എംപിവി വിപണിയിൽ കോളിളക്കം സൃഷ്ടിച്ച് Kia Carens; 8.99 ലക്ഷം രൂപ പ്രാരംഭ വില

കിയ ഇന്ത്യ ആഭ്യന്തര വിപണിയിൽ കാരെൻസ് മൂന്ന് വരി എംപിവിയുടെ വില പ്രഖ്യാപിച്ചു. 8.99 ലക്ഷം രൂപ മുതൽ 16.19 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന എംപിവി അംഗീകൃത ഡീലർഷിപ്പുകളിലോ ഓൺലൈനിലോ ബുക്ക് ചെയ്യാം.

എംപിവി വിപണിയിൽ കോളിളക്കം സൃഷ്ടിച്ച് Kia Carens; 8.99 ലക്ഷം രൂപ പ്രാരംഭ വില
Trims Petrol Turbo Petrol Diesel
Smartstream 1.5 Smartstream 1.4T 1.5L CRDi VGT
Premium ₹8.99 Lakh ₹10.99 Lakh ₹10.99 Lakh
Prestige ₹9.99 Lakh ₹11.99 Lakh ₹11.99 Lakh
Prestige Plus 6MT - ₹13.49 Lakh

7DCT - ₹14.59 Lakh

₹13.49 Lakh
Luxury ₹14.99 Lakh ₹14.99 Lakh
Luxury Plus (6/7 Seater) 6MT - ₹16.19 Lakh

7DCT - ₹16.99 Lakh

6MT - ₹16.19 Lakh

6AT - ₹16.99 Lakh

റിക്രിയേഷണൽ വെഹിക്കിൾ എന്ന് വിളിക്കപ്പെടുന്ന മോഡൽ, കുടുംബ പ്രേക്ഷകരെ ലക്ഷ്യമിടുന്നതിനാൽ പ്രായോഗികത വർധിപ്പിക്കുന്നതിനായി ഒരു എംപിവിയിൽ നിന്നും ഒരു എസ്‌യുവിയിൽ നിന്നും ഒരു മിക്സഡ് ബാഗ് സ്‌റ്റൈലിംഗ് കാരെൻസിന് നൽകുന്നു.

എംപിവി വിപണിയിൽ കോളിളക്കം സൃഷ്ടിച്ച് Kia Carens; 8.99 ലക്ഷം രൂപ പ്രാരംഭ വില

ഇന്ത്യയിലെ ബ്രാൻഡിൽ നിന്നുള്ള നാലാമത്തെ മോഡലാണ് കിയ കാരെൻസ്, വിപുലമായ ലൈനപ്പിലുടനീളം ആറ്, ഏഴ് സീറ്റർ കോൺഫിഗറേഷനുകളിൽ വാഹനം ലഭ്യമാണ്. "കാർ", "റെനൈസെൻസ്" എന്നീ വാക്കുകളിൽ നിന്നാണ് കാരെൻസ് എന്ന വാക്ക് ഉരുത്തിരിഞ്ഞത്.

എംപിവി വിപണിയിൽ കോളിളക്കം സൃഷ്ടിച്ച് Kia Carens; 8.99 ലക്ഷം രൂപ പ്രാരംഭ വില

ഇത് മൂന്ന് നിര എസ്‌യുവി/എംപിവി മോഡലുകളായ ഹ്യുണ്ടായി അൽകസാർ, മഹീന്ദ്ര മറാസോ, മാരുതി സുസുക്കി XL6 എന്നിവയ്ക്കെതിരെയും ഇന്ത്യയിലെ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ താഴ്ന്ന വകഭേദങ്ങൾക്കെതിരേയും മത്സരിക്കുന്നു.

എംപിവി വിപണിയിൽ കോളിളക്കം സൃഷ്ടിച്ച് Kia Carens; 8.99 ലക്ഷം രൂപ പ്രാരംഭ വില

ആഗോളതലത്തിൽ കിയ പിന്തുടരുന്ന ഓപ്പോസിറ്റ്സ് യുണൈറ്റഡ് ഡിസൈൻ ഫിലോസഫി അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ ആദ്യത്തെ കാറാണിത്, ഇത് പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് വേരിയന്റുകളിൽ റീട്ടെയിൽ ചെയ്യുന്നു.

എംപിവി വിപണിയിൽ കോളിളക്കം സൃഷ്ടിച്ച് Kia Carens; 8.99 ലക്ഷം രൂപ പ്രാരംഭ വില

ഡ്യുവൽ-ബീം എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, സ്ലീക്ക് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, വിശാലമായ സെൻട്രൽ എയർ ഇൻലെറ്റ്, ഡിപ്പിംഗ് ഡൗൺവേർഡ് ബോണറ്റ്, വലിയ ഗ്രീൻഹൗസ്, പുതുതായി രൂപകൽപ്പന ചെയ്ത അലോയി വീലുകൾ, പ്രൊമിനന്റ് റൂഫ് റെയിലുകൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് എക്സ്റ്റീരിയർ.

എംപിവി വിപണിയിൽ കോളിളക്കം സൃഷ്ടിച്ച് Kia Carens; 8.99 ലക്ഷം രൂപ പ്രാരംഭ വില

തിൻ എൽഇഡി സ്ട്രിപ്പ്, ക്രോം ചെയ്ത ഡോർ ഹാൻഡിലുകളും വിൻഡോ ലൈനുകളും ഉപയോഗിച്ച് കണക്റ്റഡ് റാപ്പഎറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ, ഒആർവിഎമ്മുകളിലെ ടേൺ ഇൻഡിക്കേറ്ററുകൾ, ബിസി ബമ്പർ സെക്ഷൻ, അപ്പ്റൈറ്റ് ബൂട്ട് സ്ട്രക്ച്ചർ, ബ്ലാക്ക് നിറത്തിലുള്ള സൈഡ് ബോഡി ക്ലാഡിംഗ് എന്നിവയാണ് വാഹനത്തിലെ മറ്റ് വിഷ്വൽ ഹൈലൈറ്റുകൾ. ആറ് സീറ്റ് മോഡലുകൾക്ക് മധ്യനിരയിൽ ക്യാപ്റ്റൻ സീറ്റിംഗ് ക്രമീകരണം ലഭിക്കുന്നു. എംപിവിയിലെ വൺ-ടച്ച് ടംബിൾ ഫംഗ്ഷൻ തീർച്ചയായും സഹായകരമാണ്.

എംപിവി വിപണിയിൽ കോളിളക്കം സൃഷ്ടിച്ച് Kia Carens; 8.99 ലക്ഷം രൂപ പ്രാരംഭ വില

അകത്ത്, ലേയേർഡ് ഡാഷ്‌ബോർഡ്, ലാൻഡ്‌സ്‌കേപ്പ്-ഓറിയന്റഡ് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, കിയയുടെ UVO കണക്റ്റിവിറ്റി, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, വയർലെസ് ചാർജിംഗ് സൗകര്യം, സ്മാർട്ട് ഇൻഡിവിജ്വൽ എയർ പ്യൂരിഫയർ, അഞ്ച് USB -C ചാർജിംഗ് പോർട്ടുകൾ എന്നിവയുമായാണ് കിയ കാരെൻസ് വരുന്നത്. കപ്പ് ഹോൾഡറുകളും പാഴ്സൽ ട്രേകളും ഉൾപ്പെടെ ധാരാളം സ്റ്റോറേജ് സ്പെയ്സുകൾ വാഹനത്തിന് ലഭിക്കുന്നു.

എംപിവി വിപണിയിൽ കോളിളക്കം സൃഷ്ടിച്ച് Kia Carens; 8.99 ലക്ഷം രൂപ പ്രാരംഭ വില

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, സിംഗിൾ-പേൻ സൺറൂഫ്, റൂഫ്-മൌണ്ടഡ് എയർ കണ്ടീഷനിംഗ് വെന്റുകൾ, ഫുൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ക്രൂയിസ് കൺട്രോൾ, മൗണ്ടഡ് കൺട്രോളുകളുള്ള മൾട്ടിഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ, പുഷ്-ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകൾ, ഡ്യുവൽ-ടോൺ സീറ്റുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, എട്ട് സ്പീക്കർ ബോസ് ഓഡിയോ, മൂന്ന് എക്സ്റ്റീരിയർ ഷേഡുകൾ, 64 -കളർ ആംബിയന്റ് ലൈറ്റിംഗ് എന്നിവയും ഉപകരണങ്ങളുടെ പട്ടികയിൽ ഉണ്ട്.

എംപിവി വിപണിയിൽ കോളിളക്കം സൃഷ്ടിച്ച് Kia Carens; 8.99 ലക്ഷം രൂപ പ്രാരംഭ വില

ടൊയോട്ട ഇന്നോവ ക്രിസ്റ്റയേക്കാൾ 30 mm നീളമുള്ളതും അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും നീളമേറിയ വീൽബേസും കാരെൻസിനുണ്ട്. സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ, ABS വിത്ത് EBD, HSA (ഹിൽ സ്റ്റാർട്ട് അസിസ്റ്റ്), EPB (ഇലക്‌ട്രിക് പാർക്കിംഗ് ബ്രേക്ക്), ESC (ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ), DBC (ഡൗൺഹിൽ ബ്രേക്ക് കൺട്രോൾ), എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്കുകൾ, VSM (വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ്), റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകൾ കാരെൻസ് പാക്ക് ചെയ്യുന്നു.

എംപിവി വിപണിയിൽ കോളിളക്കം സൃഷ്ടിച്ച് Kia Carens; 8.99 ലക്ഷം രൂപ പ്രാരംഭ വില

പെർഫോമെൻസിനെ സംബന്ധിച്ചിടത്തോളം, 1.5-ലിറ്റർ NA പെട്രോൾ, 1.5-ലിറ്റർ ഡീസൽ, 1.4-ലിറ്റർ ടർബോ പെട്രോൾ എന്നീ എഞ്ചിൻ ഓപ്ഷനുകളാണ് കിയ വാഗ്ദാനം ചെയ്യുന്നത്.

എംപിവി വിപണിയിൽ കോളിളക്കം സൃഷ്ടിച്ച് Kia Carens; 8.99 ലക്ഷം രൂപ പ്രാരംഭ വില

1.5 ലിറ്റർ നാല് സിലിണ്ടർ ഗ്യാസോലിൻ യൂണിറ്റ് 115 bhp കരുത്തും 144 Nm torque ഉം നൽകുന്നു, കൂടാതെ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ CVT -യുമായി ജോടിയാക്കുന്നു. 1.5 ലിറ്റർ ടർബോ ഓയിൽ ബർണർ 115 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കുന്നു, കൂടാതെ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു.

എംപിവി വിപണിയിൽ കോളിളക്കം സൃഷ്ടിച്ച് Kia Carens; 8.99 ലക്ഷം രൂപ പ്രാരംഭ വില

മറുവശത്ത്, ടർബോ പെട്രോൾ 140 bhp പരമാവധി പവറും 242 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു, കൂടാതെ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് DCT യുമായി ഇണചേരുന്നു.

More from DriveSpark

Article Published On: Tuesday, February 15, 2022, 13:30 [IST]
English summary
Kia launched carens mpv in india at 8 99 lakh starting price
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X