Carnival, Seltos മോഡലുകളുടെ തെരഞ്ഞെടുത്ത വേരിയന്റുകൾ പിൻവലിച്ച് Kia

പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, കിയ യഥാക്രമം സെൽറ്റോസിന്റെയും കാർണിവലിന്റെയും മിഡ് സ്പെക്ക് HTK+ ഡീസൽ ഓട്ടോമാറ്റിക്, ബേസ് സ്പെക്ക് പ്രീമിയം ഏഴ് സീറ്റർ വകഭേദങ്ങൾ ഒഴിവാക്കി.

Carnival, Seltos മോഡലുകളുടെ തെരഞ്ഞെടുത്ത വേരിയന്റുകൾ പിൻവലിച്ച് Kia

ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കൾ ഇവ നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല, പക്ഷേ ഡിമാൻഡ് കുറവായതിനാലാവും ഇത്തരത്തിൽ ഒരു നീക്കം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഫെബ്രുവരി 19 മുതൽ ഈ വേരിയന്റുകളുടെ ബുക്കിംഗ് സ്വീകരിക്കുന്നത് നിർത്താൻ തങ്ങളുടെ ഡീലർ നെറ്റ്‌വർക്കിനോട് ബ്രാൻഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

Carnival, Seltos മോഡലുകളുടെ തെരഞ്ഞെടുത്ത വേരിയന്റുകൾ പിൻവലിച്ച് Kia

ജനുവരിയിൽ, കാർ നിർമ്മാതാക്കൾ കാർണിവലിന്റെ രണ്ട് വകഭേദങ്ങൾ ഒഴിവാക്കിയിരുന്നു. സോനെറ്റിന്റെയും സെൽറ്റോസിന്റെയും ഒരു കൂട്ടം എക്സ്റ്റീരിയർ പെയിന്റ് ഓപ്ഷനുകൾ ഇതോടൊപ്പം തന്നെ നിർത്തലാക്കിയിരുന്നു.

Carnival, Seltos മോഡലുകളുടെ തെരഞ്ഞെടുത്ത വേരിയന്റുകൾ പിൻവലിച്ച് Kia

സെൽറ്റോസ് HTK+ ഡീസൽ-ഓട്ടോമാറ്റിക് മോഡലിന്റെ എക്സ്-ഷോറൂം വില 14.25 ലക്ഷം രൂപയായിരിക്കുമ്പോൾ, കിയ കാർണിവലിന്റെ പ്രീമിയം ഏഴ് സീറ്റർ വേരിയന്റ് 25.49 ലക്ഷം രൂപയ്ക്ക് റീട്ടെയിൽ ചെയ്യുന്നു.

Carnival, Seltos മോഡലുകളുടെ തെരഞ്ഞെടുത്ത വേരിയന്റുകൾ പിൻവലിച്ച് Kia

ഈ പിൻവലിക്കലോടെ, സെൽറ്റോസ് ഡീസൽ ഓട്ടോ ഇനി HT ലൈനിൽ ലഭ്യമല്ല, അതോടെ ഉപഭോക്താക്കൾക്ക് ഇനി 17.95 ലക്ഷം രൂപ എക്സ്-ഷോറൂം വില വരുന്ന ഡീസൽ-പവേർഡ് GTX+ AT വേരിയന്റ് മാത്രമാണ് ഓപ്ഷനായിട്ടുള്ളത്.

Carnival, Seltos മോഡലുകളുടെ തെരഞ്ഞെടുത്ത വേരിയന്റുകൾ പിൻവലിച്ച് Kia

ഇതിന് നിർത്തലാക്കിയ HTK+ വേരിയന്റിലും 3.7 ലക്ഷം രൂപ കൂടുതലാണ്. കാർണിവലിന്റെ കാര്യത്തിൽ, ഇപ്പോൾ പ്രസ്റ്റീജ് ഏഴ് സീറ്ററിന്റെ രൂപത്തിൽ ഒരു പുതിയ ബേസ്-സ്പെക്ക് ട്രിം ലഭിക്കുന്നു. ഇതിന്റെ വില 29.99 ലക്ഷം രൂപയാണ്, ഈ വേരിയന്റ് നിർത്തലാക്കിയ മോഡലിനേക്കാണ് 4.5 ലക്ഷം രൂപ ഉയർന്ന വിലയോടെ എത്തുന്നു.

Carnival, Seltos മോഡലുകളുടെ തെരഞ്ഞെടുത്ത വേരിയന്റുകൾ പിൻവലിച്ച് Kia

സെൽറ്റോസിന്റെ HTK+ ഡീസൽ-ഓട്ടോ വേരിയന്റിന് ആറ് സ്പീഡ് torque കൺവെർട്ടറുമായി ജോടിയാക്കിയ 1.5-ലിറ്റർ ഡീസൽ എഞ്ചിനാണ് നൽകിയിരുന്നത്. ഈ യൂണിറ്റ് 115 bhp കരുത്തും 250 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. 16 ഇഞ്ച് അലോയി വീലുകൾ, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് എന്നിവയാണ് HTK+ ട്രിമ്മിന്റെ ഫീച്ചർ ഹൈലൈറ്റുകൾ.

Carnival, Seltos മോഡലുകളുടെ തെരഞ്ഞെടുത്ത വേരിയന്റുകൾ പിൻവലിച്ച് Kia

മറുവശത്ത്, കാർണിവൽ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം 2.2 ലിറ്റർ ഡീസൽ എഞ്ചിനിലാണ് വന്നിരുന്നത്. ഇത് 200 bhp മാക്സ് പവറും 440 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു.

Carnival, Seltos മോഡലുകളുടെ തെരഞ്ഞെടുത്ത വേരിയന്റുകൾ പിൻവലിച്ച് Kia

കിയയുടെ ആഢംബര എംപിവിയുടെ ഇപ്പോൾ നിർത്തലാക്കപ്പെട്ട പ്രീമിയം ട്രിമ്മിൽ ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, 18 ഇഞ്ച് അലോയി വീലുകൾ, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, റിയർവ്യൂ ക്യാമറ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

Carnival, Seltos മോഡലുകളുടെ തെരഞ്ഞെടുത്ത വേരിയന്റുകൾ പിൻവലിച്ച് Kia

കിയ സെൽറ്റോസ് 9.95 ലക്ഷം മുതൽ 18.19 ലക്ഷം രൂപ വരെ റീട്ടെയിൽ ചെയ്യുമ്പോൾ കാർണിവലിന് ഇപ്പോൾ 29.99 ലക്ഷം മുതൽ 34.49 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

Carnival, Seltos മോഡലുകളുടെ തെരഞ്ഞെടുത്ത വേരിയന്റുകൾ പിൻവലിച്ച് Kia

സ്കോഡ കുഷാഖ്, എംജി ആസ്റ്റർ, ഹ്യുണ്ടായി ക്രെറ്റ, റെനോ ഡസ്റ്റർ, മാരുതി സുസുക്കി എസ്-ക്രോസ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നിവയുൾപ്പെടെയുള്ള മറ്റ് കോംപാക്ട് എസ്‌യുവികളോട് സെൽറ്റോസ് മത്സരിക്കുന്നത് തുടരുന്നു, അതേസമയം ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് പകരമുള്ള കൂടുതൽ പ്രീമിയം എംപിവി ബദലാണ് കാർണിവൽ.

More from DriveSpark

Article Published On: Saturday, February 19, 2022, 8:30 [IST]
English summary
Kia motors discontinued selected variants of seltos and carnival in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X