വിലയോ തുച്ഛം ഫീച്ചറുകളോ മെച്ചം! Carens vs Ertiga vs XL6 vs Marazzo വിലകൾ തമ്മിൽ മാറ്റുരയ്ക്കാം
പുതിയ കാരെൻസ് മൂന്ന് വരി എംപിവിയുടെ വില കിയ ഇന്ത്യ വെളിപ്പെടുത്തിയിരിക്കുകയാണ്. റിക്രിയേഷണൽ വെഹിക്കിൾ എന്ന് വിളിക്കപ്പെടുന്ന പുതിയ കിയ കാരെൻസ് 8.99 ലക്ഷം രൂപ പ്രാരംഭ വിലയിൽ ലഭ്യമാണ്, ഇത് ടോപ്പ് എൻഡ് വേരിയന്റിന് 16.99 ലക്ഷം രൂപ വരെ ഉയരുന്നു. നിലവിലെ വിലകൾ ഇൻട്രൊഡക്ടറിയാണ്, ഇവ സമീപഭാവിയിൽ കമ്പനി വർധിപ്പിക്കും.

എംവിപിയുടെ വില 13 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിലായിരിക്കുമെന്നായിരുന്നു അനുമാനം. എന്നിരുന്നാലും, വാഹനത്തിന് 17 ലക്ഷത്തിൽ താഴെ വില നിശ്ചയിച്ച് കിയ എല്ലാവരേയും അത്ഭുതപ്പെടുത്തി. ഈ വിലയിൽ, പുതിയ കാരെൻസ് മാരുതി എർട്ടിഗ, സുസുക്കി XL6, മഹീന്ദ്ര മറാസോ എന്നിവയ്‌ക്ക് കടുത്ത മത്സരം നൽകും.

മരാസോ ഡീസൽ രൂപത്തിൽ ലഭ്യമാവുമ്പോൾ, എർട്ടിഗയും XL6 ഉം പെട്രോൾ പതിപ്പുകളിൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. മറുവശത്ത്, കിയ കാരെൻസ് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ഇത് കാരെൻസിന് ഒരു മേൽക്കൈ നൽകുന്നു.

കാരെൻസ് Vs എതിരാളികളുടെ വിലകൾ
| Model | Petrol Price | Diesel Price |
| Kia Carens | ₹8.99 Lakh - ₹16.99 Lakh | ₹10.99 Lakh - ₹16.99 Lakh |
| Maruti Ertiga | ₹8.12 Lakh - ₹10.85 Lakh | NA |
| Maruti XL6 | ₹10.14 Lakh - ₹12.02 Lakh | NA |
| Mahindra Marazzo | NA | ₹12.80 Lakh - ₹14.92 Lakh |

1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ, 1.4 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് കിയ കാരെൻസ് വാഗ്ദാനം ചെയ്യുന്നത്. നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ പതിപ്പ് എൻട്രി ലെവൽ പ്രീമിയം, പ്രസ്റ്റീജ് ട്രിമ്മുകളിൽ മാത്രമേ ലഭ്യമാകൂ, ഇവയ്ക്ക് യഥാക്രമം 8.99 ലക്ഷം രൂപയും 9.99 ലക്ഷം രൂപയുമാണ് വില.

മാനുവൽ ഗിയർബോക്‌സുള്ള കാരെൻസ് ടർബോ പെട്രോൾ പതിപ്പിന് 10.99 ലക്ഷം മുതൽ 16.19 ലക്ഷം രൂപ വരെയാണ് വില വരുന്നത്. ടർബോ പെട്രോൾ മാനുവലിന് 14.59 ലക്ഷം രൂപയും ഓട്ടോമാറ്റിക്കിന് 16.99 ലക്ഷം രൂപയുമാണ് ടാഗ് ചെയ്തിരിക്കുന്നത്.

കാരെൻസ് ഡീസൽ പതിപ്പിന് 10.99 ലക്ഷം മുതൽ 16.19 ലക്ഷം രൂപ വരെ വിലയ്ക്കാണ് വരുന്നത്. 16.99 ലക്ഷം രൂപ വിലയുള്ള ടോപ്പ്-സ്പെക്ക് ലക്ഷ്വറി പ്ലസ് വേരിയന്റിനൊപ്പം മാത്രമേ ഡീസൽ ഓട്ടോമാറ്റിക് ലഭ്യമാകൂ.

SHVS മൈൽഡ് ഹൈബ്രിഡ് സിസ്റ്റമുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനിൽ മാത്രമേ എർട്ടിഗ ലഭ്യമാകൂ. മാനുവൽ പതിപ്പിന് 8.12 ലക്ഷം മുതൽ 10.14 ലക്ഷം രൂപ വരെയാണ് വില, ഓട്ടോമാറ്റിക് മോഡൽ 10.12 ലക്ഷം മുതൽ 10.85 ലക്ഷം രൂപ വരെ വില ബ്രാക്കറ്റിൽ ലഭ്യമാണ്.

സുസുക്കി XL6 സീറ്റ, ആൽഫ എന്നീ രണ്ട് ട്രിം ലെവലുകളിൽ മാത്രമേ ലഭ്യമാകൂ. മാനുവൽ, ഓട്ടോമാറ്റിക് അവതാറുകളിൽ വാഹനം വരുന്നുണ്ട്. മാനുവൽ സീറ്റ, ആൽഫ എന്നിവയ്ക്ക് യഥാക്രമം 10.14 ലക്ഷം രൂപയും 10.82 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.

ഓട്ടോമാറ്റിക് സീറ്റ, ആൽഫ എന്നിവയ്ക്ക് യഥാക്രമം 11.34 ലക്ഷം രൂപയും 12.02 ലക്ഷം രൂപയും വില വരും. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ മാത്രമേ ഇതും ലഭ്യമാകൂ.

മാനുവൽ ഗിയർബോക്‌സുള്ള 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിനിലാണ് മറാസോ വാഗ്ദാനം ചെയ്യുന്നത്. M2, M4+, M6+ എന്നീ മൂന്ന് വേരിയന്റുകളിൽ എംപിവി ലഭ്യമാണ്. യഥാക്രമം 12.80 ലക്ഷം, 13.95 ലക്ഷം, 14.92 ലക്ഷം എന്നിങ്ങനെയാണ് മറാസോയുടെ എക്സ്-ഷോറൂം വില.


Click it and Unblock the Notifications








