2022 വേൾഡ് കാർ ഓഫ് ദി ഇയർ ലിസ്റ്റിൽ ഇടംപിടിച്ച് ഇന്ത്യൻ നിർമ്മിത Kiger & Taigun മോഡലുകൾ

2022 വേൾഡ് കാർ ഓഫ് ദി ഇയർ അവാർഡിനുള്ള അന്തിമ പട്ടികയിൽ ഇന്ത്യയിൽ നിർമ്മിത റെനോ കൈഗറും ഫോക്‌സ്‌വാഗൺ ടൈഗൂണും ഇടംപിടിച്ചിരിക്കുകയാണ്. കൈഗറും ടൈഗൂണും ഇന്ത്യയെ പ്രാഥമിക വിപണിയായി സങ്കല്പിച്ച് രൂപകല്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത മോഡലുകളാണ്.

2022 വേൾഡ് കാർ ഓഫ് ദി ഇയർ ലിസ്റ്റിൽ ഇടംപിടിച്ച് ഇന്ത്യൻ നിർമ്മിത Kiger & Taigun മോഡലുകൾ

റെനോ കൈഗറും ഫോക്‌സ്‌വാഗൺ ടൈഗൂണും ഈ വർഷത്തെ അർബൻ കാർ എന്ന പദവിക്കായി മത്സരിക്കുന്ന അഞ്ച് വാഹനങ്ങൾ അടങ്ങുന്ന നിരയുടെ ഭാഗമാണ്. 2022 അർബൻ കാർ ഓഫ് ദി ഇയർ എന്ന ടൈറ്റിലിനായി മത്സരിക്കുന്ന മറ്റ് വാഹനങ്ങളിൽ ഒപെൽ മോക്ക സബ് കോംപാക്ട് എസ്‌യുവി, ഡാസിയ സാൻഡേറോ ഹാച്ച്ബാക്ക്, ടൊയോട്ട യാരിസ് ക്രോസ് കോംപാക്ട് എസ്‌യുവി എന്നിവ ഉൾപ്പെടുന്നു.

2022 വേൾഡ് കാർ ഓഫ് ദി ഇയർ ലിസ്റ്റിൽ ഇടംപിടിച്ച് ഇന്ത്യൻ നിർമ്മിത Kiger & Taigun മോഡലുകൾ

കൈഗറും ടൈഗൂണും ഇന്ത്യയിലാണ് നിർമ്മിക്കുന്നത്. റെനോ കൈഗർ നിലവിൽ ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, സാർക്ക് മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. മറുവശത്ത്, ടൈഗൂൺ സമീപഭാവിയിൽ മെക്സിക്കോയിലേക്ക് കയറ്റുമതി ചെയ്യാൻ ഒരുങ്ങുകയാണ്.

2022 വേൾഡ് കാർ ഓഫ് ദി ഇയർ ലിസ്റ്റിൽ ഇടംപിടിച്ച് ഇന്ത്യൻ നിർമ്മിത Kiger & Taigun മോഡലുകൾ

ലോകമെമ്പാടുമുള്ള 102 ഓട്ടോമോട്ടീവ് ജേണലിസ്റ്റുകളുടെ ജൂറിയാണ് വേൾഡ് കാർ ഓഫ് ദി ഇയറിന്റെ 2022 പതിപ്പിനുള്ള അന്തിമ നോമിനികളെ നിർണ്ണയിച്ചത്. ഈ വർഷം ജൂറി അംഗങ്ങൾക്ക് ദി വേൾഡ് ഇലക്ട്രിക് വെഹിക്കിൾ ഓഫ് ദി ഇയർ എന്ന പുതിയൊരു വിഭാഗത്തിലേയും ഫൈനലിസ്റ്റുകളെ തീരുമാനിക്കേണ്ടി വന്നു.

2022 വേൾഡ് കാർ ഓഫ് ദി ഇയർ ലിസ്റ്റിൽ ഇടംപിടിച്ച് ഇന്ത്യൻ നിർമ്മിത Kiger & Taigun മോഡലുകൾ

2022 വേൾഡ് ഇലക്‌ട്രിക് വെഹിക്കിൾ ഓഫ് ദി ഇയറിന്റെ ഫൈനലിസ്റ്റുകളിൽ ഔഡി ഇ-ട്രോൺ GT, ബിഎംഡബ്ല്യു iX, ഫോർഡ് മസ്താംഗ് മാച്ച്-e, ഹ്യുണ്ടായി അയോണിക് 5, മെർസിഡീസ് ബെൻസ് EQS എന്നിവ ഉൾപ്പെടുന്നു.

2022 വേൾഡ് കാർ ഓഫ് ദി ഇയർ ലിസ്റ്റിൽ ഇടംപിടിച്ച് ഇന്ത്യൻ നിർമ്മിത Kiger & Taigun മോഡലുകൾ

മെർസിഡീസ് ബെൻസ് EQS ഇലക്ട്രിക് സെഡാൻ 2022 വേൾഡ് ലക്ഷ്വറി കാർ ദി ഇയർ എന്ന പദവിക്കായുള്ള മത്സരത്തിലാണ്. ജർമ്മൻ ഇലക്ട്രിക് സെഡാൻ ഔഡി Q5 സ്‌പോർട്ട്‌ബാക്ക്, BMW iX, ജെനെസിസ് GV70, വോൾവോ C40 റീചാർജ് എന്നിവയ്‌ക്കെതിരെയാണ് ഇത് മത്സരിക്കുന്നത്.

