സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍, പുതിയ കളര്‍ ഓപ്ഷനും; മാറ്റത്തിനൊരുങ്ങി Kia Sonet

എല്ലാ മോഡലുകളിലും ചില സവിശേഷതകള്‍ ചേര്‍ത്തോ അല്ലെങ്കില്‍ ഓഫറിലുള്ള വേരിയന്റുകള്‍ പരിഷ്‌കരിച്ചോ കിയ അതിന്റെ ലൈനപ്പിലേക്ക് ചെറിയ അപ്ഡേറ്റുകള്‍ നിരന്തരം നല്‍കികൊണ്ടിരിക്കുകയാണ്. ഇത് പ്രാഥമികമായി ഉപഭോക്തൃ ആവശ്യങ്ങള്‍ മനസ്സിലാക്കിയാണെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍, പുതിയ കളര്‍ ഓപ്ഷനും; മാറ്റത്തിനൊരുങ്ങി Kia Sonet

ഇത്തരത്തിലുള്ള അപ്‌ഡേറ്റുകള്‍ വിപണിയില്‍ മത്സരക്ഷമത നിലനിര്‍ത്താനും ഇന്ത്യയില്‍ ഗണ്യമായ വിപണി വിഹിതം ആസ്വദിക്കാനും കിയയെ അനുവദിക്കുകയും ചെയ്യുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കിയയുടെ വില്‍പ്പനയില്‍ ഉണ്ടാകുന്ന വളര്‍ച്ചയും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്.

സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍, പുതിയ കളര്‍ ഓപ്ഷനും; മാറ്റത്തിനൊരുങ്ങി Kia Sonet

ഏതാനും ദിവസങ്ങള്‍ക്ക് മുന്നെയാണ് കൊറിയന്‍ കാര്‍ നിര്‍മാതാവ് സെല്‍റ്റോസിലേക്ക് പുതിയ കുറച്ച് നവീകരങ്ങള്‍ കൊണ്ടുവന്നത്. ഇതിന് പിന്നാലെ ഇപ്പോള്‍ സോനെറ്റിലും മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് കമ്പനി.

സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍, പുതിയ കളര്‍ ഓപ്ഷനും; മാറ്റത്തിനൊരുങ്ങി Kia Sonet

എസ്‌യുവി ലൈനപ്പിലേക്ക് കൊണ്ടുവന്നിരിക്കുന്ന ചെറിയ അപ്ഡേറ്റുകള്‍ വരും നാളുകളിലെ വില്‍പ്പന വര്‍ധിപ്പിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കോംപാക്ട്, സബ്-കോംപാക്ട് എസ്‌യുവികള്‍ അടുത്ത മാസം മിനിട്ട് അപ്ഡേറ്റുകള്‍ക്ക് വിധേയമാകും. ലഭ്യമായ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ അപ്ഡേറ്റുകള്‍ അതിന്റെ സവിശേഷതകളും കളര്‍ ഓപ്ഷനുകളും സംബന്ധിച്ച് ആയിരിക്കുമെന്നാണ് സൂചന.

സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍, പുതിയ കളര്‍ ഓപ്ഷനും; മാറ്റത്തിനൊരുങ്ങി Kia Sonet

കിയ സോനെറ്റ്: സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍

സെല്‍റ്റോസിനും സോനെറ്റിനും ലൈനപ്പിലുടനീളം സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്മെന്റായി ആറ് എയര്‍ബാഗുകള്‍ പോലുള്ള സുരക്ഷ സവിശേഷതകള്‍ ലഭിക്കും. രണ്ട് മോഡലുകളിലും വില വര്‍ധനയോടെ ഈ അധിക സാങ്കേതികവിദ്യ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നു.

സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍, പുതിയ കളര്‍ ഓപ്ഷനും; മാറ്റത്തിനൊരുങ്ങി Kia Sonet

6 എയര്‍ബാഗുകള്‍ക്ക് പുറമേ, രണ്ട് എസ്‌യുവികള്‍ക്കും ഒരു പുതിയ കളര്‍ സ്‌കീമും ലഭിക്കും, ഇത് അടുത്തിടെ പുറത്തിറക്കിയ കാരന്‍സില്‍ കണ്ടതിന് സമാനമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍, പുതിയ കളര്‍ ഓപ്ഷനും; മാറ്റത്തിനൊരുങ്ങി Kia Sonet

8 സീറ്റുകള്‍ വരെയുള്ള എല്ലാ കാറുകളിലും സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്മെന്റായി ആറ് എയര്‍ബാഗുകള്‍ നിര്‍മ്മിക്കാനുള്ള തങ്ങളുടെ വിഷന്‍ ഇന്ത്യാ ഗവണ്‍മെന്റ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ എല്ലാ കാറുകളും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ കാര്‍ നിര്‍മാതാവായി കിയ ഇന്ത്യ മാറാനും സാധ്യതയുണ്ട്.

സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍, പുതിയ കളര്‍ ഓപ്ഷനും; മാറ്റത്തിനൊരുങ്ങി Kia Sonet

സെല്‍റ്റോസിന് ഡീസല്‍ iMT വേരിയന്റും ലഭിക്കും, അത് മിഡ്-സ്‌പെക്ക് HTK പ്ലസ് ട്രിമ്മിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. രണ്ട് എസ്‌യുവി മോഡലുകളിലും ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ക്ലച്ച്ലെസ്സ് iMT ഓട്ടോമേറ്റഡ് മാനുവല്‍ ഗിയര്‍ബോക്സ് നിലവില്‍ ലഭ്യമാണ്.

സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍, പുതിയ കളര്‍ ഓപ്ഷനും; മാറ്റത്തിനൊരുങ്ങി Kia Sonet

ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളുമായി ഗിയര്‍ബോക്സ് ഘടിപ്പിക്കുന്നത് ഇതാദ്യമാണ്. സെല്‍റ്റോസില്‍, ഈ യൂണിറ്റ് 114 bhp കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കുന്ന ഒരൊറ്റ ട്യൂണിലാണ് വാഗ്ദാനം ചെയ്യുന്നത്.

സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍, പുതിയ കളര്‍ ഓപ്ഷനും; മാറ്റത്തിനൊരുങ്ങി Kia Sonet

സോനെറ്റില്‍, ഓയില്‍ ബര്‍ണര്‍ രണ്ട് ട്യൂണ്‍ സ്റ്റേറ്റുകളില്‍ ലഭ്യമാണ്- 99 bhp, 240 Nm എന്നിവ മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം; കൂടാതെ 114 bhp കരുത്തും 250 Nm torque-നൊപ്പം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും. 2020-ല്‍ വിപണിയില്‍ എത്തിയ സോനെറ്റിന് അടുത്തിടെ കമ്പനി ഒരു ആനിവേഴ്‌സറി എഡിഷനെയും സമ്മാനിച്ചിരുന്നു.

സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍, പുതിയ കളര്‍ ഓപ്ഷനും; മാറ്റത്തിനൊരുങ്ങി Kia Sonet

2022 സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ്

ഈ അപ്ഡേറ്റുകള്‍ ഒരു ഫെയ്‌സ്‌ലിഫ്റ്റിന്റെ ഭാഗമല്ല, മാത്രമല്ല ലൈനപ്പിലെ പതിവ് പുനരവലോകനങ്ങള്‍ മാത്രമാണ്. ഈ വര്‍ഷം അവസാനത്തോടെ, മിക്കവാറും ജൂണില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന സെല്‍റ്റോസിന് കിയ സമഗ്രമായ മിഡ്-സൈക്കിള്‍ അപ്ഡേറ്റ് നല്‍കും.

സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍, പുതിയ കളര്‍ ഓപ്ഷനും; മാറ്റത്തിനൊരുങ്ങി Kia Sonet

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ആവര്‍ത്തനത്തിന് കാര്യമായ അപ്ഡേറ്റുകള്‍ ലഭിക്കും, പ്രത്യേകിച്ച് അതിന്റെ സ്‌റ്റൈലിംഗില്‍. പുതിയ സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് കൊറിയന്‍ കാര്‍ നിര്‍മാതാക്കളുടെ നിലവിലെ ഡിസൈന്‍ ഫിലോസഫിയായ 'ഓപ്പോസിറ്റ്‌സ് യുണൈറ്റഡ്' ന് അനുസൃതമായി, വളരെയധികം അപ്ഡേറ്റ് ചെയ്ത ബാഹ്യ രൂപകല്‍പ്പന കാണിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍, പുതിയ കളര്‍ ഓപ്ഷനും; മാറ്റത്തിനൊരുങ്ങി Kia Sonet

ഈ ഡിസൈന്‍ ടെംപ്ലേറ്റ് ഈയിടെ പുറത്തിറക്കിയ കിയ മോഡലുകളില്‍ ഇതിനകം കണ്ടുകഴിഞ്ഞു. പുതിയ ഗ്രില്ലും സ്പ്ലിറ്റ് ഹെഡാലാമ്പ് സജ്ജീകരണവും ഉള്‍ക്കൊള്ളുന്ന കനത്തില്‍ പുനര്‍നിര്‍മ്മിച്ച മുന്‍ഭാഗമാണ് പുതുക്കിയ രൂപകല്‍പ്പനയില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്.

സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍, പുതിയ കളര്‍ ഓപ്ഷനും; മാറ്റത്തിനൊരുങ്ങി Kia Sonet

പുതിയ ഫീച്ചറുകള്‍, തുണിത്തരങ്ങള്‍, നിറങ്ങള്‍ മുതലായവ ഉപയോഗിച്ച് ക്യാബിനിനുള്ളില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു. കൊറിയന്‍ കാര്‍ നിര്‍മാതാവ് ഫീച്ചറുകളുടെ പട്ടികയില്‍ ഒരു പനോരമിക് സണ്‍റൂഫും ചേര്‍ക്കും.

സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍, പുതിയ കളര്‍ ഓപ്ഷനും; മാറ്റത്തിനൊരുങ്ങി Kia Sonet

എഞ്ചിന്‍ ഓപ്ഷനുകള്‍ നിലവിലെ പതിപ്പിന് സമാനമായി തുടരാന്‍ സാധ്യതയുണ്ട്- രണ്ട് പെട്രോള്‍ യൂണിറ്റുകളും ഒരു ഡീസല്‍ യൂണിറ്റും, ഒന്നിലധികം ഗിയര്‍ബോക്സ് ഓപ്ഷനുകളോടെയാകും ഇത് വാഗ്ദാനം ചെയ്യുന്നത്.

സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍, പുതിയ കളര്‍ ഓപ്ഷനും; മാറ്റത്തിനൊരുങ്ങി Kia Sonet

അടുത്തിടെയാണ് കിയ തങ്ങളുടെ നലാമത്തെ മോഡലായി കാരെന്‍സിനെ രാജ്യത്ത് അവതരിപ്പിക്കുന്നത്. വിലയില്‍ എതിരാളികളെ ഞെട്ടിച്ചെത്തിയിരിക്കുന്ന വാഹനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കാരെസിന്റെ വരവും വില്‍പ്പനയെ ഗണ്യമായി സഹായിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Monday, February 21, 2022, 13:24 [IST]
English summary
Kia planning to update sonet will get 6 airbags and new colour options
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X