ADAS ഫീച്ചറുകളോടെ Creta -യുടെ സ്പോർട്ടിയർ N-Line പതിപ്പ് അവതരിപ്പിച്ച് Hyundai

ഹ്യുണ്ടായി തങ്ങളുടെ N ലൈൻ ശ്രേണി അന്താരാഷ്ട്ര ലൈനപ്പിലുടനീളം വികസിപ്പിക്കാൻ ലക്ഷ്യമിടുകയാണ്. ഇന്ത്യയിൽ, കൊറിയൻ ഓട്ടോ ഭീമൻ ഇതിനകം i20 N ലൈൻ റീട്ടെയിൽ ചെയ്യുന്നു, കൂടാതെ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത വെന്യുവിന്റെ N ലൈൻ വേരിയന്റുകളും ഉടൻ പുറത്തിറക്കും.

ADAS ഫീച്ചറുകളോടെ Creta -യുടെ സ്പോർട്ടിയർ N-Line പതിപ്പ് അവതരിപ്പിച്ച് Hyundai

അടുത്തതായി ഹെഡ്‌ലൈനുകൾ സൃഷ്ടിക്കാനൊരുങ്ങുന്ന N ലൈൻ മോഡൽ ക്രെറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് ഇപ്പോൾ തെക്കേ അമേരിക്കൻ വിപണികളിൽ ക്രെറ്റ N ലൈൻ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

ADAS ഫീച്ചറുകളോടെ Creta -യുടെ സ്പോർട്ടിയർ N-Line പതിപ്പ് അവതരിപ്പിച്ച് Hyundai

കോംപാക്ട് എസ്‌യുവിയുടെ സ്‌പോർട്ടിയർ ആവർത്തനം R$ 165,090 (ഏകദേശം 26.2 ലക്ഷം രൂപ) വിലയ്ക്ക് നിർമ്മാതാക്കൾ പുറത്തിറക്കിയിരിക്കുകയാണ്. മുമ്പ് റിപ്പോർട്ട് ചെയ്തതുപോലെ, ക്രെറ്റയുടെ N ലൈൻ പതിപ്പ് എസ്‌യുവിയുടെ പ്രീ-ഫേസ്‌ലിഫ്റ്റ് പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്, അല്ലാതെ കഴിഞ്ഞ വർഷം അവസാനം ഇന്തോനേഷ്യയിൽ അവതരിപ്പിച്ച ഫെയ്‌സ്‌ലിഫ്റ്റ് മോഡലല്ല.

ADAS ഫീച്ചറുകളോടെ Creta -യുടെ സ്പോർട്ടിയർ N-Line പതിപ്പ് അവതരിപ്പിച്ച് Hyundai

പ്രതീക്ഷിച്ചതുപോലെ, ക്രെറ്റയുടെ N ലൈൻ വേരിയന്റിന് അതിന്റെ എക്സ്റ്റീരിയറിൽ കാര്യമായ സ്റ്റൈലിംഗ് അപ്‌ഡേറ്റുകൾ ലഭിക്കുന്നു. i20 N ലൈനിൽ കാണുന്നത് പോലെ ഡാർക്ക് ക്രോം ഇൻസേർട്ടുകളുള്ള വിശാലമായ ഫ്രണ്ട് ഗ്രില്ലാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്, കൂടാതെ വരാനിരിക്കുന്ന ന്യൂ-ജെൻ ട്യൂസോണിനോട് ഇതിന് സാമ്യമുണ്ട്. എയർ ഡാമിലെ ഡാർക്ക് ഇൻസെർട്ടുകൾ കാരണം ഫ്രണ്ട് ബമ്പറിന് കൂടുതൽ അഗ്രസ്സീവ് ഡിസൈൻ ലഭിക്കുന്നു.

