Carens -ന്റെ കംഫർട്ടും എക്സ്പീരിയൻസും പങ്കുവെച്ച് പുത്തൻ TVC -യുമായി Kia

കിയ ഒടുവിൽ കാരെൻസ് എംപിവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 8.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്, ഇത് ടോപ്പ് ഓഫ് ദി ലൈൻ മോഡലിന് 16.99 ലക്ഷം രൂപ വരെ ഉയരുന്നു.

Carens -ന്റെ കംഫർട്ടും എക്സ്പീരിയൻസും പങ്കുവെച്ച് പുത്തൻ TVC -യുമായി Kia

വളരെ മത്സരാധിഷ്ഠിതമായി എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് കാരെൻസിന് വില നൽകാൻ കിയയ്ക്ക് കഴിഞ്ഞത് വിപണിയിൽ ഒരു കോളിളക്കം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്.

Carens -ന്റെ കംഫർട്ടും എക്സ്പീരിയൻസും പങ്കുവെച്ച് പുത്തൻ TVC -യുമായി Kia

ഈ വിലനിർണ്ണയം കാരണം, പല ഉപഭോക്താക്കളും തങ്ങളുടെ സെവർ സീറ്റർ ചോയ്സ് വീണ്ടും വിശകലനം ചെയ്യുകയാണ്. അതേസമയം കാരെൻസിന്റെ ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുതിയ TVC യൂട്യൂബിൽ കിയ റിലീസ് ചെയ്തിരിക്കുകയാണ്.

Carens -ന്റെ കംഫർട്ടും എക്സ്പീരിയൻസും പങ്കുവെച്ച് പുത്തൻ TVC -യുമായി Kia

വേരിയന്റുകൾ

പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലായാണ് കാരൻസ് വാഗ്ദാനം ചെയ്യുന്നത്. ഏഴ് സീറ്റർ വാഹനമായാണ് ഇത് വാഗ്ദാനം ചെയ്യുന്നത്, എന്നാൽ നിങ്ങൾക്ക് ടോപ്പ് എൻഡ് ലക്ഷ്വറി പ്ലസ് ട്രിം ആറ് സീറ്ററായി ലഭിക്കും. ഏഴ് സീറ്റർ രണ്ടാം നിരയിൽ ഒരു ബെഞ്ച് സീറ്റുമായി വരുന്നു, അതേസമയം ആറ് സീറ്റർ പതിപ്പിന് രണ്ടാം നിരയിൽ രണ്ട് വ്യക്തിഗത ക്യാപ്റ്റൻ സീറ്റുകൾ ലഭിക്കും.

Carens -ന്റെ കംഫർട്ടും എക്സ്പീരിയൻസും പങ്കുവെച്ച് പുത്തൻ TVC -യുമായി Kia

എഞ്ചിനും ഗിയർബോക്സും

മൂന്ന് എഞ്ചിൻ ഓപ്ഷനുകളോടെയാണ് കിയ കാരെൻസ് വാഗ്ദാനം ചെയ്യുന്നത്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, ഡയറക്ട് ഇഞ്ചക്ഷനോടുകൂടിയ 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവ ഓഫറിലുണ്ട്. മൂന്ന് എഞ്ചിനുകളിലും ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു.

Carens -ന്റെ കംഫർട്ടും എക്സ്പീരിയൻസും പങ്കുവെച്ച് പുത്തൻ TVC -യുമായി Kia

നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ 115 bhp കരുത്തും 144 Nm torque ഉം ഉത്പാദിപ്പിക്കും. ഈ എഞ്ചിനിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഇല്ല. ടർബോ പെട്രോൾ 140 bhp കരുത്തും 242 Nm torque ഉം സൃഷ്ടിക്കുന്നു. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഇത് വാഗ്ദാനം ചെയ്യുന്നു.

Carens -ന്റെ കംഫർട്ടും എക്സ്പീരിയൻസും പങ്കുവെച്ച് പുത്തൻ TVC -യുമായി Kia

ഡീസൽ എൻജിൻ 115 bhp കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കും. ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഇത് വാഗ്ദാനം ചെയ്യുന്നു. ഓട്ടോമാറ്റിക് വേരിയന്റുകളിൽ പാഡിൽ ഷിഫ്റ്ററുകളും ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളുമുണ്ട്.

Carens -ന്റെ കംഫർട്ടും എക്സ്പീരിയൻസും പങ്കുവെച്ച് പുത്തൻ TVC -യുമായി Kia

എതിരാളികൾ

മാരുതി സുസുക്കി XL6, ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നിവയ്‌ക്കെതിരെ കിയ കാരൻസ് നേരിട്ട് മത്സരിക്കും. എന്നിരുന്നാലും, വിലനിർണ്ണയം കാരണം, ഇത് മാരുതി സുസുക്കി എർട്ടിഗ, മഹീന്ദ്ര മറാസോ എന്നിവയുമായും ഏറ്റു മുട്ടും.

