Carens -ന്റെ പ്രധാന ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Kia

ഇന്ത്യൻ വിപണിയിൽ തങ്ങളുടെ നാലാമത്തെ പ്രൊഡക്ടായി കാരെൻസ് എംപിവിയെ കിയ ഇതിനോടകം വെളിപ്പെടുത്തി. എം‌പി‌വിയുടെ ബുക്കിംഗ് ഇതിനകം ആരംഭിച്ചെങ്കിലും നിർമ്മാതാക്കൾ ഇതുവരെ വില പ്രഖ്യാപിച്ചിട്ടില്ല.

Carens -ന്റെ പ്രധാന ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Kia

കമ്പനിയുടെ നിർമാണശാലയിൽ വാഹനത്തിന്റെ ഉൽപ്പാദനം തുടങ്ങിക്കഴിഞ്ഞു. ഇപ്പോൾ, കിയ തങ്ങളുടെ കാരെൻസിനായി ഒരു പുതിയ TVC പുറത്തിറക്കിയിരിക്കുകയാണ്, എംപിവിയുടെ അകവും പുറവും ഇത് വിശദമായി പ്രദർശിപ്പിക്കുന്നു.

Carens -ന്റെ പ്രധാന ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Kia

കാരെൻസിന്റെ ഡിസൈൻ കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിലേക്കും ഒരു ലുക്ക് ഇതിൽ ലഭിക്കും. എംപിവിയുടെ ചില ഹൈലൈറ്റുകളും നമുക്ക് കാണാൻ കഴിയും.

Carens -ന്റെ പ്രധാന ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Kia

എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡിജിറ്റൽ ഗ്രില്ല്, എൽഇഡി ഫോഗ് ലാമ്പുകൾ, ടേൺ ഇൻഡിക്കേറ്ററുകളായി ഡബിൾ അപ്പ് ചെയ്യിന്ന എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ എന്നിവയുടെ ക്ലോസ് അപ്പ് ഇതിലുണ്ട്.

Carens -ന്റെ പ്രധാന ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Kia

സെഗ്‌മെന്റിലെ ഏറ്റവും നീളമേറിയ 2,780 mm വീൽബേസാണ് വാഹനത്തിനുള്ളത്. ഭാരമില്ലാത്ത സാഹചര്യത്തിൽ 195 mm ആണ് കാരൻസിന്റെ ഗ്രൗണ്ട് ക്ലിയറൻസ്, ഇത് ഇന്ത്യൻ റോഡുകൾക്ക് വളരെ മികച്ചതാണ്. നീളം 4,540 mm, വീതി 1,800 mm, ഉയരം 1,700 mm എന്നിങ്ങനെയാണ് എംപിവിയുടെ അളവുകൾ.

Carens -ന്റെ പ്രധാന ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Kia

എഞ്ചിനും ഗിയർബോക്സും

മൂന്ന് എഞ്ചിൻ ഓപ്ഷനുകളോടെയാണ് കിയ കാരെൻസ് വാഗ്ദാനം ചെയ്യുന്നത്. 1.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവ വാഹനത്തിലുണ്ടാകും. എല്ലാ എഞ്ചിനുകളും സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഇണചേരുന്നു.

Carens -ന്റെ പ്രധാന ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Kia

നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 115 bhp കരുത്തും 144 Nm torque ഉം ഉത്പാദിപ്പിക്കും. ടർബോ പെട്രോൾ എൻജിൻ 140 bhp കരുത്തും 242 Nm torque ഉം പുറപ്പെടുവിക്കും. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും ഇത് ലഭിക്കും.

Carens -ന്റെ പ്രധാന ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Kia

ഡീസൽ എൻജിൻ 115 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഇത് വാഗ്ദാനം ചെയ്യുന്നു. ടോപ്പ് എൻഡ് വേരിയന്റിൽ സ്റ്റിയറിംഗ് വീലിന് പിന്നിൽ പാഡിൽ ഷിഫ്റ്ററുകളും ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ഘടിപ്പിച്ചിരിക്കുന്നു.

Carens -ന്റെ പ്രധാന ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Kia

വേരിയന്റുകൾ

കാരെൻസിന്റെ പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിങ്ങനെ അഞ്ച് വകഭേദങ്ങൾ ഓഫറിലുണ്ട്. എല്ലാ വേരിയന്റുകളിലും ഡീസൽ, ടർബോ പെട്രോൾ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നു, അതേസമയം നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ പ്രീമിയം, പ്രസ്റ്റീജ് വേരിയന്റിൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. ടോപ്പ്-എൻഡ് ലക്ഷ്വറി പ്ലസ് വേരിയൻറ് മാത്രമേ ആറ് സീറ്റർ അല്ലെങ്കിൽ ഏഴ് സീറ്റർ ചോയിസുമായി വരുന്നുള്ളൂ.

Carens -ന്റെ പ്രധാന ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Kia

സുരക്ഷാ ഉപകരണങ്ങൾ

ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഡൗൺഹിൽ ബ്രേക്ക് കൺട്രോൾ, ഓൾ വീൽ ഡിസ്‌ക് ബ്രേക്കുകൾ, ഹൈലൈൻ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനോടുകൂടിയ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ കിയ വാഗ്ദാനം ചെയ്യുന്നു.

Carens -ന്റെ പ്രധാന ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Kia

കൂടാതെ, നിങ്ങൾക്ക് ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, പ്രിറ്റെൻഷനറുകളുള്ള ഫ്രണ്ട് സീറ്റ് ബെൽറ്റുകൾ, സ്പീഡ് സെൻസിംഗ് ഡോർ ലോക്ക്, ഇംപാക്ട് സെൻസിംഗ് ഡോർ അൺലോക്ക് എന്നിവയും ലഭിക്കും. എല്ലാ വേരിയന്റുകളിലും ഈ ഉപകരണങ്ങളെല്ലാം സ്റ്റാൻഡേർഡായി ലഭിക്കും

Carens -ന്റെ പ്രധാന ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Kia

സവിശേഷതകൾ

കിയയുടെ വാഹനങ്ങൾ ഫീച്ചറുകളാൽ നിറഞ്ഞതാണ്. ഇലക്ട്രിക് സൺറൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്മാർട്ട് എൻട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എയർ പ്യൂരിഫയർ, ക്രൂയിസ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, മൾട്ടി ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ എന്നിവ വീഡിയോ കാണിക്കുന്നു.

Carens -ന്റെ പ്രധാന ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Kia

കൂടാതെ, ഓട്ടോ ഡിമ്മിംഗ് റിയർവ്യൂ മിറർ, എട്ട് സ്പീക്കറുകളുള്ള ബോസ് സോഴ്‌സ് സൗണ്ട് സിസ്റ്റം, സബ്‌വൂഫർ, മൾട്ടിപ്പിൾ ഡ്രൈവ് മോഡുകൾ, വയർലെസ് ചാർജർ, സ്പോട്ട് ലാമ്പുകൾ, റിയർ സൺഷേഡുകൾ, മധ്യ നിര സീറ്റിനായി വൺ-ടച്ച് ഈസി ടംബിൾ ഫംഗ്‌ഷൻ എന്നിവയുമുണ്ട്.

ഉയർന്ന വേരിയന്റുകളിൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവുമുണ്ട്. താഴ്ന്ന വേരിയന്റുകളിൽ നിങ്ങൾക്ക് 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ലഭിക്കും. രണ്ട് ഇൻഫോടെയിൻമെന്റ് യൂണിറ്റുകളും ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുമായി പൊരുത്തപ്പെടുന്നു.

More from DriveSpark

Article Published On: Wednesday, February 2, 2022, 13:57 [IST]
English summary
Kia shares new tvc for carens revealing major feature highlights
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X