പുതിയ Tucson-ന്റെ അവതരണം വൈകും; പൂതിയ തീയതി വെളിപ്പെടുത്തി Hyundai

കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി, ഇന്ത്യന്‍ വിപണിയില്‍ പുതിയ ട്യൂസോണ്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. 2022 ഓഗസ്റ്റ് 4 മോഡലിനെ അവതരിപ്പിക്കുമെന്നായിരുന്നു നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു.

പുതിയ Tucson-ന്റെ അവതരണം വൈകും; പൂതിയ തീയതി വെളിപ്പെടുത്തി Hyundai

എന്നാല്‍ ചില ബുദ്ധിമുട്ടുകള്‍ കാരണം വാഹനത്തിന്റെ അരങ്ങേറ്റം മാറ്റിവെയ്ക്കുന്നതായി അറിയിച്ചിരിക്കുകയാണ് കമ്പനി. പുതിയ ലോഞ്ച് തീയതിയും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. 2022 ഓഗസ്റ്റ് 10-ന് പുതിയ ട്യൂസോണിനെ അവതരിപ്പിക്കുമെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്.

പുതിയ Tucson-ന്റെ അവതരണം വൈകും; പൂതിയ തീയതി വെളിപ്പെടുത്തി Hyundai

അതേസമയം 2022 ജൂലൈ 18 മുതല്‍ ഹ്യുണ്ടായി ട്യൂസോണിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചിരുന്നു. 50,000 രൂപ ടോക്കണ്‍ തുകയ്ക്കാണ് ബുക്കിംഗ് നടക്കുന്നത്. ബ്രാന്‍ഡിന്റെ ഓണ്‍ലൈന്‍ സൈറ്റിലോ, അംഗീകൃത ഡീലര്‍ഷിപ്പിലോ ഇപ്പോള്‍ വാഹനം ബുക്ക് ചെയ്യാവുന്നതാണ്.

പുതിയ Tucson-ന്റെ അവതരണം വൈകും; പൂതിയ തീയതി വെളിപ്പെടുത്തി Hyundai

2.0 ലിറ്റര്‍ പെട്രോളും 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളുമുള്ള പ്ലാറ്റിനം, സിഗ്‌നേച്ചര്‍ എന്നീ രണ്ട് വേരിയന്റുകളില്‍ ഹ്യുണ്ടായി ട്യൂസോണ്‍ എസ്‌യുവി ലഭ്യമാകും. രണ്ട് എഞ്ചിനുകളും സ്റ്റാന്‍ഡേര്‍ഡായി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ക്കൊപ്പം മാത്രമേ ലഭ്യമാകൂ, ഡീസല്‍ യൂണിറ്റിന് ഓള്‍-വീല്‍ ഡ്രൈവ് ഓപ്ഷനും ലഭിക്കുന്നുണ്ട്.

പുതിയ Tucson-ന്റെ അവതരണം വൈകും; പൂതിയ തീയതി വെളിപ്പെടുത്തി Hyundai

കമ്പനിയുടെ പുതിയ സെന്‍സീവ് സ്പോര്‍ട്ടിനസ് ഡിസൈന്‍ ഭാഷ ലഭിക്കുന്നതിന് ആഗോളതലത്തില്‍ ഹ്യുണ്ടായിയുടെ ആദ്യ മോഡലുകളിലൊന്നായ ട്യൂസണിന്റെ അകത്തും പുറത്തും ഒരു പുതിയ ഡിസൈന്‍ തീം തന്നെയാണ് നിര്‍മാതാക്കള്‍ അവതരിപ്പിക്കുന്നത്.

