Kia EV6 Vs Hyundai Ioniq 5; ഇന്ത്യയില്‍ കൂടുതൽ 'ക്ലിക്കാവുക' ഏത് കൊറിയന്‍ ഇവി?

നമ്മുടെ രാജ്യത്ത് ഇലക്ട്രിക് കാര്‍ വിപ്ലവത്തിന് തറക്കല്ലിട്ട ഹ്യുണ്ടായി ഇന്ത്യ.കോന ആയിരുന്നു കമ്പനിയുടെ ആദ്യ ഓൾ ഇലക്ട്രിക് ഓഫർ. അവരുടെ രണ്ടാമത്തെ ഇലക്ട്രിക് കാറായ അയോണിക് 5 ആഭ്യന്തര വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 2022 ഡിസംബര്‍ 20 മുതല്‍ പ്രീമിയം ഇലക്ട്രിക് കാറിന്റെ ബുക്കിംഗ് ആരംഭിക്കും.

ഹ്യുണ്ടായി ഗ്രൂപ്പിന്റെ സ്‌കേറ്റ്‌ബോര്‍ഡ് ഇലക്ട്രിക് ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോമിനെ (E-GMP) അടിസ്ഥാനമാക്കിയുള്ളതാണ് ഇവി. സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍, സ്പോര്‍ട്ടി പെര്‍ഫോമന്‍സ്, 481 കിലോമീറ്റര്‍ക്ലെയിം ചെയ്ത റേഞ്ച് എന്നിവ അയോണിക് 5-ന്റെ സവിശേഷതകളാണ്. 2023 ജനുവരിയില്‍ ഹ്യുണ്ടായി അയോണിക് 5 ലോഞ്ച് ചെയ്യുമെന്നാണ് അറിയുന്നത്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രീമിയം ഇവിക്ക് എതിരാളികള്‍ ഇല്ലെന്ന് വിചാരിക്കരുത്. ദക്ഷിണ കൊറിയക്കാരായ കിയയുടെ EV6 ഇതിനോടകം ഇന്ത്യന്‍ വിപണിയില്‍ പിടിമുറുക്കിയിട്ടുണ്ട്.

Kia EV6 Vs Hyundai Ioniq 5; ഇന്ത്യയില്‍ കൂടുതൽ ക്ലിക്കാവുക ഏത് കൊറിയന്‍ ഇവി?

2022 ജൂണിലായിരുന്നു ലോഞ്ച്. കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് (CBU) വഴി എത്തിക്കുന്ന ഇവിയുടെ 100 യൂണിറ്റുകള്‍ വില്‍ക്കാനായിരുന്നു കിയ പദ്ധതിയിട്ടത്. എന്നാല്‍ വന്‍ ഡിമാന്‍ഡിനെ തുടര്‍ന്ന് ഇവിക്ക് 355 ബുക്കിംഗുകള്‍ സ്വീകരിക്കാന്‍ കമ്പനി തയാറായി. രണ്ട് മുന്‍നിര കൊറിയന്‍ ഇവികളും പ്രീമിയം സെഗ്മെന്റിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. അത്യാധുനിക സവിശേഷതകളും ഡിസൈനും വാഗ്ദാനം ചെയ്യുന്ന ഈ മോഡലുകള്‍ താങ്ങാവുന്ന വിലയിലല്ല ലഭിക്കുക. ഈ രണ്ട് മോഡലുകളും താരതമ്യം ചെയ്യുകയാണ് ഈ ലേഖനത്തില്‍.

എക്‌സ്റ്റീരിയര്‍

രണ്ട് ഇവികളുടെയും എക്‌സ്റ്റീരിയര്‍ വ്യത്യസ്തമാണ്. ഷാര്‍പ്പ് ലൈനുകളും പിക്‌സല്‍ പോലുള്ള ഡിആര്‍എല്ലുകളും 3ഡി രൂപകല്‍പ്പനയിലുള്ള അലോയ് വീലുകളും ഉള്ളതിനാല്‍ അയോണിക് 5 ഒരു കണ്‍സെപ്റ്റ് കാര്‍ പോലെ തോന്നാം. ചതുരാകൃതിയിലുള്ള ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍, 20 ഇഞ്ച് എയറോഡൈനാമിക് ഡിസൈന്‍ഡ് അലോയ് വീലുകള്‍, ഫ്‌ലഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, ഒരു കൂട്ടം പിക്‌സലേറ്റഡ് എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ഒരു സംയോജിത സ്പോയിലറും ഒരു ഷാര്‍ക്ക്-ഫിന്‍ ആന്റിന എന്നിവയാണ് രൂപം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

Kia EV6 Vs Hyundai Ioniq 5; ഇന്ത്യയില്‍ കൂടുതൽ ക്ലിക്കാവുക ഏത് കൊറിയന്‍ ഇവി?

