ഫീച്ചറുകളും സവിശേഷതകളും എണ്ണിപറഞ്ഞ് Carens-ന്റെ പുതിയ പരസ്യ വീഡിയോയുമായി Kia

തങ്ങളുടെ ഏറ്റവും പുതിയ മോഡലായ കാരെന്‍സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കളായ കിയ. പുതിയ എംപിവിയുടെ ബുക്കിംഗ് ജനുവരി 14ന് ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഫീച്ചറുകളും സവിശേഷതകളും എണ്ണിപറഞ്ഞ് Carens-ന്റെ പുതിയ പരസ്യ വീഡിയോയുമായി Kia

വാഹനത്തിന്റെ അവതരണത്തിന് മുന്നോടിയായി നിര്‍മാതാവ് ഇപ്പോള്‍ വരാനിരിക്കുന്ന എംപിവിയുടെ സവിശേഷതകള്‍ ചിത്രീകരിക്കുന്ന പുതിയൊരു പരസ്യവീഡിയോ പങ്കുവെച്ചിരിക്കുകയാണ്. വാഹനത്തിന്റെ ഓരോ ഫീച്ചറുകളും എടുത്തുകാട്ടുന്നതാണ് പുതിയ പരസ്യവീഡിയോ. 57 സെക്കന്‍ഡുകള്‍ മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം.

ഫീച്ചറുകളും സവിശേഷതകളും എണ്ണിപറഞ്ഞ് Carens-ന്റെ പുതിയ പരസ്യ വീഡിയോയുമായി Kia

തികച്ചും ബോള്‍ഡായ ഒരു എസ്‌യുവി പോലെ തോന്നിക്കുന്ന കാരെന്‍സിന്റെ ഡിസൈന്‍ കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. മുന്‍വശത്ത് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകള്‍ കാണാന്‍ സാധിക്കും. അവയെ കിയ സ്റ്റാര്‍ മാപ്പ് ഡിആര്‍എല്ലുകള്‍ എന്ന് വിളിക്കുന്നു. പിന്‍വശത്തെ ടെയില്‍ ലാമ്പുകളിലേക്കും സമാനമായ ഒരു ഡിസൈന്‍ തന്നെയാണ് കമ്പനി മുന്നോട്ട് കൊണ്ടുപോയിരിക്കുന്നത്.

ഫീച്ചറുകളും സവിശേഷതകളും എണ്ണിപറഞ്ഞ് Carens-ന്റെ പുതിയ പരസ്യ വീഡിയോയുമായി Kia

ഒരു ഇലക്ട്രിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 64 കളര്‍ ആംബിയന്റ് ലൈറ്റിംഗ്, 8 സ്പീക്കറുകളുള്ള ബോസ് സൗണ്ട് സിസ്റ്റം, സ്‌പോട്ട് ലാമ്പുകള്‍, ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും ഉള്ള 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കിയയുടെ കണക്റ്റഡ് കാര്‍ ടെക്നോളജി, വൈറസും ബാക്ടീരിയയും ഉള്ള എയര്‍ പ്യൂരിഫയര്‍ എന്നിവയും വാഹനത്തില്‍ കമ്പനി ഒരുക്കുന്നതായി വീഡിയോയില്‍ കാണാം.

ഫീച്ചറുകളും സവിശേഷതകളും എണ്ണിപറഞ്ഞ് Carens-ന്റെ പുതിയ പരസ്യ വീഡിയോയുമായി Kia

16 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍ വാഹനത്തിന്റെ സൈഡ് പ്രെഫൈലിന്റെ മനോഹാരിത എടുത്തുകാട്ടുന്നു. കാരെന്‍സിനൊപ്പം സ്റ്റാന്‍ഡേര്‍ഡായി നിരവധി സുരക്ഷാ ഫീച്ചറുകളും കിയ വാഗ്ദാനം ചെയ്യുന്നുണ്ട.

ഫീച്ചറുകളും സവിശേഷതകളും എണ്ണിപറഞ്ഞ് Carens-ന്റെ പുതിയ പരസ്യ വീഡിയോയുമായി Kia

6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ബ്രേക്ക് അസിസ്റ്റ്, ഡൗണ്‍ഹില്‍ ബ്രേക്ക് കണ്‍ട്രോള്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു.

