ലിറ്ററിന് 21.3 കിലോമീറ്റർ! വിപണിയിൽ എത്തും മുമ്പേ Kia Carens -ന്റെ മൈലേജ് കണക്കുകൾ പുറത്ത്

കിയ ഈ മാസം കാരെൻസ് മൂന്ന് വരി എംപിവി പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. ഇതിന്റെ ഔദ്യോഗിക ബുക്കിംഗും സീരീസ് പ്രൊഡക്ഷനും ഇതിനോടകം തന്നെ നടന്നുകൊണ്ടിരിക്കുകയാണ്. വിൽപ്പനയ്ക്ക് എത്തുന്നതിന് മുന്നോടിയായി, കാരെൻസിന്റെ മൈലേജ് കണക്കുകൾ ഇതാ പുറത്തു വന്നിരിക്കുകയാണ്.

ലിറ്ററിന് 21.3 കിലോമീറ്റർ! വിപണിയിൽ എത്തും മുമ്പേ Kia Carens -ന്റെ മൈലേജ് കണക്കുകൾ പുറത്ത്
Engine Mileage (ARAI) Seltos Mileage 0-100 kmph
1.5L Petrol / MT 15.7 kmpl 16.5 kmpl 11.5 seconds
1.4L Turbo-Petrol / MT 16.2 kmpl 16.1 kmpl 10 seconds
1.4L Turbo-Petrol / DCT 16.5 kmpl 16.5 kmpl 10.2 seconds
1.5L Diesel / MT 21.3 kmpl 21.0 kpml 12.4 seconds
1.5L Diesel / AT 18.4 kmpl 18.0 kmpl 13.4 seconds
ലിറ്ററിന് 21.3 കിലോമീറ്റർ! വിപണിയിൽ എത്തും മുമ്പേ Kia Carens -ന്റെ മൈലേജ് കണക്കുകൾ പുറത്ത്

* മുകളിലെ ടേബിളിൽ നിന്ന് ഡീസൽ-മാനുവൽ കോമ്പിനേഷൻ ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ളതാണ് വ്യക്തം, അതിനുശേഷം ഡീസൽ ഓട്ടോമാറ്റിക് വേരിയന്റാണ്.

* ടർബോ-പെട്രോൾ എഞ്ചിൻ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനേക്കാൾ കാര്യക്ഷമമാണ്. എന്നിരുന്നാലും ലിറ്ററിന് 0.5 കിലോമീറ്റർ മുതൽ 0.8 കിലോമീറ്റർ വരെ ഒരു മാർജിനൽ വ്യത്യാസം മാത്രമാണുള്ളത്.

* ടർബോ-പെട്രോൾ മാനുവൽ വേരിയന്റുകളേക്കാൾ അല്പം കൂടുതൽ കാര്യക്ഷമമാണ് DCT വേരിയന്റുകൾ.

ലിറ്ററിന് 21.3 കിലോമീറ്റർ! വിപണിയിൽ എത്തും മുമ്പേ Kia Carens -ന്റെ മൈലേജ് കണക്കുകൾ പുറത്ത്

ഒരു എംപിവിയിൽ ആക്സിലറേഷൻ അത്ര പ്രധാനമല്ലെങ്കിലും, ടർബോ-പെട്രോൾ മാനുവൽ കോമ്പിനേഷൻ ഇവിടെ ഏറ്റവും വേഗമേറിയതാണെന്ന് ടെസ്റ്റ് റിസൾട്ടുകളിൽ നിന്ന് മനസിലാക്കാൻ കഴിയും.

ലിറ്ററിന് 21.3 കിലോമീറ്റർ! വിപണിയിൽ എത്തും മുമ്പേ Kia Carens -ന്റെ മൈലേജ് കണക്കുകൾ പുറത്ത്

ഇതിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ സ്പ്രിന്റ് 10 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കാൻ കഴിയും, അതേസമയം DCT മോഡൽ 10.2 സെക്കൻഡിൽ ഇത് പൂർത്തിയാക്കുന്നു.

ലിറ്ററിന് 21.3 കിലോമീറ്റർ! വിപണിയിൽ എത്തും മുമ്പേ Kia Carens -ന്റെ മൈലേജ് കണക്കുകൾ പുറത്ത്

സെൽറ്റോസിന്റെ 140 bhp 1.4-ലിറ്റർ ടർബോ-പെട്രോൾ, 115 bhp 1.5-ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ കാരെൻസ് കടമെടുക്കുന്നു. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡ് ആയിരിക്കും കൂടാതെ ഓട്ടോമാറ്റിക് ഓപ്ഷനുകൾ ഡീസൽ (ആറ് സ്പീഡ് AT), ടർബോ-പെട്രോൾ മിൽ (ഏഴ് സ്പീഡ് DCT) എന്നിവയ്ക്കൊപ്പം മാത്രമേ വരൂ.

