22,622 യൂണിറ്റുകളോടെ 2022 മാർച്ച് വിൽപ്പന പൊടിപൊടിച്ച് Kia

ഇന്ത്യയിൽ അടുത്തിടെ ആരംഭിച്ചെങ്കിലും, അനന്തപൂർ പ്ലാന്റിൽ കിയ 5 ലക്ഷം യൂണിറ്റ് ഉൽപ്പാദന നാഴികക്കല്ലിൽ എത്തിക്കഴിഞ്ഞു. ഇതിൽ നാല് ലക്ഷം യൂണിറ്റ് ആഭ്യന്തര വിൽപ്പനയും ഒരു ലക്ഷം കയറ്റുമതിയും ഉൾപ്പെടുന്നു.

22,622 യൂണിറ്റുകളോടെ 2022 മാർച്ച് വിൽപ്പന പൊടിപൊടിച്ച് Kia

മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, സെൻട്രൽ & തെക്കേ അമേരിക്ക, മെക്സിക്കോ, ഏഷ്യാ പസഫിക് എന്നിവിടങ്ങളിലെ 91 രാജ്യങ്ങളിൽ കയറ്റുമതി പ്രവർത്തനങ്ങൾ നടക്കുന്നു. 2019 സെപ്റ്റംബറിൽ സെൽറ്റോസുമായി ചേർന്നാണ് വിദേശ ബിസിനസ്സ് ആദ്യമായി ആരംഭിച്ചത്. 2021 -ൽ ഈ ബിസിനസ് വളരെ മികച്ചതായിരുന്നു.

22,622 യൂണിറ്റുകളോടെ 2022 മാർച്ച് വിൽപ്പന പൊടിപൊടിച്ച് Kia

എക്കാലത്തെയും മികച്ച പ്രതിമാസ വിൽപ്പന റിപ്പോർട്ട് ചെയ്ത്കൊണ്ട് കിയ ഇന്ത്യയ്ക്ക് 2022 മാർച്ചിൽ മികച്ച പ്രകടനമാണ് ലഭിച്ചത്. 22,622 യൂണിറ്റ് വിൽപ്പനയാണ് ബ്രാൻഡ് നേടിയത്. മുമ്പത്തെ 19,100 യൂണിറ്റിൽ നിന്ന് 3,522 യൂണിറ്റ് വോളിയം നേട്ടത്തിൽ 18.44 ശതമാനം വളർച്ചയോടെ വിൽപ്പന ഉയർന്നു. MoM വിൽപ്പന 18,121 യൂണിറ്റിൽ നിന്ന് 4,500 യൂണിറ്റ് വോളിയം നേട്ടം കൈവരിച്ചു.

22,622 യൂണിറ്റുകളോടെ 2022 മാർച്ച് വിൽപ്പന പൊടിപൊടിച്ച് Kia

8,415 യൂണിറ്റ് വിൽപ്പനയിൽ സെൽറ്റോസ് ബ്രാൻഡിന്റെ ബെസ്റ്റ് സെല്ലറായി തുടരുന്നു. നിർമ്മാതാക്കളുടെ ഏറ്റവും പുതിയ ലോഞ്ചായ കിയ കാരെൻസ് 7,008 യൂണിറ്റുകളുടെ വിൽപ്പന നോടി. സോനെറ്റിന്റെ സംഭാവന 6,871 യൂണിറ്റായി മാറിയപ്പോൾ, കാർണിവൽ 328 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി.

22,622 യൂണിറ്റുകളോടെ 2022 മാർച്ച് വിൽപ്പന പൊടിപൊടിച്ച് Kia

ശക്തമായ വിൽപ്പന കാരണം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മികച്ച അഞ്ച് കാർ ബ്രാൻഡുകളിൽ കിയ സ്ഥാനം പിടിക്കുന്നു. നിർമ്മാതാക്കളുടെ ഇന്ത്യയിലെ നാലാമത്തെ പ്രൊഡക്ട് ലോഞ്ചായ കിയ കാരെൻസ് ഇതിനകം 50,000 യൂണിറ്റ് ബുക്കിംഗ് എന്ന നാഴികക്കല്ലും പിന്നിട്ടു. വിൽപ്പനയിൽ, കമ്പനി ഇതിനകം 12,117 യൂണിറ്റ് വിൽപ്പന റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോഞ്ച് ചെയ്ത് രണ്ട് മാസത്തിൽ താഴെയാണിത് എന്നത് ശ്രദ്ധിക്കണം.

22,622 യൂണിറ്റുകളോടെ 2022 മാർച്ച് വിൽപ്പന പൊടിപൊടിച്ച് Kia

ബ്രാൻഡിന്റെ പ്രൊഡക്ട് പോർട്ട്‌ഫോളിയോ ശക്തമായ വിൽപ്പനയെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, ഈ പാറ്റേൺ 2022 മാർച്ചിൽ ആഭ്യന്തര പാസഞ്ച വാഹന വിപണി വിഹിതം 7.0 ശതമാനം ഉറപ്പാക്കുകയും ചെയ്തു.

