കാത്തിരിപ്പിന് വിരാമം; പരിഷ്കരിച്ച Compass Trailhawk ഇന്ത്യയിൽ അവതരിപ്പിച്ച് Jeep

അമേരിക്കൻ എസ്‌യുവി നിർമ്മാതാക്കളായ ജീപ്പ് പുതിയ കോമ്പസ് ട്രെയിൽഹോക്ക് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 2022 ജീപ്പ് കോമ്പസ് ട്രെയിൽഹോക്ക് 30.72 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ ലഭ്യമാണ്.

കാത്തിരിപ്പിന് വിരാമം; പരിഷ്കരിച്ച Compass Trailhawk ഇന്ത്യയിൽ അവതരിപ്പിച്ച് Jeep

ഇത് നിലവിൽ വിൽപ്പനയ്ക്ക് എത്തുന്ന ടോപ്പ്-സ്പെക്ക് കോമ്പസ് S വേരിയന്റിനേക്കാൾ ഏകദേശം 1.38 ലക്ഷം രൂപ കൂടുതലാണ്. ഓഫ്-റോഡ് ഫോക്കസ്ഡ് ഫീച്ചറുകൾക്കൊപ്പം കോസ്മെറ്റിക് ഡിസൈൻ മാറ്റങ്ങളും ഫീച്ചർ അപ്‌ഗ്രേഡുകളുമായാണ് പരിഷ്‌കരിച്ച മോഡൽ വരുന്നത്.

കാത്തിരിപ്പിന് വിരാമം; പരിഷ്കരിച്ച Compass Trailhawk ഇന്ത്യയിൽ അവതരിപ്പിച്ച് Jeep

സ്‌റ്റൈലിംഗ് മാറ്റങ്ങളുടെ കാര്യത്തിൽ, 2022 ജീപ്പ് കോമ്പസ് ട്രെയിൽ‌ഹോക്ക് പുതിയ ഹെഡ്‌ലാമ്പുകളും ഗ്രില്ലും അതിനൊപ്പം മികച്ച അപ്പ്രോച്ച് ഡിപ്പാർച്ചർ ആംഗിളുകൾക്കുമായി പുതിയ ബമ്പറുകൾക്കൊപ്പം വരുന്നു.

കാത്തിരിപ്പിന് വിരാമം; പരിഷ്കരിച്ച Compass Trailhawk ഇന്ത്യയിൽ അവതരിപ്പിച്ച് Jeep

പുതിയ ബോണറ്റ് ഡീക്കൽ, 225/65 R17 സെക്ഷൻ ടയറുകൾ കൊണ്ട് റാപ്പ് ചെയ്തിരിക്കുന്ന 17 ഇഞ്ച് ചെറിയ അലോയികൾ, പിന്നിൽ ഒരു റെഡ് ഹുക്ക്, സ്കഫ് പ്ലേറ്റുകൾ, ഫെൻഡറുകളിൽ പുതിയ 'ട്രെയിൽ റേറ്റഡ്' ബാഡ്‌ജ് എന്നിവ വാഹനത്തിന് ലഭിക്കുന്നു.

കാത്തിരിപ്പിന് വിരാമം; പരിഷ്കരിച്ച Compass Trailhawk ഇന്ത്യയിൽ അവതരിപ്പിച്ച് Jeep

ക്യാബിനിനുള്ളിൽ, 2022 ജീപ്പ് കോമ്പസ് ട്രെയിൽഹോക്ക്, പരിഷ്കരിച്ച കോമ്പസുമായി ലേയൗട്ടും സവിശേഷതകളും പങ്കിടുന്നു. റെഡ് സ്റ്റിച്ചിംഗും സീറ്റുകളിൽ 'ട്രെയിൽഹോക്ക്' ബാഡ്ജിംഗും ഇതിലുണ്ട്.

