ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി Compass Trailhawk -ന്റെ ടീസർ പങ്കുവെച്ച് Jeep
ഇന്ത്യൻ വിപണി ഏറെ കാത്തിരുന്ന ജീപ്പ് കോമ്പസിന്റെ പരുക്കൻ പതിപ്പ് - ട്രെയിൽഹോക്ക് ലോഞ്ചിന് മുന്നോടിയായി ടീസ് ചെയ്തിക്കുകയാണ്. 2021 -ന്റെ തുടക്കത്തിൽ കമ്പനി അപ്‌ഡേറ്റ് ചെയ്ത കോമ്പസ് രാജ്യത്ത് അവതരിപ്പിച്ചു.

അതിന് ശേഷം 2022 ജീപ്പ് കോമ്പസ് ട്രെയിൽഹോക്ക് രാജ്യത്ത് അവതരിപ്പിക്കാൻ ജീപ്പ് ഒരുങ്ങുകയാണ്. വരാനിരിക്കുന്ന മോഡൽ കോമ്പസിന്റെ ടോപ്പ്-സ്പെക്ക് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ജീപ്പ് കോമ്പസ് ട്രെയിൽഹോക്കിന്, പുനരുധരിച്ച ഹെഡ്‌ലാമ്പുകളുടെയും പുതുക്കിയ ഫ്രണ്ട് ഗ്രില്ലിന്റെയും രൂപത്തിൽ ഡിസ്റ്റിംഗ്റ്റീവ് സൗന്ദര്യവർധക ഹൈലൈറ്റുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, വാഹനത്തിന് പുതിയ അലോയി വീലുകൾ, ട്വീക്ക് ചെയ്ത ബമ്പറുകൾ, ഡിസ്റ്റിംഗ്റ്റീവ് ഗ്രാഫിക്സ് എന്നിവയും ലഭിക്കുന്നു.

ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം, വാഹനത്തെ സാധാരണ മോഡലിൽ നിന്ന് വേർതിരിച്ചറിയാൻ അതുല്യമായ ട്രെയിൽഹോക്ക് സ്റ്റൈലിംഗ് ഘടകങ്ങൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും പുതിയ U -കണക്ട് 5 സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വാഹനത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സൗകര്യത്തിനായി, വാഹനം പനോരമിക് റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, കണക്റ്റഡ് കാർ ടെക്‌സ് എന്നിവയും മറ്റും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

മെക്കാനിക്കലായി, 165 bhp കരുത്തും 350 Nm torque ഉം ഉൽപ്പാദിപ്പിക്കുന്നതിന് ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയ 2.0 ലിറ്റർ, ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് ജീപ്പ് കോമ്പസ് ട്രെയിൽഹോക്കിന് പവർ നൽകുന്നത്.

ജീപ്പിന്റെ സെലക്‌ടെറൈൻ സംവിധാനങ്ങൾക്കൊപ്പം ഫോർ വീൽ ഡ്രൈവ് സജ്ജീകരണവും എസ്‌യുവിക്ക് ലഭിക്കും. വരാനിരിക്കുന്ന മോഡലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയാം.

മറ്റ് അനുബന്ധ വാർകളിൽ, 2022 -ന്റെ പകുതിയോടെ ജീപ്പ് മെറിഡിയനൊപ്പം ഏഴ് സീറ്റർ എസ്‌യുവി വിഭാഗത്തിലേക്ക് കടക്കാൻ ജീപ്പ് തയ്യാറായിരിക്കുകയാണ്. 173 bhp പവറും 200 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 2.0 ലിറ്റർ, ഫോർ സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനാണ് എസ്‌യുവിക്ക് ശക്തി പകരുന്നത്. ഏഴ് സീറ്റർ മോഡലിന്റെ ഔദ്യോഗിക ടീസറും ബ്രാൻഡ് ഇതിനോടകം പങ്കുവെച്ചിട്ടുണ്ട്.

