മികച്ച ഫീച്ചറുകൾക്കും കംഫർട്ടിനുമൊപ്പം ബെസ്റ്റ് ഇൻ ക്ലാസ് തേർഡ് റോ സീറ്റുമായി Kia Carens; വീഡിയോ

കിയ ഇന്ത്യ തങ്ങളുടെ നാലാമത്തെ ഉൽപ്പന്നമായ കാരെൻസ് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ ഡീസൽ എഞ്ചിനോടുകൂടിയ കാരെൻസിന്റെ ടോപ്പ്-ഓഫ്-ലൈൻ ലക്ഷ്വറി പ്ലസ് ട്രിമ്മിന്റെ ഒന്ന് അടുത്ത് അറിയാൻ ഞങ്ങൾക്ക് ലഭിച്ചിരുന്നു.

മികച്ച ഫീച്ചറുകൾക്കും കംഫർട്ടിനുമൊപ്പം ബെസ്റ്റ് ഇൻ ക്ലാസ് തേർഡ് റോ സീറ്റുമായി Kia Carens; വീഡിയോ

തൽഫലമായി കിയ കാരെൻസിന്റെ ആദ്യ ഇംപ്രഷനുകൾ ഞങ്ങൾ ഇതിനോടകം പങ്കുവെച്ചിട്ടുണ്ട്. എന്നിരുന്നാലും ചില വിസ്മയിപ്പിക്കുന്ന സവിശേഷതകളും ഈ എംപിവി വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ ഞങ്ങൾക്ക് എടുത്ത് പറയണം എന്ന് തോന്നിയത് തേർഡ് റോ അഥവാ മൂന്നാം നിര സീറ്റിംഗിനേയും അതിന്റെ സൗകര്യത്തേയും കുറിച്ചാണ്.

മികച്ച ഫീച്ചറുകൾക്കും കംഫർട്ടിനുമൊപ്പം ബെസ്റ്റ് ഇൻ ക്ലാസ് തേർഡ് റോ സീറ്റുമായി Kia Carens; വീഡിയോ

സെഗ്മെന്റിലെ ഏറ്റവും മികച്ച തേർഡ് റോ സീറ്റിംഗാണ് കിയ കാരെൻസ് വാഗ്ദാനം ചെയ്യുന്നത് എന്ന് നിസംശയം പറയാനാകും. മികച്ച ലെഗ് റൂമും, ഹെഡ് റൂമും വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്.

മികച്ച ഫീച്ചറുകൾക്കും കംഫർട്ടിനുമൊപ്പം ബെസ്റ്റ് ഇൻ ക്ലാസ് തേർഡ് റോ സീറ്റുമായി Kia Carens; വീഡിയോ

രണ്ടാം നിര സീറ്റുകൾ ഒരു ഇലക്ട്രിക് വൺ ടച്ച് വഴി മടക്കി മൂന്നാം നിരയിലേക്ക് പ്രവേശിക്കാൻ കഴിയും. അഡ്ജസ്റ്റബിൾ ഹെഡ്റെസ്റ്റുകളാണ് തേർഡ് റോയിലും നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്.

മികച്ച ഫീച്ചറുകൾക്കും കംഫർട്ടിനുമൊപ്പം ബെസ്റ്റ് ഇൻ ക്ലാസ് തേർഡ് റോ സീറ്റുമായി Kia Carens; വീഡിയോ

സുഖസൗകര്യങ്ങൾ കൂടുതൽ വർധിപ്പിക്കുന്നതിന്, അഡ്ജസ്റ്റബിൾ എസി വെന്റുകളും യുഎസ്ബി ചാർജിംഗ് പോർട്ടും കമ്പനി ഇവിടെ ചേർത്തിട്ടുണ്ട്. മൊത്തത്തിൽ, കിയ കാരൻസിന്റെ മൂന്നാം നിര വളരെ വിശാലവും സൗകര്യപ്രദവുമാണ്.

