സെഗ്മെന്റിനെ ഞെട്ടിച്ച് Jeep Meridian; 2022 സെപ്റ്റംബറിലെ വില്‍പ്പന കണക്കുകള്‍ ഇതാ
ഫോര്‍ച്യൂണര്‍ പോലുള്ള എതിരാളികളെ നേരിടാന്‍ അമേരിക്കന്‍ എസ്‌യുവി നിര്‍മാതാക്കളായ ജീപ്പ്, ഏതാനും മാസങ്ങള്‍ക്ക് മുന്നെയാണ് മെറിഡിയന്‍ രാജ്യത്ത് അവതരിപ്പിക്കുന്നത്. 29.90 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്.

കൂടാതെ ഇത് ഒരു പ്രീമിയവും ഫീച്ചറുകളാല്‍ സമ്പുഷ്ടവുമായ എസ്‌യുവിയായി വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത് കൂടാതെ കോമ്പസ് അടിസ്ഥാനമാക്കിയുള്ള സമാനമായ പ്ലാറ്റ്ഫോം പങ്കിടുകയും ചെയ്യുന്നുണ്ട്.

ലോഞ്ച് കഴിഞ്ഞ് ഉടന്‍ തന്നെ, മെറിഡിയന്‍ അതിന്റെ എതിരാളികള്‍ക്ക് കടുത്ത മത്സരം നല്‍കുകയും ബ്രാന്‍ഡ് കഴിഞ്ഞ മാസം മെറിഡിയന്റെ 500 യൂണിറ്റുകള്‍ വിറ്റഴിക്കുകയും ചെയ്തു. ജീപ്പ് ഇന്ത്യ 2022 സെപ്റ്റംബറില്‍ ഇന്ത്യയില്‍ മൊത്തം 1,116 യൂണിറ്റ് വില്‍പ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ രാജ്യത്ത് കോമ്പസ്, മെറിഡിയന്‍ എന്നീ രണ്ട് ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.

കോമ്പസ് കഴിഞ്ഞ മാസം 607 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തിയപ്പോള്‍, 2022 സെപ്റ്റംബറില്‍ രാജ്യത്ത് മൊത്തം 507 യൂണിറ്റ് മെറിഡിയന്‍ വിറ്റഴിച്ചു. അടിസ്ഥാന വേരിയന്റിന് 29.90 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

ഇത് നിലവില്‍ അഞ്ച് വേരിയന്റ് ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത് - ലിമിറ്റഡ് മാനുവല്‍ FWD, ലിമിറ്റഡ് (O) മാനുവല്‍ FWD, ലിമിറ്റഡ് ഓട്ടോമാറ്റിക് FWD, ലിമിറ്റഡ് (O) ഓട്ടോമാറ്റിക് FWD, ലിമിറ്റഡ് (O) AT 4X4. റേഞ്ച്-ടോപ്പിംഗ് ട്രിമ്മിന്റെ വില 36.95 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം, ഡല്‍ഹി).
| Meridian | Price |
| Limited MT FWD | ₹29,90,000 |
| Limited (O) MT FWD | ₹32,40,000 |
| Limited 9AT FWD | ₹31,80,000 |
| Limited (O) 9AT FWD | ₹34,30,000 |
| Limited (O) 9AT 4X4 | ₹36,95,000 |

വിപണിയില്‍ ജിപ്പ് മെറിഡിയന്‍ സ്‌കോഡ കൊഡിയാക്ക്, ടൊയോട്ട ഫോര്‍ച്യൂണര്‍, എംജി ഗ്ലോസ്റ്റര്‍, മഹീന്ദ്ര അള്‍ട്യൂറാസ് G4 എന്നിവയ്ക്ക് എതിരെയാണ് മത്സരിക്കുന്നത്. ഇതിന് 4769 mm നീളവും 1859 mm വീതിയും 1682 mm ഉയരവും 2794 mm വീല്‍ബേസും ഉണ്ട്.