ലിറ്ററിന് 21.3 കിലോമീറ്റർ! വിപണിയിൽ എത്തും മുമ്പേ Kia Carens -ന്റെ മൈലേജ് കണക്കുകൾ പുറത്ത്

ആറ്, ഏഴ് സീറ്റർ കോൺഫിഗറേഷനുകളിലാണ് കിയ കാരെൻസ് വാഗ്ദാനം ചെയ്യുന്നത്. പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകൾ വാഹനത്തിൽ ലഭ്യമാണ്.

ലിറ്ററിന് 21.3 കിലോമീറ്റർ! വിപണിയിൽ എത്തും മുമ്പേ Kia Carens -ന്റെ മൈലേജ് കണക്കുകൾ പുറത്ത്

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, കണക്റ്റഡ് കാർ ടെക്, ഡിജിറ്റൈസ്ഡ് ഡ്രൈവേഴ്‌സ് ഡിസ്‌പ്ലേ, എട്ട് സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, 64 കളർ ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക് വൺ ടച്ച് ടംബിൾ ഫംഗ്ഷനുള്ള രണ്ടാം നിര സീറ്റ്, ഇലക്ട്രിക് സൺറൂഫ് എന്നീ ഫീച്ചറുകൾ എംപിവിയിൽ ഉൾപ്പെടുന്നു..

ലിറ്ററിന് 21.3 കിലോമീറ്റർ! വിപണിയിൽ എത്തും മുമ്പേ Kia Carens -ന്റെ മൈലേജ് കണക്കുകൾ പുറത്ത്

സുരക്ഷയുടെ കാര്യത്തിൽ, കിയ കാരെൻസിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് (TPMS), ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, ഹിൽ അസിസ്റ്റ്/ഡിസന്റ് കൺട്രോൾ എന്നിവ സ്റ്റാൻഡേർഡായി സജ്ജീകരിച്ചിരിക്കുന്നു. ടോപ്പ് എൻഡ് വേരിയന്റുകൾക്ക് ഫ്രണ്ട് പാർക്കിംഗ് സെൻസറുകളും റിയർ പാർക്കിംഗ് ക്യാമറയും ലഭിക്കും.

ലിറ്ററിന് 21.3 കിലോമീറ്റർ! വിപണിയിൽ എത്തും മുമ്പേ Kia Carens -ന്റെ മൈലേജ് കണക്കുകൾ പുറത്ത്

എംപിവിയുൽ എടുത്ത് പറയേണ്ട ഒരു ഫീച്ചർ അതിന്റെ തേർഡ് റോ സീറ്റിംഗും അതിലെ കംഫർട്ടുമാണ്. ശ്രേണിയിലെ ഏറ്റവും മികച്ച മൂന്നാം നിര സീറ്റിംഗ് സെറ്റപ്പാണ് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ തങ്ങളുടെ കാരെൻസിൽ വാഗ്ദാനം ചെയ്യുന്നത്. മികച്ച ഹെഡ് റൂം, ലെഗ് റൂം എന്നിവയായിട്ടാണ് വാഹനം എത്തുന്നത്.

ലിറ്ററിന് 21.3 കിലോമീറ്റർ! വിപണിയിൽ എത്തും മുമ്പേ Kia Carens -ന്റെ മൈലേജ് കണക്കുകൾ പുറത്ത്

അഡ്ജസ്റ്റബിൾ ഹെഡ്റെസ്റ്റുകളാണ് തേർഡ് റോയിലും നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്. കൂടുതൽ കംഫർട്ടിന്, അഡ്ജസ്റ്റബിൾ എസി വെന്റുകളും യുഎസ്ബി ചാർജിംഗ് പോർട്ടും ബ്രാൻഡ് ഈ നിരയിൽ ചേർത്തിട്ടുണ്ട്. മൊത്തത്തിൽ, കിയ കാരൻസിന്റെ തേർഡ് റോ വളരെ സ്പെഷ്യസും സൗകര്യപ്രദവുമാണ്.

ലിറ്ററിന് 21.3 കിലോമീറ്റർ! വിപണിയിൽ എത്തും മുമ്പേ Kia Carens -ന്റെ മൈലേജ് കണക്കുകൾ പുറത്ത്

കിയ കാരൻസിന് 12 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഇത് ഹ്യുണ്ടായി അൽകസാർ, എംജി ഹെക്ടർ പ്ലസ്, ടാറ്റ സഫാരി, മഹീന്ദ്ര XUV700 എന്നിവയ്‌ക്ക് എതിരെ മത്സരിക്കും.

More from DriveSpark

Article Published On: Friday, February 4, 2022, 18:41 [IST]
English summary
Kia carens mpv mileage figures revealed ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X