2022 Venue -ന് മൂന്ന് മാസം വെയിറ്റിംഗ്; പുത്തൻ മോഡലിന് മുമ്പ് ഓൾഡ് സ്റ്റോക്ക് ക്ലിയർ ചെയ്യാൻ Hyundai

ദക്ഷിണ കൊറിയൻ നിർമ്മാതാക്കളായ ഹ്യുണ്ടായി ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ വിപണിയിലെ തങ്ങളുടെ മിന്നും താരമായ വെന്യുവിന്റെ 2022 ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചു.

Venue -ന്റെ പുത്തൻ പതിപ്പിന് മൂന്ന് മാസം വെയിറ്റിംഗ്; 2022 മോഡലിന്റെ ഡെലിവറിക്ക് മുമ്പ് ഓൾഡ് സ്റ്റോക്ക് ക്ലിയർ ചെയ്യാൻ Hyundai

വാഹനത്തിന്റെ മിഡ്-ലൈഫ് അപ്‌ഡേറ്റ് വളരെ വിപുലമാണ് കൂടാതെ വെന്യുവിയിലേക്ക് ധാരാളം പുതിയ സവിശേഷതകളും ചേർക്കുന്നു. 2022 വെന്യുവിനായുള്ള ബുക്കിംഗും ഹ്യുണ്ടായി സ്വീകരിച്ചു തുടങ്ങി, പുതിയ മോഡലിന് ഇതുവരെ ഏകദേശം 15,000 -ത്തോളം പ്രീ-ബുക്കിംഗ് ലഭിച്ചു എന്നാണ് നിർമ്മാതാക്കൾ പുറത്തുവിടുന്ന റിപ്പോർട്ട്.

Venue -ന്റെ പുത്തൻ പതിപ്പിന് മൂന്ന് മാസം വെയിറ്റിംഗ്; 2022 മോഡലിന്റെ ഡെലിവറിക്ക് മുമ്പ് ഓൾഡ് സ്റ്റോക്ക് ക്ലിയർ ചെയ്യാൻ Hyundai

എന്നാൽ പുത്തൻ മോഡൽ എത്തിയതോടെ ഹ്യുണ്ടായിക്ക് നിലവിൽ പഴയ വെന്യൂവിന്റെ 25,000 യൂണിറ്റുകളുടെ ബാക്ക്‌ലോഗ് (വിറ്റഴിക്കാത്ത സ്റ്റോക്ക്) ഉണ്ട്. പുതിയ മോഡൽ ഡെലിവർ ചെയ്യുന്നതിനുമുമ്പ്, കമ്പനി ആദ്യം ബാക്ക്‌ലോഗ് ക്ലിയർ ചെയ്യും.

Venue -ന്റെ പുത്തൻ പതിപ്പിന് മൂന്ന് മാസം വെയിറ്റിംഗ്; 2022 മോഡലിന്റെ ഡെലിവറിക്ക് മുമ്പ് ഓൾഡ് സ്റ്റോക്ക് ക്ലിയർ ചെയ്യാൻ Hyundai

വിപണിയിലെ സെമി കണ്ടക്ടറുകളുടെ കുറവ് കാരണം ഹ്യുണ്ടായിയുടെ മോഡൽ ശ്രേണിയിൽ മൊത്തത്തിൽ 135,000 യൂണിറ്റുകൾ ബാക്ക്‌ലോഗ് ഉണ്ട് എന്ന് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ഡയറക്ടർ (സെയിൽസ്, മാർക്കറ്റിംഗ് & സർവീസ്) തരുൺ ഗാർഗ് പറഞ്ഞു.

Venue -ന്റെ പുത്തൻ പതിപ്പിന് മൂന്ന് മാസം വെയിറ്റിംഗ്; 2022 മോഡലിന്റെ ഡെലിവറിക്ക് മുമ്പ് ഓൾഡ് സ്റ്റോക്ക് ക്ലിയർ ചെയ്യാൻ Hyundai

മൂന്ന് മാസത്തെ കാത്തിരിപ്പ് കാലയളവിലാണ് 2022 മോഡൽ വരുന്നതെന്ന് തങ്ങൾ പുതിയ വെന്യു ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. പഴയ മോഡലിന്റെ ബാക്ക്‌ലോഗ് ഇല്ലാതാക്കുക എന്നതാണ് തങ്ങളുടെ മുൻഗണന. വെന്യുവിന്റെ ചില ഉപഭോക്താക്കൾ അവരുടെ പർച്ചേസുകൾ പഴയ മോഡലിൽ നിന്ന് പുതിയതിലേക്ക് പരിവർത്തനം ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Venue -ന്റെ പുത്തൻ പതിപ്പിന് മൂന്ന് മാസം വെയിറ്റിംഗ്; 2022 മോഡലിന്റെ ഡെലിവറിക്ക് മുമ്പ് ഓൾഡ് സ്റ്റോക്ക് ക്ലിയർ ചെയ്യാൻ Hyundai

ഹ്യുണ്ടായി വെന്യു 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പതിപ്പിന്റെ എക്സ്‌-ഷോറൂം വില 7.53 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. 1.0 ലിറ്റർ ടർബോ പെട്രോൾ iMT വേരിയന്റിന് 9.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയും 1.5 ലിറ്റർ ഡീസൽ വേരിയന്റിന് 9.99 ലക്ഷം രൂപയുമാണ് പ്രാരംഭ എക്സ്-ഷോറൂം വില.

