Hyundai Venue N-ലൈന്റെ അവതരണം നാളെ; പ്രതീക്ഷിക്കാവുന്ന വില വിവരങ്ങള്‍ ഇതാ
നിലവില്‍ രാജ്യത്ത് മാരുതി സുസുക്കിക്ക് തൊട്ടുപിന്നിലാണ് കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി. വില്‍പ്പനയുടെ കാര്യത്തില്‍ മികച്ച മുന്നേറ്റമാണ് കമ്പനി ഓരോ മാസവും നേടിയെടുക്കുന്നതെന്ന് വേണം പറയാന്‍.

ഈ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി പുതിയ മോഡലുകളെയും നിലവിലുള്ള മോഡലുകളുടെ നവീകരിച്ച പതിപ്പുകളെയും വില്‍പ്പനയ്ക്ക് എത്തിക്കുകയാണ് കമ്പനി ചെയ്യുന്നത്. പ്രീമിയം എസ്‌യുവി ശ്രേണിയിലേക്ക് അടുത്തിടെയാണ് ഹ്യുണ്ടായി, ട്യൂസോണ്‍ അവതരിപ്പിക്കുന്നത്.

നേരത്തെ വിപണിയില്‍ ഉണ്ടായിരുന്ന പതിപ്പില്‍ നിന്നും അടിമുടി മാറ്റത്തോടെയാണ് പുതിയ ട്യൂസോണിനെ കമ്പനി അവതരിപ്പിക്കുന്നത്. ഇത്തരത്തില്‍ കമ്പനി അവതരിപ്പിച്ച മോഡലുകളില്‍ ഒന്നായിരുന്ന വെന്യു. പഴയ പതിപ്പുമായി അജഗജാന്തര വ്യത്യാസങ്ങളോടെയാണ് പുതിയ വെന്യുവിനെയും കമ്പനി അവതപ്പിച്ചിരിക്കുന്നത്.

അടിമുടി മാറ്റങ്ങളോടെ വിപണിയില്‍ എത്തിയ വെന്യുവിന് ആവശ്യക്കാര്‍ ഏറെയെന്നാണ് കമ്പനി പറയുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ വെന്യു ഫെയ്‌സ്‌ലിഫ്റ്റിന്റെ ബുക്കിംഗ് 21,000 യൂണിറ്റുകള്‍ പിന്നിട്ടതായും കമ്പനി അറിയിച്ചിട്ടുണ്ട്. നവീകരണങ്ങളോടെ എത്തുന്ന വെന്യുവിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പ്രാരംഭ പതിപ്പിന് 7.53 ലക്ഷം രൂപയും ടോപ്പ്-എന്‍ഡ് വേരിയന്റിന് 12.52 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

വേരിയന്റുകളെ ആശ്രയിച്ച് പുതിയ മോഡലിനായി 12 മുതല്‍ 16 ആഴ്ചകള്‍ വരെയുള്ള കാത്തിരിപ്പ് കാലയളവും ഉണ്ട്. ഇത്തരത്തില്‍ വാഹനങ്ങളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി വെന്യുവിന്റെ ഒരു പെര്‍ഫോമെന്‍സ് വേരിയന്റുകൂടി വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് ഹ്യുണ്ടായി.

നേരത്തെ പ്രീമിയ ഹാച്ച്ബാക്കായ i20-യ്ക്ക് നല്‍കിയതിന് സമാനമായി (ഹ്യുണ്ടായി i20 N-ലൈന്‍) വെന്യുവിന്റെയും N-ലൈന്‍ പെര്‍ഫോമെന്‍സ് വേരിയന്റിനെ രാജ്യത്ത് അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഈ മോഡലിനെ നാളെ (സെപ്റ്റംബര്‍ 6) വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കൊറിയന്‍ കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച i20 N-ലൈനിന് ശേഷം കമ്പനിയുടെ N-ലൈന്‍ മോഡലുകളിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലായിരിക്കും ഇത്. അത് കൂടാതെ, ആഗോള വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റ N-ലൈനും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതും വൈകാതെ ഇന്ത്യയിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ ആസ്വാദ്യകരമായ ഡ്രൈവിംഗ് അനുഭവത്തിനായി ട്യൂണ്‍ ചെയ്ത സസ്പെന്‍ഷനും സ്റ്റിയറിംഗ് ഇന്‍പുട്ടും സ്പോര്‍ട്ടിയര്‍ റൈഡും പ്രകടനവും നല്‍കുന്നതിനാണ് പുതിയ വെന്യു N-ലൈന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഹ്യുണ്ടായി അവകാശപ്പെടുന്നു.

