അവതരണം ഉടൻ; 2022 Compass Trailhawk മോഡലിനെ ഔദ്യോഗിക ഇന്ത്യൻ വെബ്സൈറ്റിൽ ചേർത്ത് Jeep

ഇന്ത്യയ്‌ക്കുള്ള തങ്ങളുടെ അടുത്ത ഓഫറിന്റെ ആദ്യ ടീസർ കഴിഞ്ഞ ദിവസം ജീപ്പ് ഇന്ത്യ പങ്കുവെച്ചിരുന്നു. കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പരുക്കൻ, ഓഫ്-റോഡ്-ഓറിയന്റഡ് പതിപ്പായ കോമ്പസ് ട്രെയിൽഹോക്കാണ് അമേരിക്കൻ യൂട്ടിലിറ്റി വാഹന നിർമ്മാതാക്കൾ അടുത്തതായി രാജ്യത്ത് അവതരിപ്പിക്കുന്നത്.

അവതരണം ഉടൻ; Compass Trailhawk മോഡലിനെ ഔദ്യോഗിക ഇന്ത്യൻ വെബ്സൈറ്റിൽ ചേർത്ത് Jeep

ട്രെയിൽഹോക്കിന്റെ 2022 ആവർത്തനം ബ്രാൻഡ് തങ്ങളുടെ ഔദ്യോഗിക ഇന്ത്യൻ വെബ്‌സൈറ്റിൽ ലിസ്‌റ്റ് ചെയ്‌തിട്ടുണ്ട്. വാഹനത്തിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് എന്ന് നമുക്ക് നോക്കാം.

അവതരണം ഉടൻ; Compass Trailhawk മോഡലിനെ ഔദ്യോഗിക ഇന്ത്യൻ വെബ്സൈറ്റിൽ ചേർത്ത് Jeep

സ്റ്റൈലിംഗിന്റെ കാര്യത്തിൽ, കോമ്പസിനെ അടിസ്ഥാനമാക്കിയായിരിക്കും ട്രെയിൽഹോക്ക്. എന്നിരുന്നാലും, ഓഫ്-റോഡ് സാഹചര്യങ്ങളിൽ ഇതിന് മുൻതൂക്കം നൽകുന്നതിന് ചില ഡിസ്റ്റിംഗ്റ്റീവ് ഘടകങ്ങൾ മോഡലിന് ലഭിക്കും.

അവതരണം ഉടൻ; Compass Trailhawk മോഡലിനെ ഔദ്യോഗിക ഇന്ത്യൻ വെബ്സൈറ്റിൽ ചേർത്ത് Jeep

മുൻവശത്ത്, ഗ്രില്ലിനടിയിൽ അധിക സെക്കണ്ടറി മെഷ് ഇൻടേക്കും ബോണറ്റിൽ ഒരു ഡീക്കലും ഉള്ള സിഗ്നേച്ചർ ഗ്രില്ലിനൊപ്പം ട്രെയിൽഹോക്ക് മസ്കുലറും കരുത്തുറ്റതായി തോന്നുന്നു.

അവതരണം ഉടൻ; Compass Trailhawk മോഡലിനെ ഔദ്യോഗിക ഇന്ത്യൻ വെബ്സൈറ്റിൽ ചേർത്ത് Jeep

എസ്‌യുവിക്ക് മികച്ച അപ്പ്രോച്ച് & ഡിപ്പാർച്ചർ ആംഗിളും നൽകുന്നതിന് ഷോർട്ട് ബമ്പറുകൾ ട്രെയിൽഹോക്കിന് മാത്രമായ ഒരു ഡിസൈൻ അപ്പ്ഡേറ്റ് ആയിരിക്കും. ഇതുകൂടാതെ, ട്രെയിൽഹോക്കിൽ ഡ്യുവൽ പർപ്പസ് ടയറുകൾ, പുതിയ അലോയി ഡിസൈൻ, വർധിച്ച ഗ്രൗണ്ട് ക്ലിയറൻസ്, റിയർ ടോ ഹുക്ക് എന്നിവയുണ്ടാകും.

അവതരണം ഉടൻ; Compass Trailhawk മോഡലിനെ ഔദ്യോഗിക ഇന്ത്യൻ വെബ്സൈറ്റിൽ ചേർത്ത് Jeep

അകത്ത്, സാധാരണ കോമ്പസിന്റെ അതേ ക്യാബിനായിരിക്കും കോമ്പസ് ട്രെയ്ൽഹോക്കിനും ലഭിക്കുക. ഇതിൽ ഡ്യുവൽ-ടോൺ തീം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, U-കണക്ട് 5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വയർലെസ് ചാർജർ, പനോരമിക് സൺറൂഫ്, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ എന്നിവയും മറ്റും ഉൾപ്പെടും.

