ഇന്ത്യയിലെ വില്‍പ്പന 4 ലക്ഷം യൂണിറ്റ് പിന്നിട്ടെന്ന് Kia; കയറ്റുമതി 1 ലക്ഷം യൂണിറ്റും പിന്നിട്ടു

വിപണിയില്‍ എത്തി ചുരങ്ങിയ സമയം കൊണ്ട് ജനപ്രീയമായ ബ്രാന്‍ഡുകളില്‍ ഒന്നാണ് കിയ. ഇപ്പോഴിതാ തങ്ങളുടെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് കമ്പനി ഇപ്പോള്‍.

ഇന്ത്യയിലെ വില്‍പ്പന 4 ലക്ഷം യൂണിറ്റ് പിന്നിട്ടെന്ന് Kia; കയറ്റുമതി 1 ലക്ഷം യൂണിറ്റും പിന്നിട്ടു

അന്താരാഷ്ട്ര വിപണികളിലേക്ക് ഒരു ലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്തപ്പോള്‍ ആഭ്യന്തര വിപണിയില്‍ നാല് ലക്ഷം വില്‍പ്പന നാഴികക്കല്ല് കൈവരിച്ചതായി കിയ ഇന്ന് പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയന്‍ ഓട്ടോ മേജറിന് ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ ഉല്‍പ്പാദന സൗകര്യമുണ്ട്.

ഇന്ത്യയിലെ വില്‍പ്പന 4 ലക്ഷം യൂണിറ്റ് പിന്നിട്ടെന്ന് Kia; കയറ്റുമതി 1 ലക്ഷം യൂണിറ്റും പിന്നിട്ടു

2019 ഓഗസ്റ്റില്‍ സെല്‍റ്റോസ് മിഡ്-സൈസ് എസ്‌യുവി അവതരിപ്പിച്ചുകൊണ്ടാണ് കിയ, ഇന്ത്യന്‍ വിപണിയില്‍ ചുവടുവെച്ചത്. ആഭ്യന്തര പോര്‍ട്ട്ഫോളിയോയില്‍ നിലവില്‍ സോനെറ്റ് കോംപാക്ട് എസ്‌യുവി, സെല്‍റ്റോസ് മിഡ്-സൈസ് എസ്‌യുവി, കാര്‍ണിവല്‍ പ്രീമിയം എംപിവി, അടുത്തിടെ ലോഞ്ച് ചെയ്ത കാരന്‍സ് ത്രീ-വരി യുവി എന്നിവ ഉള്‍പ്പെടുന്നു.

ഇന്ത്യയിലെ വില്‍പ്പന 4 ലക്ഷം യൂണിറ്റ് പിന്നിട്ടെന്ന് Kia; കയറ്റുമതി 1 ലക്ഷം യൂണിറ്റും പിന്നിട്ടു

2019 സെപ്റ്റംബറില്‍ സെല്‍റ്റോസിലൂടെ അതിന്റെ പ്രാദേശിക നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നുള്ള കയറ്റുമതി ആരംഭിച്ചു, ഇതിനകം ഒരു ലക്ഷം യൂണിറ്റുകള്‍ ലോകമെമ്പാടുമുള്ള 91 ലധികം രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു.

ഇന്ത്യയിലെ വില്‍പ്പന 4 ലക്ഷം യൂണിറ്റ് പിന്നിട്ടെന്ന് Kia; കയറ്റുമതി 1 ലക്ഷം യൂണിറ്റും പിന്നിട്ടു

'ഇന്ത്യയില്‍ തങ്ങളുടെ തുടക്കം മുതല്‍, തങ്ങളുടെ തകര്‍പ്പന്‍ ഉല്‍പ്പന്നങ്ങളിലൂടെയും സേവനങ്ങളിലൂടെയും ഉപഭോക്താക്കള്‍ക്ക് വലിയ മൂല്യം നല്‍കുന്നതില്‍ തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്ന് കിയ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ തേ-ജിന്‍ പാര്‍ക്ക് പറഞ്ഞു.