ADAS ഫീച്ചറുകളോടെ Creta -യുടെ സ്പോർട്ടിയർ N-Line പതിപ്പ് അവതരിപ്പിച്ച് Hyundai

എയർ ഡാമിനെ ഫോഗ് ലാമ്പ് ഹൗസിംഗുകളിൽ നിന്ന് വേർതിരിക്കുന്ന കോൺട്രാസ്റ്റ് ഗ്രേ പാനലുകളും ബമ്പറിന്റെ സവിശേഷതയാണ്. ക്രെറ്റ N ലൈനിന്റെ സൈഡ് പ്രൊഫൈൽ, ഡ്യുവൽ-ടോൺ Y-ആകൃതിയിലുള്ള അലോയി വീൽ ഡിസൈനും ഡോർ സിലുകൾക്കുള്ള ക്രോം ഇൻസെർട്ടുകളും വ്യത്യസ്തമായ ശൈലിയിലുള്ള ക്ലാഡിംഗും ഒഴികെ സാധാരണ മോഡലിന് ഏതാണ്ട് സമാനമാണ്.

ADAS ഫീച്ചറുകളോടെ Creta -യുടെ സ്പോർട്ടിയർ N-Line പതിപ്പ് അവതരിപ്പിച്ച് Hyundai

i20 N ലൈനിൽ നിന്ന് വ്യത്യസ്തമായി, ക്രെറ്റയുടെ N ലൈൻ വേരിയന്റിൽ മുൻ ബമ്പറിലോ ബ്രേക്ക് ക്യാലിപ്പറുകളിലോ റെഡ് ഹൈലൈറ്റുകളൊന്നും ഫീച്ചർ ചെയ്യുന്നില്ല.

ADAS ഫീച്ചറുകളോടെ Creta -യുടെ സ്പോർട്ടിയർ N-Line പതിപ്പ് അവതരിപ്പിച്ച് Hyundai

പിന്നിൽ, ക്രെറ്റ N ലൈൻ ഒരു റീപ്രൊഫൈൽ ചെയ്‌ത ബമ്പറുമായി വരുന്നു, അതിൽ ഡാർക്ക് ഇൻസേർട്ടുകളുള്ള ഹണികോംബ് മെഷ് പാറ്റേണും ക്രോം അല്ലെങ്കിൽ ബ്ലാക്ക് നിറത്തിലുള്ള ഡ്യുവൽ ബാരൽ എക്‌സ്‌ഹോസ്റ്റ് ടിപ്പും ലഭിക്കുന്നു. ഷാർക്ക്-ഫിൻ ആന്റിന, റൂഫ് മൗണ്ടഡ് സ്‌പോയിലർ, റൂഫ് റെയിലുകൾ, ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ കളർ സ്കീമുകൾ എന്നിവ മറ്റ് വിഷ്വൽ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

ADAS ഫീച്ചറുകളോടെ Creta -യുടെ സ്പോർട്ടിയർ N-Line പതിപ്പ് അവതരിപ്പിച്ച് Hyundai

ക്രെറ്റ N ലൈനിന്റെ ഇന്റീരിയറുകളിൽ, N ലൈൻ-നിർദ്ദിഷ്‌ട സീറ്റ് അപ്‌ഹോൾസ്റ്ററിയിലും ഡോർ ട്രിമ്മിലും കോൺട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗും, റെഡ് ഇൻസേർട്ടുകളുള്ള N ലൈൻ സ്റ്റിയറിംഗ് വീലും ഉൾപ്പടെ ഒരു ബ്ലാക്ക് തീം ആധിപത്യം പുലർത്തുന്നു.

ADAS ഫീച്ചറുകളോടെ Creta -യുടെ സ്പോർട്ടിയർ N-Line പതിപ്പ് അവതരിപ്പിച്ച് Hyundai

മറ്റ് N ലൈൻ മോഡലുകളെപ്പോലെ, ക്രെറ്റയുടെ ഈ സ്പോർട്ടിയർ ടോപ്പ്-സ്പെക്ക് മോഡലും N-ലൈൻ ബ്രാൻഡഡ് സീറ്റുകൾ, ഗിയർ സെലക്ടർ നോബ്, അലുമിനിയം പെഡലുകൾ എന്നിവ അവതരിപ്പിക്കുന്നു.