പുതിയ Tucson-ന്റെ അവതരണം വൈകും; പൂതിയ തീയതി വെളിപ്പെടുത്തി Hyundai

ഔട്ട്ഗോയിംഗ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ എസ്‌യുവിക്ക് അതിന്റെ എക്‌സ്റ്റീരിയര്‍ തലങ്ങളില്‍ നിരവധി മാറ്റങ്ങള്‍ ലഭിക്കുന്നത് കാണാന്‍ സാധിക്കും. ഇരുവശത്തും L ആകൃതിയിലുള്ള സെഗ്മെന്റഡ് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളാല്‍ ചുറ്റപ്പെട്ട ഡാര്‍ക്ക് ക്രോം ഫിനിഷുള്ള ഹ്യുണ്ടായി പാരാമെട്രിക് ജ്യുവല്‍ ഡിസൈന്‍ ഗ്രില്ലാണ് മുന്നില്‍ ആധിപത്യം പുലര്‍ത്തുന്നത്.

പുതിയ Tucson-ന്റെ അവതരണം വൈകും; പൂതിയ തീയതി വെളിപ്പെടുത്തി Hyundai

മുന്‍വശത്തെ ക്യാബിന്‍ ഒരു സ്പ്ലിറ്റ്-കോക്ക്പിറ്റ് ലുക്ക് അവതരിപ്പിക്കുന്നു, 10.25-ഇഞ്ച് ടച്ച്സ്‌ക്രീന്‍ സെന്റര്‍ കണ്‍സോളില്‍ ആധിപത്യം പുലര്‍ത്തുന്നു, സ്റ്റിയറിംഗിന് പിന്നില്‍ രണ്ടാമത്തെ സമാന വലുപ്പമുള്ള ഫ്രീ-സ്റ്റാന്‍ഡിംഗ് യൂണിറ്റും കാണാന്‍ സാധിക്കും. ട്യൂസോണിനായി അഞ്ച് സിംഗിള്‍ ടോണുകളും രണ്ട് ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളും ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നു.

പുതിയ Tucson-ന്റെ അവതരണം വൈകും; പൂതിയ തീയതി വെളിപ്പെടുത്തി Hyundai

ഫീച്ചറുകളിലേക്ക് നീങ്ങുമ്പോള്‍, പുതിയ ട്യൂസോണിന്റെ ഹൈലൈറ്റ് അതിന്റെ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റമായിരിക്കും. മറ്റ് കാറുകള്‍, ഇരുചക്രവാഹനങ്ങള്‍, കാല്‍നടയാത്രക്കാര്‍ എന്നിവരെ തിരിച്ചറിയാനും അപകടം ഒഴിവാക്കല്‍ നടപടികള്‍ കൈക്കൊള്ളാനും ശേഷിയുള്ള ലെവല്‍ 2 ADAS സാങ്കേതികവിദ്യ ഹ്യുണ്ടായി ട്യൂസോണില്‍ വാഗ്ദാനം ചെയ്യും.

പുതിയ Tucson-ന്റെ അവതരണം വൈകും; പൂതിയ തീയതി വെളിപ്പെടുത്തി Hyundai

എസ്‌യുവി ബ്ലൈന്‍ഡ്-സ്പോട്ട്, ക്രോസ്-ട്രാഫിക് കൊളീഷന്‍ വാര്‍ണിംഗ്, ഒഴിവാക്കല്‍ ഫംഗ്ഷനുകള്‍ എന്നിവയ്ക്കൊപ്പം ലെയിന്‍ കീപ്പ് അസിസ്റ്റും സ്റ്റോപ്പ് ആന്‍ഡ് ഗോയ്ക്കൊപ്പം സ്മാര്‍ട്ട് ക്രൂയിസ് കണ്‍ട്രോളും വാഗ്ദാനം ചെയ്യും.

പുതിയ Tucson-ന്റെ അവതരണം വൈകും; പൂതിയ തീയതി വെളിപ്പെടുത്തി Hyundai

360-ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്, ബ്ലൂലിങ്ക് കണക്റ്റഡ് വെഹിക്കിള്‍ ടെക്, ബോസ് ഓഡിയോ സിസ്റ്റം, ഹീറ്റഡ് ആന്‍ഡ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ഹാന്‍ഡ്സ് ഫ്രീ ടെയില്‍ഗേറ്റ് ഓപ്പണിംഗ് എന്നിവയാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തുന്ന മറ്റ് ഫീച്ചറുകള്‍.

