Carens-ന്റെ പ്രൊഡക്ഷന്‍ ആരംഭിച്ച് Kia; ആദ്യ യൂണിറ്റ് പുറത്തിറങ്ങി
കിയ ആഗോളതലത്തില്‍ അതിന്റെ വരാനിരിക്കുന്ന ക്രോസ്ഓവര്‍ എംപിവിയായ കാരെന്‍സ് കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വിനോദ വാഹനം എന്ന് കമ്പനി വിശേഷിപ്പിക്കുന്ന ഈ മോഡലിന്റെ പ്രൊഡക്ഷന്‍ ആരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍.

കൊറിയന്‍ കാര്‍ നിര്‍മാതാവ് കിയ കാരെന്‍സിന്റെ ആദ്യ യൂണിറ്റ് ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്ന് ഇന്ന് പുറത്തിറക്കി. 2022 ഫെബ്രുവരിയില്‍ ഈ വാഹത്തിന്റെ ലോഞ്ച് നടക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ കൊറിയന്‍ കാര്‍ നിര്‍മാതാക്കളുടെ നാലാമത്തെ മോഡലാണ് കാരെന്‍സ്.

ആധുനിക ഇന്ത്യന്‍ കുടുംബങ്ങളെ ശരിക്കും പ്രതിഫലിപ്പിക്കുന്നതും പ്രതിധ്വനിക്കുന്നതുമായ ഒരു ഉല്‍പ്പന്നം പുറത്തുകൊണ്ടുവരാന്‍ തങ്ങളുടെ ടീമുകള്‍ അക്ഷീണം പ്രയത്‌നിച്ചിട്ടുണ്ടെന്ന് കിയ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ തേ-ജിന്‍ പാര്‍ക്ക് പറഞ്ഞു.

ഒരു കിയയെക്കുറിച്ച് ഉപഭോക്താക്കള്‍ ചിന്തിക്കുമ്പോള്‍, മികച്ച ഇന്‍-ക്ലാസ് ഫീച്ചറുകള്‍, വ്യതിരിക്തമായ ഡിസൈന്‍ ഐഡന്റിറ്റി, സമാനതകളില്ലാത്ത ഉടമസ്ഥത അനുഭവം എന്നിവ അവര്‍ പ്രതീക്ഷിക്കുന്നു- അത് ശരിക്കും കാരെന്‍സില്‍ പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിങ്ങനെ അഞ്ച് ട്രിം തലങ്ങളില്‍ കിയ കാരെന്‍സ് വാഗ്ദാനം ചെയ്യും. എല്ലാ ട്രിമ്മുകളും ഏഴ് സീറ്റുകളുള്ള ലേഔട്ടില്‍ സ്റ്റാന്‍ഡേര്‍ഡായി ഓഫര്‍ ചെയ്യും, ആറ് സീറ്റുകളുള്ള ലേഔട്ട് ടോപ്പ്-സ്‌പെക്ക് ലക്ഷ്വറി പ്ലസ് ട്രിമ്മില്‍ ഒരു ഓപ്ഷനായി ലഭ്യമാണ്.

ആറ് സീറ്റുകളുള്ള ഓപ്ഷന്‍ മധ്യനിരയില്‍ രണ്ട് ക്യാപ്റ്റന്‍ സീറ്റുകളാകും വാഗ്ദാനം ചെയ്യുക. കൊറിയന്‍ കാര്‍ നിര്‍മാതാവ് എട്ട് കളര്‍ ഓപ്ഷനുകളില്‍ വിനോദ എംപിവി വാഗ്ദാനം ചെയ്യും. ഇംപീരിയല്‍ ബ്ലൂ, മോസ് ബ്രൗണ്‍, സ്പാര്‍ക്ലിംഗ് സില്‍വര്‍ എന്നിവ കിയയുടെ ലൈനപ്പില്‍ പൂര്‍ണ്ണമായും പുതിയ ഷേഡുകളാണ്.

ഇന്റെന്‍സ് റെഡ്, അറോറ ബ്ലാക്ക് പേള്‍, ഗ്രാവിറ്റി ഗ്രേ, ഗ്ലേസിയര്‍ വൈറ്റ് പേള്‍, ക്ലിയര്‍ വൈറ്റ് എന്നിവയാണ് നിരയിലെ മറ്റ് കളര്‍ സ്‌കീമുകള്‍. അളവുകളുടെ കാര്യത്തില്‍, കാരെന്‍സ്, 4,540 mm നീളവും 1,800 mm വീതിയും 1,708 mm ഉയരവും അളക്കുമ്പോള്‍ 2,780 mm വീല്‍ബേസ് വാഗ്ദാനം ചെയ്യുന്നു.

