ഇലക്ട്രിക് ഫോർമാറ്റിൽ 51 കിലോമീറ്റർ റേഞ്ചുമായി Sportage PHEV അവതരിപ്പിച്ച് Kia

പുതിയ തലമുറ കിയ സ്‌പോർട്ടേജ് കഴിഞ്ഞ വർഷം അവസാനം യുഎസ് (യുണൈറ്റഡ് സ്റ്റേറ്റ്‌സ്) വിപണിയിൽ അരങ്ങേറ്റം കുറിച്ചിരുന്നു, ഇപ്പോൾ വാഹനത്തിന്റെ PHEV വേരിയന്റും ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ അവതരിപ്പിച്ചിരിക്കുകയാണ്.

ഇലക്ട്രിക് ഫോർമാറ്റിൽ 51 കിലോമീറ്റർ റേഞ്ചുമായി Sportage PHEV അവതരിപ്പിച്ച് Kia

സാധാരണ ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് വേരിയന്റുകളിലും സ്‌പോർട്ടേജ് ഇപ്പോൾ ലഭിക്കും. 2022 കിയ സ്പോർട്ടേജ് PHEV, എക്സ്-ലൈൻ, എക്സ്-ലൈൻ പ്രസ്റ്റീജ് ട്രിമ്മുകളിൽ വരുന്നു, ഇവയ്ക്ക് സ്‌പോർട്ടി ഡിസൈൻ ഘടകങ്ങളുള്ള ആകർഷകമായ ബാഹ്യരൂപമാണുള്ളത്.

ഇലക്ട്രിക് ഫോർമാറ്റിൽ 51 കിലോമീറ്റർ റേഞ്ചുമായി Sportage PHEV അവതരിപ്പിച്ച് Kia

സ്റ്റാൻഡേർഡായി 19 ഇഞ്ച് ബ്ലാക്ക് ഫിനിഷ്ഡ് അലോയി വീലുകൾ, ഗ്ലോസി ബ്ലാക്ക് ഔട്ട്‌സൈറ്റ് റിയർവ്യൂ മിററുകൾ, വിൻഡോ സറൗണ്ടുകൾ, റൂഫ് റാക്ക് എന്നിവയാണ് ചില വിഷ്വൽ ഹൈലൈറ്റുകൾ, അതോടൊപ്പം മുന്നിലും പിന്നിലും ബമ്പറുകൾ ക്രോം സാറ്റിൻ ഫിനിഷിലാണ് വരുന്നത്.

ഇലക്ട്രിക് ഫോർമാറ്റിൽ 51 കിലോമീറ്റർ റേഞ്ചുമായി Sportage PHEV അവതരിപ്പിച്ച് Kia

177 bhp പവർ വികസിപ്പിക്കുന്ന 1.6 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് എഞ്ചിനാണ് സ്‌പോർട്ടേജ് PHEV ഉപയോഗിക്കുന്നത് എന്നതിനാൽ ഏറ്റവും വലിയ മാറ്റം ബോണറ്റിന് താഴെയാണ്.

ഇലക്ട്രിക് ഫോർമാറ്റിൽ 51 കിലോമീറ്റർ റേഞ്ചുമായി Sportage PHEV അവതരിപ്പിച്ച് Kia

66.9 kW ഇലക്ട്രിക് മോട്ടോറും 13.8 kWh ലിഥിയം-പോളിമർ ബാറ്ററി പാക്കും ചേർന്നാണ് പവർട്രെയിൻ പ്രവർത്തിക്കുന്നത്. ഓൾ വീൽ ഡ്രൈവ് സിസ്റ്റത്തിനും എഞ്ചിനും ഇടയിൽ സ്ഥാപിച്ചിരിക്കുന്ന ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി PHEV സിസ്റ്റം ജോടിയാക്കിയിരിക്കുന്നു. ഒരു ലെവൽ 2 ചാർജറിലേക്ക് കണക്റ്റ് ചെയ്യുമ്പോൾ ക്രോസ്ഓവർ ഏകദേശം 120 മിനിറ്റിനുള്ളിൽ ബാറ്ററി റീചാർജ് ചെയ്യുന്നു.

ഇലക്ട്രിക് ഫോർമാറ്റിൽ 51 കിലോമീറ്റർ റേഞ്ചുമായി Sportage PHEV അവതരിപ്പിച്ച് Kia

2022 കിയ സ്പോർട്ടേജ് PHEV -യുടെ ഓൾ ഇലക്‌ട്രിക് റേഞ്ച് 51 കിലോമീറ്ററാണ്, ഇത് ചെറിയ യാത്രകൾക്ക് അനുയോജ്യമാണ്. പ്ലഗ് ഇൻ ഹൈബ്രിഡ് വേരിയന്റ് ഈ കലണ്ടർ വർഷത്തിന്റെ മൂന്നാം പാദത്തിൽ വിൽപ്പനയ്‌ക്കെത്തും, ഔദ്യോഗിക മൈലേജ് റേറ്റിംഗ് ഇതുവരെ ബ്രാൻഡ് വെളിപ്പെടുത്തിയിട്ടില്ല.

ഇലക്ട്രിക് ഫോർമാറ്റിൽ 51 കിലോമീറ്റർ റേഞ്ചുമായി Sportage PHEV അവതരിപ്പിച്ച് Kia

സ്റ്റാൻഡേർഡ് എന്ന നിലയിൽ, ഇതിന് നിരവധി ഡ്രൈവർ അസിസ്റ്റീവ്, സുരക്ഷാ സവിശേഷതകളുമായി വരുന്നു, ഇത് വാഹനത്തെ ആകർഷകമായ ഓഫറാക്കി മാറ്റുന്നു.

ഇലക്ട്രിക് ഫോർമാറ്റിൽ 51 കിലോമീറ്റർ റേഞ്ചുമായി Sportage PHEV അവതരിപ്പിച്ച് Kia

ലെയിൻ കീപ്പ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, ഡ്രൈവർ അറ്റൻഷൻ വാണിംഗ്, ഫോർവേഡ് കൊളീഷൻ അവോയിഡൻസ്, റിയർ ക്രോസ് ട്രാഫിക്ക് അലേർട്ട് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

ഇലക്ട്രിക് ഫോർമാറ്റിൽ 51 കിലോമീറ്റർ റേഞ്ചുമായി Sportage PHEV അവതരിപ്പിച്ച് Kia

ഹർമൻ കാർഡൺ ഓഡിയോ, 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, സ്മാർട്ട് ക്രൂയിസ് കൺട്രോൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, മൗണ്ടഡ് കൺട്രോളുകളുള്ള സ്റ്റിയറിംഗ് വീൽ എന്നിവയും എക്സ്-ലൈൻ പ്രസ്റ്റീജ് നേടുന്നു.

ഇലക്ട്രിക് ഫോർമാറ്റിൽ 51 കിലോമീറ്റർ റേഞ്ചുമായി Sportage PHEV അവതരിപ്പിച്ച് Kia

കിയ ഇന്ത്യ വരും മാസങ്ങളിൽ പനോരമിക് സൺറൂഫിനൊപ്പം സെൽറ്റോസിന് ഒരു മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം കാരെൻസ് എംപിവിയുടെ വില കമ്പനി ഫെബ്രുവരി 15 -ന് പ്രഖ്യാപിക്കും. EV6 ഇലക്ട്രിക് വാഹനവും ഈ വർഷത്തോടെ, ദക്ഷിണ കൊറിയൻ ബ്രാൻഡ് ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്.

More from DriveSpark

Article Published On: Friday, February 11, 2022, 8:30 [IST]
English summary
Kia motors announced new sportage phev suv with 51 electric range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X