Kia -യുടെ ഇലക്ട്രിക് ക്രോസോവർ; EV6 2022 ജൂണിൽ ഇന്ത്യയിലെത്തും
കിയയുടെ ഇന്ത്യ ഡിവിഷൻ ഈ വർഷം പ്രാദേശിക വിപണിയിൽ EV6 ഇലക്ട്രിക് വാഹനം അവതരിപ്പിക്കും. ഇപ്പോൾ പുതിയതായി ഇന്റർനെറ്റിൽ പുറത്തു വന്ന റിപ്പോർട്ട് വാഹനം 2022 ജൂണിൽ അവതരിപ്പിക്കുമെന്ന് സൂചിപ്പിക്കുന്നു.

വിദേശത്തുള്ള ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യത ലഭിച്ചതിനാൽ കിയ EV6 ഈ വർഷത്തെ (2021 ലെ) യൂറോപ്യൻ കാർ ഓഫ് ദി ഇയർ ജേതാവാണ്.

കിയ EV6 സുരക്ഷയുടെ കാര്യത്തിലും വളരെ ഉയർന്നതാണ്, കൂടാതെ E-GMP സ്കേറ്റ്‌ബോർഡ് ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ സമർപ്പിത സീറോ-എമിഷൻ വാഹനമാണിത്.

ഇതേ പ്ലാറ്റഫോമാണ് ഹ്യുണ്ടായി അയോണിക് 5 -നും അടിവരയിടുന്നത്. CBU (പൂർണ്ണമായും ബിൽറ്റ്-അപ്പ്) റൂട്ട് വഴിയാവും വാഹനം എത്തുക, കൂടാതെ ഇത് കമ്പനി സ്വീകരിച്ച ഏറ്റവും പുതിയ ഓപ്പോസിറ്റ് യുണൈറ്റഡ് സ്റ്റൈലിംഗ് ഫിലോസഫി പിന്തുടരുന്നു.

ഇക്കോ ഫ്രണ്ട്‌ലി വാഹനത്തിന് സ്റ്റൈലിഷ് ഫ്രണ്ട് ഫാസിയയുണ്ട്, സംയോജിത എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള ഒരു ജോടി സ്ലീക്ക് ഹെഡ്‌ലാമ്പുകളും റാക്ക്ഡ് വിൻഡ്‌ഷീൽഡിൽ നിന്ന് താഴേക്ക് ഒഴുകുന്ന ബോണറ്റും ലഭിക്കുന്നു.

സ്‌പോർട്ടി ഫ്രണ്ട് ബമ്പറിൽ എയർ ഡാമുകൾക്കായി ഷാർപ്പ് ഹൗസിംഗുകൾ വരുന്നു, കൂടാതെ സ്ലോപ്പിംഗ് റൂഫും മസ്കുലാർ റിയർ ഹോഞ്ചുകളുമായി സൈഡ് പ്രൊഫൈൽ E-GMP പ്ലാറ്റ്‌ഫോം വിശാലമായ ഇന്റീരിയറിനെ ഊന്നിപ്പറയുന്നു.

മറ്റ് വിഷ്വൽ ഹൈലൈറ്റുകൾ അഗ്രസ്സീവായി കാണപ്പെടുന്ന 19 ഇഞ്ച് വീലുകൾ, ഒരു ഡ്രമാറ്റിക് പിൻഭാഗം, ഒരു സ്കൾപ്റ്റഡ് ബൂട്ട് സ്ട്രക്ച്ചർ, മുഴുവൻ വീതിയും ഉൾക്കൊള്ളുന്ന കട്ടിയുള്ള എൽഇഡി സ്ട്രിപ്പ്, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയാണ്.

അതോടൊപ്പം പിന്നിലെ ഗ്ലാസ് പാനൽ വശങ്ങളിൽ നിന്ന് വാഹനത്തിന്റെ ബൾക്ക്നെസ് വർധിപ്പിക്കുന്നു. ബൾക്കി പിൻ ബമ്പറിനൊപ്പം ഒരു സംയോജിത റൂഫ് സ്‌പോയിലറും ബോഡി കളറിൽ ഷാർക്ക് ഫിൻ ആന്റിനയും വരുന്നുണ്ട്.

കിയ EV6 -ന്റെ ഇന്റീരിയർ ഫിസിക്കൽ ബട്ടണുകളുടെ ഉപയോഗം കുറവായതിനാൽ വളരെ പ്രീമിയം ആയി കാണപ്പെടുന്നു. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും ഇൻഫൊട്ടെയിൻമെന്റിനുമായി ഇരട്ട സ്‌ക്രീൻ ലേയൗട്ട് അകത്തളത്തിൽ ആധിപത്യം പുലർത്തുന്നു.

ലേയേർഡ് ഡാഷ്‌ബോർഡ്, പ്രമുഖ തിരശ്ചീന എസി വെന്റുകൾ, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ബിസി സെന്റർ കൺസോൾ, വയർലെസ് ചാർജർ, എട്ട് തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, AI അടിസ്ഥാനമാക്കിയുള്ള HUD, ADAS ടെക്, തുടങ്ങിയവയാണ് വാഹനത്തിന്റെ മറ്റ് പ്രധാന സവിശേഷതകൾ.

അന്താരാഷ്‌ട്ര വിപണിയിൽ, കിയ EV6 58 kWh, 77.4 kWh ബാറ്ററി പാക്ക് ഓപ്ഷനുകളിൽ ലഭ്യമാണ്, ഓൾ-വീൽ-ഡ്രൈവ്, റിയർ-വീൽ-ഡ്രൈവ് കോൺഫിഗറേഷനുകൾ 585 hp വരെ പവറും 740 Nm പീക്ക് torque ഉം നൽകുന്നു.

സിംഗിൾ ചാർജിൽ 528 കിലോമീറ്ററാണ് ബ്രാൻഡ് അവകാശപ്പെടുന്ന റേഞ്ച്. കഴിഞ്ഞ മാസം, EV6 ഇന്ത്യയിൽ ട്രേഡ്‌മാർക്ക് ചെയ്യപ്പെട്ടു, ഇത് കിയയിൽ നിന്നുള്ള പുതിയ നിരോയും മാസ്-മാർക്കറ്റ് ഇവിയും ഉൾപ്പെടെ നിരവധി പുതിയ ഇവികൾക്ക് തുടക്കമിടും എന്നത് ഉറപ്പാണ്.


Click it and Unblock the Notifications








