു ടിഎഫ്‌ടി കളർ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ, കൂടുതൽ പ്രീമിയം മെറ്റീരിയലുകളും ട്രിമ്മുകളും ട്യൂസോണിൽ ഉണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ADAS ഫീച്ചറുകൾക്കൊപ്പം എല്ലാ ബെല്ലുകളും വിസിലുകളും സഹിതം പൂർണ്ണമായി ലോഡ് ചെയ്ത ട്രിമ്മുകൾ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷ. ADAS ഫീച്ചറുകളുമായി വരുന്ന ആദ്യത്തെ ഹ്യുണ്ടായി കാറായിരിക്കും ട്യൂസോൺ.

ട്യൂസോണിന് പുതുജീവനേകാൻ HYUNDAI; പുതിയ 2022 ട്യൂസോണിൻ്റെ ഇന്ത്യൻ ലോഞ്ച് ജൂലൈ 13ന്

അടുത്തിടെ പെട്രോൾ എഞ്ചിൻ വാഹനങ്ങളിലേക്ക് വിപണി ഒരു നിർണായകമായ മാറ്റം വരുത്തിയെങ്കിലും, പ്രീമിയം എസ്‌യുവി വിഭാഗത്തിൽ ടാറ്റ ഹാരിയർ / സഫാരി, മഹീന്ദ്ര XUV700, ജീപ്പ് കോമ്പസ് എന്നിവയുടെ ഒക്കെ ഡീസൽ എഞ്ചിൻ ഇപ്പോഴും ഒരു ജനപ്രിയ ചോയിസ് തന്നെയാണ്.

ട്യൂസോണിന് പുതുജീവനേകാൻ HYUNDAI; പുതിയ 2022 ട്യൂസോണിൻ്റെ ഇന്ത്യൻ ലോഞ്ച് ജൂലൈ 13ന്

അതിനാൽ, പുതിയ ഹ്യുണ്ടായി ട്യൂസോണിൽ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കാനാണ് സാധ്യത. ആറ് സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടറുമായി ഘടിപ്പിച്ച 150 എച്ച്പി / 192 എൻഎം നൽകുന്ന പെട്രോൾ 2.0 ലിറ്റർ മോട്ടോറാണ് ഇന്ത്യയിൽ ഔട്ട്ഗോയിംഗ് ട്യൂസോണിൽ വാഗ്ദാനം ചെയ്യുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ടിസിയുമായി ഘടിപ്പിച്ച 182 എച്ച്പി / 400 എൻഎം നൽകുന്ന 2.0 ലിറ്റർ എഞ്ചിനിലാണ് ഡീസൽ ട്യൂസോണിൻ്റെ വരവ്.

ട്യൂസോണിന് പുതുജീവനേകാൻ HYUNDAI; പുതിയ 2022 ട്യൂസോണിൻ്റെ ഇന്ത്യൻ ലോഞ്ച് ജൂലൈ 13ന്

വിൽപനയുടെ കാര്യത്തിൽ മുൻഗാമികളെ അപേക്ഷിച്ച് പുതിയ ട്യൂസോൺ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കാൻ ഹ്യുണ്ടായിക്ക് ശക്തമായ കാരണങ്ങളുണ്ട്. ഇന്ത്യൻ വിപണി എല്ലാ അർത്ഥത്തിലും എസ്‌യുവികളിലേക്ക് വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്, ശക്തമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്ന ഒരു വിഭാഗത്തിലാണ് ട്യൂസോൺ മത്സരിക്കുന്നത്.

ട്യൂസോണിന് പുതുജീവനേകാൻ HYUNDAI; പുതിയ 2022 ട്യൂസോണിൻ്റെ ഇന്ത്യൻ ലോഞ്ച് ജൂലൈ 13ന്

ടാറ്റ ഹാരിയർ, മഹീന്ദ്ര XUV700 എന്നി കരുത്തന്മാരെയാണ് ട്യൂസോൺ നേരിടേണ്ടത്. എന്നാൽ ഈ എതിരാളികൾക്കെതിരെ ട്യൂസോൺ സ്വന്തം ക്ലാസിലായിരിക്കും മത്സരിക്കുക.

ട്യൂസോണിന് പുതുജീവനേകാൻ HYUNDAI; പുതിയ 2022 ട്യൂസോണിൻ്റെ ഇന്ത്യൻ ലോഞ്ച് ജൂലൈ 13ന്

മിഡ്-പ്രീമിയം എസ്‌യുവി സെഗ്‌മെന്റിൽ ആകർഷകമായ ബ്രാൻഡായി ഹ്യുണ്ടായിയെ സ്ഥാപിക്കുന്നതിന് പുതിയ ക്രെറ്റ ശക്തമായ അടിത്തറയിട്ടിട്ടുണ്ട്, ഇത് പുതിയ ട്യൂസണിനെ ശക്തമായ തുടക്കത്തിന് സഹായകരമാകും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai tucson 4th generation indian launch july 13
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X