ADAS ഫീച്ചറുകളോടെ Creta -യുടെ സ്പോർട്ടിയർ N-Line പതിപ്പ് അവതരിപ്പിച്ച് Hyundai

ഓഫറിലെ ഫീച്ചർ അപ്‌ഡേറ്റുകളിൽ ADAS ടെക് ഹ്യുണ്ടായി സ്മാർട്ട്സെൻസ് ഉൾപ്പെടുന്നു. ഇത് ഓട്ടോമാറ്റിക് ഹൈ ബീം, ലെയിൻ അസിസ്റ്റ്, സൈഡ് ബ്ലൈൻഡ് സ്പോട്ട് ക്യാമറകൾ, ഫറ്റീഗ് (ക്ഷീണം) ഡിറ്റക്ടർ, കൊളീഷൻ അലേർട്ട്, ഓട്ടോമാറ്റിക് ബ്രേക്കിംഗ്, പിൻ സീറ്റ് പ്രെസൻസ് അലേർട്ട് തുടങ്ങിയവ വാഗ്ദാനം ചെയ്യും.

ADAS ഫീച്ചറുകളോടെ Creta -യുടെ സ്പോർട്ടിയർ N-Line പതിപ്പ് അവതരിപ്പിച്ച് Hyundai

ബ്രസീലിൽ, സ്റ്റാൻഡേർഡ് ക്രെറ്റ 1.0 ലിറ്റർ GDi ടർബോ പെട്രോൾ എഞ്ചിനും 2.0 ലിറ്റർ MPi നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റ് എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്.

ADAS ഫീച്ചറുകളോടെ Creta -യുടെ സ്പോർട്ടിയർ N-Line പതിപ്പ് അവതരിപ്പിച്ച് Hyundai

ആദ്യത്തേത് 118 bhp പവറും 172 Nm പീക്ക് torque ഉം പുറപ്പെടുവിക്കുമ്പോൾ രണ്ടാമത്തേത് 166 bhp പവറും 200 Nm torque ഉം പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഘടിപ്പിച്ച 1.0 ലിറ്റർ പെട്രോൾ യൂണിറ്റിനൊപ്പം മാത്രമേ N ലൈൻ വേരിയന്റ് ലഭ്യമാകൂ.

ADAS ഫീച്ചറുകളോടെ Creta -യുടെ സ്പോർട്ടിയർ N-Line പതിപ്പ് അവതരിപ്പിച്ച് Hyundai

ഇന്ത്യയിൽ ക്രെറ്റ N ലൈനിന്റെ ലോഞ്ച് ഹ്യുണ്ടായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇത് ഇന്ത്യൻ തീരത്ത് എത്തുമ്പോൾ, ഈ വർഷാവസാനം ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ ഉദ്ദേശിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റഡ് ക്രെറ്റയെ അടിസ്ഥാനമാക്കിയായിരിക്കും ഇത്.

ADAS ഫീച്ചറുകളോടെ Creta -യുടെ സ്പോർട്ടിയർ N-Line പതിപ്പ് അവതരിപ്പിച്ച് Hyundai

138 bhp കരുത്തും 242 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 1.4 ലിറ്റർ GDi ടർബോ പെട്രോൾ മോട്ടോറിൽ നിന്ന് ഇന്ത്യ-സ്പെക് ക്രെറ്റ N ലൈന് പവർ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ ഏഴ്-സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഇത് ജോടിയാക്കും.

More from DriveSpark

Article Published On: Thursday, June 9, 2022, 15:14 [IST]
English summary
Hyundai unveiled sportier n line edition for creta suv with adas tech
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X