ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ഇഷ്ടം വലിയ കാറിനോടെന്ന്; Maruti ഹാച്ച്ബാക്കിനെ മറന്ന് എസ്‌യുവികളുടെ പിറകെ

കഴിഞ്ഞ കുറച്ച് നാളായി ഇന്ത്യയില്‍ ചെറുകാറുകളേക്കാള്‍ സ്‌പോര്‍ട്‌സ് യൂടിലിറ്റി വെഹിക്കിളുകള്‍ക്ക് (എസ്‌യുവി) ഡിമാന്‍ഡ് വര്‍ധിച്ചു വരുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ച് ചെറുകാര്‍/ഹാച്ച്ബാക്ക് നിര്‍മാണം കുറച്ച് സിഎന്‍ജി, എസ്‌യുവി പ്രൊഡക്ഷന്‍ കൂട്ടാന്‍ ഒരുങ്ങുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി.

ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ഇഷ്ടം വലിയ കാറിനോടെന്ന്; ഹാച്ച്ബാക്കിനെ മറന്ന് എസ്‌യുവികളുടെ പിറകെ പോകാന്‍ Maruti Suzuki

പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ചെറുകാര്‍ വാങ്ങുന്നവര്‍ എസ്‌യുവി തിരഞ്ഞെടുക്കുന്ന സാഹചര്യത്തില്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അതിന്റെ സിഎന്‍ജി പവര്‍ മോഡലുകളും എസ്‌യുവികളും വര്‍ദ്ധിപ്പിക്കുമെന്ന് ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ വെള്ളിയാഴ്ച പറഞ്ഞു. കമ്പനിയുടെ 70 ശതമാനമായിരുന്ന ചെറുകാര്‍ സെഗ്മെന്റ് 65 ശതമാനമായി കുറയുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ഇഷ്ടം വലിയ കാറിനോടെന്ന്; ഹാച്ച്ബാക്കിനെ മറന്ന് എസ്‌യുവികളുടെ പിറകെ പോകാന്‍ Maruti Suzuki

ചെറുകാര്‍ ഹാച്ച്ബാക്ക് സെഗ്മെന്റില്‍ തകര്‍ച്ചയുണ്ടെന്നും എസ്‌യുവി സെഗ്മെന്റ് വലിയ വളര്‍ച്ച കൈവരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'അടുത്ത വര്‍ഷം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ തകര്‍ച്ചയുണ്ടാകും. പര്‍ച്ചേസിംഗ് ശേഷിയെ ബാധിച്ചതിനാല്‍ ഹാച്ച്ബാക്ക് വിഭാഗം വളരുന്നില്ല. ഉല്‍പാദന ശേഷി 70 ശതമാനത്തില്‍ നിന്ന് വിപണിക്ക് ആവശ്യമുള്ളതിലേക്ക് കുറയും'-ഭാര്‍ഗവ പറഞ്ഞു.

ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ഇഷ്ടം വലിയ കാറിനോടെന്ന്; ഹാച്ച്ബാക്കിനെ മറന്ന് എസ്‌യുവികളുടെ പിറകെ പോകാന്‍ Maruti Suzuki

മാരുതി സുസുക്കിയുടെ ബിസിനസിന്റെ വലിയൊരു ഭാഗമാണ് ഹാച്ച്ബാക്കുകള്‍. ചെറുകാര്‍ വിപണിയിലെ ഇടിവ് മൂന്ന് വര്‍ഷം മുമ്പാണ് ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പം ഈ വിഭാഗത്തെ ബാധിക്കും. വില്‍പ്പനയുടെ ഘടനയില്‍ വന്ന മാറ്റം, ചെറുകാറുകളുടെ കുറവ്, എസ്‌യുവികളുടെ വര്‍ദ്ധനവവ്, വില വര്‍ദ്ധന എന്നീ കാരണങ്ങളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2019-ല്‍ 51 ശതമാനമായിരുന്ന മാരുതി സുസുക്കിയുടെ വിപണി വിഹിതം ഈ സെപ്റ്റംബറില്‍ 41 ശതമാനമായി കുറഞ്ഞു.

ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ഇഷ്ടം വലിയ കാറിനോടെന്ന്; ഹാച്ച്ബാക്കിനെ മറന്ന് എസ്‌യുവികളുടെ പിറകെ പോകാന്‍ Maruti Suzuki

ടാറ്റ മോട്ടോര്‍സ് ഒരു മാസ് മാര്‍ക്കറ്റ് മോഡല്‍ പുറത്തിറക്കിയിരിക്കെ ഇലക്ട്രിക് വാഹന വിഭാഗത്തിലേക്ക് പ്രവേശിക്കാന്‍ കമ്പനി വൈകിയെന്ന വാദം ഭാര്‍ഗവ അംഗീകരിച്ചില്ല. 'രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം കണക്കിലെടുത്ത് ഞങ്ങള്‍ ഘടകങ്ങള്‍ പ്രാദേശികവല്‍ക്കരിക്കുകയാണ്. ഒരു ഇലക്ട്രിക് വാഹന ഉപഭോക്താവ് പ്രശ്നങ്ങള്‍ അഭിമുഖീകരിക്കരുത്' അദ്ദേഹം പറഞ്ഞു. 2025ലാണ് മാരുതി തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നത്.

ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ഇഷ്ടം വലിയ കാറിനോടെന്ന്; ഹാച്ച്ബാക്കിനെ മറന്ന് എസ്‌യുവികളുടെ പിറകെ പോകാന്‍ Maruti Suzuki

കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി) വില വര്‍ധിപ്പിക്കുന്നത് ഡീസലില്‍ പ്രവര്‍ത്തിക്കുന്ന മോഡലുകള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡുണ്ടാക്കുന്നില്ലെന്ന് മാരുതി സുസുക്കി മാര്‍ക്കറ്റിംഗ് & സെയില്‍സ് സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ഇഷ്ടം വലിയ കാറിനോടെന്ന്; ഹാച്ച്ബാക്കിനെ മറന്ന് എസ്‌യുവികളുടെ പിറകെ പോകാന്‍ Maruti Suzuki

ഡീസല്‍ സെഗ്മെന്റ് 18 ശതമാനമായി തുടരുകയാണെന്നും പെട്രോള്‍, ഡീസല്‍ വാഹനങ്ങളുമായി തട്ടിച്ച്‌നോക്കുമ്പോള്‍ സിഎന്‍ജി താങ്ങാവുന്ന മികച്ച ഓപ്ഷനായി തുടരുമെന്നും ശ്രീവാസ്തവ പറഞ്ഞു. നിലവിലുള്ളവയുടെ കാത്തിരിപ്പ് കാലയളവിനെ അടിസ്ഥാനമാക്കി മാരുതി സുസുക്കി കൂടുതല്‍ സിഎന്‍ജി മോഡലുകള്‍ പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ഇഷ്ടം വലിയ കാറിനോടെന്ന്; ഹാച്ച്ബാക്കിനെ മറന്ന് എസ്‌യുവികളുടെ പിറകെ പോകാന്‍ Maruti Suzuki

മാരുതി സുസുക്കി അവരുടെ എസ്‌യുവി നിര വിപുലീകരിക്കുമെന്നും പുതിയ മോഡലുകള്‍ വരാനിരിക്കുന്ന ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കുമെന്നും ഭാര്‍ഗവ കൂട്ടിച്ചേര്‍ത്തു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയുടെ ആഘാതത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മറ്റ് കറന്‍സികളെ അപേക്ഷിച്ച് ഇന്ത്യന്‍ കറന്‍സി മൂല്യത്തകര്‍ച്ച വളരെ കുറവാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ഇഷ്ടം വലിയ കാറിനോടെന്ന്; ഹാച്ച്ബാക്കിനെ മറന്ന് എസ്‌യുവികളുടെ പിറകെ പോകാന്‍ Maruti Suzuki