22,622 യൂണിറ്റുകളോടെ 2022 മാർച്ച് വിൽപ്പന പൊടിപൊടിച്ച് Kia

മാർച്ചിൽ മാത്രമല്ല, 2022 Q1 അവസാനിച്ച പാദത്തിൽ പോലും, കിയ അതിന്റെ എക്കാലത്തെയും ഉയർന്ന ത്രൈമാസ വിൽപ്പന റിപ്പോർട്ട് ചെയ്തു. 9.40 ശതമാനം വാർഷിക വളർച്ചയിൽ 60,062 യൂണിറ്റുകളാണ് നിർമ്മാതാക്കൾ വിറ്റഴിച്ചത്.

22,622 യൂണിറ്റുകളോടെ 2022 മാർച്ച് വിൽപ്പന പൊടിപൊടിച്ച് Kia

വിൽപ്പന വളർച്ച ഏകദേശം നാലിലൊന്ന് എത്തി നിൽക്കുകയാണ്. 2021 -ലെ ഇതേ പാദത്തിൽ കിയ 54,858 യൂണിറ്റുകളാണ് വിറ്റത്. മുൻ വർഷത്തെ അപേക്ഷിച്ച് വോളിയം നേട്ടം 5,204 യൂണിറ്റായി ഉയർന്നു. Q4 CY2021 -ൽ, നിർമ്മാതാക്കൾ 38,342 യൂണിറ്റ് വിൽപ്പന റിപ്പോർട്ട് ചെയ്തു. 21,720 യൂണിറ്റ് വോളിയം നേട്ടത്തിൽ മുൻ പാദത്തെ അപേക്ഷിച്ച് 56.65 ശതമാനമായിരുന്നു വളർച്ച.

22,622 യൂണിറ്റുകളോടെ 2022 മാർച്ച് വിൽപ്പന പൊടിപൊടിച്ച് Kia

സെമികണ്ടക്ടർ ക്ഷാമം മൂലം ആഗോള വിതരണ ശൃംഖല തടസ്സപ്പെട്ടിട്ടും കിയ ഇന്ത്യ 2021-22 സാമ്പത്തിക വർഷത്തിൽ 1,86,787 യൂണിറ്റ് വിൽപ്പനയോടെയാണ് സമാപിച്ചത്. ബ്രാൻഡ് 20 ശതമാനം YoY വളർച്ച രേഖപ്പെടുത്തി, ഇത് വ്യവസായ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. കിയയുടെ FY22 മൊത്തം ആഭ്യന്തര വിൽപ്പനയിൽ സെൽറ്റോസും സോനെറ്റും യഥാക്രമം 51 ശതമാനം, 40 ശതമാനം വീതം സംഭാവന നൽകി.

22,622 യൂണിറ്റുകളോടെ 2022 മാർച്ച് വിൽപ്പന പൊടിപൊടിച്ച് Kia

കഴിഞ്ഞ പാദത്തിൽ തങ്ങളുടെ പോസിറ്റീവ് സെയിൽസ് ആക്കം നിലനിർത്താൻ കഴിഞ്ഞതിനാൽ 2022 ഇതുവരെ തങ്ങൾക്ക് നല്ല വർഷമായിരുന്നുവെന്ന് കിയ ഇന്ത്യ വൈസ് പ്രസിഡറ്റും സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മേധാവിയുമായ ഹർദീപ് സിംഗ് ബ്രാർ പറഞ്ഞു.

22,622 യൂണിറ്റുകളോടെ 2022 മാർച്ച് വിൽപ്പന പൊടിപൊടിച്ച് Kia

അടുത്തിടെ സമാരംഭിച്ച കാരെൻസ് എംപിവിയാണ് തങ്ങളുടെ വർധിച്ചുവരുന്ന വിൽ‌പന സംഖ്യയ്ക്ക് കാരണമായി കണക്കാക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. എംപിവി ഇന്ത്യൻ ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കി.

22,622 യൂണിറ്റുകളോടെ 2022 മാർച്ച് വിൽപ്പന പൊടിപൊടിച്ച് Kia

തങ്ങളുടെ വിപ്ലവകരമായ ഉൽ‌പ്പന്നങ്ങളുടെയും ഗുണനിലവാരമുള്ള ഉപഭോക്തൃ എക്സ്പീരിയൻസ് സർവ്വീസുകളുടെയും പിന്തുണയോടെ ഈ മികച്ച പോസിറ്റീവ് പാത തുടരുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നു. ഇതുവരെ തങ്ങളിലുള്ള അചഞ്ചലമായ വിശ്വാസത്തിന് ഉപഭോക്താക്കൾക്ക് ഹർദീപ് സിംഗ് നന്ദിയും രേഖപ്പെടുത്തി.

22,622 യൂണിറ്റുകളോടെ 2022 മാർച്ച് വിൽപ്പന പൊടിപൊടിച്ച് Kia

രാജ്യത്ത് കിയ കാറുകളുടെ വർധിച്ചുവരുന്ന ഡിമാൻഡിൽ തങ്ങൾ സന്തുഷ്ടരാണെങ്കിലും, നീണ്ട കാത്തിരിപ്പുകളെക്കുറിച്ച് തങ്ങൾക്ക് നന്നായി അറിയാം, അതിനാൽ അനന്തപുരിലെ പ്ലാന്റിൽ മൂന്ന് ഷിഫ്റ്റുകളായി ഉൽപ്പാദനം ആരംഭിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി.

More from DriveSpark

Article Published On: Saturday, April 2, 2022, 12:45 [IST]
English summary
Kia clocks 22622 unit sales in 2022 march in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X