ഇന്ത്യയിലെ വില്‍പ്പന 4 ലക്ഷം യൂണിറ്റ് പിന്നിട്ടെന്ന് Kia; കയറ്റുമതി 1 ലക്ഷം യൂണിറ്റും പിന്നിട്ടു

കമ്പനിക്ക് കൂടുതല്‍ വിപണി വിഹിതമുണ്ട്. കയറ്റുമതി വകുപ്പിലും 25 ശതമാനത്തിലധികമാണ് വിപണി വിഹിതം. ബ്രാന്‍ഡ് അടുത്ത നാഴികക്കല്ല് വളരെ വേഗത്തില്‍ കൈവരിക്കുമെന്നും, കാരെന്‍സിന്റെ കടപ്പാടില്‍ ആത്മവിശ്വാസമുണ്ടെന്ന് പാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ വില്‍പ്പന 4 ലക്ഷം യൂണിറ്റ് പിന്നിട്ടെന്ന് Kia; കയറ്റുമതി 1 ലക്ഷം യൂണിറ്റും പിന്നിട്ടു

നിലവില്‍, കിയയ്ക്ക് രാജ്യത്ത് ഒരു നിര്‍മ്മാണ പ്ലാന്റുണ്ട് കൂടാതെ ഇന്ത്യന്‍ വിപണിയില്‍ 4 മോഡലുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു. നാലാമത്തെ മോഡല്‍ അടുത്തിടെ പുറത്തിറക്കിയ കാരെന്‍സ് എംപിവി ആണ്, കൂടാതെ 7 സീറ്റര്‍ വാഹനത്തില്‍ കമ്പനിക്ക് ഇതിനകം തന്നെ വലിയ പ്രതീക്ഷയാണുള്ളത്.

ഇന്ത്യയിലെ വില്‍പ്പന 4 ലക്ഷം യൂണിറ്റ് പിന്നിട്ടെന്ന് Kia; കയറ്റുമതി 1 ലക്ഷം യൂണിറ്റും പിന്നിട്ടു

അനന്തപുരിലെ കമ്പനിയുടെ ഉല്‍പ്പാദന കേന്ദ്രത്തില്‍ ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കുന്നതിനായി, കിയയുടെ ഉല്‍പ്പാദന കേന്ദ്രത്തില്‍ 3 ഷിഫ്റ്റുകള്‍ നടത്തി പ്രതിവര്‍ഷം പരമാവധി ഉല്‍പ്പാദനശേഷി 3 ലക്ഷം യൂണിറ്റിലെത്താന്‍ പദ്ധതിയിടുന്നു.

ഇന്ത്യയിലെ വില്‍പ്പന 4 ലക്ഷം യൂണിറ്റ് പിന്നിട്ടെന്ന് Kia; കയറ്റുമതി 1 ലക്ഷം യൂണിറ്റും പിന്നിട്ടു

ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍ പരിശോധിച്ചാല്‍, കാരെന്‍സ് എംപിവിയില്‍ കമ്പിക്ക് വലിയ പ്രതീക്ഷകളാണുള്ളത്. വിലയില്‍ എതിരാളികളെപ്പോലും ഞെട്ടിച്ചാണ് മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിലെ വില്‍പ്പന 4 ലക്ഷം യൂണിറ്റ് പിന്നിട്ടെന്ന് Kia; കയറ്റുമതി 1 ലക്ഷം യൂണിറ്റും പിന്നിട്ടു

ഇന്ത്യയില്‍, കിയ കാരെന്‍സ് 5 ട്രിം തലങ്ങളില്‍ ലഭ്യമാണ് - പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ്. ഈ ട്രിം ലെവലുകള്‍ക്ക് പുറമേ, 6-സീറ്റര്‍, 7-സീറ്റര്‍ കോണ്‍ഫിഗറേഷനുകളിലും വാഹനം ലഭ്യമാകും.

