ഇന്ത്യന്‍ നിര്‍മ്മിത X-Trail ഈ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിച്ച് Nissan; ഇന്ത്യന്‍ ലോഞ്ച് ഉടന്‍

സബ്-കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ വില്‍പ്പനയ്ക്ക് എത്തുന്ന മാഗ്നൈറ്റ് എന്നൊരു മോഡലില്‍ രാജ്യത്ത് പിടിച്ച് നില്‍ക്കുന്ന ബ്രാന്‍ഡുകളില്‍ ഒന്നാണ് നിസാന്‍. എന്നാല്‍ അധികം വൈകാതെ തന്നെ നിസാന്‍, ഇന്ത്യന്‍ വിപണിയില്‍ മൂന്ന് പുതിയ മോഡലുകള്‍ പുറത്തിറക്കാനൊരുങ്ങുകയാണ്. പുതുതലമുറ X-ട്രെയില്‍, കാഷ്‌കായ്, ജൂക്ക് എസ്‌യുവികളാണ് അടുത്ത വര്‍ഷം രാജ്യത്ത് വില്‍പ്പനയ്ക്ക് എത്താനൊരുങ്ങുന്നത്.

ഏകദേശം എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് X-ട്രെയില്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്നതെന്ന് വേണം പറയാന്‍. 2023-ല്‍ ഇന്ത്യന്‍ നിരത്തുകളിലെത്തുന്ന തങ്ങളുടെ ലൈനപ്പിലെ ആദ്യ മോഡലായിരിക്കും X-ട്രെയിലെന്ന് നിസാന്‍ ചടങ്ങില്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇതിന് മുന്നോടിയായി ഇപ്പോള്‍, ജാപ്പനീസ് കാര്‍ നിര്‍മാതാവ് അടുത്തിടെ ഓസ്ട്രേലിയയില്‍ പുതിയ 2023 X-ട്രെയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ നിസാന്‍ റോഗ് എന്നും ഇത് അറിയപ്പെടുന്നു.

ഇന്ത്യന്‍ നിര്‍മ്മിത X-Trail ഈ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിച്ച് Nissan; ഇന്ത്യന്‍ ലോഞ്ച് ഉടന്‍

2WD, 4WD സംവിധാനങ്ങളുള്ള അഞ്ച്, ഏഴ് സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ ഇത് ലഭ്യമാണെന്ന് കമ്പനി അറിയിക്കുകയും ചെയ്തിട്ടുണ്ട്. എസ്‌യുവി നാല് ട്രിം തലങ്ങളിലാണ് വരുന്നത്: ST, ST-L, Ti, Ti-L. എന്‍ട്രി ലെവല്‍ ട്രിമ്മിന് 20.32 ലക്ഷം രൂപയാണ് (AU 36,750) വില. Ti-L ശ്രേണിയിലെ ഏറ്റവും ചെലവേറിയ വേരിയന്റാണ്, അതിന്റെ വില 29.30 ലക്ഷം രൂപ (AU$ 52,990) വില വരുമെന്നും കമ്പനി അറിയിച്ചു. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച മോഡലില്‍ നിന്നും ചെറുമാറ്റങ്ങളോടെയാണ് ഈ പതിപ്പ് എത്തുന്നത്.

എക്സ്റ്റീരിയര്‍ ഡിസൈന്‍ പരിശോധിക്കുകയാണെങ്കില്‍, 2023 X-ട്രെയില്‍ അഡാപ്റ്റീവ് മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ഫോഗ് ലൈറ്റുകള്‍, റിയര്‍ ക്യാമറ, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, 19 ഇഞ്ച് അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍, പൊസിഷന്‍ മെമ്മറിയുള്ള മോഷന്‍ സെന്‍സിംഗ് പവര്‍ ടെയില്‍ഗേറ്റ് തുടങ്ങിയ ഫീച്ചറുകള്‍ ലഭിക്കുന്നു. ഇന്റീരിയറിലേക്ക് വന്നാല്‍, ക്വില്‍റ്റഡ് നാപ്പ ലെതര്‍ അപ്ഹോള്‍സ്റ്ററി, മെമ്മറി ഫംഗ്ഷനോടുകൂടിയ പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ലെതര്‍ ഹീറ്റഡ് സ്റ്റിയറിംഗ് വീല്‍, സ്ലൈഡിംഗ് പിന്‍ സീറ്റുകള്‍, ഹീറ്റഡ് ഫ്രണ്ട് ആന്‍ഡ് റിയര്‍ സീറ്റുകള്‍, റിയര്‍ ഡോര്‍ സണ്‍ഷെയ്ഡുകള്‍, ത്രീ-സോണ്‍ എയര്‍ കണ്ടീഷനിംഗ്, ഓട്ടോ-ഡിമ്മിംഗ് IRVM, TPMS, പാഡില്‍ ഷിഫ്റ്ററുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