കാത്തിരിപ്പിന് വിരാമം; പരിഷ്കരിച്ച Compass Trailhawk ഇന്ത്യയിൽ അവതരിപ്പിച്ച് Jeep

ട്രെയിൽ-റേറ്റഡ് കോമ്പസിൽ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും സജ്ജീകരിച്ചിരിക്കുന്നു.

കാത്തിരിപ്പിന് വിരാമം; പരിഷ്കരിച്ച Compass Trailhawk ഇന്ത്യയിൽ അവതരിപ്പിച്ച് Jeep

എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, ഓട്ടോ ഡിമ്മിംഗ് IRVM -കൾ എന്നിവയാണ് മറ്റ് സവിശേഷതകൾ. എസ്‌യുവിക്ക് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും ലഭിക്കുന്നു. എന്നിരുന്നാലും, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് ഇതിൽ അമേരിക്കൻ വാഹന നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നില്ല.

കാത്തിരിപ്പിന് വിരാമം; പരിഷ്കരിച്ച Compass Trailhawk ഇന്ത്യയിൽ അവതരിപ്പിച്ച് Jeep

205 mm ഗ്രൗണ്ട് ക്ലിയറൻസോടെയാണ് എസ്‌യുവി വരുന്നത്. റീ-പ്രൊഫൈൽ ചെയ്ത ഫ്രണ്ട് ബമ്പർ 30 ഡിഗ്രിയുടെ മെച്ചപ്പെട്ട അപ്പ്രോച്ച് ആംഗിൾ വാഹനം നൽകുന്നു (റെഗുലർ മോഡലിന് 16.8 ഡിഗ്രിയാണ് ഉള്ളത്).

കാത്തിരിപ്പിന് വിരാമം; പരിഷ്കരിച്ച Compass Trailhawk ഇന്ത്യയിൽ അവതരിപ്പിച്ച് Jeep

പുതിയ കോമ്പസ് ട്രെയിൽഹോക്ക് 24 ഡിഗ്രി റാംപ് ബ്രേക്ക് ഓവറും 34 ഡിഗ്രി ഡിപ്പാർച്ചർ ആംഗിളുകളും വാഗ്ദാനം ചെയ്യുന്നു. 'റോക്ക്' ഡ്രൈവ് മോഡിലാണ് എസ്‌യുവി വരുന്നത്, ഇത് ദുഷ്‌കരമായ ഭൂപ്രദേശങ്ങളിലെ പ്രകടനം മെച്ചപ്പെടുത്തുന്നു.

കാത്തിരിപ്പിന് വിരാമം; പരിഷ്കരിച്ച Compass Trailhawk ഇന്ത്യയിൽ അവതരിപ്പിച്ച് Jeep

പൂർണ്ണമായ അണ്ടർബോഡി പ്രൊട്ടക്ഷൻ പ്ലേറ്റുകൾ, മഡ് പ്ലസ് സ്നോ ടയറുകൾ, ചെറിയ 17 ഇഞ്ച് വീലുകൾ എന്നിവയുമായാണ് ഇത് വരുന്നത്. 483 mm വാട്ടർ വേഡിംഗ് ഡെപ്‌ത്തും എസ്‌യുവി വാഗ്ദാനം ചെയ്യുന്നു.

കാത്തിരിപ്പിന് വിരാമം; പരിഷ്കരിച്ച Compass Trailhawk ഇന്ത്യയിൽ അവതരിപ്പിച്ച് Jeep

170 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 -ലിറ്റർ നാല് സിലിണ്ടർ ടർബോ-ഡീസൽ എഞ്ചിനാണ് 2022 കോമ്പസ് ട്രെയിൽഹോക്കിന് കരുത്തേകുന്നത്. ഒമ്പത് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് 4WD സിസ്റ്റം വഴി നാല് വീലുകളിലേക്കും പവർ സ്റ്റാൻഡേർഡായി നൽകുന്നു.

More from DriveSpark

Article Published On: Monday, February 28, 2022, 10:02 [IST]
English summary
Jeep launched 2022 updated compass trailhawk in india details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X