ഇന്ത്യയിലെ വില്‍പ്പന 4 ലക്ഷം യൂണിറ്റ് പിന്നിട്ടെന്ന് Kia; കയറ്റുമതി 1 ലക്ഷം യൂണിറ്റും പിന്നിട്ടു

കൂടാതെ, 7 വ്യത്യസ്ത എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ് - ബ്ലൂ, വൈറ്റ്, ഗ്രേ, ബ്രൗണ്‍, സില്‍വര്‍, പേള്‍ വൈറ്റ്, ബ്ലാക്ക്. മറ്റ് കിയ വാഹനങ്ങളെപ്പോലെ തന്നെ, കാരെന്‍സിലും ഏറ്റവും പുതിയ എല്ലാ ഫീച്ചറുകളും സവിശേഷതകളും തന്നെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഇന്ത്യയിലെ വില്‍പ്പന 4 ലക്ഷം യൂണിറ്റ് പിന്നിട്ടെന്ന് Kia; കയറ്റുമതി 1 ലക്ഷം യൂണിറ്റും പിന്നിട്ടു

കൂടാതെ ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം വലിയ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, 8-സ്പീക്കര്‍ BOSE സൗണ്ട് സിസ്റ്റം, പൂര്‍ണ്ണ- ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, എയര്‍ പ്യൂരിഫയര്‍, കിയയുടെ UVO കണക്റ്റഡ് കാര്‍ ടെക്, ഒരു ഇലക്ട്രിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, മുന്‍വശത്ത് വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, 2, 3 വരി യാത്രക്കാര്‍ക്ക് മേല്‍ക്കൂരയില്‍ ഘടിപ്പിച്ച എസി, കൂള്‍ഡ് കപ്പ് ഹോള്‍ഡറുകള്‍, കൂള്‍ഡ് ഗ്ലൗ ബോക്‌സ് തുടങ്ങി നിരവധി ഫീച്ചറുകളും പുതിയ വാഹനത്തിലും കാണാന്‍ സാധിക്കും.

ഇന്ത്യയിലെ വില്‍പ്പന 4 ലക്ഷം യൂണിറ്റ് പിന്നിട്ടെന്ന് Kia; കയറ്റുമതി 1 ലക്ഷം യൂണിറ്റും പിന്നിട്ടു

സുരക്ഷയുടെ കാര്യത്തിലും വാഹനം ഒട്ടും പിന്നിലല്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഹില്‍-ഹോള്‍ഡ്, ഹൈലൈന്‍ TPMS, ABS, EBD, ISOFIX മൗണ്ടുകള്‍, 6-എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ESP, BAS എന്നിവയും മറ്റ് ചില സുരക്ഷ സവിശേഷതകളും കാരെസിലും കമ്പനി വാഗ്ദാനം ചെയ്യും.

ഇന്ത്യയിലെ വില്‍പ്പന 4 ലക്ഷം യൂണിറ്റ് പിന്നിട്ടെന്ന് Kia; കയറ്റുമതി 1 ലക്ഷം യൂണിറ്റും പിന്നിട്ടു

മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളാണ് കിയ കാരന്‍സിന് കരുത്തേകുന്നത്. അടിസ്ഥാന പെട്രോള്‍ എഞ്ചിന്‍ 113 bhp കരുത്തും 144 Nm പീക്ക് ടോര്‍ക്കും ഉള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ്, രണ്ടാമത്തെ എഞ്ചിന്‍ ഓപ്ഷന്‍ 114 bhp കരുത്തും 250 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ്.

ഇന്ത്യയിലെ വില്‍പ്പന 4 ലക്ഷം യൂണിറ്റ് പിന്നിട്ടെന്ന് Kia; കയറ്റുമതി 1 ലക്ഷം യൂണിറ്റും പിന്നിട്ടു

138 bhp പവറും 242 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് അവസാന എഞ്ചിന്‍ ഓപ്ഷന്‍. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ AT, ഏഴ് സ്പീഡ് DCT എന്നിവ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ്.

ഇന്ത്യയിലെ വില്‍പ്പന 4 ലക്ഷം യൂണിറ്റ് പിന്നിട്ടെന്ന് Kia; കയറ്റുമതി 1 ലക്ഷം യൂണിറ്റും പിന്നിട്ടു

കിയയുടെ അഭിപ്രായത്തില്‍, ഇന്ത്യയില്‍ കാരെന്‍ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ 19,000-ലധികം ബുക്കിംഗുകള്‍ നേടിയിട്ടുണ്ട്. നിലവില്‍ വാഹനത്തിന് 8.99 ലക്ഷം രൂപ മുതല്‍ 16.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

More from DriveSpark

Article Published On: Tuesday, February 22, 2022, 18:56 [IST]
English summary
Kia india crosses 4 sales in india 1 lakh units exported details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X