Seltos -ന് ഇനിമുതൽ ഡീസൽ iMT ഓപ്ഷനും; പുത്തൻ മോഡൽ പുറത്തിറക്കി Kia
തങ്ങളുടെ ജനപ്രിയ മോഡലായി സെൽറ്റോസിനായി കിയ പുതിയ വേരിയന്റ് അവതരിപ്പിച്ചിരിക്കുകയാണ്. മിഡ് സൈസ് എസ്‌യുവിയുടെ ഡീസൽ എഞ്ചിൻ ഇപ്പോൾ iMT ഗിയർബോക്‌സിനൊപ്പം ലഭ്യമാണ്, ഇത് ഇത്തരത്തിലുള്ള ആദ്യ മോഡലാണ്.

നിലവിൽ, ഡീസൽ iMT HTK പ്ലസ് വേരിയന്റിൽ മാത്രമേ വിൽപ്പനയ്ക്ക് എത്തൂ. 13.99 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില. സെൽറ്റോസിന്റെ ലൈനപ്പിലും കിയ മറ്റ് മാറ്റങ്ങൾ വരുത്തിയേക്കും.

ഇതുവരെ, പെട്രോൾ എഞ്ചിനിൽ മാത്രമാണ് iMT ഗിയർബോക്‌സ് നൽകിയിരുന്നത്. ഡീസൽ എൻജിനുള്ള iMT ഗിയർബോക്‌സ് ഇതാദ്യമായാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. iMT ഗിയർബോക്‌സ് തികച്ചും യുണീക്കാണ്, ഡ്രൈവർക്ക് ക്ലച്ച് ഉപയോഗിക്കേണ്ടതില്ല, പക്ഷേ അവർ സ്വയം ഗിയർഷിഫ്റ്റുകൾ മാറ്റേണ്ടതുണ്ട്.

പ്രോപ്പർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ അല്ലാത്തതിനാൽ, ഡീസൽ ഓട്ടോമാറ്റിക്കിനേക്കാൾ ഇതിന് വില കുറവാണ്. അതിനാൽ, ഉപഭോക്താക്കൾക്ക് ഡീസൽ AT തങ്ങളുടെ ബജറ്റിനേക്കാൾ ഉയർന്നതാണെങ്കിലും ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷന്റെ സൗകര്യം വേണമെങ്കിൽ, അവർക്ക് ഡീസൽ iMT തെരഞ്ഞെടുക്കാം.

കൂടാതെ, നിർമ്മാതാക്കൾ സെൽറ്റോസിന്റെ സസ്പെൻഷൻ സജ്ജീകരണവും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്, അതിനാൽ വാഹനത്തിന് ഇപ്പോൾ മികച്ച റൈഡ് നിലവാരവും ഉണ്ടായിരിക്കും.

കിയ മോട്ടോർസ് രണ്ട് പുതിയ കളർ സ്കീമുകളും ഇതോടൊപ്പം ചേർത്തിട്ടുണ്ട്. സ്പാർക്ക്ലിംഗ് സിൽവർ ഇംപീരിയൽ ബ്ലൂ എന്നിവയാണ് പുത്തൻ കളർ സ്കീമുകൾ. ഇന്റെൻസ് റെഡ്, അറോറ ബ്ലാക്ക് പേൾ, ഗ്ലേസിയർ വൈറ്റ്, സ്റ്റീൽ സിൽവർ, പഞ്ചി ഓറഞ്ച്, ഇന്റലിജൻസ് ബ്ലൂ, ഗ്രാവിറ്റി ഗ്രേ എന്നിവയാണ് മറ്റ് ഷേഡുകൾ.

ഡ്യുവൽ-ടോൺ പെയിന്റ് സ്കീമുകളും ഓഫറിലുണ്ട്. കൂടാതെ X-ലൈൻ വേരിയന്റ് തെരഞ്ഞെടുക്കുകയാണെങ്കിൽ, സെഗ്‌മെന്റിലെ സവിശേഷമായ ഒരു മാറ്റ് ഗ്രേ പെയിന്റ് സ്കീമും ഉപഭോക്താക്കൾക്ക് ലഭിക്കും.

ഡീസൽ എൻജിനിൽ മാറ്റങ്ങളൊന്നുമില്ല. ഇത് 115 PS പരമാവധി പവറും 250 Nm പീക്ക് torque Gx ഉത്പാദിപ്പിക്കുന്നത് തുടരുന്നു. സ്റ്റാൻഡേർഡ് എന്ന നിലയിൽ, ഇത് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. അതോടൊപ്പം, ആറ് സ്പീഡ് iMT -യും, ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

മറ്റ് രണ്ട് എഞ്ചിനുകളും ഓഫറിൽ ഉണ്ട്. രണ്ടും പെട്രോൾ യൂണിറ്റുകളാണ്. 1.5 ലിറ്റർ, നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിനും 1.4 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനും ഡയറക്ട് ഇഞ്ചക്ഷനോടുകൂടി വരുന്നു.

നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ പരമാവധി 115 PS പവറും 144 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ്, ആറ് സ്പീഡ് iMT അല്ലെങ്കിൽ CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു.

പിന്നെ ടർബോ പെട്രോൾ എഞ്ചിൻ 140 PS പരമാവധി കരുത്തും 242 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ ഏഴ് സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇത് ഇണചേരുന്നു.

ഗിയർബോക്‌സിന്റെ മാനുവൽ കൺട്രോൾ ഏറ്റെടുക്കാൻ നിങ്ങൾക്ക് പാഡിൽ ഷിഫ്റ്ററുകളും ലഭിക്കും. കൂടാതെ, സ്പോർട്സ്, നോർമൽ, ഇക്കോ എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും, മഡ്, സ്നോ/വെറ്റ്, സാൻഡ് എന്നിങ്ങനെ മൂന്ന് ട്രാക്ഷൻ മോഡുകളും വാഹനത്തിൽ ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

സെൽറ്റോസിനെ കിയ കൂടുതൽ അപ്‌ഡേറ്റ് ചെയ്യും. പിൻ ഡിസ്‌ക് ബ്രേക്കുകൾ, സൈഡ് എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ എന്നിവ സ്റ്റാൻഡേർഡായി പരിഷ്കരണങ്ങൾക്കൊപ്പം വാഹനത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

HTX പ്ലസിൽ നിന്ന് കർട്ടൻ എയർബാഗുകൾ വാഗ്ദാനം ചെയ്യും. ട്രാക്ഷൻ മോഡുകൾ, പാഡിൽ ഷിഫ്റ്ററുകൾ, ഡ്രൈവ് മോഡുകൾ എന്നിവ HTX വേരിയന്റുകളിൽ നിന്ന് വാഗ്ദാനം ചെയ്യും. HTE, HTK വേരിയന്റുകൾക്ക് പുതിയ 16 ഇഞ്ച് വീൽ കവറുകളും റിയർവ്യൂ മിററിലെ കിയ കണക്റ്റ് ബട്ടണും മറ്റ് അപ്‌ഡേറ്റുകളിൽ ഉൾപ്പെടുന്നു.
മറ്റ് അനുബന്ധ വാർത്തകളിൽ കിയ തങ്ങളുടെ ഇന്ത്യയിലെ എൻട്രി ലെവൽ മോഡലായ സോനെറ്റും പുതിയ പരിഷ്കരണങ്ങളോടെ അവതരിപ്പിച്ചിരിക്കുകയാണ്. പ്രധാനമായും സേഫ്റ്റി ഫീച്ചറുകളാണ് നിർമ്മാതാക്കൾ അപ്പ്ഡേറ്റ് ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications








