2023-ന്റെ തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയിലേക്കും; Kia Seltos ഫെയ്‌സ്‌ലിഫ്റ്റിലെ മാറ്റങ്ങള്‍ അറിയാം

ഇന്ത്യന്‍ വിപണിയില്‍ കിയയുടെ ജനപ്രീയ മോഡലുകളില്‍ ഒന്നാണ് സെല്‍റ്റോസ്. സെല്‍റ്റോസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ കൊറിയന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയിലും ഈ മോഡലിനെ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2023-ന്റെ തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയിലേക്കും; Kia Seltos ഫെയ്‌സ്‌ലിഫ്റ്റിലെ മാറ്റങ്ങള്‍ അറിയാം

ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പൂര്‍ണ്ണമായും കോസ്‌മെറ്റിക് നവീകരണങ്ങളോടെയാണ് എത്തുന്നത്. അതിനാല്‍ പവര്‍ട്രെയിനും മെക്കാനിക്കലുകളും നിലവിലെ കോണ്‍ഫിഗറേഷനില്‍ കാണുന്നതിന് സമാനമായിരിക്കും. അപ്ഡേറ്റ് ചെയ്ത കിയ സെല്‍റ്റോസ് 2023 ന്റെ തുടക്കത്തില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2023-ന്റെ തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയിലേക്കും; Kia Seltos ഫെയ്‌സ്‌ലിഫ്റ്റിലെ മാറ്റങ്ങള്‍ അറിയാം

സെഗ്മെന്റിലെ ഏറ്റവും ജനപ്രിയ എസ്‌യുവികളിലൊന്നാണ് കിയ സെല്‍റ്റോസ്. ഇന്ത്യന്‍ വിപണിയില്‍ കിയയുടെ ബ്രാന്‍ഡ് സ്ഥാപിച്ചതിന് ക്രെഡിറ്റ് ചെയ്യാവുന്ന ഒരു വാഹനമാണ് സെല്‍റ്റോസ്. 2017-ല്‍ അതിന്റെ നിര്‍മ്മാണ പ്ലാന്റിന്റെ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ കിയ ഇന്ത്യന്‍ അരങ്ങേറ്റം പ്രഖ്യാപിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം, ബ്രാന്‍ഡ് അതിന്റെ ആദ്യ ഉല്‍പ്പന്നം പുറത്തിറക്കി, കിയ സെല്‍റ്റോസിന്റെ ഉത്പാദനം ആരംഭിച്ചു.

2023-ന്റെ തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയിലേക്കും; Kia Seltos ഫെയ്‌സ്‌ലിഫ്റ്റിലെ മാറ്റങ്ങള്‍ അറിയാം

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കിയ സെല്‍റ്റോസ് വിപണിയില്‍ വളരെ ജനപ്രിയ മോഡലായി മാറുകയും ചെയ്തു. യുവാക്കള്‍ക്കിടയിലാണ് വാഹനത്തിന് സ്വീകാര്യത ഏറിയത്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ കാര്‍ നിര്‍മാതാക്കളില്‍ ഒന്നാണ് കിയ. സെല്‍റ്റോസ് നിരവധി പുതിയ ഫീച്ചറുകളാല്‍ സമ്പന്നമായിരുന്നു. അതുകൊണ്ട് തന്നെ വിപണിയില്‍ എത്തി ചുരുങ്ങിയ സമയം കൊണ്ട് ജനപ്രീയ മോഡലായി മാറാനും വാഹനത്തിന് സാധിച്ചു.

2023-ന്റെ തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയിലേക്കും; Kia Seltos ഫെയ്‌സ്‌ലിഫ്റ്റിലെ മാറ്റങ്ങള്‍ അറിയാം

സെല്‍റ്റോസ് ഇപ്പോഴും ആധുനികവും സുസജ്ജവുമാണ്, എന്നിരുന്നാലും സെഗ്മെന്‍ില്‍ എതിരാളികള്‍ ശക്തരായതോടെ നവീകരണം അനിവാര്യമായ ഒരു ഘട്ടമാണിപ്പോള്‍. സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് കിയയുടെ മാതൃരാജ്യത്ത് ഇതിനകം ലോഞ്ച് ചെയ്തിട്ടുണ്ട്, റിപ്പോര്‍ട്ടുകള്‍ പ്രകാരം അമേരിക്കന്‍ വിപണിയിലേക്കും അധികം വൈകാതെ വില്‍പ്പനയ്ക്ക് എത്തും.

2023-ന്റെ തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയിലേക്കും; Kia Seltos ഫെയ്‌സ്‌ലിഫ്റ്റിലെ മാറ്റങ്ങള്‍ അറിയാം

കിയ അതിന്റെ ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളില്‍ ചിലത് അമേരിക്കയില്‍ റീട്ടെയില്‍ ചെയ്യുന്നു, ഏറ്റവും പുതിയ സെല്‍റ്റോസ് അവിടെയും പുറത്തിറക്കേണ്ടതുണ്ടെന്ന് വ്യക്തമാണ്. കിയ സെല്‍റ്റോസ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു, അതിന്റെ മറ്റൊരു വകഭേദം ദക്ഷിണ കൊറിയയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കിയയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ വിപണി എത്രത്തോളം പ്രധാനമാണെന്ന് ഇത് കാണിക്കുന്നു.

2023-ന്റെ തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയിലേക്കും; Kia Seltos ഫെയ്‌സ്‌ലിഫ്റ്റിലെ മാറ്റങ്ങള്‍ അറിയാം

കിയ മോട്ടോറിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ, ഇന്ത്യയിലെ മികച്ച മൂന്ന് നിര്‍മ്മാതാക്കളില്‍ കിയയും ഉള്‍പ്പെടുന്നു. അതിനാല്‍, സെല്‍റ്റോസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിലെ വരവ് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. നവീകരിച്ച് എത്തുന്ന പതിപ്പില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

2023-ന്റെ തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയിലേക്കും; Kia Seltos ഫെയ്‌സ്‌ലിഫ്റ്റിലെ മാറ്റങ്ങള്‍ അറിയാം

പകരം, എസ്‌യുവിയെ മികച്ചതാക്കാന്‍ കുറച്ച് കോസ്‌മെറ്റിക് നവീകരണങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രണ്ട് ഫാസിയ വലിയ ഗ്രില്‍ ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പുതിയ ഗ്രില്ലിന് ഫ്യൂച്ചറിസ്റ്റിക് രൂപഭാവം നല്‍കുന്നതിന് പ്രകാശമാനമായ ആക്സന്റുകള്‍ പോലും ലഭിക്കുന്നു. മുന്‍വശത്തെ ബമ്പറും പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.

2023-ന്റെ തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയിലേക്കും; Kia Seltos ഫെയ്‌സ്‌ലിഫ്റ്റിലെ മാറ്റങ്ങള്‍ അറിയാം

പിന്‍ഭാഗത്ത്, ടെയില്‍ലൈറ്റുകള്‍ പുതിയതാണ്, ഇപ്പോള്‍ ഒരു എല്‍ഇഡി സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു. പിന്‍ ബമ്പറും പുനര്‍രൂപകല്‍പ്പനയ്ക്ക് വിധേയമായി. സെല്‍റ്റോസിനുള്ളില്‍ കുറച്ച് പുതിയ മാറ്റങ്ങളുണ്ട്. ഇതില്‍ പുതിയ 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റും ഉള്‍പ്പെടുന്നു. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇപ്പോള്‍ ഒരു ആധുനിക 10.25 ഇഞ്ച് ഡിസ്‌പ്ലേയാണ്.

2023-ന്റെ തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയിലേക്കും; Kia Seltos ഫെയ്‌സ്‌ലിഫ്റ്റിലെ മാറ്റങ്ങള്‍ അറിയാം

അതേസമയം എഞ്ചിനില്‍ മാറ്റങ്ങളൊന്നും അവതരിപ്പിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. ഇന്ത്യന്‍ വിപണിയില്‍, അതേ 1.4-ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5-ലിറ്റര്‍ ടര്‍ബോ-ഡീസല്‍, 1.5-ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനുകളായിരിക്കും ഇതിന് കരുത്തേകുക.

2023-ന്റെ തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയിലേക്കും; Kia Seltos ഫെയ്‌സ്‌ലിഫ്റ്റിലെ മാറ്റങ്ങള്‍ അറിയാം

ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയമായ കാറുകളിലൊന്നായ കിയ സെല്‍റ്റോസ് ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാവിന് മികച്ച ബ്രാന്‍ഡ് ഇമേജ് സൃഷ്ടിച്ച മോഡല്‍ കൂടിയാണ്. നിലവിലെ കിയ സെല്‍റ്റോസിനൊപ്പം വില്‍പ്പന ഇപ്പോഴും ശക്തമായി തുടരുമ്പോള്‍, ഫെയ്‌സ്‌ലിഫ്റ്റിന്റെ വരവ് വില്‍പ്പന കണക്കുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

More from DriveSpark

Article Published On: Wednesday, November 16, 2022, 8:30 [IST]
English summary
Kia seltos facelift teased india launch early in 2023 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X