ഫീച്ചറുകളും സവിശേഷതകളും എണ്ണിപറഞ്ഞ് Carens-ന്റെ പുതിയ പരസ്യ വീഡിയോയുമായി Kia

രണ്ടാമത്തെ നിരയില്‍ വണ്‍ ടച്ച് ഇലക്ട്രിക് ടംബിള്‍ സീറ്റ്, ചാര്‍ജിംഗിനുള്ള 5 യുഎസ്ബി ടൈപ്പ് സി പോര്‍ട്ടുകള്‍, ലെതര്‍ അപ്‌ഹോള്‍സ്റ്ററി, റൂഫ് റെയിലുകള്‍, ഡൈനാമിക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടുകൂടിയ പിന്‍ പാര്‍ക്കിംഗ് ക്യാമറ, കീലെസ്സ് എന്‍ട്രി, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ചെയ്യാനുള്ള പുഷ് ബട്ടണ്‍ എന്നിവയും ഫീച്ചര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

ഫീച്ചറുകളും സവിശേഷതകളും എണ്ണിപറഞ്ഞ് Carens-ന്റെ പുതിയ പരസ്യ വീഡിയോയുമായി Kia

ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ആന്റി-ഗ്ലെയര്‍ റിയര്‍വ്യൂ മിറര്‍, കൂളിംഗ് ഫംഗ്ഷനോടുകൂടിയ വയര്‍ലെസ് ചാര്‍ജര്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍ എന്നിവയും വാഹനത്തിലെ പ്രധാന ഫീച്ചര്‍ ഹൈലൈറ്റുകളാണ്.

ഫീച്ചറുകളും സവിശേഷതകളും എണ്ണിപറഞ്ഞ് Carens-ന്റെ പുതിയ പരസ്യ വീഡിയോയുമായി Kia

അഞ്ച് വേരിയന്റുകളിലായാണ് കിയ കാരെന്‍സ് അവതരിപ്പിക്കുന്നത്. പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിവയാകും വാഹന നിരയില്‍ ഉണ്ടാകുക. വേരിയന്റിനെ ആശ്രയിച്ച്, ഇന്റീരിയര്‍ നിറവും സീറ്റ് പാറ്റേണും വ്യത്യസ്തമായിരിക്കും.

ഫീച്ചറുകളും സവിശേഷതകളും എണ്ണിപറഞ്ഞ് Carens-ന്റെ പുതിയ പരസ്യ വീഡിയോയുമായി Kia

ലക്ഷ്വറി പ്ലസ് ഒഴികെയുള്ള എല്ലാ വകഭേദങ്ങളും 7 സീറ്റര്‍ വാഹനമായി നല്‍കും. ടോപ്പ് എന്‍ഡ് ലക്ഷ്വറി പ്ലസ് വേരിയന്റിന് മാത്രമേ രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ ലഭിക്കുകയുള്ളു. മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് കാരെന്‍സ് വാഗ്ദാനം ചെയ്യുന്നത്.

1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ എന്നിവയാകും വാഹനത്തില്‍ ഇടംപിടിക്കുക. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി മാത്രമേ ഘടിപ്പിക്കൂ. ഡീസല്‍ എഞ്ചിനില്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ പാഡില്‍ ഷിഫ്റ്ററുകളുള്ള 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വാഗ്ദാനം ചെയ്യും.

ഫീച്ചറുകളും സവിശേഷതകളും എണ്ണിപറഞ്ഞ് Carens-ന്റെ പുതിയ പരസ്യ വീഡിയോയുമായി Kia

പാഡില്‍ ഷിഫ്റ്ററുകളോട് കൂടിയ 7-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് മാത്രമേ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ നല്‍കൂ. അതോടൊപ്പം മാനുവല്‍ ഗിയര്‍ബോക്സുള്ള ടര്‍ബോ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ എല്ലാ വേരിയന്റുകളിലും ലഭിക്കും.

ഫീച്ചറുകളും സവിശേഷതകളും എണ്ണിപറഞ്ഞ് Carens-ന്റെ പുതിയ പരസ്യ വീഡിയോയുമായി Kia

ഓട്ടോമാറ്റിക് ഗിയര്‍ബോക്സുള്ള ഡീസല്‍ എഞ്ചിന്‍ ടോപ്പ് എന്‍ഡ് വേരിയന്റിനൊപ്പം മാത്രമേ നല്‍കൂ. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പ്രീമിയം, പ്രസ്റ്റീജ് വേരിയന്റില്‍ മാത്രമേ നല്‍കുമ്പോള്‍, DCT ഗിയര്‍ബോക്സോടുകൂടിയ ടര്‍ബോ പെട്രോള്‍ പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി പ്ലസ് വേരിയന്റുകളില്‍ ലഭിക്കും. ടര്‍ബോ പെട്രോള്‍ എഞ്ചിന് മൂന്ന് ഡ്രൈവ് മോഡുകളും ലഭിക്കുന്നു. സ്‌പോര്‍ട്‌സ്, നോര്‍മല്‍, ഇക്കോ.

ഫീച്ചറുകളും സവിശേഷതകളും എണ്ണിപറഞ്ഞ് Carens-ന്റെ പുതിയ പരസ്യ വീഡിയോയുമായി Kia

നിലവില്‍ വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും 15 ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. വിപണിയില്‍ എത്തുമ്പോള്‍ വാഹനം ഹ്യുണ്ടായി അല്‍കസാര്‍, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മഹീന്ദ്ര മറാസോ, മഹീന്ദ്ര XUV700, ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ് എന്നിവയ്ക്കെതിരെയാകും മത്സരിക്കുക.

Most Read Articles

Malayalam
English summary
Kia revealed new tvc of upcoming mpv carens read to find more
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X