Carens ഉപഭോക്താക്കള്‍ക്കായി പുതിയ ആഫ്റ്റര്‍സെയില്‍സ് പദ്ധതി അവതരിപ്പിച്ച് Kia

കഴിഞ്ഞ മാസമാണ്, കിയ ഇന്ത്യയില്‍ പുതിയ കാരെന്‍സ് എംപിവി അവതരിപ്പിക്കുന്നത്. വിപണിയില്‍ വലിയ സ്വീകാര്യതയാണ് വാഹനത്തിന് ലഭിക്കുന്നത്. മികച്ച വിലയും, കൂടുതല്‍ ഫീച്ചറുകളും സവിശേഷതകളുമാണ് വാഹനത്തിന്റെ വിജയത്തിന്റെ പ്രധാന കാരണം.

Carens ഉപഭോക്താക്കള്‍ക്കായി പുതിയ ആഫ്റ്റര്‍സെയില്‍സ് പദ്ധതി അവതരിപ്പിച്ച് Kia

കൂടാതെ ഈ സെഗ്മെന്‍ിലെ മികച്ച മൂന്നാം നിരയും കാരെന്‍സ് വാഗ്ദാനം ചെയ്യുന്നുവെന്ന് വേണം പറയാന്‍. ഇപ്പോള്‍ കൂടുതല്‍ ഉപഭോക്താക്കളെ നേടുന്നതിനായി കാരെന്‍സിനായി പുതിയ പദ്ധതികള്‍ അവതരിപ്പിച്ചിരിക്കുകയാണ് കിയ ഇപ്പോള്‍.

Carens ഉപഭോക്താക്കള്‍ക്കായി പുതിയ ആഫ്റ്റര്‍സെയില്‍സ് പദ്ധതി അവതരിപ്പിച്ച് Kia

കാര്‍ നിര്‍മാതാവ് കാരെന്‍സ് ഉപഭോക്താക്കള്‍ക്ക് മാത്രമായി ഒരു പുതിയ 'മൈ കണ്‍വീനിയന്‍സ് പ്ലസ്' ആഫ്റ്റര്‍സെയില്‍സ് സംരംഭം അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍. 'മൈ കണ്‍വീനിയന്‍സ് പ്ലസ്' പ്ലാന്‍ പ്രകാരം, കാരെന്‍സ് എംപിവിയുടെ ഉടമകള്‍ക്ക് രണ്ട് വില്‍പ്പനാനന്തര പാക്കേജുകള്‍ തിരഞ്ഞെടുക്കാം - ലക്ഷ്വറി, പ്രീമിയം.

Carens ഉപഭോക്താക്കള്‍ക്കായി പുതിയ ആഫ്റ്റര്‍സെയില്‍സ് പദ്ധതി അവതരിപ്പിച്ച് Kia

വിപുലീകൃത വാറന്റി, റോഡ്സൈഡ് അസിസ്റ്റന്‍സ്, സര്‍വീസ് ലേബര്‍ സംരക്ഷണം, ടയര്‍ അലോയ് സംരക്ഷണം, രാജ്യത്തുടനീളം സാധുതയുള്ള ആനുകാലിക അറ്റകുറ്റപ്പണികള്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ ഈ പദ്ധതികള്‍ക്ക് കീഴില്‍ വാഗ്ദാനം ചെയ്യുന്നു.

Carens ഉപഭോക്താക്കള്‍ക്കായി പുതിയ ആഫ്റ്റര്‍സെയില്‍സ് പദ്ധതി അവതരിപ്പിച്ച് Kia

കെയര്‍ ഷീല്‍ഡ്, കെയര്‍ ഷീല്‍ഡ്+, എഞ്ചിന്‍ പ്രൊട്ടക്ഷന്‍ എന്നിവയാണ് കാരെന്‍സ് വാങ്ങുന്നവര്‍ക്കുള്ള മറ്റ് സവിശേഷ സ്‌കീമുകള്‍. കെയര്‍ ഷീല്‍ഡ് അഡീഷ്ണല്‍ റിപ്പയര്‍ ചെയ്യാനുള്ള ഒരു ഓപ്ഷനും വാഗ്ദാനം ചെയ്യുന്നിടത്ത്, പരമാവധി രണ്ട് ഇവന്റുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു അപകടത്തിന് നിയമപരമായ ക്ലെയിം ഫയല്‍ ചെയ്താല്‍, ഷീല്‍ഡ്+ ഒരു ലക്ഷം രൂപ വരെ റീഇംബേഴ്സ്മെന്റ് വാഗ്ദാനം ചെയ്യുന്നു.