യെനിനെതിരെ രൂപയുടെ മൂല്യം കൂടിയത് മാരുതി സുസുക്കിക്ക് ഇറക്കുമതി വിലകുറയാന്‍ കാരണമായിട്ടുണ്ട്. സെമികണ്ടക്ടറുകളുടെ വിതരണമാണ് പ്രധാന വെല്ലുവിളിയെങ്കിലും ഈ വര്‍ഷം രണ്ട് ദശലക്ഷം യൂണിറ്റുകളാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഭാര്‍ഗവ പറഞ്ഞു.

ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ഇഷ്ടം വലിയ കാറിനോടെന്ന്; ഹാച്ച്ബാക്കിനെ മറന്ന് എസ്‌യുവികളുടെ പിറകെ പോകാന്‍ Maruti Suzuki

അതേസമയം 2022 സെപ്റ്റംബര്‍ 30ന് അവസാനിച്ച പാദത്തില്‍ കമ്പനി 29,930.8 കോടി രൂപ പ്രവര്‍ത്തന വരുമാനവും 2,061.5 കോടി രൂപ അറ്റാദായവും നേടി. മുന്‍ വര്‍ഷത്തെ ഇതേ കാലയളവില്‍ മാരുതി സുസുക്കിയുടെ മൊത്തം പ്രവര്‍ത്തന വരുമാനം 20,538.9 കോടി രൂപയും അറ്റാദായം 475.3 കോടി രൂപയുമായിരുന്നു.

ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ഇഷ്ടം വലിയ കാറിനോടെന്ന്; ഹാച്ച്ബാക്കിനെ മറന്ന് എസ്‌യുവികളുടെ പിറകെ പോകാന്‍ Maruti Suzuki

കഴിഞ്ഞ പാദത്തില്‍ കമ്പനി 517,395 വാഹനങ്ങള്‍ വിറ്റു. 454,200 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചപ്പോള്‍ 63,195 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. ഇലക്ട്രോണിക് ഘടകങ്ങളുടെ കുറവ് ഈ പാദത്തില്‍ ഏകദേശം 35,000 വാഹനങ്ങളുടെ ഉത്പാദനത്തെ ബാധിച്ചു.

ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ഇഷ്ടം വലിയ കാറിനോടെന്ന്; ഹാച്ച്ബാക്കിനെ മറന്ന് എസ്‌യുവികളുടെ പിറകെ പോകാന്‍ Maruti Suzuki

മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇലക്ട്രോണിക് ഘടകങ്ങളുടെ രൂക്ഷമായ ക്ഷാമം രേഖപ്പെടുത്തിയതിനാല്‍ കമ്പനിക്ക് ആഭ്യന്തര വിപണിയില്‍ 320,133 യൂണിറ്റുകളും കയറ്റുമതി വിപണിയില്‍ 59,408 യൂണിറ്റുകളും ഉള്‍പ്പെടുന്ന മൊത്തം 379,541 യൂണിറ്റുകളായിരുന്നു വില്‍ക്കാന്‍ സാധിച്ചത്. ഈ പാദത്തിന്റെ അവസാനത്തില്‍ ഏകദേശം 412,000 വാഹനങ്ങളുടെ ഓര്‍ഡറുകള്‍ തീര്‍പ്പാക്കാനുണ്ട്. അതില്‍ ഏകദേശം 130,000 വാഹന പ്രീ-ബുക്കിംഗുകള്‍ അടുത്തിടെ പുറത്തിറക്കിയ മോഡലുകള്‍ക്കാണെന്ന് കമ്പനി അറിയിച്ചു.

Article Published On: Monday, October 31, 2022, 12:21 [IST]
English summary
Indians moving towards higher priced car maruti suzuki to increase production of cng models and suvs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X