മറുവശത്ത് കിയ EV6 രാജ്യത്ത് നമ്മള്‍ കണ്ടിട്ടുള്ളതില്‍ നിന്ന് വ്യത്യസ്തമായ ഒരു കൂപ്പെ ആകൃതിയിലുള്ള ക്രോസ്ഓവര്‍ ആയാണ് അവതരിപ്പിക്കുന്നത്. വലിയ എല്‍ഇഡി ഹെഡ്ലാമ്പുകളാല്‍ ചുറ്റപ്പെട്ട ഒരു സുഗമമായ ഫ്രണ്ട് ഗ്രില്ലും ലഭിക്കുന്നു. ഫ്രണ്ട് ബമ്പറിന് വീതിയേറിയ എയര്‍ ഇന്‍ടേക്കും താഴത്തെ നോസില്‍ ക്രോം ഗാര്‍ണിഷും ഉള്ള വൃത്തിയുള്ള ഡിസൈന്‍ ഉണ്ട്. ബോണറ്റിന് രണ്ട് പ്രധാന ക്രീസുകളുണ്ട്, വാഹനത്തിന്റെ നീളത്തില്‍ ഒരു സിഗ്നേച്ചര്‍ ലൈന്‍ നല്‍കിയിരിക്കുന്നതും കാണാന്‍ കഴിയും.

EV6-ന്റെ ക്രോസ്ഓവര്‍ വ്യക്തിത്വം, ചരിഞ്ഞ മേല്‍ക്കൂരയും വിന്‍ഡ് സ്‌ക്രീനും എടുത്തുകാണിക്കുന്നു, അതേസമയം വിന്‍ഡോകള്‍ക്ക് ചുറ്റുമുള്ള ബ്ലാക്ക് ആക്‌സന്റുകളുടെ ഉപയോഗം ഇലക്ട്രിക് കാറിന് സ്‌പോര്‍ട്ടി ആകര്‍ഷണം നല്‍കുന്നു. റൂഫ് സ്‌പോയിലര്‍, ഡക്ക്-ടെയില്‍ സ്‌പോയിലര്‍, ഗ്ലോസി ബ്ലാക്ക് സൈഡ് ക്ലാഡിംഗ് എന്നിവ പോലുള്ള ഘടകങ്ങള്‍ സൗന്ദര്യം കൂട്ടുന്നു. രണ്ട് ഇവികള്‍ക്കും ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍ ലഭിക്കുന്നു. ഇവയുടെ പരിസ്ഥിതി സൗഹൃദ സ്വഭാവവുമായി പൊരുത്തപ്പെടുന്ന സുസ്ഥിര സാമഗ്രികൾ ഉൾക്കൊള്ളുന്ന ഇന്റീരിയറുകളും ലഭിക്കുന്നുണ്ട്.

Kia EV6 Vs Hyundai Ioniq 5; ഇന്ത്യയില്‍ കൂടുതൽ ക്ലിക്കാവുക ഏത് കൊറിയന്‍ ഇവി?

ഇന്റീരിയര്‍

അവയുടെ പുറംഭാഗങ്ങള്‍ പോലെ തന്നെ അയോണിക് 5, EV6 എന്നിവയുടെ അകത്തളങ്ങളും പരസ്പരം വളരെ വ്യത്യസ്തമാണ്. E-GMP പ്ലാറ്റ്‌ഫോമിന്റെ മികവില്‍ നല്ല വായുസഞ്ചാരമുള്ള കാബിന്‍ ഹ്യുണ്ടായി അയോണിക് 5-ന് ലഭിക്കുന്നു. വൈറ്റ്, ഗ്രേ, ബ്രഷ്ഡ് സില്‍വര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ട്രൈ-ടോണ്‍ ഇന്റീരിയറാണ് ഇതിനുള്ളത്. അയോണിക് 5-ന് ഇന്‍സ്ട്രുമെന്റേഷനും ഇന്‍ഫോടെയ്ന്‍മെന്റും ഉള്ള രണ്ട് ഡിജിറ്റല്‍ സ്‌ക്രീനുകള്‍ ലഭിക്കുന്നു. ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, ഗ്ലാസ് റൂഫ്, ഫ്‌ലാറ്റ് ഫ്‌ലോര്‍ ഏരിയ എന്നിവയും ഇതിന് ലഭിക്കുന്നു.

മറുവശത്ത്, കിയ EV6 കൂടുതല്‍ സ്‌പോര്‍ട്ടി ഇന്റീരിയര്‍ തീം അവതരിപ്പിക്കുന്നു. പിയാനോ ബ്ലാക്ക് ഇന്‍സെര്‍ട്ടുകളും ആക്സന്റുകളും ഉള്ള മാറ്റ് ബ്ലാക്ക് ഷേഡുകള്‍ ക്യാബിന്‍ സ്പേസില്‍ അവതരിപ്പിക്കുന്നു. സമാനമായ ഒരു ഡ്യുവല്‍ സ്‌ക്രീന്‍ സജ്ജീകരണം ഇവിടെയും കാണാന്‍ കഴിയും. എന്നാല്‍ ഇത് കൂടുതല്‍ ഡ്രൈവര്‍ ഓറിയന്റഡ് ആകാന്‍ ചെറുതായി ചരിഞ്ഞിരിക്കുന്നു. ഒരു വലിയ സെന്റര്‍ കണ്‍സോള്‍ ഫ്രണ്ട് ക്യാബിന്‍ വിഭജിക്കുകയും ഒരു കോക്ക്പിറ്റ് പോലെയുള്ള ഫീല്‍ നല്‍കുകയും ചെയ്യുന്നു. അത് കൂടാതെ EV6-ന് ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലാണ് ലഭിക്കുന്നത്. അയോണിക് 5 പോലെ തന്നെ കിയ EV6 നും ഒരു ഫ്‌ലാറ്റ് ഫേ്‌ലാര്‍ ലഭിക്കുന്നു.