അവതരണം ഉടൻ; Compass Trailhawk മോഡലിനെ ഔദ്യോഗിക ഇന്ത്യൻ വെബ്സൈറ്റിൽ ചേർത്ത് Jeep

168 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനായിരിക്കും ട്രെയിൽഹോക്കിന്റെ ഹൃദയം. സ്റ്റാൻഡേർഡായി ഒൻപത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഫോർ വീൽ ഡ്രൈവുമായി മോട്ടോർ ബന്ധിപ്പിക്കും. ട്രെയിൽഹോക്ക് അടുത്ത മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

അവതരണം ഉടൻ; Compass Trailhawk മോഡലിനെ ഔദ്യോഗിക ഇന്ത്യൻ വെബ്സൈറ്റിൽ ചേർത്ത് Jeep

ഒമിക്രോൺ വേരിയന്റിന്റെ ആഘാതത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും വിപണി കൂടുതൽ വളരുമെന്ന് കാർ നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നതായി ജീപ്പ് ഇന്ത്യ ഹെഡ് നിപുൺ മഹാജൻ പറഞ്ഞു.

അവതരണം ഉടൻ; Compass Trailhawk മോഡലിനെ ഔദ്യോഗിക ഇന്ത്യൻ വെബ്സൈറ്റിൽ ചേർത്ത് Jeep

കോമ്പസ് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും പ്രാദേശികമായി അസംബിൾ ചെയ്ത റാംഗ്‌ലറും ഉപയോഗിച്ച് കമ്പനി കഴിഞ്ഞ വർഷം 12,136 യൂണിറ്റുകൾ രാജ്യത്ത് വിറ്റഴിച്ചു. അതിന് മുമ്പ് ഇതേ കാലയളവിൽ ഇത് 5,282 യൂണിറ്റുകളായിരുന്നു. വാഹന വിൽപ്പനയിലെ 130 ശതമാനം വളർച്ചയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

അവതരണം ഉടൻ; Compass Trailhawk മോഡലിനെ ഔദ്യോഗിക ഇന്ത്യൻ വെബ്സൈറ്റിൽ ചേർത്ത് Jeep

ജീപ്പിന് നിലവിൽ ഇന്ത്യൻ പോർട്ട്‌ഫോളിയോയിൽ കോമ്പസ്, റാംഗ്ലർ എന്നിങ്ങനെ രണ്ട് ഉൽപ്പന്നങ്ങളുണ്ട്. 2017 ജൂൺ മുതൽ പൂനെയ്‌ക്കടുത്തുള്ള രഞ്ജൻഗാവ് ഫെസിലിറ്റിയിൽ കോമ്പസ് നിർമ്മിക്കുന്നുണ്ടെങ്കിലും, ഇതേ സൗകര്യത്തിൽ നിന്ന് കഴിഞ്ഞ വർഷം മാർച്ച് പകുതി മുതലാണ് റാംഗ്ലറിന്റെ ലോക്കൽ അസംബ്ലിംഗ് ആരംഭിച്ചത്.

അവതരണം ഉടൻ; Compass Trailhawk മോഡലിനെ ഔദ്യോഗിക ഇന്ത്യൻ വെബ്സൈറ്റിൽ ചേർത്ത് Jeep

നിലവിലുള്ള ഈ രണ്ട് മോഡലുകൾക്ക് പുറമേ കോമ്പസിന്റെ ഏഴ് സീറ്റർ പതിപ്പും താമസിയാതെ ഇന്ത്യൻ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് അമേരിക്കൻ നിർമ്മാതാക്കൾ. മറ്റ് പല രാജ്യങ്ങളിലും ആഗോള തലത്തിലും കമാൻഡർ എന്ന പേരിൽ എത്തുന്ന കോമ്പസ് ഏഴ് സീറ്ററിനെ ഇന്ത്യയിൽ മെറിഡിയൻ എന്ന പേരിലാണ് ജീപ്പ് പുറത്തിറക്കുന്നത്.

അവതരണം ഉടൻ; Compass Trailhawk മോഡലിനെ ഔദ്യോഗിക ഇന്ത്യൻ വെബ്സൈറ്റിൽ ചേർത്ത് Jeep

വരാനിരിക്കുന്ന എസ്‌യുവിയുടെ ഔദ്യോഗിക ടീസറും ബ്രാൻഡ് അടുത്തിടെ പുറത്തിറക്കിയിരുന്നു. മെറിഡിയന് പിന്നാലെ പുത്തൻ സബ് ഫോർ മീറ്റർ എസ്‌യുവിയും നിർമ്മാതാക്കളുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

More from DriveSpark

Article Published On: Saturday, February 19, 2022, 18:20 [IST]
English summary
Jeep india lists compass trailhawk in its official website ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X