കൂടാതെ, 10.8 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്പ്ലേ, 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 12.3 ഇഞ്ച് ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, 10 സ്പീക്കര്‍ ബോസ് ഓഡിയോ സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, വയര്‍ലെസ് ചാര്‍ജര്‍, പനോരമിക് സണ്‍റൂഫ് എന്നിവയാണ് മറ്റ് സവിശേഷതകള്‍. സുരക്ഷയുടെ കാര്യത്തിലും വാഹനം ഒട്ടും പിന്നിലല്ലെന്ന് വേണം പറയാന്‍. സുരക്ഷയുടെ കാര്യത്തില്‍, നിസാന്‍ X-ട്രെയിലില്‍ ProPILOT ഡ്രൈവര്‍ സഹായ സംവിധാനവും നിസാന്റെ ഇന്റലിജന്റ് മൊബിലിറ്റി സ്യൂട്ടായി ADAS സജ്ജീകരണവും ലഭിക്കുന്നു.

ഈ ADAS-ല്‍ ട്രാഫിക് സൈന്‍ തിരിച്ചറിയല്‍ ഉള്ള ഇന്റലിജന്റ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ലെയ്ന്‍ പുറപ്പെടല്‍ മുന്നറിയിപ്പും പ്രതിരോധവും, റിയര്‍ ക്രോസ്-ട്രാഫിക് അലേര്‍ട്ട്, കാല്‍നട, സൈക്ലിസ്റ്റ് കാലിബ്രേഷന്‍ ഉള്ള റിയര്‍ ഓട്ടോ എമര്‍ജന്‍സി ബ്രേക്കിംഗ്, ജംഗ്ഷന്‍ അസിസ്റ്റ് തുടങ്ങിയ സജീവ സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുന്നു. 2.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍, ടര്‍ബോചാര്‍ജ്ഡ് 1.5 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ചോയ്സുകളോടെയാണ് X-ട്രെയില്‍ ഓസ്ട്രേലിയയില്‍ ലഭ്യമാണ്.

എസ്‌യുവി 2023-ല്‍ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഏകദേശം 25-32 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. വിപണിയില്‍ എത്തുമ്പോള്‍, ഇത് ഹ്യുണ്ടായി ട്യൂസോണ്‍, സ്‌കോഡ കൊഡിയാക്ക്, ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍, ജീപ്പ് കോമ്പസ്, ജീപ്പ് മെറിഡിയന്‍ എന്നിവയുമായി മത്സരിക്കും. X-ട്രെയിലിന്റെ പരീക്ഷണയോട്ടം ഇതിനോടകം തന്നെ കമ്പനി രാജ്യത്ത് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മുന്‍ മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍, പുതിയ നിസാന്‍ X-ട്രെയിലിന് അകത്തും പുറത്തും നിരവധി മറ്റങ്ങള്‍ ലഭിക്കുന്നു.

12.3 ഇഞ്ച് ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്റ്റഡ് കാര്‍ ടെക്, 10.8 ഇഞ്ച് വലിയ ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, മള്‍ട്ടി-സ്പീക്കര്‍ ബോസ് ഓഡിയോ, അഡാപ്റ്റീവ് എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം എന്നിവയുമായാണ് ക്യാബിന്‍ വരുന്നത്. അതിനൊപ്പം തന്നെ കൂടുതല്‍ മോഡലുകളെക്കൂടി രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിച്ച് വിപണി വിഹിതം വര്‍ദ്ധിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
India bound nissan x trail launched in australia india launch soon
Story first published: Wednesday, December 7, 2022, 19:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X