Casper മൈക്രോ എസ്‌യുവിക്ക് 940 ലിറ്റർ ബൂട്ട്സ്പേസുമായി പുത്തൻ വാൻ വേർഷൻ അവതരിപ്പിച്ച് Hyundai

ഹ്യുണ്ടായി 2021 -ന്റെ അവസാനത്തോടെ ദക്ഷിണ കൊറിയയിലെ ഹോം മാർക്കറ്റിൽ ക്യാസ്പർ മൈക്രോ എസ്‌യുവി അനാച്ഛാദനം ചെയ്തു. വാഹനം അവതരിപ്പിച്ച് ഒരു ദിവസത്തിനുള്ളിൽ തന്നെ അതിന്റെ ബുക്കിംഗ് 12,000 കടന്നു, അത് വാഹനത്തിന്റെ ജനപ്രീതി വ്യക്തമാക്കുന്നു.

Casper മൈക്രോ എസ്‌യുവിക്ക് 940 ലിറ്റർ ബൂട്ട്സ്പേസുമായി പുത്തൻ വാൻ വേർഷൻ അവതരിപ്പിച്ച് Hyundai

എന്നാൽ ഇപ്പോൾ കാസ്‌പർ വാൻ എഡിഷൻ കൂടെ ചേർത്തുകൊണ്ട് വളരെ ക്യൂട്ട് & സ്മോളായി കാണപ്പെടുന്ന ചെറിയ സിറ്റി റൺ ഹാച്ച്ബാക്കിന്റെ ശ്രേണി നിർമ്മാതാക്കൾ വിപുലീകരിച്ചിരിക്കുകയാണ്. സാധാരണ ചെറിയ എസ്‌യുവിയുടെ രണ്ട് സീറ്റുള്ള ലോഡ്-ക്യാരിയിംഗ് പതിപ്പ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആളുകളെ ഇത് ലക്ഷ്യമിടുന്നു.

Casper മൈക്രോ എസ്‌യുവിക്ക് 940 ലിറ്റർ ബൂട്ട്സ്പേസുമായി പുത്തൻ വാൻ വേർഷൻ അവതരിപ്പിച്ച് Hyundai

പുറത്ത്, ഹ്യുണ്ടായി കാസ്‌പർ വാൻ സ്റ്റാൻഡേർഡ് മോഡലിന് സമാനമാണ്, എന്നാൽ ഉള്ളിലെ മാറ്റങ്ങൾ കൂടുതൽ യൂട്ടിലിറ്റി സ്പേസ് വാഗ്ദാനം ചെയ്യുന്നു. വാഹനത്തിന്റെ റിയർ സീറ്റുകൾ നീക്കം ചെയ്ത് കൊണ്ട് കാർഗോ കപ്പാസിറ്റി ഇപ്പോൾ 940 ലിറ്ററായി വർധിപ്പിച്ചിരിക്കുകയാണ്. മൊത്തത്തിൽ 3,595 mm നീളമുള്ള ഒരു ചെറിയ കാറിന് ഇത് അത്യാവശം മികച്ച കപ്പാസിറ്റിയാണ്.

Casper മൈക്രോ എസ്‌യുവിക്ക് 940 ലിറ്റർ ബൂട്ട്സ്പേസുമായി പുത്തൻ വാൻ വേർഷൻ അവതരിപ്പിച്ച് Hyundai

വാഹനത്തിന് ഒരു അധിക സംരക്ഷണത്തിനായി, ഹ്യുണ്ടായി പിൻവശത്തെ വിൻഡോകളിൽ മെറ്റൽ ബാറുകൾ സ്ഥാപിച്ചിട്ടുണ്ട്, കൂടാതെ പിൻഭാഗത്തെ വിൻഡ്ഷീൽഡിലും ഇത് ഒരു പാർട്ടഡ് രീതിയിൽ കാണാം.

Casper മൈക്രോ എസ്‌യുവിക്ക് 940 ലിറ്റർ ബൂട്ട്സ്പേസുമായി പുത്തൻ വാൻ വേർഷൻ അവതരിപ്പിച്ച് Hyundai

13,850,000 വോൺ (ഏകദേശം 8.64 ലക്ഷം രൂപ) മുതൽ ആരംഭിക്കുന്നതിനാൽ കാസ്‌പർ വാനിന്റെ വില സാധാരണ പതിപ്പിന് സമാനമാണ്. എൻട്രി ലെവൽ സ്മാർട്ട് ട്രിമ്മിൽ മാത്രമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

Casper മൈക്രോ എസ്‌യുവിക്ക് 940 ലിറ്റർ ബൂട്ട്സ്പേസുമായി പുത്തൻ വാൻ വേർഷൻ അവതരിപ്പിച്ച് Hyundai

അടിസ്ഥാന വേരിയന്റിൽ മാത്രം വിൽക്കുന്നതിനാൽ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം പോലുള്ള ഫീച്ചറുകൾ ഇതിന് ലഭിക്കുന്നില്ല, എന്നാൽ എക്യുപ്മെന്റ് ലിസ്റ്റ് തീർച്ചയായും നിറഞ്ഞിരിക്കുന്നു.

