Carens എംപിവിയെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി Kia
കൊറിയന്‍ കാര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള പുതിയ മൂന്ന് വരി വാഹനമായ കാരന്‍സ് അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി കിയ. 2022 ഫെബ്രുവരി 15-ന് ഈ മോഡലിനെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി ഇപ്പോള്‍.

ഒരു വിനോദ വാഹനം അല്ലെങ്കില്‍ എംപിവിയായി സ്ഥാനം പിടിച്ചിരിക്കുന്ന കാരെന്‍സ്, കമ്പനിയുടെ ജനപ്രിയ കോംപാക്ട് എസ്‌യുവിയായ സെല്‍റ്റോസിനെ അടിസ്ഥാനമാക്കിയുള്ളതാണ്. സെല്‍റ്റോസില്‍ വാഗ്ദാനം ചെയ്യുന്ന അതേ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ക്കൊപ്പം, അതേ ഗിയര്‍ബോക്‌സ് ഓപ്ഷനും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യും.

2022 ജനുവരി 14-ന് പ്രീ-ബുക്കിംഗ് ആരംഭിച്ചപ്പോള്‍, പുതിയ കിയ കാരന്‍സിന്റെ സീരീസ് നിര്‍മ്മാണം കമ്പനി അടുത്തിടെ ആരംഭിച്ചിരുന്നു. വാസ്തവത്തില്‍, ബുക്കിംഗ് ആരംഭിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍, കമ്പനിക്ക് 7,700-ലധികം പ്രീ-ഓര്‍ഡറുകള്‍ ലഭിച്ചുവെന്നും ബ്രാന്‍ഡ് വെളിപ്പെടുത്തിയിരുന്നു. ഇത് വാഹനത്തിനുള്ള ആവശ്യം വളരെയെന്ന് വ്യക്തമാക്കുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

പുതിയ കാരെന്‍സ് എംപിവി ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളുടെ ഇന്ത്യയിലെ നാലാമത്തെ ഉല്‍പ്പന്നമാണ്. കൂടാതെ വാഹനം, പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ 5 ട്രിം തലങ്ങളില്‍ വാഗ്ദാനം ചെയ്യും.

6-ഉം 7-ഉം സീറ്റുകളുള്ള ക്യാബിന്‍ ലേഔട്ട് ഓപ്ഷനുകളോടെയാണ് കാരെന്‍സ് വരുന്നത്, കൂടാതെ കമ്പനിയുടെ 'Opposites United' ഡിസൈന്‍ ഭാഷ ഉപയോഗിക്കുകയും ചെയ്യും. വാസ്തവത്തില്‍, കിയ EV6-ലൂടെ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ച പുതിയ ഡിസൈന്‍ ഭാഷ പിന്തുടരുന്ന ഇന്ത്യയിലെ ആദ്യത്തെ കിയ വാഹനമായിരിക്കും ഇതെന്ന് വേണം പറയാന്‍.

വാഹനത്തിന്റെ ഡിസൈനെക്കുറിച്ച് പറയുമ്പോള്‍, വരാനിരിക്കുന്ന എംപിവി അതിന്റെ സ്ലിക്ക് സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളും Y-ആകൃതിയിലുള്ള ഡിആര്‍എല്ലുകളും കൊണ്ട് വളരെ മികച്ചതും സ്‌റ്റൈലിഷുമായി കാണപ്പെടുന്നു.

കൂടാതെ, ഡയമണ്ട് കട്ട് അലോയ് വീലുകളും ക്രോം ഘടകങ്ങളും ഇന്ത്യന്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ആവശ്യമായ ഡിസൈന്‍ ഭാഷ്യം വാഹനത്തിലേക്ക് ചേര്‍ക്കുകയും ചെയ്യുന്നു.

മറ്റ് കിയ വാഹനങ്ങളെപ്പോലെ, വരാനിരിക്കുന്ന കാരെന്‍സ്, ഏറ്റവും പുതിയ ഫീച്ചറുകളാലും സമ്പന്നമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടാതെ കിയയുടെ UVO കണക്റ്റഡ് കാര്‍ ടെക്, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഉള്ള 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ് തുടങ്ങിയ സവിശേഷതകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് മോഡലും പ്രതീക്ഷകള്‍ നിറവേറ്റുന്നു. ഓട്ടോ, ഇലക്ട്രിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിക്കും.

