ക്യാ...?; ജനുവരിയില്‍ കാറുകൾക്ക് 50,000 രൂപ വരെ വില കൂട്ടാനൊരുങ്ങി Kia

ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഇപ്പോള്‍ വില വര്‍ധനവിന്റെ കാലമാണ്. ഇന്ത്യയിലെ മറ്റ് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, മെര്‍സിഡീസ് ബെന്‍സ്, റെനോ, ഔഡി എന്നിവരുടെ കാലടികള്‍ പിന്തുടരുകയാണ് കിയ മോട്ടോര്‍സ്. പുതു വര്‍ഷം മുതല്‍ തങ്ങളുടെ മോഡല്‍ നിരയില്‍ ഉടനീളം വില വര്‍ദ്ധിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

കിയ ഇന്ത്യ രാജ്യത്ത് വില്‍ക്കുന്ന മുഴുവന്‍ മോഡലുകള്‍ക്കും വില വര്‍ദ്ധനവ് ബാധകമായിരിക്കും. 50,000 രൂപയുടെ വിലവര്‍ദ്ധന 2023 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. കൊറിയന്‍ വാഹന ഭീമന്‍മാര്‍ സെല്‍റ്റോസ്, സോനെറ്റ്, കാരന്‍സ്, കാര്‍ണിവല്‍, EV6 എന്നീ മോഡലുകളാണ് ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്നത്. ഈ വര്‍ഷം ഏപ്രിലിന് ശേഷം കാര്‍ നിര്‍മ്മാതാക്കള്‍ നടത്തുന്ന ആദ്യത്തെ വലിയ വില വര്‍ദ്ധനവാണിത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കിയ കാരന്‍സ് എംപിവി ലോഞ്ച് ചെയ്തത്.

ക്യാ...?; ജനുവരിയില്‍ കാറുകൾക്ക് 50,000 രൂപ വരെ വില കൂട്ടാനൊരുങ്ങി Kia

അതിന് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ മള്‍ട്ടിപര്‍പ്പസ് വെഹിക്കിളായ കിയ കാരന്‍സിന് മൂന്നാമത്തെ തവണയാണ് വില കൂട്ടുന്നത്. ആഗസ്റ്റില്‍ കിയ സോനെറ്റിനും വില വര്‍ധനവ് ലഭിച്ചിരുന്നു.കിയ ഇന്ത്യ പറയുന്നതനുസരിച്ച്, 50,000 രൂപ വരെ വിലവര്‍ദ്ധന അതിന്റെ ലൈനപ്പിലുടനീളം നടപ്പിലാക്കും. വില വര്‍ധനയുടെ വിശദാംശങ്ങള്‍ ഉടന്‍ പങ്കിടുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ 31 മുതല്‍ നിലവിലുള്ള ബുക്കിംഗുകള്‍ക്ക് വര്‍ദ്ധിപ്പിച്ച വില പ്രാബല്യത്തില്‍ വരും.

ഇതിനര്‍ത്ഥം, നിങ്ങള്‍ ഒരു കിയ കാര്‍ ബുക്ക് ചെയ്യുകയും വര്‍ഷാവസാനത്തോടെ ഡെലിവറി ലഭിക്കാതിരിക്കുകയും ചെയ്താല്‍, മോഡലിന് വര്‍ധിച്ച വില നല്‍കാന്‍ ഒരുങ്ങിക്കോളൂ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നാണ് കിയ സെല്‍റ്റോസ്. കിയയുടെ മുന്‍നിര മോഡലായ സെല്‍റ്റോസിന് ഉടന്‍ തന്നെ മുഖം മിനുക്കി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ തലമുറ സെല്‍റ്റോസ് എസ്‌യുവി 10.49 ലക്ഷം രൂപ (എക്‌സ്-ഷോറൂം) പ്രാരംഭ വിലയില്‍ ലഭ്യമാണ്.

