പനോരമിക് സണ്‍റൂഫ് ഉള്‍പ്പടെ നിരവധി ഫീച്ചറുകള്‍; Seltos-ന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Kia

ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ കിയ, രാജ്യത്ത് നാലമത്തെ വാഹനമായ കാരെന്‍സ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യയില്‍ ഹിറ്റായി മാറിയ ബ്രാന്‍ഡുകളില്‍ ഒന്നുകൂടിയാണ് കിയ.

പനോരമിക് സണ്‍റൂഫ് ഉള്‍പ്പടെ നിരവധി ഫീച്ചറുകള്‍; Seltos-ന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Kia

വിപണിയില്‍ എത്തുമ്പോള്‍ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റില്‍ സെല്‍റ്റോസ് എന്നൊരു മോഡലുമായിട്ടായിരുന്നു കമ്പനിയുടെ ചുവടുവെയ്പ്പ്. എന്തായാലും വാഹനം കേറി വിപണിയില്‍ ഹിറ്റായതോടെ പിന്നെ തിരിഞ്ഞ് നോക്കേണ്ട അവസ്ഥ ബ്രാന്‍ഡിന് ഉണ്ടായിട്ടില്ലെന്ന് വേണം പറയാന്‍.

പനോരമിക് സണ്‍റൂഫ് ഉള്‍പ്പടെ നിരവധി ഫീച്ചറുകള്‍; Seltos-ന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Kia

പിന്നാലെ എത്തിയ കാര്‍ണിവെല്ലും, സോനെറ്റും എല്ലാം വൈകാതെ തന്നെ വിപണിക്ക് ജനപ്രീയ മോഡലുകളായി തീരുകയും ചെയ്തു. പോയ വര്‍ഷത്തിന്റെ പകുതിയ സെല്‍റ്റോസിന് കമ്പനി ഒരു അപ്‌ഡേറ്റ് നല്‍കിയെങ്കിലും, പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വാഹനത്തിന് ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് നല്‍കാനുള്ള ഒരുക്കത്തിലാണ് കമ്പനിയെന്നാണ് സൂചന.

പനോരമിക് സണ്‍റൂഫ് ഉള്‍പ്പടെ നിരവധി ഫീച്ചറുകള്‍; Seltos-ന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Kia

സെല്‍റ്റോസിനായുള്ള ഒരു ഫെയ്‌സ്‌ലിഫ്റ്റ് അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൂടാതെ അപ്ഡേറ്റ് ചെയ്ത മോഡല്‍ ഇതിനോടകം തന്നെ മാതൃരാജ്യത്ത് പരീക്ഷണയോട്ടം ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പനോരമിക് സണ്‍റൂഫ് ഉള്‍പ്പടെ നിരവധി ഫീച്ചറുകള്‍; Seltos-ന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Kia

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത കിയ സെല്‍റ്റോസിന്റെ ആഗോള അരങ്ങേറ്റം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് ഈ വര്‍ഷം പകുതിയോടെ ഇന്ത്യയിലും അവതരിപ്പിക്കും. വരാനിരിക്കുന്ന കിയ സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് ഫീച്ചറുകളുടെ പട്ടികയിലേക്ക് പനോരമിക് സണ്‍റൂഫ് ചേര്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പനോരമിക് സണ്‍റൂഫ് ഉള്‍പ്പടെ നിരവധി ഫീച്ചറുകള്‍; Seltos-ന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Kia

എസ്‌യുവിയുടെ ചൈന-സ്‌പെക്ക് പതിപ്പില്‍ ഈ സവിശേഷത ലഭ്യമാണെങ്കിലും, ഇന്ത്യ-സ്‌പെക്ക് മോഡലില്‍ ഇത് ഇതുവരെ വാഗ്ദാനം ചെയ്തിട്ടില്ല. സെല്‍റ്റോസിന്റെ അതേ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ഹ്യുണ്ടായി ക്രെറ്റയ്ക്ക് പോലും ഒരെണ്ണം ലഭിക്കുന്നു.

പനോരമിക് സണ്‍റൂഫ് ഉള്‍പ്പടെ നിരവധി ഫീച്ചറുകള്‍; Seltos-ന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Kia

നിലവില്‍, കിയ സെല്‍റ്റോസിന് ഇന്ത്യന്‍ വിപണിയില്‍ ചെറിയ ഒറ്റ പാളി സണ്‍റൂഫ് മാത്രമേ ലഭിക്കൂ. എംജി ആസ്റ്റര്‍, എംജി ഹെക്ടര്‍, ടാറ്റ ഹാരിയര്‍ തുടങ്ങിയ എതിരാളികള്‍ക്ക് പനോരമിക് സണ്‍റൂഫും ഓഫറിലുണ്ട്, ഇത് സാങ്കേതികവിദ്യയുടെ കാര്യത്തില്‍ കിയയെ അല്‍പ്പം പിന്നിലാക്കുകയും ചെയ്യുന്നു.

പനോരമിക് സണ്‍റൂഫ് ഉള്‍പ്പടെ നിരവധി ഫീച്ചറുകള്‍; Seltos-ന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Kia

വരാനിരിക്കുന്ന സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റില്‍ ADAS ലഭ്യമായേക്കാമെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശ്രേണിയില്‍ എതിരാളികള്‍ ശക്തരാണെങ്കിലും ഇപ്പോഴും സെല്‍റ്റോസിന് ഡിമാന്‍ഡ് ഉയര്‍ന്നുതന്നെയാണ്.