ഇനി മറ്റ് കാര്യങ്ങൾ നോക്കിയാൽ കിയ കാരെൻസ് എംപിവി പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ ലഭ്യമാണ്.

മികച്ച ഫീച്ചറുകൾക്കും കംഫർട്ടിനുമൊപ്പം ബെസ്റ്റ് ഇൻ ക്ലാസ് തേർഡ് റോ സീറ്റുമായി Kia Carens; വീഡിയോ

രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളുമായി വരുന്ന ആറ് സീറ്റ് കോൺഫിഗരേഷനിലോ സിംഗിൾ ബെഞ്ച് സീറ്റ് സെറ്റപ്പിൽ വരുന്ന ഏഴ് സീറ്റർ പതിപ്പായും രണ്ട് ഓപ്ഷനുകളിലാണ് കമ്പനി എംപിവി വാഗ്ദാനം ചെയ്യുന്നത്. ആറ് സീറ്റ് ഓപ്ഷൻ ടോപ്പ്-സ്പെക്ക് ലക്ഷ്വറി പ്ലസ് ട്രിമ്മിനായി നീക്കിവച്ചിരിക്കുന്നു.

മികച്ച ഫീച്ചറുകൾക്കും കംഫർട്ടിനുമൊപ്പം ബെസ്റ്റ് ഇൻ ക്ലാസ് തേർഡ് റോ സീറ്റുമായി Kia Carens; വീഡിയോ

അളവുകളെക്കുറിച്ച് പറയുമ്പോൾ കിയ കാരൻസിന് 4,540 mm നീളവും 1800 mm വീതിയും 1,708 mm ഉയരവും 2,780 mm വീൽബേസും ഉണ്ട്, കിയയുടെ അവകാശ പ്രകാരം അതിന്റെ ക്ലാസിലെ ഏറ്റവും നീളം കൂടിയ മോഡലാണ് ഇത്. എല്ലാ നിര സീറ്റുകളും ഉയർന്നിരിക്കുമ്പോൾ 267 ലിറ്റർ ബൂട്ട് സ്പേസ് എംപിവിയുടെ സവിശേഷതയാണ്.

മികച്ച ഫീച്ചറുകൾക്കും കംഫർട്ടിനുമൊപ്പം ബെസ്റ്റ് ഇൻ ക്ലാസ് തേർഡ് റോ സീറ്റുമായി Kia Carens; വീഡിയോ

വാഹനത്തിലുടനീളം എൽഇഡി ലൈറ്റിംഗാണ് കിയ ഒരുക്കിയിരിക്കുന്നത്. എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽലാമ്പുകൾ, ഫോഗ് ലാമ്പുകൾ, ഡ്യുവൽ ഫംഗ്‌ഷൻ ടേൺ-ഇൻഡിക്കേറ്ററുകളുള്ള ഡിആർഎല്ലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. MRF വാണ്ടറർ ടയറുകൾക്കൊപ്പം ടോപ്പ്-സ്പെക്ക് വേരിയന്റുകളിൽ 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയി വീലുകളാണ് എം‌പി‌വിയിൽ വരുന്നത്.

മികച്ച ഫീച്ചറുകൾക്കും കംഫർട്ടിനുമൊപ്പം ബെസ്റ്റ് ഇൻ ക്ലാസ് തേർഡ് റോ സീറ്റുമായി Kia Carens; വീഡിയോ

സിഗ്നേച്ചർ ടൈഗർ നോസ് ലോവർ-ഗ്രില്ല് ഡിസൈൻ, ഫ്ലാറ്റ് ഡിസൈൻ ബോണറ്റ്, ഓൾറൗണ്ട് ബോഡി ക്ലാഡിംഗ്, ഫംഗ്ഷണൽ റൂഫ് റെയിലുകൾ, ഇന്റഗ്രേറ്റഡ് സ്‌പോയിലർ, ബൂട്ട് ലിഡിൽ ഇരുവശത്തുമായി ബന്ധിപ്പിക്കുന്ന നോൺ-ഫംഗ്ഷണൽ ലൈറ്റ്-ബാർ എന്നിവയും മറ്റ് എക്സ്റ്റീരിയർ സവിശേഷതകളിൽ ഉൾപ്പെടുന്നു.