Casper മൈക്രോ എസ്‌യുവിക്ക് 940 ലിറ്റർ ബൂട്ട്സ്പേസുമായി പുത്തൻ വാൻ വേർഷൻ അവതരിപ്പിച്ച് Hyundai

4.2 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, രണ്ട് സ്പീക്കർ ഓഡിയോ സിസ്റ്റം, യുഎസ്ബി ചാർജിംഗ് പോർട്ട്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, റിവേർസ് പാർക്കിംഗ് സെൻസറുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, 15 ഇഞ്ച് വീലുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

Casper മൈക്രോ എസ്‌യുവിക്ക് 940 ലിറ്റർ ബൂട്ട്സ്പേസുമായി പുത്തൻ വാൻ വേർഷൻ അവതരിപ്പിച്ച് Hyundai

ഹ്യുണ്ടായി കാസ്‌പർ വാനിൽ ADAS (അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ്) സാങ്കേതികവിദ്യയും ഫോർവേഡ് കൊളീഷൻ അവോയിഡൻസ് അസിസ്റ്റ്, ലെയിൻ കീപ്പിംഗ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവ പ്രവർത്തനക്ഷമമാക്കുന്നു.

Casper മൈക്രോ എസ്‌യുവിക്ക് 940 ലിറ്റർ ബൂട്ട്സ്പേസുമായി പുത്തൻ വാൻ വേർഷൻ അവതരിപ്പിച്ച് Hyundai

ഓപ്ഷനുകൾ ലിസ്റ്റിൽ നിന്ന്, ഉപഭോക്താക്കൾക്ക് ലെതർ സീറ്റ് അപ്ഹോൾസ്റ്ററി, വെന്റിലേറ്റഡ് & ഹീറ്റഡ് സീറ്റുകൾ, ഹീറ്റഡ് സ്റ്റിയറിംഗ് വീൽ, മറ്റൊരു രൂപത്തിലുള്ള ഫ്രണ്ട് ബമ്പർ മുതലായവ തിരഞ്ഞെടുക്കാം.

Casper മൈക്രോ എസ്‌യുവിക്ക് 940 ലിറ്റർ ബൂട്ട്സ്പേസുമായി പുത്തൻ വാൻ വേർഷൻ അവതരിപ്പിച്ച് Hyundai

തുലെയുടെ ഒരു മെറ്റൽ റൂഫ് റാക്കും ഉപഭോക്താക്കൾക്ക് ആവശ്യമെങ്കിൽ ആക്സസറികളിൽ നിന്ന് തെരഞ്ഞെടുക്കാം. പെർഫോമെൻസിനെ സംബന്ധിച്ചിടത്തോളം, 1.0 ലിറ്റർ ത്രീ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് കാസ്പറിന്റെ ഹൃദയം.

Casper മൈക്രോ എസ്‌യുവിക്ക് 940 ലിറ്റർ ബൂട്ട്സ്പേസുമായി പുത്തൻ വാൻ വേർഷൻ അവതരിപ്പിച്ച് Hyundai

ഈ യൂണിറ്റ് 75 bhp കരുത്ത് വികസിപ്പിക്കുന്നു, കൂടാതെ ഫോർ സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കുകയും ഫ്രണ്ട് വീലുകളിലേക്ക് മാത്രം പവർ അയയ്ക്കുകയും ചെയ്യുന്നു.

Casper മൈക്രോ എസ്‌യുവിക്ക് 940 ലിറ്റർ ബൂട്ട്സ്പേസുമായി പുത്തൻ വാൻ വേർഷൻ അവതരിപ്പിച്ച് Hyundai

കാസ്‌പർ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ ഒരു മോഡലായി കണക്കാക്കാമെങ്കിലും, നിലവിൽ ടാറ്റ പഞ്ച് നയിക്കുന്ന മൈക്രോ എസ്‌യുവി ശ്രേണിയിലേക്ക് പ്രവേശിക്കുന്നതിന് സമീപഭാവിയിൽ ഹ്യുണ്ടായി ഇതിനെ പരിഗണിച്ചേക്കാം.

More from DriveSpark

Article Published On: Saturday, February 5, 2022, 14:30 [IST]
English summary
Hyundai unveils new van version with 940 litre bootspcae for casper micro suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X