Carens ഉപഭോക്താക്കള്‍ക്കായി പുതിയ ആഫ്റ്റര്‍സെയില്‍സ് പദ്ധതി അവതരിപ്പിച്ച് Kia

തങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വ്യത്യസ്തമായ അനുഭവം നല്‍കി ഉപഭോക്താക്കള്‍ക്ക് മികച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കാന്‍ കിയ ഇന്ത്യ എല്ലായ്പ്പോഴും പരിശ്രമിക്കുന്നുവെന്ന് കിയ ഇന്ത്യ വൈസ് പ്രസിഡന്റും സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മേധാവിയുമായ ഹര്‍ദീപ് സിംഗ് ബ്രാര്‍ പറഞ്ഞു.

Carens ഉപഭോക്താക്കള്‍ക്കായി പുതിയ ആഫ്റ്റര്‍സെയില്‍സ് പദ്ധതി അവതരിപ്പിച്ച് Kia

മൈ കണ്‍വീനിയന്‍സ് പ്ലസ് പോലുള്ള മികച്ച വില്‍പ്പനയും വില്‍പ്പനാനന്തര സംരംഭങ്ങളും ഒന്നിലധികം പുതിയ മൂല്യ നിര്‍ദ്ദേശങ്ങളും ഉപയോഗിച്ച്, കിയ ബ്രാന്‍ഡ് അനുഭവം തങ്ങളുടെ ഉപഭോക്താക്കളിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ ആഗ്രഹിക്കുന്നു.

Carens ഉപഭോക്താക്കള്‍ക്കായി പുതിയ ആഫ്റ്റര്‍സെയില്‍സ് പദ്ധതി അവതരിപ്പിച്ച് Kia

നമ്മുടെ രാജ്യത്ത് ഒരു കാര്‍ വാങ്ങല്‍ എന്നത് വൈകാരികമായ തീരുമാനമാണ്, തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ കാര്‍ ഉടമസ്ഥാവകാശ യാത്രയുടെ ഓരോ ഘട്ടത്തിലും പൂര്‍ണ്ണമായ മനസ്സമാധാനം ഉറപ്പാക്കാനുള്ള തങ്ങളുടെ നിരന്തരമായ പരിശ്രമമാണിതെന്നും ഹര്‍ദീപ് സിംഗ് ബ്രാര്‍ വ്യക്തമാക്കി.

Carens ഉപഭോക്താക്കള്‍ക്കായി പുതിയ ആഫ്റ്റര്‍സെയില്‍സ് പദ്ധതി അവതരിപ്പിച്ച് Kia

നാളിതുവരെ വാഹനത്തിന് 50,000-ല്‍ അധികം ബുക്കിംഗുകള്‍ ലഭിച്ചുവെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ടോപ്പ്-സ്‌പെക്ക് ട്രിമ്മുകള്‍ 45 ശതമാനത്തിലധികം ആവശ്യക്കാര്‍ ഉണ്ടെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നു. രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍, എട്ട് നിറങ്ങള്‍, അഞ്ച് ട്രിമ്മുകള്‍ എന്നിവയില്‍ കാരെന്‍സ് ലഭിക്കും.