ഫീച്ചറുകളിലേക്ക് വരുമ്പോള്‍, രണ്ടാം നിര സീറ്റ് വണ്‍-ടച്ച് ഇലക്ട്രിക് ടംബിള്‍, രണ്ടാമത്തെയും മൂന്നാമത്തെയും വരി യാത്രക്കാര്‍ക്ക് റൂഫില്‍ ഘടിപ്പിച്ച എയര്‍-കോണ്‍ വെന്റുകള്‍, ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകള്‍, ഒരു എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോളും നാല് പവര്‍ വിന്‍ഡോകളും എന്നിങ്ങനെയുള്ള സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന ടണ്‍ കണക്കിന് ഫീച്ചറുകള്‍ എംപിവിയില്‍ കിയ വാഗ്ദാനം ചെയ്യുന്നു.

പനോരമിക് സണ്‍റൂഫ്, 8 സ്പീക്കറുകളുള്ള ബോസ് പ്രീമിയം ഓഡിയോ സിസ്റ്റം, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, OTA മാപ്പ്, സിസ്റ്റം അപ്ഡേറ്റുകള്‍, എയര്‍ പ്യൂരിഫയര്‍ എന്നിവയും അതിലേറെയും ഉയര്‍ന്ന വേരിയന്റുകളിലെ മറ്റ് പ്രീമിയം സവിശേഷതകളില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്മെന്റുകളാണ് സുരക്ഷ കൈകാര്യം ചെയ്യുന്നത്. ഒന്നിലധികം എഞ്ചിന്‍ ഓപ്ഷനുകളോടെയാകും വാഹനം വാഗ്ദാനം ചെയ്യുക.

വാസ്തവത്തില്‍, ബ്രാന്‍ഡ് നിരയില്‍ നിന്നുള്ള 5-സീറ്റര്‍ മോഡലായ സെല്‍റ്റോസില്‍ നിന്നുള്ള മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളും കടമെടുത്താകും കാരെന്‍സും വിപണിയില്‍ എത്തുക. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റാകും ഇതില്‍ ആദ്യത്തേത്.

ഈ യൂണിറ്റ് 115 bhp കരുത്തും 144 Nm torque ഉം ഉത്പാദിപ്പിക്കും. 1.5 ലിറ്റര്‍ CRDi ഡീസല്‍ എഞ്ചിന്‍ 115 bhp കരുത്തും 250 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കും. 1.4 ലിറ്റര്‍ GDi ടര്‍ബോ പെട്രോള്‍ യൂണിറ്റാണ് അവസാനത്തേത്.

ഇതാണ് മോഡല്‍ നിരയിലെ ശക്തമായ എഞ്ചിനും. ഈ യൂണിറ്റ് 140 bhp കരുത്തും 242 Nm torque ഉം ആകും സൃഷ്ടിക്കുക. എല്ലാ എഞ്ചിന്‍ ഓപ്ഷനുകളിലും 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡായി നല്‍കും.

യഥാക്രമം 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടറും 7-സ്പീഡ് DCT യൂണിറ്റുമായി വരുന്ന ഓയില്‍ ബര്‍ണറും 1.4-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും ഉപയോഗിച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമാണ്.

1.5 ലിറ്റര്‍ പെട്രോള്‍ യൂണിറ്റ് പ്രീമിയം, പ്രസ്റ്റീജ് വകഭേദങ്ങളില്‍ മാത്രമേ ലഭ്യമാകൂ. എല്ലാ ട്രിമ്മുകളിലും ഡീസല്‍ മാനുവല്‍ ലഭ്യമാകുമെങ്കിലും, ഡീസല്‍ ഓട്ടോമാറ്റിക് ടോപ്പ്-സ്‌പെക്ക് ലക്ഷ്വറി പ്ലസ് ട്രിമ്മില്‍ മാത്രമേ ലഭ്യമാകൂ. അതേസമയം വാഹനത്തിന്റെ വില സംബന്ധിച്ച് നിലവില്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല.


Click it and Unblock the Notifications