Carens -ന്റെ കംഫർട്ടും എക്സ്പീരിയൻസും പങ്കുവെച്ച് പുത്തൻ TVC -യുമായി Kia

സേഫ്റ്റി എക്യുപ്മെന്റുകൾ

സ്റ്റാൻഡേർഡ് എന്ന നിലയിൽ, കിയ കുറച്ച് സുരക്ഷാ സവിശേഷതകൾ വാഹനത്തിൽ വാഗ്ദാനം ചെയ്യുന്നു. ആറ് എയർബാഗുകൾ, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, ഇലക്‌ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനോടുകൂടിയ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS + EBD), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ബ്രേക്ക് അസിസ്റ്റ് എന്നിവയുമായാണ് കാരൻസ് വരുന്നത്. കൂടാതെ, നിങ്ങൾക്ക് ഹിൽ ഹോൾഡ് കൺട്രോൾ, ഡൌൺഹിൽ ബ്രേക്ക് കൺട്രോൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ എന്നിവയും ലഭിക്കും.

Carens -ന്റെ കംഫർട്ടും എക്സ്പീരിയൻസും പങ്കുവെച്ച് പുത്തൻ TVC -യുമായി Kia

അളവുകൾ

കിയ കാരൻസിന് 4,540 mm നീളവും 1,800 mm വീതിയും 1,708 mm ഉയരവും ഉണ്ട്. സെഗ്‌മെന്റിലെ ഏറ്റവും നീളം കൂടിയ 2,780 mm വീൽബേസും എംപിവി വാഗ്ദാനം ചെയ്യുന്നു. ഇക്കാരണത്താൽ, ക്യാബിനിനുള്ളിൽ മൂന്നാം നിരയിലെ യാത്രക്കാർക്കും മതിയായ ഇടമുണ്ട്.

Carens -ന്റെ കംഫർട്ടും എക്സ്പീരിയൻസും പങ്കുവെച്ച് പുത്തൻ TVC -യുമായി Kia

ഉയരമുള്ള സ്പീഡ് ബ്രേക്കറുകൾ കൈകാര്യം ചെയ്യാൻ 195 mm ഗ്രൗണ്ട് ക്ലിയറൻസാണ് കാരൻസിനുള്ളത്. മൂന്ന് നിരകളും ഉയർന്നിരിക്കുമ്പോൾ കാരെൻസിന്റെ ബൂട്ട് സ്പേസ് 216 ലിറ്ററാണ്, ഇത് ലോംഗ് ട്രിപ്പുകൾക്ക് അനുയോജ്യമാണ്. ലഗേജുകൾ സൂക്ഷിക്കാൻ കൂടുതൽ ഇടം ആവശ്യമുണ്ടെങ്കിൽ മൂന്നാമത്തെ വരി മടക്കിവെക്കാം.

Carens -ന്റെ കംഫർട്ടും എക്സ്പീരിയൻസും പങ്കുവെച്ച് പുത്തൻ TVC -യുമായി Kia

ഫീച്ചർ ലോഡഡ്

സുരക്ഷാ ഫീച്ചറുകൾ കൂടാതെ, കാരെൻസിന്റെ അടിസ്ഥാന വേരിയന്റും ഒരു മാന്യമായ ഫീച്ചർ ലിസ്റ്റുമായി വരുന്നു. 16 ഇഞ്ച് വീൽ കവറുകൾ, ബ്ലാക്കിലും ഇൻഡിഗോയിലും പൂർത്തിയാക്കിയ സെമി-ലെതറെറ്റ് സീറ്റുകൾ, ഫ്രണ്ട് ആംറെസ്റ്റ്, ബ്ലോവർ കൺട്രോളുള്ള റിയർ എസി വെന്റുകൾ, മൂന്നാം നിരയിലേക്ക് പ്രവേശിക്കാൻ വൺ-ടച്ച് ടംബിൾ സീറ്റ്, എൽസിഡി ക്ലസ്റ്റർ, 5 USB ടൈപ്പ് C പോർട്ടുകൾ, 12v ആക്സസറി സോക്കറ്റ് എന്നിവയുണ്ട്.

ഉയർന്ന വേരിയന്റുകളിൽ, നിങ്ങൾക്ക് ഇലക്ട്രിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, റിയർ പാർക്കിംഗ് ക്യാമറ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, റിയർ സൺഷേഡുകൾ, കീലെസ്സ് എൻട്രി, ഡ്രൈവർ റിയർവ്യൂ മോണിറ്റർ, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളോട് കൂടിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ആൻഡ്രോയിഡ് ഓട്ടോ & ആപ്പിൾ കാർപ്ലേയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവ ലഭിക്കും. ഒപ്പം എയർ പ്യൂരിഫയർ, ആംബിയന്റ് ലൈറ്റിംഗ് എന്നിവയും അതിലേറെയും എംപിവിയിൽ ലഭ്യമാണ്.

More from DriveSpark

Article Published On: Saturday, February 19, 2022, 11:12 [IST]
English summary
Kia shares new tvc for carens recreational vehicle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X