Carens ഉപഭോക്താക്കള്‍ക്കായി പുതിയ ആഫ്റ്റര്‍സെയില്‍സ് പദ്ധതി അവതരിപ്പിച്ച് Kia

ഈ സെഗ്മെന്റില്‍ വില തന്നെയാണ് വാഹനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. പ്രാരംഭ പതിപ്പിന് 8.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. അതേസമയം ഉയര്‍ന്ന പതിപ്പിന് 16.99 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

Carens ഉപഭോക്താക്കള്‍ക്കായി പുതിയ ആഫ്റ്റര്‍സെയില്‍സ് പദ്ധതി അവതരിപ്പിച്ച് Kia

നിലവില്‍ സെല്‍റ്റോസ്, സോനെറ്റ്, കാര്‍ണിവല്‍ എന്നിവ ഉള്‍പ്പെടുന്ന കമ്പനി ലൈനപ്പിലെ നാലാമത്തെ ഉല്‍പ്പന്നമാണ് കാരെന്‍സ്. മാരുതി എര്‍ട്ടിഗ, മഹീന്ദ്ര മറാസോ മുതല്‍ മഹീന്ദ്ര XUV700, എംജി ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടായി അല്‍കാസര്‍, ടാറ്റ സഫാരി തുടങ്ങിയ വാഹനങ്ങള്‍ക്ക് എതിരെയാണ് ഈ 6/7 സീറ്റര്‍ എംപിവി മത്സരിക്കുന്നത്.

Carens ഉപഭോക്താക്കള്‍ക്കായി പുതിയ ആഫ്റ്റര്‍സെയില്‍സ് പദ്ധതി അവതരിപ്പിച്ച് Kia

വാഹനത്തിന്റെ അളവുകള്‍ പരിശോധിച്ചാല്‍, 4,540 mm നീളവും 1,800 mm വീതിയും 1,708 mm ഉയരവുമുണ്ടാകും. 2,780 mm വീല്‍ബേസ് അതിന്റെ സെഗ്മെന്റിലെ ഏറ്റവും നീളം കൂടിയതായിരിക്കും.

Carens ഉപഭോക്താക്കള്‍ക്കായി പുതിയ ആഫ്റ്റര്‍സെയില്‍സ് പദ്ധതി അവതരിപ്പിച്ച് Kia

പുതിയ കാരെന്‍സിന് നിരവധി കളര്‍ ഓപ്ഷനുകള്‍ ലഭിക്കുന്നു. ഇംപീരിയല്‍ ബ്ലൂ, മോസ് ബ്രൗണ്‍, സ്പാര്‍ക്ലിംഗ് സില്‍വര്‍ എന്നിവയ്ക്കൊപ്പം തീവ്രമായ ചുവപ്പ്, അറോറ ബ്ലാക്ക് പേള്‍, ഗ്രാവിറ്റി ഗ്രേ, ഗ്ലേസിയര്‍ വൈറ്റ് പേള്‍, ക്ലിയര്‍ വൈറ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Carens ഉപഭോക്താക്കള്‍ക്കായി പുതിയ ആഫ്റ്റര്‍സെയില്‍സ് പദ്ധതി അവതരിപ്പിച്ച് Kia

കിയ കാരെന്‍സ് മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് വിപണിയില്‍ എത്തുന്നത്. ഈ മൂന്ന് എഞ്ചിനുകളും സെല്‍റ്റോസുമായി പങ്കിടും. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 115 bhp പവറും 144 Nm ടോര്‍ക്കും നല്‍കും.

Carens ഉപഭോക്താക്കള്‍ക്കായി പുതിയ ആഫ്റ്റര്‍സെയില്‍സ് പദ്ധതി അവതരിപ്പിച്ച് Kia

140 bhp പവറും 242 Nm torque ഉം നല്‍കുന്ന 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റും ഇതിന് ലഭിക്കും. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 115 bhp കരുത്തും 250 Nm പീക്ക് ടോര്‍ക്കും നല്‍കും. ഈ എഞ്ചിനുകള്‍ ഓരോന്നും സ്റ്റാന്‍ഡേര്‍ഡായി 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. ടര്‍ബോ പെട്രോള്‍ എഞ്ചിന് 7 സ്പീഡ് DCT-യും ഡീസല്‍ എഞ്ചിന് 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടറും ലഭിക്കും.

More from DriveSpark

Article Published On: Friday, March 18, 2022, 10:06 [IST]
English summary
Kia introduced new sales post sales packages for carens mpv customers
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X