2022 വേൾഡ് കാർ ഓഫ് ദി ഇയർ ലിസ്റ്റിൽ ഇടംപിടിച്ച് ഇന്ത്യൻ നിർമ്മിത Kiger & Taigun മോഡലുകൾ

EQS സമീപഭാവിയിൽ തന്നെ ഇന്ത്യയിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു, വോൾവോ ഈ വർഷം അവസാനം ഇന്ത്യയിൽ അതിന്റെ നാമനിർദ്ദേശ വാഹനത്തിന്റെ ക്രോസ്ഓവർ പതിപ്പായ XC40 റീചാർജ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2022 വേൾഡ് കാർ ഓഫ് ദി ഇയർ ലിസ്റ്റിൽ ഇടംപിടിച്ച് ഇന്ത്യൻ നിർമ്മിത Kiger & Taigun മോഡലുകൾ

വേൾഡ് പെർഫോമൻസ് കാർ ഓഫ് ദി ഇയർ എന്ന വിഭാഗത്തിൽ ഫോക്‌സ്‌വാഗൺ ഗ്രൂപ്പാണ് ആധിപത്യം പുലർത്തുന്നത്. പോർഷ 911 GT3, ഔഡി RS e-ട്രോൺ GT, ഗോൾഫ് (GTI, R രൂപങ്ങളിൽ) എന്നിങ്ങനെ ഈ വിഭാഗത്തിലെ അഞ്ച് ഫൈനലിസ്റ്റുകളിൽ മൂന്നെണ്ണത്തിനും ജർമ്മൻ ഓട്ടോമോട്ടീവ് ഭീമൻ ഉത്തരവാദിയാണ്. സുബാരു BRZ/ ടൊയോട്ട GR86, BMW M3/M4 എന്നിവയാണ് മറ്റ് രണ്ട് ഫൈനലിസ്റ്റുകൾ (റെഗുലർ, കോംപറ്റീഷൻ രൂപങ്ങളിൽ).

2022 വേൾഡ് കാർ ഓഫ് ദി ഇയർ ലിസ്റ്റിൽ ഇടംപിടിച്ച് ഇന്ത്യൻ നിർമ്മിത Kiger & Taigun മോഡലുകൾ

ഡിസൈൻ മാസ്ട്രോയും മുൻ JLR ഡിസൈൻ മേധാവിയുമായ ഇയാൻ കല്ലം, ക്രോസ്ഓവർ കിംഗും മുൻ നിസാൻ ഡിസൈൻ മേധാവിയുമായ ഷിറോ നകാമുറ, മുൻ റെനോ ചീഫ് എന്നിവരടങ്ങിയ വിദഗ്ധ സമിതിയാണ് മറ്റ് വിഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷത്തെ വേൾഡ് കാർ ഡിസൈനിനുള്ള ഷോർട്ട്‌ലിസ്റ്റ് തീരുമാനിച്ചത്.

2022 വേൾഡ് കാർ ഓഫ് ദി ഇയർ ലിസ്റ്റിൽ ഇടംപിടിച്ച് ഇന്ത്യൻ നിർമ്മിത Kiger & Taigun മോഡലുകൾ

ഡിസൈനർ പാട്രിക് ലെ ക്വമെന്റ്. ഈ വർഷത്തെ ഡിസൈൻ അവാർഡ് ഫൈനലിസ്റ്റുകളെ മുൻ കാലങ്ങളിലെ നോമിനികളിൽ നിന്ന് വേറിട്ട് നിർത്തുന്നത് മുഴുവൻ ലൈനപ്പും പൂർണ്ണമായും ഇലക്ട്രിക് ആണ് എന്നതാണ്. അവസാന അഞ്ച് നോമിനികളിൽ ഔഡി e-ട്രോൺ GT, ഫോർഡ് മസ്താംഗ് മാച്ച്-e, ഹ്യുണ്ടായി അയോണിക് 5, കിയ EV6, മെർസിഡീസ് ബെൻസ് EQS എന്നിവ ഉൾപ്പെടുന്നു.

2022 വേൾഡ് കാർ ഓഫ് ദി ഇയർ ലിസ്റ്റിൽ ഇടംപിടിച്ച് ഇന്ത്യൻ നിർമ്മിത Kiger & Taigun മോഡലുകൾ

അവസാനമായി, 2022 വേൾഡ് കാർ ഓഫ് ദി ഇയർ ടൈറ്റിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടവരിൽ ഔഡി Q4 e-ട്രോൺ, കുപ്ര ഫോർമെന്റോർ, ഫോർഡ് മസ്താംഗ് മാച്ച്-e, ജെനെസിസ് G70, ഹോണ്ട സിവിക് (11-th ജെൻ), ഹ്യുണ്ടായി അയോണിക് 5, ഹ്യുണ്ടായി ട്യൂസോൺ, കിയ EV6, ലെക്സസ് NX, സുബാരു BRZ/ ടൊയോട്ട GR 86 എന്നിവ ഉൾപ്പെടുന്നു. പല വിഭാഗങ്ങളിലേയും ഫൈനലിസ്റ്റുകൾ തമ്മിലുള്ള പോരാട്ടത്തിനും അന്തിമ റിസൾട്ടിനുമായി വാഹന ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ്.

More from DriveSpark

Article Published On: Thursday, February 10, 2022, 10:39 [IST]
English summary
Indian made renault kiger and volkswagen taigun enters as nominees in 2022 world car of the year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X