മാത്രമല്ല, സാധാരണ മോഡലിനെക്കാള്‍ മികച്ച സ്പോര്‍ടി എക്സ്ഹോസ്റ്റ് നോട്ട് എസ്‌യുവിക്ക് ഗുണം ചെയ്യും. കാറിന്റെ ബ്രേക്കിംഗ് പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി നാല് വീലുകളും ഡിസ്‌ക് ബ്രേക്കുകളും കമ്പനി ചേര്‍ത്തിട്ടുണ്ട്. കാറിന്റെ സ്പോര്‍ട്ടി അപ്പീലിനായി മുന്‍ ബ്രേക്ക് കാലിപ്പറുകള്‍ റെഡ് നിറത്തിലാണ് നല്‍കിയിരിക്കുന്നത്.

എക്സ്റ്റീരിയര്‍ ഡിസൈനിന്റെയും സ്‌റ്റൈലിംഗിന്റെയും കാര്യത്തില്‍, N-ലൈന്‍ എസ്‌യുവിക്ക് മാത്രമായി അതിന്റെ ഡാര്‍ക്ക് ക്രോം ഫ്രണ്ട് ഗ്രില്ലും ഈ ഗ്രില്ലിനും സൈഡ് ഫെന്‍ഡറുകള്‍ക്കും ടെയില്‍ഗേറ്റിലും N-ലൈന്‍ എംബ്ലവും ഇടംപിടിക്കും. സ്പോര്‍ട്ടി ടെയില്‍ഗേറ്റ് സ്പോയിലര്‍, N ബ്രാന്‍ഡിംഗോടുകൂടിയ R16 ഡയമണ്ട് കട്ട് അലോയ്കള്‍ എന്നിവ ഉപയോഗിച്ച് എക്സ്റ്റീരിയര്‍ സ്‌റ്റൈലിംഗ് കൂടുതല്‍ വര്‍ധിപ്പിക്കും.

എസ്‌യുവിക്ക് അതിന്റെ എക്സ്റ്റീരിയര്‍ പ്രൊഫൈലില്‍ എക്‌സ്‌ക്ലൂസീവ് അത്ലറ്റിക് റെഡ് ഹൈലൈറ്റുകളും റെഡ് ഹൈലൈറ്റുകളുള്ള സ്പോര്‍ട്ടി ബ്ലാക്ക് ഇന്റീരിയറും ലഭിക്കും. ഫീച്ചറുകളുടെ കാര്യത്തില്‍, ഹ്യുണ്ടായി വെന്യു N-ലൈന്‍ ഡ്യുവല്‍ ക്യാമറയുള്ള ഒരു അദ്വിതീയ ഡാഷ്‌ക്യാം ഫീച്ചര്‍ ചെയ്യുന്നതാണ്.

ഉപയോക്താക്കള്‍ക്ക് കണക്റ്റുചെയ്ത അനുഭവം നല്‍കുന്നതിന് 60-ലധികം ഹ്യുണ്ടായി ബ്ലൂലിങ്ക് കണക്റ്റഡ് കാര്‍ ഫീച്ചറുകളും എസ്‌യുവിക്ക് ലഭിക്കും. കൂടാതെ, അലക്സ, ഗൂഗിള്‍ വോയ്സ് അസിസ്റ്റന്റ് എന്നിവയ്ക്കൊപ്പം ഹോം ടു കാര്‍ (H2C) ലഭിക്കും.

30-ലധികം സുരക്ഷാ ഫീച്ചറുകളും 20-ലധികം സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഫീച്ചറുകളും എസ്‌യുവിയില്‍ വാഗ്ദാനം ചെയ്യുമെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. കൂടാതെ കിറ്റിന്റെ ഒരു ഭാഗം ഡ്രൈവ് മോഡ് സെലക്ട് ആയിരിക്കും, ഇത് ഉപയോക്താക്കളെ നോര്‍മല്‍, ഇക്കോ, സ്പോര്‍ട്ട് മോഡുകള്‍ തിരഞ്ഞെടുക്കാന്‍ പ്രാപ്തമാക്കുന്നു.

വെന്യു N-ലൈനിന്റെ എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍ 1.0 കപ്പ ടര്‍ബോ GDi പെട്രോള്‍ എഞ്ചിനും 2nd Gen 7-സ്പീഡ് DCT യും ഉണ്ടായിരിക്കും. ഈ പവര്‍ട്രെയിന്‍ 88.3 kW (120 bhp) പരമാവധി ശക്തിയും 172 Nm ന്റെ പീക്ക് ടോര്‍ക്കും നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്റ്റാന്‍ഡേര്‍ഡ് ഹ്യുണ്ടായ് വെന്യുവിന് 7.52 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) മുതല്‍ 12.52 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) വരെയാണ് വിലയെങ്കില്‍, സ്‌പോര്‍ട്ടിയര്‍ വെന്യു N-ലൈനിന് 11 ലക്ഷം രൂപ മുതല്‍ 13.50 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് വേണം കരുതാന്‍.


Click it and Unblock the Notifications