പുതിയ Tucson-ന്റെ അവതരണം വൈകും; പൂതിയ തീയതി വെളിപ്പെടുത്തി Hyundai

ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടുകയും ചെയ്യുന്നു.

പുതിയ Tucson-ന്റെ അവതരണം വൈകും; പൂതിയ തീയതി വെളിപ്പെടുത്തി Hyundai

എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍, 154 bhp കരുത്ത് നല്‍കുന്ന 2.0-ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ അല്ലെങ്കില്‍ 184 bhp കരുത്ത് നല്‍കുന്ന 2.0-ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ ട്യൂസോണിന് ലഭ്യമാകുന്നത്.

പുതിയ Tucson-ന്റെ അവതരണം വൈകും; പൂതിയ തീയതി വെളിപ്പെടുത്തി Hyundai

പെട്രോള്‍ 6-സ്പീഡ് ഓട്ടോമാറ്റിക്കില്‍ ലഭ്യമാണ്, ഡീസല്‍ സ്റ്റാന്‍ഡേര്‍ഡായി 8-സ്പീഡ് ഓട്ടോമാറ്റിക് ഉപയോഗിക്കുന്നു. സിഗ്‌നേച്ചര്‍ വേരിയന്റില്‍ ഓള്‍-വീല്‍ ഡ്രൈവ് ഓപ്ഷനും ഡീസലിന് ലഭിക്കുന്നു.

പുതിയ Tucson-ന്റെ അവതരണം വൈകും; പൂതിയ തീയതി വെളിപ്പെടുത്തി Hyundai

നിലവില്‍ വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല. എന്നിരുന്നാലും പ്രാരംഭ പതിപ്പിന് 24 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണിയില്‍ സിട്രണ്‍ C5 എയര്‍ക്രോസ്, ജീപ്പ് കോമ്പസ്, ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ തുടങ്ങിയ മോഡലുകള്‍ക്കെതിരെയാകും ഇത് മത്സരിക്കുക.

പുതിയ Tucson-ന്റെ അവതരണം വൈകും; പൂതിയ തീയതി വെളിപ്പെടുത്തി Hyundai

പുതിയ മോഡലുകളെ വിപണിയില്‍ എത്തിച്ച് വില്‍പ്പന ശക്തമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2022 ജൂലൈ മാസത്തിലെ ഹ്യുണ്ടായിയുടെ ആഭ്യന്തര വില്‍പ്പന 50,500 യൂണിറ്റാണ്. വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 48,042 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍, 5.12 ശതമാനം വളര്‍ച്ചയാണ് വില്‍പ്പനയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പുതിയ Tucson-ന്റെ അവതരണം വൈകും; പൂതിയ തീയതി വെളിപ്പെടുത്തി Hyundai

ആഭ്യന്തര വില്‍പ്പന മാത്രമല്ല, കയറ്റുമതിയും മെച്ചപ്പെട്ടുവെന്നാണ് കമ്പനി പറയുന്നത്. 13,351 യൂണിറ്റുകള്‍ കയറ്റുമതി ചെയ്യുമ്പോള്‍, വാര്‍ഷിക വില്‍പ്പന വളര്‍ച്ച 9.37 ശതമാനമാണ്. 12,207 യൂണിറ്റില്‍ നിന്ന് വോളിയം നേട്ടം 1,144 യൂണിറ്റായി. മൊത്തം വില്‍പ്പന 60,249 യൂണിറ്റില്‍ നിന്ന് 63,851 യൂണിറ്റായി. മൊത്തം വോളിയം നേട്ടം 6 ശതമാനം വളര്‍ച്ചയില്‍ 3,600 യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. ക്രെറ്റ, വെന്യു, i20, ഗ്രാന്‍ഡ് i10 നിയോസ്, അല്‍കസാര്‍, ഓറ തുടങ്ങിയ മോഡലുകളാണ് ഹ്യുണ്ടായിയുടെ വില്‍പ്പന ചാര്‍ട്ടുകളില്‍ മുന്നില്‍.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai tucson india launch postponed find here the new date and details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X