വീണ്ടും തരംഗം സൃഷ്ടിച്ച് Kia; രണ്ട് മാസത്തിനുള്ളിൽ 50,000 ബുക്കിംഗ് എന്ന നാഴികക്കല്ല് പിന്നിട്ട് Carens
ഇന്ത്യൻ വാഹന വിപണിയിൽ വളരെ കുറച്ച് കാലം കൊണ്ട് തന്നെ ജനപ്രീതി നേടിയ ബ്രാൻഡാണ് കിയ. നിർമ്മാതാക്കൾ ആദ്യം അവതരിപ്പിച്ച സെൽറ്റോസും അതിന് പിന്നാലെ എത്തിയ സോനെറ്റും മികച്ച വിൽപ്പനയാണ് നേടിയത്.

ഇവയ്ക്ക് ശേഷം ദക്ഷിണ കൊറിയൻ ബ്രാൻഡിൽ നിന്നും രാജ്യത്ത് എത്തിയ നാലാമത്തെ പ്രൊഡക്ടാണ് കാരെൻസ് എംപിവി. പുതിയ കാരെൻസ് മൂന്ന് റോ എംപവിയും രണ്ട് മാസത്തിനുള്ളിൽ 50,000 ബുക്കിംഗുകൾ എന്ന നാഴികക്കല്ല് പിന്നിട്ടതായി കിയ ഇന്ത്യ അറിയിച്ചു.

കിയ കാരെൻസ് പെട്രോൾ പതിപ്പിന് 8.99 ലക്ഷം മുതൽ 16.99 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില, ഡീസൽ മോഡലിന് അടിസ്ഥാന വേരിയന്റിന് 10.99 ലക്ഷം രൂപയിൽ ആരംഭിച്ച് ടോപ്പ് എൻഡ് വേരിയന്റിന് 16.99 ലക്ഷം രൂപ വരെ വില ഉയരുന്നു.

ബുക്കിംഗിന്റെ 60 ശതമാനവും ടയർ 1, 2 നഗരങ്ങളിൽ നിന്നാണെന്ന് കമ്പനി അവകാശപ്പെടുന്നു. കഴിഞ്ഞ മാസം, വാഹനം പുറത്തിറക്കി 13 ദിവസങ്ങൾക്കുള്ളിൽ കാരെൻസ് എംപിവിയുടെ 5,300 യൂണിറ്റുകൾ കിയ വിറ്റു.

ടോപ്പ്-സ്പെക്ക് ലക്ഷ്വറി, ലക്ഷ്വറി പ്ലസ് വകഭേദങ്ങൾ ഉപഭോക്താക്കൾക്കിടയിൽ ജനപ്രിയമായ ചോയിസാണ്, മൊത്തം ബുക്കിംഗിന്റെ 45 ശതമാനവും ഇവ സംഭാവന ചെയ്യുന്നു. കാരെൻസിന്റെ പെട്രോൾ, ഡീസൽ വേരിയന്റിനുള്ള ഡിമാൻഡ് സന്തുലിതമാണെന്ന് കമ്പനി അറിയിച്ചു.

കിയ കാരെൻസിന്റെ 50 ശതമാനത്തോളം ഡീസൽ വേരിയന്റുകളാണ് ഉപഭോക്താക്കൾ ഇഷ്ടപ്പെടുന്നത്. കൂടാതെ, എംപിവിയുടെ ഓട്ടോമാറ്റിക് വേരിയന്റ് മൊത്തം ബുക്കിംഗിന്റെ 30 ശതമാനത്തിനടുത്ത് കൈവരിക്കുന്നു.

1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ-ഡീസൽ, 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് പുതിയ കിയ കാരെൻസ് എംപിവി വാഗ്ദാനം ചെയ്യുന്നത്.

നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 113 bhp കരുത്തും 144 Nm പീക്ക് torque ഉം പുറപ്പെടുവിക്കാൻ മികച്ചതാണ്, ടർബോ-ഡീസൽ എഞ്ചിൻ 113 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ടർബോ-ചാർജ്ഡ് പെട്രോൾ എഞ്ചിന് 138 bhp പരമാവധി പവറും 242 Nm torque ഉം സൃഷ്ടിക്കാൻ കഴിയും.

ട്രാൻസ്മിഷൻ ചോയിസുകളിൽ 1.5 ലിറ്റർ ഡീസലിനൊപ്പം ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയും 1.4 ലിറ്റർ മോട്ടോറിനൊപ്പം ഏഴ് സ്പീഡ് DCT -യും ഉൾപ്പെടുന്നു.

കാരെൻസിന് ലഭിച്ച ഈ പ്രതികരണം ഫാമിലി മൂവർ വിഭാഗത്തിൽ മുമ്പെങ്ങുമില്ലാത്ത ആവേശം സൃഷ്ടിച്ചു, ഇത് തങ്ങളുടെ മറ്റ് എസ്‌യുവികൾ സൃഷ്ടിച്ച ആവേശവുമായി പൊരുത്തപ്പെടുന്നു, ഇത് വളരെ മികച്ചതാണ് എന്ന് ഈ നാഴികക്കല്ലിനെക്കുറിച്ച് സംസാരിച്ച കിയ ഇന്ത്യയുടെ ചീഫ് സെയിൽസ് ഓഫീസർ മ്യുങ്-സിക് സോൺ പറഞ്ഞു.

സെമികണ്ടക്ടറുകളുടെ രൂക്ഷമായ ക്ഷാമം നേരിടുന്നതിനാൽ, തങ്ങളുടെ ഉൽപ്പാദനവും അതുവഴി വിപണിയിലേക്കുള്ള വിതരണവും തടസ്സപ്പെടുത്തുന്നതിനാൽ ഇന്ത്യൻ വാഹന വ്യവസായം കഠിനമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് അദ്ദേഹം സൂചിപ്പിച്ചു.

എന്നിരുന്നാലും, Q2 മുതൽ ചിപ്പുകളുടെ ക്ഷാമം പരിഹരിക്കപ്പെടുമെന്നും സ്ഥിതി മെച്ചപ്പെടാൻ തുടങ്ങുമെന്നും തങ്ങൾ പ്രതീക്ഷിക്കുന്നു എന്ന് മ്യുങ്-സിക് സോൺ വ്യക്തമാക്കി. തങ്ങളുടെ കാറുകളുടെ ദൈർഘ്യമേറിയ ഡെലിവറി കാലയളവ് തടയാൻ, 2022 മാർച്ച് മുതൽ കമ്പനിയുടെ അനന്തപുരിലെ നിർമ്മാണ കേന്ദ്രത്തിൽ മൂന്നാം ഷിഫ്റ്റ് ആരംഭിച്ചു.

ഈ വെല്ലുവിളി നിറഞ്ഞ സമയത്തും തങ്ങളുടെ ഉപഭോക്താക്കളുടെ വിശ്വാസം അചഞ്ചലമായി തുടരുന്നതിൽ തങ്ങൾ അഭിമാനിക്കുന്നു, ഇത് ഇന്ത്യൻ വാഹന വിപണിയിൽ ഒരു സ്ഥാനം നേടാൻ തങ്ങളെ സഹായിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാരെൻസിനും മറ്റ് മോഡലുകൾക്കുമുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിന് തങ്ങളുടെ വിതരണക്കാരുമായും പങ്കാളികളുമായും ബ്രാൻഡ് രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് തങ്ങൾ ഉറപ്പ് നൽകുന്നു എന്നും മ്യുങ്-സിക് സോൺ പറഞ്ഞു.


Click it and Unblock the Notifications