പനോരമിക് സണ്‍റൂഫ് ഉള്‍പ്പടെ നിരവധി ഫീച്ചറുകള്‍; Seltos-ന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Kia

വാഹനത്തിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് വിവിധ ഘട്ടങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ നടപ്പാക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്. ഇതെല്ലാം വാഹനത്തിന്റെ ഡിമാന്‍ഡ് കുറയ്ക്കാതെ പിടിച്ച് നിര്‍ത്താനും കമ്പനിക്ക് സാധിക്കുന്നുവെന്ന് വേണം പറയാന്‍.

പനോരമിക് സണ്‍റൂഫ് ഉള്‍പ്പടെ നിരവധി ഫീച്ചറുകള്‍; Seltos-ന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Kia

കിയ സെല്‍റ്റോസിന് നിലവില്‍ 9.95 ലക്ഷം രൂപ മുതല്‍ 18.19 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നതും. ഒരുപക്ഷേ, വാഹനത്തിന്റെ വിജയത്തിന് പിന്നിലെ ഒരു പ്രധാന ഘടകം ഇതാണ്.

പനോരമിക് സണ്‍റൂഫ് ഉള്‍പ്പടെ നിരവധി ഫീച്ചറുകള്‍; Seltos-ന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Kia

എഞ്ചിന്‍ ഓപ്ഷനുകളിലേക്ക് വന്നാല്‍, 1.5 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ യൂണിറ്റ് 115 bhp കരുത്തും 250 Nm torque ഉം വാഗ്ദാനം ചെയ്യുന്നു.

പനോരമിക് സണ്‍റൂഫ് ഉള്‍പ്പടെ നിരവധി ഫീച്ചറുകള്‍; Seltos-ന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Kia

1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റ പെട്രോള്‍ യൂണിറ്റാണ് മറ്റൊന്ന്. ഇത് 115 bhp കരുത്തും 144 Nm torque ഉം വാഗ്ദാനം ചെയ്യുന്നു. 1.4 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ മോട്ടോര്‍ 140 bhp കരുത്തും 242 Nm പീക്ക് ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു.

പനോരമിക് സണ്‍റൂഫ് ഉള്‍പ്പടെ നിരവധി ഫീച്ചറുകള്‍; Seltos-ന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Kia

ഇന്ത്യന്‍ വിപണിയില്‍ നിലവിലുള്ള അതേ എഞ്ചിന്‍ ഓപ്ഷനുകള്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലും കിയ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗിയര്‍ബോക്‌സ് ഓപ്ഷനുകളിലും മാറ്റങ്ങള്‍ ഉണ്ടായിരിക്കില്ല.

പനോരമിക് സണ്‍റൂഫ് ഉള്‍പ്പടെ നിരവധി ഫീച്ചറുകള്‍; Seltos-ന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Kia

പരിഷ്‌കരിച്ച ബമ്പറുകള്‍ (മുന്നിലും പിന്നിലും), പുനര്‍നിര്‍മ്മിച്ച ഹെഡ്‌ലൈറ്റുകളും ടെയില്‍ലൈറ്റുകളും, പുതിയ അലോയ് വീലുകള്‍ മുതലായവ ഉള്‍പ്പെടെ, വാഹനത്തിന്റെ ബാഹ്യ രൂപകല്‍പ്പനയില്‍ മാത്രമാണ് മാറ്റങ്ങള്‍ കൂടുതലായി പരിമിതപ്പെടുത്തപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത്.

പനോരമിക് സണ്‍റൂഫ് ഉള്‍പ്പടെ നിരവധി ഫീച്ചറുകള്‍; Seltos-ന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Kia

പുതിയ അപ്ഹോള്‍സ്റ്ററി ഓപ്ഷനുകള്‍ കൂടാതെ പുതിയ ഇന്‍സെര്‍ട്ടുകളും ട്രിമ്മുകളും ഉപയോഗിച്ച് വാഹനത്തിന്റെ ഇന്റീരിയറും ഡിസൈനും കമ്പനി അപ്ഡേറ്റ് ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ക്യാബിനില്‍ വലിയ കോസ്‌മെറ്റിക് മാറ്റങ്ങളൊന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല, കാരണം ഇതൊരു ചെറിയ ഫെയ്‌സ്‌ലിഫ്റ്റ് മാത്രമാണ്, വിപുലമായ ഓവര്‍ഹോള്‍ അല്ലെന്ന് വേണം പറയാന്‍.

പനോരമിക് സണ്‍റൂഫ് ഉള്‍പ്പടെ നിരവധി ഫീച്ചറുകള്‍; Seltos-ന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Kia

മാത്രമല്ല, ഫീച്ചറുകളുടെ ഒരു നീണ്ട നിര തന്നെയുമായിട്ടാണ് നിലവിലെ സെല്‍റ്റോസ് വരുന്നത്. ഇതിന് ഇലക്ട്രിക് സണ്‍റൂഫ്, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ബോസ് സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, എയര്‍ പ്യൂരിഫയര്‍, മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ, വയര്‍ലെസ് ചാര്‍ജര്‍, സ്റ്റാര്‍ട്ട് / സ്റ്റോപ്പ് പുഷ് ബട്ടണ്‍, പിന്‍ പാര്‍ക്കിംഗ് ക്യാമറ, മുന്നിലും UVO കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ എന്നിവയും ലഭിക്കുന്നുണ്ട്.

Source: Autocarindia

More from DriveSpark

Article Published On: Wednesday, February 2, 2022, 18:32 [IST]
English summary
Kia planning to introduce seltos facelift with panoramic sunroof find more details here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X