ഇന്ത്യൻ വിപണി ഇളക്കി മറിക്കാൻ ഗജരാജനുമായി Jeep; ഇനി Grand Cherokee -യുടെ ഊഴം

പുതിയ ഗ്രാൻഡ് ചെറോക്കിയെ ജീപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 77.5 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് വാഹനം വിൽപ്പനയ്ക്ക് എത്തുന്നത്.

ഇന്ത്യൻ വിപണി ഇളക്കി മറിക്കാൻ ഗജരാജനുമായി Jeep; ഇനി Grand Cherokee -യുടെ ഊഴം

കംപ്ലീറ്റ്ലി ബിൾറ്റ് ഇൻ യൂണിറ്റായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത മുൻ തലമുറ ഗ്രാൻഡ് ചെറോക്കിയിൽ നിന്ന് വ്യത്യസ്തമായി, ജീപ്പ് ഇപ്പോൾ തങ്ങളുടെ പുതിയ മുൻനിര എസ്‌യുവി പ്രാദേശികമായി അസംബിൾ ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. വാസ്തവത്തിൽ, നോർത്ത് അമേരിക്കയ്ക്ക് പുറത്ത് ഗ്രാൻഡ് ചെറോക്കി അസംബിൾ ചെയ്യുന്ന ആദ്യത്തെ വിപണിയാണ് ഇന്ത്യ.

ഇന്ത്യൻ വിപണി ഇളക്കി മറിക്കാൻ ഗജരാജനുമായി Jeep; ഇനി Grand Cherokee -യുടെ ഊഴം

എക്സ്റ്റീരിയർ ഡിസൈൻ:

പുതിയ ജീപ്പ് ഗ്രാൻഡ് ചെറോക്കിക്ക് വിദേശത്ത് വിൽക്കുന്ന വലിയ ഗ്രാൻഡ് വാഗണീറിനോട് സാമ്യമുള്ള ഒരു ഡിസൈനുമായിട്ടാണ് വരുന്നത്. അതുപോലെ തന്നെ ടിപ്പിക്കൽ ജീപ്പ് ഫാമിലി ലുക്ക് മാറ്റമില്ലാതെ നിലനിർത്തുന്നു. മോഡേൺ ഡീറ്റെലുകളോടെ ഡിസൈൻ വളരെ മനോഹരമായി ഒരു പക്വത പ്രാപിച്ചിട്ടുണ്ടെങ്കിലും, വാഹനത്തിന് ഇപ്പോഴും ഗ്രാൻഡ് ചെറോക്കിയായി ഐഡന്റിറ്റി വ്യക്തമായി മനസിലാക്കാം.

ഇന്ത്യൻ വിപണി ഇളക്കി മറിക്കാൻ ഗജരാജനുമായി Jeep; ഇനി Grand Cherokee -യുടെ ഊഴം

മുൻവശത്ത്, ഗ്രാൻഡ് ചെറോക്കിയുടെ സവിശേഷതയായ പരമ്പരാഗത സെവൻ-സ്ലാറ്റ് ഗ്രില്ലും വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകളും താഴെയായി വശങ്ങളിലേക്ക് നീണ്ടുനിൽക്കുന്ന ബമ്പറും, സെൻട്രൽ എയർ ഇൻടേക്കുകളുമാണ് ഇതിലും വരുന്നത്.

ഇന്ത്യൻ വിപണി ഇളക്കി മറിക്കാൻ ഗജരാജനുമായി Jeep; ഇനി Grand Cherokee -യുടെ ഊഴം

ടു-ബോക്സ് പ്രൊഫൈലിന് ഹെഡ്‌ലാമ്പുകൾ മുതൽ ടെയിൽ ലാമ്പുകൾ വരെ ഒരു പ്രമുഖ ബെൽറ്റ് ലൈൻ ലഭിക്കുന്നു, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, റൂഫിന് ഫ്ലോട്ടിംഗ് ഇഫക്റ്റിനായി ബ്ലാക്ക്-ഔട്ട് C-പില്ലർ എന്നിവ ലഭിക്കുന്നു. പിൻഭാഗത്ത്, ഗ്രാൻഡ് ചെറോക്കിക്ക് സ്ലീക്ക് എൽഇഡി ടെയിൽ ലാമ്പുകൾ, ടെയിൽ ഗേറ്റിൽ ഒരു ബോൾഡ് നമ്പർ പ്ലേറ്റ്, ചങ്കി റിയർ ബമ്പർ എന്നിവയുണ്ട്.