ഫീച്ചറുകളുടെ കാര്യത്തില്‍, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പവര്‍ഡ് ടെയില്‍ഗേറ്റ്, പനോരമിക് സണ്‍റൂഫ് എന്നിവയും അതിലേറെയും ഫീച്ചറുകളോടെയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

ഉള്ളില്‍, സീറ്റ് അപ്‌ഹോള്‍സ്റ്ററിക്ക് പുതിയ ക്വില്‍റ്റഡ് പാറ്റേണ്‍ ഉള്ള ഒരു പുതിയ ബ്രൗണ്‍-ബ്ലാക്ക് ഇന്റീരിയര്‍ കളര്‍ സ്‌കീം ലഭിക്കുന്നു. പുതിയ മെറിഡിയന്‍ സമീപഭാവിയില്‍ ആറ് സീറ്റുകളുള്ള കോണ്‍ഫിഗറേഷനോടെ പുറത്തിറക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. നിലവില്‍ ഇത് സംബന്ധിച്ച് കമ്പനി ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല.

സ്റ്റെല്ലാന്റിസ് ഗ്രൂപ്പിന്റെ 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് മള്‍ട്ടിഎയര്‍ ഡീസല്‍ എഞ്ചിനാണ് ജീപ്പ് മെറിഡിയന് കരുത്തേകുന്നത്, അത് 3,750 rpm-ല്‍ 168 bhp കരുത്തും 1,750-2,500 rpm-ല്‍ 350 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ജീപ്പ് മെറിഡിയനിലെ എഞ്ചിന്‍ 16.2km/l വരെ ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ് നല്‍കുന്നു.

ജീപ്പ് മെറിഡിയന്റെ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു, അത് മുന്നിലേക്കോ നാല് ചക്രങ്ങളിലേക്കോ (ഓട്ടോ ബോക്സിനൊപ്പം മാത്രം) പവര്‍ അയയ്ക്കുന്നു.

ജീപ്പ് മെറിഡിയന്റെ ഡിസൈന്‍ ചെറിയ കോമ്പസ് എസ്‌യുവിയുടേതിന് സമാനമാണ്. മുന്‍വശത്ത്, ഐക്കണിക് ജീപ്പ് 7-സ്ലാറ്റഡ് ഗ്രില്ലിന്റെ ഇരുവശത്തും മിനുസമാര്‍ന്ന എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും കാണാന്‍ സാധിക്കും. മുന്‍ ബമ്പറിന്റെ മുഴുവന്‍ വീതിയിലും പ്രവര്‍ത്തിക്കുന്ന ഒരു ക്രോം ബാറും വലിയ എയര്‍ ഇന്‍ടേക്കും മുന്നിലെ സവിശേഷതയാണ്.

ഫ്രണ്ട് ബമ്പറിന്റെ താഴത്തെ ഭാഗങ്ങള്‍, വീല്‍ ആര്‍ച്ചുകള്‍, സൈഡ് സില്‍സ്, റിയര്‍ ബമ്പര്‍ സ്പോര്‍ട് ബ്ലാക്ക് ക്ലാഡിംഗ് എന്നിവ മെറിഡിയന് കൂടുതല്‍ കടുപ്പമുള്ള രൂപം നല്‍കുന്നു. പുതിയ 18 ഇഞ്ച് അലോയ് വീലുകളിലാണ് നല്‍കിയിരിക്കുന്നത്. വലിയ ഗ്രാന്‍ഡ് ചെറോക്കി എസ്‌യുവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മെറിഡിയന്‍ സ്പോര്‍ട്സ് സ്ലീക്ക് എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ പിന്‍ഭാഗത്തുണ്ട്.

ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇബിഡി ഉള്ള എബിഎസ്, 360 ഡിഗ്രി ക്യാമറ എന്നിവയുള്‍പ്പെടെ 60-ല്‍ അധികം സുരക്ഷാ ഫീച്ചറുകളോടെയാണ് മെറിഡിയന്‍ എത്തുന്നത്. വരും മാസങ്ങളിലും വാഹനത്തിന്റെ വില്‍പ്പന ഉയരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