രാജ്യത്ത് കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലാണ് സെല്‍റ്റോസ്. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സബ് കോംപാക്റ്റ് എസ്‌യുവികളിലൊന്നാണ് കിയ സോനെറ്റ്. ടാറ്റ നെക്സോണ്‍, മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു എന്നിവയെയാണ് കിയ സോനെറ്റ് എതിരിടുന്നത്. 7.49 ലക്ഷം രൂപ മുതലാണ് (എക്‌സ്-ഷോറൂം) ഇതിന്റെ വില ആരംഭിക്കുന്നത്. സെല്‍റ്റോസും സോനെറ്റുമാണ് ഇന്ത്യയില്‍ കിയ ബ്രാന്‍ഡിന് മേല്‍വിലാസമുണ്ടാക്കിക്കൊടുത്തത്. ഈ മോഡലുകള്‍ കിയയുടെ മൊത്തത്തിലുള്ള വില്‍പ്പന വര്‍ദ്ധിപ്പിക്കുകയും വില്‍പ്പനയുടെ 70 ശതമാനത്തിലധികം സംഭാവന ചെയ്യുകുകയും ചെയ്യുന്നു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറക്കിയ കാരന്‍സ് മൂന്ന് വരി എംപിവിയാകും വിലവര്‍ദ്ധന ഏറ്റവും കൂടുതല്‍ ബാധിക്കുന്ന കിയ മോഡലെന്നാണ് പ്രതീക്ഷിക്കുന്നത്. ലോഞ്ച് ചെയ്തിട്ട് ഒരു വര്‍ഷം കൂടി ആയിട്ടില്ലെങ്കിലും കിയയുടെ വില്‍പ്പനയില്‍ ഒരു പങ്ക് നല്‍കാന്‍ കാരന്‍സിന് സാധിച്ചു. അടുത്ത കാലത്തായി വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ കിയയെ സഹായിച്ച ഒരു മോഡലാണ് കാരന്‍സ്. കിയയുടെ മൊത്തം വില്‍പ്പനയുടെ 10 ശതമാനം കാരന്‍സ് ആണ് സംഭാവന ചെയ്യുന്നത്. ലോഞ്ച് ചെയ്തതിന് ശേഷം മോഡലിന് ലഭിക്കുന്ന മൂന്നാമത്തെ വില വര്‍ധനവായിരിക്കും ജനുവരിയിലേത്. ഇത് നിലവില്‍ ഏകദേശം 10 ലക്ഷം രൂപ (എക്‌സ്-ഷോറൂം) പ്രാരംഭ വിലയില്‍ ലഭ്യമാണ്.

കിയ അടുത്തിടെ CPO എന്ന പേരില്‍ സര്‍ട്ടിഫൈഡ് പ്രീ-ഓണ്‍ഡ് കാര്‍ ബിസിനസിലേക്ക് കടന്നിരുന്നു. ഈ സംരംഭത്തിന്റെ ഭാഗമായി, ഉപഭോക്താക്കള്‍ക്ക് അവരുടെ നിലവിലുള്ള കിയ വാഹനങ്ങള്‍ വാങ്ങാനും വില്‍ക്കാനും വ്യാപാരം നടത്താനും കഴിയും. തത്സമയ ഡാറ്റ സംയോജനവും ശാസ്ത്രീയ വില നിര്‍ണ്ണയ നിര്‍ദ്ദേശവും ഉള്ള ഒരു ഡിജിറ്റല്‍ ഇവാലുവേഷന്‍ മൊബൈല്‍ ആപ്ലിക്കേഷനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. തടസരഹിതമായ ഉടമസ്ഥാവകാശ കൈമാറ്റങ്ങളും ഇഷ്ടാനുസൃതമാക്കിയ ഫിനാന്‍സ് ഓപ്ഷനുകളും കിയ CPO വഴി ഉപഭോക്താക്കള്‍ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. കിയ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഒരു പ്രീ-ഓണ്‍ഡ് കാര്‍ ഡീലര്‍ഷിപ്പ് ബിസിനസ്സ് ആരംഭിച്ചത്.

ഏറ്റവും വേഗതത്തില്‍ പ്രീ ഓണ്‍ഡ് കാര്‍ ബിസിനസിലേക്ക് രംഗപ്രവേശനം ചെയ്യുന്ന OEM-കളില്‍ ഒന്നായി കിയ മാറി. കിയ CPO വഴി വില്‍ക്കുന്ന കാറുകള്‍ക്ക് 2 വര്‍ഷം വരെയും 40,000 കിലോമീറ്റര്‍ വരെ വാറന്റി കവറേജും 4 സൗജന്യ പീരിയോഡിക് മെയിന്റനന്‍സും ലഭിക്കുമെന്നതാണ് മെച്ചം. കിയ CPO വഴി സാക്ഷ്യപ്പെടുത്തി വില്‍ക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് മുമ്പ് സമഗ്രമായ 175-പോയിന്റ് ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കും. കിയ കാറുകള്‍ക്കും 5 വര്‍ഷത്തില്‍ താഴെ പഴക്കവും 1 ലക്ഷം കിലോമീറ്ററില്‍ താഴെ ഓടിയതുമായിരിക്കും. ഈ കാറുകള്‍ക്ക് ഘടനാപരമായ കേടുപാടുകള്‍ ഉണ്ടാകില്ലെന്നതിനാല്‍ വിശ്വസിച്ച് വാങ്ങാം എന്നാണ് കമ്പനി പറയുന്നത്.

More from DriveSpark

Article Published On: Friday, December 9, 2022, 19:00 [IST]
English summary
Kia announced price hike of rs 50000 to its entire model range come into effect from 1 january 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X