ഇന്ത്യൻ വിപണി ഇളക്കി മറിക്കാൻ ഗജരാജനുമായി Jeep; ഇനി Grand Cherokee -യുടെ ഊഴം

ഇന്റീരിയറും സവിശേഷതകളും:

മിക്ക മോഡേൺ ഇന്റീരിയറുകളിലെയും പോലെ, ഗ്രാൻഡ് ചെറോക്കിയുടെ ഇന്റീരിയറിന്റെ ഹൈലൈറ്റ് ഒന്നിലധികം സ്‌ക്രീനുകളാണ്. ഫിസിക്കൽ ബട്ടണുകളും ഡയലുകളും നിലനിർത്തുന്ന, ചുവടെയുള്ള HVAC നിയന്ത്രണങ്ങളുടെ കൂട്ടത്തിലേക്ക് പരിധിയില്ലാതെ ഒഴുകുന്ന ഒരു സെൻട്രൽ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇതിലുണ്ട്. കൂടാതെ, ഫ്രണ്ട് പാസഞ്ചറിനായി സമർപ്പിച്ചിരിക്കുന്ന ഡാഷ്‌ബോർഡിൽ 10.1 ഇഞ്ച് സ്‌ക്രീൻ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ വിപണി ഇളക്കി മറിക്കാൻ ഗജരാജനുമായി Jeep; ഇനി Grand Cherokee -യുടെ ഊഴം

ഡാഷ്‌ബോർഡിന് ഒരു ലേയേർഡ് ഇഫക്‌ടുമുണ്ട്, കൂടാതെ ലെതർ, വുഡ്, ഗ്ലോസ് ബ്ലാക്ക് ഇൻസെർട്ടുകൾ എന്നിവ ഉപയോഗിച്ച് ഡാഷ്ബോർഡ് മികച്ചതും പ്രീമിയവുമായി കാണപ്പെടുന്നു. മിനിമലിസ്റ്റ് എസി വെന്റുകളും വൃത്തിയായി രൂപകൽപ്പന ചെയ്ത സെന്റർ കൺസോളും ക്യാബിന്റെ ഓവറോൾ നിലവാരം വർധിപ്പിക്കുന്നു.

ഇന്ത്യൻ വിപണി ഇളക്കി മറിക്കാൻ ഗജരാജനുമായി Jeep; ഇനി Grand Cherokee -യുടെ ഊഴം

അതിന്റെ മുൻഗാമിയെപ്പോലെ, പുതിയ ഗ്രാൻഡ് ചെറോക്കി ഫൈവ് സീറ്റർ പരിവേഷത്തിൽ വാഗ്ദാനം ചെയ്യുന്നതും തുടരുന്നു, എന്നിരുന്നാലും ആഗോളതലത്തിൽ ഇതിന് ഗ്രാൻഡ് ചെറോക്കി L എന്നറിയപ്പെടുന്ന ത്രീ-റോ എഡിഷനിലും ലഭ്യമാണ്.

ഇന്ത്യൻ വിപണി ഇളക്കി മറിക്കാൻ ഗജരാജനുമായി Jeep; ഇനി Grand Cherokee -യുടെ ഊഴം

ഫീച്ചറുകളുടെ കാര്യത്തിൽ, മുൻനിര എസ്‌യുവിയിൽ കോൺഫിഗർ ചെയ്യാവുന്ന 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് ചാർജിംഗ് പാഡ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റി, റിയർ സീറ്റ് എന്റർടൈൻമെന്റ് സ്‌ക്രീനുകൾ, പനോരമിക് സൺറൂഫ്, ലെതർ അപ്ഹോൾസ്റ്ററി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ടെയിൽഗേറ്റ് എന്നിവ ലഭിക്കുന്നു.

ഇന്ത്യൻ വിപണി ഇളക്കി മറിക്കാൻ ഗജരാജനുമായി Jeep; ഇനി Grand Cherokee -യുടെ ഊഴം

പവർട്രെയിൻ:

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്ത മുൻ തലമുറ ഗ്രാൻഡ് ചെറോക്കിയിൽ നിന്ന് വ്യത്യസ്തമായി, പുതിയ മോഡലിന് 2.0 ലിറ്റർ, നാല് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷൻ മാത്രമേ ലഭിക്കൂ. ഈ യൂണിറ്റ് 272 bhp പവറും 400 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു.

ഇന്ത്യൻ വിപണി ഇളക്കി മറിക്കാൻ ഗജരാജനുമായി Jeep; ഇനി Grand Cherokee -യുടെ ഊഴം

കൂടാതെ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി സ്റ്റാൻഡേർഡായി എഞ്ചിൻ കണക്ട് ചെയ്തിരിക്കുന്നു. ഫോർ വീൽ ഡ്രൈവ് സിസ്റ്റം വഴി നാല് വീലുകളിലേക്കും ഈ യൂണിറ്റ് പവർ അയയ്ക്കുന്നു. ഓട്ടോ, സ്‌പോർട്ട്, മഡ്/സാൻഡ്, സ്നോ എന്നിങ്ങനെ പുതിയ മോഡലിന് തെരഞ്ഞെടുക്കാവുന്ന ടെറൈൻ മോഡുകളും ലഭിക്കുന്നു.

ഇന്ത്യൻ വിപണി ഇളക്കി മറിക്കാൻ ഗജരാജനുമായി Jeep; ഇനി Grand Cherokee -യുടെ ഊഴം

എതിരാളികൾ:

ആഡംബര എസ്‌യുവികളായ മെർസിഡീസ് ബെൻസ് GLE, BMW X5, ലാൻഡ് റോവർ ഡിസ്‌കവറി എന്നിവയ്‌ക്കെതിരെയാണ് പുതിയ ജീപ്പ് ഗ്രാൻഡ് ചെറോക്കി മത്സരിക്കുന്നത്.

More from DriveSpark

Article Published On: Thursday, November 17, 2022, 13:51 [IST]
English summary
Jeep launched 2022 grand cherokee suv in india at rs 77 5 lakhs details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X