കൂടാതെ, കിയ കാരെന്‍സില്‍ 6 USB-C പോര്‍ട്ടുകളും ഫീച്ചര്‍ ചെയ്യും, അതിനാല്‍ എല്ലാ യാത്രക്കാര്‍ക്കും അവരുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഒരേ സമയം ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനി പറയുന്നത്.

തുടക്കത്തില്‍ പറഞ്ഞതുപോലെ, സെല്‍റ്റോസിന് കരുത്ത് പകരുന്ന അതേ എഞ്ചിന്‍ ഓപ്ഷനുകളായിരിക്കും കിയ കാരെന്‍സിനെയും വിപണിയില്‍ എത്തിക്കുക.

ഇതിനര്‍ത്ഥം വരാനിരിക്കുന്ന 7 സീറ്റര്‍ എംപിവിക്ക് 113 bhp കരുത്ത് നല്‍കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍, 114 bhp കരുത്ത് നല്‍കുന്ന 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍, 138 bhp കരുത്തുള്ള 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ എന്നിവ ലഭിക്കും.

എഞ്ചിന്‍ ഓപ്ഷനുകള്‍ക്കൊപ്പം തന്നെ സെല്‍റ്റോസിലേതിന് സമാനമായ ഗിയര്‍ബോക്‌സ് ഓപ്ഷനുകളാകും കാരെസിലും കാണാന്‍ സാധിക്കുക. അതായത് കാരെസില്‍ 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക്, 6-സ്പീഡ് iMT, 7-സ്പീഡ് DCT തുടങ്ങിയ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഉണ്ടായിരിക്കാം.

സമാരംഭിക്കുമ്പോള്‍, കാരെന്‍സ്, സെല്‍റ്റോസിനും കാര്‍ണിവെല്ലിനും ഇടയിലാകും സ്ഥാനം പിടിക്കുക. കൂടാതെ ഇത് ഹ്യുണ്ടായി അല്‍കസാര്‍, എംജി ഹെക്ടര്‍ പ്ലസ്, ടാറ്റ സഫാരി, മഹീന്ദ്ര XUV700 തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കും. അതേസമയംവാഹനത്തിന്റെ വില സംബന്ധിച്ച് നിലവിൽ സൂചനകൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല.

ഈ സെഗ്മെന്റ് രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിത സെഗ്മെന്റുകളിലൊന്നാണ്, കൂടാതെ സ്പേസ്, ഫീച്ചറുകള്‍, സുരക്ഷ, പഞ്ച് പവര്‍ട്രെയിനുകള്‍ എന്നിവയില്‍ നല്ല പ്രതീക്ഷകളുള്ള ഉപഭോക്തൃ ആവശ്യങ്ങളും ഉയര്‍ന്നതാണ്.

കൂടാതെ, കിയ മോട്ടോര്‍സ് ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ കേന്ദ്രത്തില്‍ നിന്ന് കാരന്‍സിന്റെ ആദ്യ ബാച്ച് പുറത്തിറക്കിയിട്ടുണ്ട്, ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡിന് ഇന്ത്യന്‍ വാഹന വിപണിയില്‍ കാരെന്‍സിനായി ഉയര്‍ന്ന പ്രതീക്ഷകളാണുള്ളത്.

ഇന്ത്യയില്‍ അതിവേഗം വളരുന്ന ഓട്ടോമൊബൈല്‍ ബ്രാന്‍ഡുകളിലൊന്നായതിനാല്‍, ആന്ധ്രാപ്രദേശിലെ ഉല്‍പ്പാദനശാലയുടെ വാര്‍ഷിക ശേഷി വര്‍ധിപ്പിക്കാനും കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. അനന്തപുരിലെ കിയയുടെ നിര്‍മ്മാണ പ്ലാന്റില്‍ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനായി, ദക്ഷിണ കൊറിയന്‍ ഓട്ടോമൊബൈല്‍ കമ്പനി അനന്തപുരിലെ പ്ലാന്റില്‍ മൂന്ന് ഷിഫ്റ്റുകള്‍ നടത്തി പ്രതിവര്‍ഷം പരമാവധി ഉല്‍പ്പാദന ശേഷി 3 ലക്ഷം യൂണിറ്റിലെത്താന്‍ ഒരുങ്ങുകയാണ്.


Click it and Unblock the Notifications