പെര്‍ഫോമന്‍സ്

പെര്‍ഫോമന്‍സിന്റെ കാര്യത്തിലാണ് രണ്ട് ഇവികള്‍ക്കും കാര്യമായ വ്യത്യാസമുള്ളത്. വരാനിരിക്കുന്ന അയോണിക് 5 2WD, AWD കോണ്‍ഫിഗറേഷനുകളില്‍ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു സ്റ്റാന്‍ഡേര്‍ഡ് റേഞ്ച് പതിപ്പും ലോംഗ് റേഞ്ച് പതിപ്പും ഹ്യുണ്ടായി വാഗ്ദാനം ചെയ്‌തേക്കും. മികച്ച റേഞ്ചുള്ള AWD അയോണിക് 5 ആണ് നമ്മള്‍ ഇവിടെ താരതമ്യത്തിന് പരിഗണിക്കുന്നത്. അയോണിക് 5-ന് രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ 300 bhp പവറും 605 Nm ടോര്‍ക്കും നല്‍കും. 5.2 സെക്കന്‍ഡിനുള്ളില്‍ ഇവി പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.

72.6 kWh ലോംഗ്-റേഞ്ച് ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ 481 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 185 കിലോമീറ്റര്‍ ആണ് ടോപ് സ്പീഡ്. GT, GT AWD എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് കിയ EV6 ലഭിക്കുന്നത്. ഓള്‍വീല്‍ ഡ്രൈവിന് ലഭിക്കുന്ന 77.4 kWh ബാറ്ററി പായ്ക്ക് 528 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മോട്ടോറുകള്‍ 316 bhp കരുത്തും 605 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 3.5 സെക്കന്‍ഡില്‍ നിശ്ചലാവസ്ഥയില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഹ്യുണ്ടായി അയോണിക് 5-നേക്കാള്‍ വേഗതയേറിയ കാറാണ് കിയ EV6. മണിക്കൂറില്‍ 260 കിലോമീറ്റര്‍ ആണ് ടോപ് സ്പീഡ്.

സവിശേഷതകൾ

പ്രീമിയം ഇവികൾ ആയതിനാൽ കിയ ഇവി 6-ലും ഹ്യുണ്ടായി അയോണിക് 5-ലും സൺറൂഫുകൾ, അൾട്രാ-ഫാസ്റ്റ് ചാർജിംഗ്, 360-ഡിഗ്രി ക്യാമറകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജിംഗ്, HUD ഡിസ്‌പ്ലേ, ബ്ലൈൻഡ്-സ്പോട്ട് ഡിറ്റക്ഷൻ, എക്സിറ്റ് അസിസ്റ്റ്, ADAS സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയ മുൻനിര ഫീച്ചറുകൾ കമ്പനികൾ സജ്ജീകരിച്ചിട്ടുണ്ട്. ഹ്യുണ്ടായി അയോണിക് 5 ലോഞ്ച് ചെയ്താല്‍ മാത്രമേ നമുക്ക് കൂടുതല്‍ താരതമ്യം ചെയ്യാന്‍ സാധിക്കൂ.

വില

59.95 ലക്ഷം മുതല്‍ 64.95 ലക്ഷം രൂപ വരെയാണ് കിയ EV6-ന്റെ വില. എന്നാല്‍ പുതുതായി വിപണിയിലെത്താന്‍ പോകുന്ന ഹ്യുണ്ടായി അയോണിക് 5 ഇവിക്ക് ഏകദേശം 45 ലക്ഷം രൂപ വില വരുമെന്നാണ് സൂചന. ഈ വിലയില്‍ കിയ, ഹ്യുണ്ടായി പ്രീമിയം ഇലക്ട്രിക് കാറുകളെ കാത്ത് മറ്റൊരു എതിരാളിയുണ്ട്. വോള്‍വോ XC40 റീചാര്‍ജിനെ കൂടി ഹ്യുണ്ടായി അയോണിക് 5 ഉം കിയ EV6 ഉം നേരിടേണ്ടി വരും.

More from DriveSpark

Article Published On: Wednesday, November 30, 2022, 18:00 [IST]
English summary
Kia ev6 vs hyundai ioniq 5 which model will set new benchmark in premium ev segment
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X