Venue -ന്റെ പുത്തൻ പതിപ്പിന് മൂന്ന് മാസം വെയിറ്റിംഗ്; 2022 മോഡലിന്റെ ഡെലിവറിക്ക് മുമ്പ് ഓൾഡ് സ്റ്റോക്ക് ക്ലിയർ ചെയ്യാൻ Hyundai

കാപ്പ 1.2 ലിറ്റർ MPi പെട്രോൾ, കാപ്പ 1.0 ലിറ്റർ ടർബ്ബോ GDi പെട്രോൾ, 1.5 ലിറ്റർ CRDi ഡീസൽ എഞ്ചിൻ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ പുതിയ ഹ്യുണ്ടായി വെന്യു ലഭ്യമാണ്.

Venue -ന്റെ പുത്തൻ പതിപ്പിന് മൂന്ന് മാസം വെയിറ്റിംഗ്; 2022 മോഡലിന്റെ ഡെലിവറിക്ക് മുമ്പ് ഓൾഡ് സ്റ്റോക്ക് ക്ലിയർ ചെയ്യാൻ Hyundai

കാപ്പ 1.2 ലിറ്റർ MPi പെട്രോൾ, U2 1.5 ലിറ്റർ CRDi ഡീസൽ എഞ്ചിനുകൾ മാനുവൽ ട്രാൻസ്മിഷനോട് കൂടിയതാണ്, കാപ്പ 1.0 ലിറ്റർ ടർബ്ബോ GDi പെട്രോൾ എഞ്ചിൻ ആവേശകരമായ iMT, DCT എന്നിവയ്‌ക്കൊപ്പം വാഗ്ദാനം ചെയ്യുന്നു. ഇവയുടെ നിലവിലെ വിലകൾ എല്ലാം ഇൻട്രോഡക്ടീവ് വിലകളാണ് .

Venue -ന്റെ പുത്തൻ പതിപ്പിന് മൂന്ന് മാസം വെയിറ്റിംഗ്; 2022 മോഡലിന്റെ ഡെലിവറിക്ക് മുമ്പ് ഓൾഡ് സ്റ്റോക്ക് ക്ലിയർ ചെയ്യാൻ Hyundai

കാപ്പ 1.2 ലിറ്റർ MPi പെട്രോൾ ലൈൻ-അപ്പ് 4 വേരിയന്റുകളിൽ വാഗ്ദാനം ചെയ്യും. ഇത് E വേരിയന്റിൽ ആരംഭിക്കുന്നു, അത് ആകർഷകമായ 7,53,100 രൂപ വിലയ്ക്ക് എത്തുന്നു. അഞ്ച്-സ്പീഡ് മാനുവൽ ട്രൻസ്മിഷനുള്ള കാപ്പ 1.2 ലിറ്റർ MPi പെട്രോൾ എസ് വേരിയന്റിന് ESC, VSM, TPMS തുടങ്ങിയ പ്രധാന സുരക്ഷാ ഫീച്ചറുകൾക്കൊപ്പം ടച്ച് സ്‌ക്രീൻ ഓഡിയോയും ക്ലസ്റ്ററും ഉൾപ്പെടെയുള്ള ഹൈടെക് ഡിജിറ്റൽ സ്‌ക്രീനുകളും ലഭിക്കുന്നു, ഇതിന്റെ വില 8,70,400 രൂപയാണ്.

Venue -ന്റെ പുത്തൻ പതിപ്പിന് മൂന്ന് മാസം വെയിറ്റിംഗ്; 2022 മോഡലിന്റെ ഡെലിവറിക്ക് മുമ്പ് ഓൾഡ് സ്റ്റോക്ക് ക്ലിയർ ചെയ്യാൻ Hyundai

S(O) വേരിയന്റിൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡിആർഎൽ, കണക്റ്റിംഗ് എൽഇഡി ലാമ്പുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു, ഈ വേരിയന്റിന്റെ വില 9,50,200 രൂപയാണ്. നൂതന ഹ്യുണ്ടായി ബ്ലൂലിങ്ക് സാങ്കേതികവിദ്യ, ഇലക്ട്രിക് സൺറൂഫ് & റിയർ സ്പ്ലിറ്റ് 60:40 സീറ്റുകൾ, റിക്ലൈനിംഗ് ഫംഗ്‌ഷൻ എന്നിവ വാഗ്ദാനം ചെയ്യുന്ന SX ട്രിം ആണ് കാപ്പ 1.2 ലിറ്റർ MPi പെട്രോൾ ലൈനപ്പിന്റെ ഏറ്റവും ഉയർന്ന വേരിയന്റ്, ഇതിന്റെ വില 10,69,500 രൂപയോളമാണ്.