48V മൈൽഡ് ഹൈബ്രിഡ് സംവിധാനം ഉപയോഗിച്ച് ഡാസൽ എഞ്ചിന് നിർമ്മാതാക്കൾ ഒരു ബൂസ്റ്റ് നൽകാൻ സാധ്യതയുണ്ട്. നിലവിൽ ആഗോള വിപണിയിൽ വിൽപനയ്ക്കെത്തുന്ന ജീപ്പ് കമാൻഡർ എന്ന മോഡലിനെ അടിസ്ഥാനമാക്കിയാണ് മെറിഡിയൻ ഒരുങ്ങുന്നത്.

ജീപ്പ് മെറിഡിയൻ അളവുകളുടെ കാര്യത്തിൽ കമാൻഡറിന് സമാനമായിരിക്കും. വാഹനത്തിന് 4,769 mm നീളവും 1,859 mm വീതിയും 1,682 mm ഉയരവുമുണ്ട്, കൂടാതെ 2,794 mm വീൽബേസും ലഭിക്കുന്നു. എസ്‌യുവിയുടെ നീളം കൂടിയ ബോഡിയെ ഉൾക്കൊള്ളാൻ വീൽബേസ് 158 mm കൂട്ടിയിട്ടുണ്ട്. ജീപ്പ് കോമ്പസുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ മെറിഡിയന് ഏകദേശം 364 mm നീളവും 41 mm വീതിയും 42 mm ഉയരവും കൂടുതലുണ്ടാവും.

ഇന്ത്യയ്ക്കായി ഒരുങ്ങുന്ന ജീപ്പ് എസ്‌യുവികളുടെ ലിസ്റ്റിലെ അടുത്ത മോഡൽ ഒരു പുത്തൻ സബ് ഫോർ മീറ്റർ എസ്‌യുവിയാണ്, ഇതിന്റെ ഒരുക്കം നിലവിൽ ബ്രാൻഡിന്റെ അണിയറയിൽ നടക്കുകയാണ്.

സ്റ്റെല്ലാന്റിസിന്റെ പുത്തൻ കോമൺ മോഡുലാർ പ്ലാറ്റ്ഫോം (CMP) അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ഈ സബ് ഫോർ മീറ്റർ എസ്‌യുവി 2023-24 കാലളവിൽ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുമെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി.

ബ്രാൻഡിന്റെ പോട്ട്ഫോളിളോയിൽ റെനഗേഡിന് താഴെയായി സ്ഥാനം പിടിക്കുന്ന, ഈ എസ്‌യുവി ടാറ്റ നെക്‌സോൺ, മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300, കിയ സെൽറ്റോസ് എന്നിവയ്‌ക്കെതിരെ മത്സരിക്കും.

മോഡലിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നു കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പുതിയ കോംപാക്ട് എസ്‌യുവിയിൽ ഓഫ്-റോഡ് എബിലികൾക്കൊപ്പം സിഗ്നേച്ചർ എസ്‌യുവി സ്റ്റൈലുള്ള പരുക്കൻ രൂപകൽപ്പനയും ഡിസൈനും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

റിപ്പോർട്ടുകൾ അനുസരിച്ച് പുതിയ ജീപ്പ് സബ് ഫോർ മീറ്റർ എസ്‌യുവിക്ക് 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാവും വരുന്നത്. ഈ എഞ്ചിൻ പരമാവധി 130 bhp പവർ ഉത്പാദിപ്പിക്കും.

വാഹനത്തിന് ഹൈബ്രിഡ് പവർട്രെയിൻ ലഭിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഹൈബ്രിഡ് അല്ലെങ്കിൽ ഇലക്ട്രിക് പതിപ്പിന്റെ ഇന്ത്യൻ ലോഞ്ച് ഇതുവരെ അമേരിക്കൻ ബ്രാൻഡ് സ്ഥിരീകരിച്ചിട്ടില്ല. 9.0 ലക്ഷം മുതൽ 14 ലക്ഷം രൂപ വരെയാവും ഈ മോഡലിന് പ്രതീക്ഷിക്കുന്ന വില.


Click it and Unblock the Notifications