മികച്ച ഫീച്ചറുകൾക്കും കംഫർട്ടിനുമൊപ്പം ബെസ്റ്റ് ഇൻ ക്ലാസ് തേർഡ് റോ സീറ്റുമായി Kia Carens; വീഡിയോ

അവസാനമായി, കിയ ഇംപീരിയൽ ബ്ലൂ, മോസ് ബ്രൗൺ, ഇൻന്റെൻസ് റെഡ്, സ്പാർക്ലിംഗ് സിൽവർ, ഗ്ലേസിയർ വൈറ്റ് പേൾ, ക്ലിയർ വൈറ്റ്, ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേൾ എന്നിങ്ങനെ എട്ട് എക്സ്റ്റീരിയർ കളർ സ്കീമുകൾ വാഗ്ദാനം ചെയ്യുന്നു.

മികച്ച ഫീച്ചറുകൾക്കും കംഫർട്ടിനുമൊപ്പം ബെസ്റ്റ് ഇൻ ക്ലാസ് തേർഡ് റോ സീറ്റുമായി Kia Carens; വീഡിയോ

അകത്തളത്തിൽ, വേരിയന്റിനെ ആശ്രയിച്ച് മൂന്ന് അപ്‌ഹോൾസ്റ്ററി ചോയ്‌സുകളാണ് കിയ കാരെൻസ് അവതരിപ്പിക്കുന്നത്.

മികച്ച ഫീച്ചറുകൾക്കും കംഫർട്ടിനുമൊപ്പം ബെസ്റ്റ് ഇൻ ക്ലാസ് തേർഡ് റോ സീറ്റുമായി Kia Carens; വീഡിയോ

10.25-ഇഞ്ച് ഇൻഫോടെയിൻമെന്റ്, 12.5-ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രിക് സൺറൂഫ്, റിയർ വിൻഡോ ബ്ലൈന്റുകൾ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, ഡ്രൈവ് മോഡുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയാണ് മറ്റ് ഇന്റീരിയർ സവിശേഷതകൾ.

മികച്ച ഫീച്ചറുകൾക്കും കംഫർട്ടിനുമൊപ്പം ബെസ്റ്റ് ഇൻ ക്ലാസ് തേർഡ് റോ സീറ്റുമായി Kia Carens; വീഡിയോ

കിയ സെൽറ്റോസിന് സമാനമായ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് കാരെൻസ് വാഗ്ദാനം ചെയ്യുന്നത്.

വേരിയന്റുകളിലുടനീളം സ്റ്റാൻഡേർഡായി നിരവധി സുരക്ഷാ സവിശേഷതകളോടെയാണ് MPV വാഗ്ദാനം ചെയ്യുന്നത്. ഇതിൽ ആറ് എയർബാഗുകളും ഉൾപ്പെടുന്നു. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ABS ഉള്ള ബ്രേക്ക് അസിസ്റ്റ് സിസ്റ്റം, ഹിൽ അസെന്റ് കൺട്രോൾ, ഡൗൺഹിൽ ബ്രേക്ക് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഫ്രണ്ട് & റിയർ പാർക്കിംഗ് സെൻസറുകൾ, സജീവമായ മാർഗ്ഗനിർദ്ദേശങ്ങളുള്ള പിൻ പാർക്കിംഗ് ക്യാമറ എന്നിവ വാഹനത്തിൽ വരുന്നു.

More from DriveSpark

Article Published On: Saturday, January 29, 2022, 20:45 [IST]
English summary
Kia carens offers best in class 3rd row seats with comfort and features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X