Venue -ന്റെ പുത്തൻ പതിപ്പിന് മൂന്ന് മാസം വെയിറ്റിംഗ്; 2022 മോഡലിന്റെ ഡെലിവറിക്ക് മുമ്പ് ഓൾഡ് സ്റ്റോക്ക് ക്ലിയർ ചെയ്യാൻ Hyundai

ആവേശകരമായ കാപ്പ 1.0 ലിറ്റർ ടർബ്ബോ GDi പെട്രോൾ ലൈനപ്പ് ആരംഭിക്കുന്നത് S(O) iMT വേരിയന്റിലാണ്, മികച്ച സുരക്ഷാ സവിശേഷതകൾ, ടച്ച് സ്‌ക്രീൻ ഓഡിയോയും ക്ലസ്റ്ററും ഉള്ള ഡിജിറ്റൽ സ്‌ക്രീനുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡിആർഎല്ലുകൾ, കണക്റ്റിംഗ് എൽഇഡി ലാമ്പുകൾ എന്നിവ സ്റ്റാൻഡേർഡായി നൽകുന്നു.

Venue -ന്റെ പുത്തൻ പതിപ്പിന് മൂന്ന് മാസം വെയിറ്റിംഗ്; 2022 മോഡലിന്റെ ഡെലിവറിക്ക് മുമ്പ് ഓൾഡ് സ്റ്റോക്ക് ക്ലിയർ ചെയ്യാൻ Hyundai

കൂടാതെ അവിശ്വസനീയമായ വിലയിൽ ഇവയ്ക്ക് ഇത് ലഭിക്കുന്നു. 9,99,900 രൂപയാണ് ഈ മോഡലിന്റെ എക്സ്-ഷോറൂം വില. S(O) -ലെ DCT ഓപ്ഷന്റെ വില 10,96,700. ടോപ്പ്-ഓഫ്-ലൈൻ SX(O) iMT -യുടെ വില 11,92,000 രൂപയും DCT പതിപ്പിന് 12,57,000 രൂപയുമാണ് എക്സ്-ഷോറൂം വില.

Venue -ന്റെ പുത്തൻ പതിപ്പിന് മൂന്ന് മാസം വെയിറ്റിംഗ്; 2022 മോഡലിന്റെ ഡെലിവറിക്ക് മുമ്പ് ഓൾഡ് സ്റ്റോക്ക് ക്ലിയർ ചെയ്യാൻ Hyundai

കാപ്പ 1.0 ലിറ്റർ ടർബ്ബോ GDi പെട്രോളിന് അനുസൃതമായി, U2 1.5 ലിറ്റർ CRDi ഡീസൽ വേരിയന്റുകളിൽ ടച്ച്‌സ്‌ക്രീൻ ഓഡിയോ, ഡിജിറ്റൽ ക്ലസ്റ്റർ, ESC, VSM, TPMS പോലുള്ള സുരക്ഷാ ഫീച്ചറുകൾ, കണക്റ്റിംഗ് ടൈപ്പ് എൽഇഡി ടെയിൽ ലാമ്പുകൾ തുടങ്ങിയ സ്റ്റാൻഡേർഡ് ഫീച്ചറുകളുമുണ്ട്.

Venue -ന്റെ പുത്തൻ പതിപ്പിന് മൂന്ന് മാസം വെയിറ്റിംഗ്; 2022 മോഡലിന്റെ ഡെലിവറിക്ക് മുമ്പ് ഓൾഡ് സ്റ്റോക്ക് ക്ലിയർ ചെയ്യാൻ Hyundai

S+ മാനുവൽ വേരിയന്റിലാണ് ഇത് ആരംഭിക്കുന്നത്, ഇതിന്റെ വില 9,99,900 രൂപയാണ്. ഡീസൽ SX മാനുവൽ 11,42,500 ​രൂപയ്ക്ക് ലഭ്യമാണ്. എന്നാൽ ഏറ്റവും മികച്ച ഫീച്ചർ പായ്ക്ക് ചെയ്ത SX(O) ഡീസൽ മോഡലിന്റെ വില 12,32,000 രൂപയാണ്.

ഡ്രൈവ്സ്പാർക്കിന്റെ അഭിപ്രായം:

പുത്തൻ മോഡലിന്റെ ഡെലിവറികൾക്ക് മുമ്പായി പഴയ മോഡലിന്റെബാക്ക്‌ലോഗ് ക്ലിയർ ചെയ്യുക എന്ന ഹ്യുണ്ടായിയുടെ ഈ തീരുമാനം ഒരുകണക്കിന് ഉപഭോക്താക്കൾക്ക് വളരെ മികച്ച ഒരു അവതരമാണ്. വെന്യുവിന്റെ ഓൾഡ് ജെൻ മോഡൽ കാര്യമായ ഓഫറുകളോടെ ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ ഈ ചുരുങ്ങിയ കാലയളവിൽ വിറ്റഴിക്കാൻ സാധ്യതയുണ്ട്.

More from DriveSpark

Article Published On: Friday, June 17, 2022, 10:59 [IST]
English summary
Hyundai venue facelift waiting period upto 3 months and brand plans to clear out old stock before ne
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X